നാം ജീവിതത്തിൽ എല്ലാ മേഖലകളിലും ലഭ്യമായതിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നവരാണ്. നല്ല വസ്ത്രം, നല്ല ഭക്ഷണം.. എല്ലാം നമ്മുടെ പരിധിയിൽ ലഭ്യമായതിൽ ഏറ്റവും നല്ലത്. എന്നാൽ നമ്മുടെ വിശ്വാസമോ. അതു പിഴച്ചാൽ നമ്മുടെ ജീവിതലക്ഷ്യം പിഴക്കും. അതു ലഭ്യമായതിൽ ഏറ്റവും നല്ലതു തന്നെ ആണോ? നമ്മുടെ വിശ്വാസമാണോ ശരി, എങ്കിൽ മറ്റുള്ളവർ കൂടി അതറിയട്ടെ! ശരിയല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി തെറ്റായ വിശ്വാസവും കൊണ്ട് നടക്കണം?