ടിപ്പു സുൽത്താൻ എന്ന ധീര
പോരാളിക്കൊരു സല്യൂട്ട്
പോരാളിക്കൊരു സല്യൂട്ട്
ഭൂപരിഷ്ക്കരണം വഴി ജന്മിമാരും നികുതികൊടുക്കേണ്ടിവരികയും ഇടത്തട്ടു നികുതിപിരിവുകാരെ ഒഴിവാക്കുകയും കൃഷിചെയ്യാതെ വിളവില്‍ പങ്കുപറ്റിയിരുന്ന അധികാരികളിൽ നിന്നും സ്വതന്ത്രരായ കര്‍ഷകനു ആദ്യമായി അവന്റെ കൃഷിഭൂമിയില്‍ അധികാരം കിട്ടുകയും ചെയ്തു.
1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക് ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ് :
"ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്. വഴിപാടുകള്‍ സാധുക്കല്ക്ക് വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത് സ്വന്തമാക്കരുത്. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44

ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു ഒരുപാട് കരം ചുമത്തുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തെന്ന പച്ചക്കള്ളങ്ങളും ഫാസിസറ്റ് ചരിത്രകാരന്മാര് തട്ടിവിടുന്നുണ്ട്,. പക്ഷേ ബ്രിട്ടീഷുകാരനായ മക്കെന്‍സി പോലും എഴുതിയിട്ടുള്ളത് ഇപ്രകാരമാണ് :
"അമിത കരം പിരിവില്‍ നിന്ന് സുല്താന് കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു" - machenzie report, vol 2, page 72-73
"അമിത കരം പിരിവില്‍ നിന്ന് സുല്താന് കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു" - machenzie report, vol 2, page 72-73
വാഹന ഗതാഗത യോഗ്യമായ ആദ്യത്തെ റോഡുകള്‍ കേരളത്തില്‍ ഉണ്ടാവുന്നത് മൈസൂര്‍ ഭരണകാലത്താണ്. ബ്രിട്ടീഷുകാരന്റെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ വികസനെത്തേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായത് മൈസൂറിന്റെ ഭരണത്തിന് കീഴിലായിരുന്ന ആറേഴു കൊല്ലക്കാലത്തിനിടക്കാണ്. ഇക്കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രദേശങ്ങള്‍ (logan, malabar vol I, page 63) -ല്‍ കാണാം.
മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ് ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ് അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204
കോഴിക്കോട്ട് കളക്ട്രേറ്റിലുള്ള ആര്‍ക്കൈവിലുള്ള ഇനാം രജിസ്റ്ററില്‍ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത 61 സംഭവങ്ങളുണ്ട്. അതില്‍ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 3 എണ്ണം മുസ്ളിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്. (കൂടുതല്‍ വിവരങ്ങള്‍ : Dr. c.k kareem, kerala under hydar ali and tipu sultan, page 200-209)
"ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ് . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്." - (the swrod of tipu sultan, page 213)
ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ് പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്.
ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ് പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്.
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി വിപ്ലവം സൃഷ്ടിച്ച ഭരണകർത്താവ്
♈
കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു അനുസ്മരണവും അതോടുള്ള സംഘ്പരിവാര്‍ പ്രതികരണവും ഏറെ വിവാദമായിരിക്കുകയാണല്ലോ. മുന്‍ നിശ്ചയപ്രകാരം തന്നെ ദിനാചരണം നടക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുമ്പോള്‍ ഏതു വിധേനയും അത് തടയുമെന്ന ഭീഷണിയാണ് സംഘ്പരിവാര്‍ സംഘടനകളുടെ മറുപടി. ടിപ്പുവിനെതിരായ സംഘി പ്രചാരണങ്ങളുടേയും സവര്‍ണ ദേശീയ ചരിത്രകാരന്മാരും കൊളോണിയലിസ്റ്റുകളും ബ്രിട്ടിഷ് മാന്വലുകളും ടിപ്പുവിനെ മതവര്ഗീയവാദിയായും ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നവനും സ്ത്രീലമ്പടനുമായെല്ലാം ചിത്രീകരിക്കുകയും അവയെല്ലാം സംഘി പ്രചാരകര്‍ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ ചരിത്രവസ്തുതകള്‍ എന്തൊക്കെയാണ്? എത്ര മറച്ചു പിടിച്ചാലും പുറത്തുവരുന്ന ചരിത്രരേഖകള്‍ വിളിച്ചുപറയുന്ന സത്യം ടിപ്പു സുല്‍ത്താനെ സംബന്ധിച്ച ഇത്തരം പ്രചാരണങ്ങളുടെ നേര് വിപരീതമാണ്.

കേവലം ഒരു ബ്രിട്ടിഷ് വിരുദ്ധ പോരാളിയെന്നതില് ഒതുക്കിനിര്‍ത്താവുന്ന ചരിത്രപുരുഷന് മാത്രമല്ല ടിപ്പു. സമൂഹത്തിലെ ജാതീയതയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കാര്‍ഷക ഭൂനയങ്ങള്ക്കുമെതിരേ ശക്തമായ നടപടികളെടുക്കുക കൂടി ചെയ്ത സാമൂഹിക പരിഷ്കര്‍ത്താവു കൂടിയായിരുന്നു സുല്‍ത്താന്‍.
ക്രൂരമായ പാട്ട വ്യവസ്ഥകളില്‍ നടുവൊടിഞ്ഞിരുന്ന കര്‍ഷകനെ അതില്‍നിന്നു മോചിപ്പിച്ച് കര്‍ഷകന്റെ ഭൂമി കര്‍ഷകനു നല്കി അവനെ നിവര്‍ന്നു നില്ക്കാന് അവസരം നല്‍കിയത് ടിപ്പുവായിരുന്നു.
സവര്‍ണ ജാതിക്കോമരങ്ങളെ നിലയ്ക്കുനിര്ത്തി തുല്യ സാമൂഹിക നീതിക്കായ് ഭരണതലത്തില്‍ നടപടികളെടുത്തതോടെ ജന്മിമാരും ഇടനിലക്കാരും മറ്റു വരേണ്യര്‍ക്കും പെണ്ണിനും മണ്ണിനും വേണ്ടി മാത്രം രാജ്യം ഭരിച്ചിരുന്ന നാട്ടുരാജാക്കന്മാര്ക്കും ടിപ്പു ദേശദ്രോഹിയായി. ടിപ്പുവിനു ശേഷം ബ്രിട്ടിഷുകാര്‍ വീണ്ടും പഴയ ഫ്യൂഡല്‍ നിയമങ്ങള്‍ പുനസ്ഥാപിക്കുകയും മലബാര്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളെ വീണ്ടും ഇരുളിലേക്ക് നടത്തുകയും ചെയ്തു.
നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കിടെ കേടുപാടുകള്‍ പറ്റിയ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു ടിപ്പു അതീവ താല്പര്യം കാണിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഗുരുവായൂര്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങള്‍ക്ക് സൗജന്യമായി ഭൂമി നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്ത ടിപ്പുവിനെയാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നവന്‍ എന്നൊക്കെ പുതു തലമുറയെ ചരിത്രം വളച്ചൊടിച്ച് പഠിപ്പിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ശ്രീരംഗപട്ടണത്തിനടുത്തുള്ള ഹനുമാന് ക്ഷേത്രം പ്രൗഢിയോടെ നിലകൊള്ളുന്നതും മൈസൂരു പട്ടണത്തിലെ ക്രിസ്ത്യന്‍ പള്ളിയുമെല്ലാം മതവര്ഗീയവാദിയെന്നും അന്യമത ആരാധനാലയങ്ങള്‍ നശിപ്പിച്ചുവെന്നല്ലാമുള്ള ആരോപണത്തെ പൊളിച്ചടുക്കുന്നതാണ്.
കാനനയാത്രയ്ക്കിടെ ടിപ്പു സന്ദര്‍ശിച്ച മൂകാംബിക ക്ഷേത്രവും ക്ഷേത്രത്തിനു നല്കിയ തലപ്പാവും മറ്റൊരു ക്ഷേത്രമായ ശങ്കരനാരായണ ക്ഷേത്രത്തിനു നല്കിയ ഓട്ടുമണിയും ഇന്നും ഈ ക്ഷേത്രങ്ങളില്‍ ടിപ്പുവിനെ സ്മരിച്ചു നടക്കുന്ന സലാം മംഗളാരതി പൂജയുമെല്ലാം ചരിത്ര സത്യങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നുണ്ട്. പ്രധാന പൂജ നടക്കുമ്പോള്‍ പൂജാരി ധരിക്കുന്നത് പണ്ട് ടിപ്പു നല്കിയ തലപ്പാവാണെന്നതു പോലും പലരും വിസ്മരിക്കുന്നു.
1791 ല്‍ മറാത്തികള്‍ തകര്‍ത്ത ശൃംഗേരി മഠത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഭൂമിയും ധനസഹായവും നല്കിയ ടിപ്പു, ചിരിച്ചുകൊണ്ട് കുറ്റം ചെയ്യുന്നവര്‍ കരഞ്ഞുകൊണ്ട് ശിക്ഷയേറ്റുവാങ്ങേണ്ടി വരുമെന്ന് പറഞ്ഞതും ചരിത്രമാണ്. വ്യത്യസ്ത താല്പര്യങ്ങളോടെ ചരിത്രത്തെ സമീപിച്ച സവര്‍ണ ദേശീയ ചരിത്രമെഴുത്തുകാര്‍ മൂലരേഖകളുടെ അഭാവത്തില്‍ കൊളോണിയല്‍ കൂലിയെഴുത്തുകാരുടെ രചനകളെ അപ്പടി പകര്‍ത്തുകയാണുണ്ടായത്.
ശൃംഗേരി മഠാധിപതിയും സുല്‍ത്താനും മഠത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയ മുപ്പതോളം കത്തുകള്‍ പില്കാലത്ത് കണ്ടെത്തിയപ്പോള്‍ ടിപ്പുവിനെ കുറിച്ചുള്ള ചരിത്രകാരന്മാരുടെ പതിവു പറച്ചിലുകളത്രയും തെറ്റായിരുന്നുവെന്ന് ആ രേഖകള്‍ വിളിച്ചുപറയുന്നതാണ് കണ്ടത്.

തന്റെ ഉദ്യോഗസ്ഥരിലും മന്ത്രിമാരിലും ഭൂരിഭാഗവും ഹൈന്ദവരെ നിയമിച്ച ദേശസ്നേഹിയും മതേതരനുമായ ടിപ്പു സുല്‍ത്താനെയാണ് ചിലര്‍ മതവര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്. പ്രധാനമന്ത്രിയായി ടിപ്പു നിയമിച്ച പൂര്‍ണയ്യയും മലബാര്‍ ഗവര്‍ണറായി നിയമിച്ച മദണ്ണയുമെല്ലാം ഇവരില്‍ പ്രധാനികളായിരുന്നു.
മാറുമറയ്ക്കാനും മാന്യമായി വസ്ത്രം ധരിക്കാനും ടിപ്പു ആവശ്യപ്പെട്ടപ്പോള്‍ അതിനെ വര്‍ഗീയമായി ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തത്. മാറുമറയ്ക്കാത്തത് വസ്ത്രമില്ലാത്തതു കൊണ്ടാണെങ്കില്‍ ധനസഹായം നല്‍കാനും തയാറാണെന്ന് സുല്‍ത്താന്‍ അറിയിച്ചു. സാമൂഹിക അനാചാരങ്ങളായ അയിത്തോച്ഛാടനത്തിനും ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും ബഹു ഭര്‍തൃത്വം, മരുമക്കത്തായ രീതികള്ക്കുമെതിരേ ടിപ്പു നടപടികളെടുത്തപ്പോള്‍ സവര്‍ണ- ജന്മി- മാടമ്പിമാര്‍ അത് വിശ്വാസത്തിനെതിരായ കൈയേറ്റമായി ദുര്‍വ്യാഖ്യാനിക്കുകയും പില്ക്കാലത്ത് ടിപ്പുവിനെ അപരമതവിദ്വേഷിയായി ചിത്രീകരിക്കുകയുമാണുണ്ടായത്.
ചരിത്ര സത്യങ്ങള്‍ എത്ര തന്നെ വളച്ചൊടിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്താലും അതൊരിക്കല്‍ പുറത്തു വരാതിരിക്കില്ല. ടിപ്പുവിന്റെ ചരിത്രരചനയിലുടനീളം സവര്‍ണ താല്പര്യത്തോടെയുള്ള ദുര്‍വ്യാഖ്യാനങ്ങളും നുണപ്രചരാണങ്ങളും കടന്നുകൂടിയതായി ചില ചരിത്രകാരന്മാര് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അധിനിവേശ വിരുദ്ധ പോരാളിയും രാജ്യമിന്നുവരെ കാണാത്ത ഭരണപരിഷ്കാരങ്ങള്‍ക്കും സാമൂഹിക പരിഷ്കരണങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത ടിപ്പുവിന്റെ ചരിത്രം ഓരോ ഭാരതീയനും അഭിമാനകരവും ചരിത്രത്തില്‍ സുവര്‍ണാക്ഷരങ്ങളാല്‍ എഴുതപ്പെടേണ്ടതും പുതു തലമുറയെ പഠിപ്പിക്കേണ്ടതുമാണ്. എന്നാല്‍, ടിപ്പുവിനെ ഭയപ്പെട്ട ചിലരെപ്പോലെ ടിപ്പുവിന്റെ ചരിത്രത്തെയും ഓര്‍മകളെയും ഭയപ്പെടുന്നവര്‍ വര്‍ത്തമാനകാല ഇന്ത്യയിലുണ്ടെന്നത് നമ്മെ ആശങ്കപ്പെടുത്തുന്നതാണ്.
ഹനിഫച്ചെത്തല്ലുർ💚💛❤️💙