Sunday, August 14, 2011

എന്തുകൊണ്ട് അന്ത്യപ്രവാചകന്‍ ‍? എന്തുകൊണ്ട് അന്തിമ വേദഗ്രന്ഥം?


അല്‍ത്താഫ് അമ്മാട്ടിക്കുന്ന്
ലേഖനം
 
 
മനുഷ്യസമൂഹത്തിന് സ്രഷ്ടാവായ സര്‍വേശ്വരന്‍ നല്‍കിയ ഭൌതികവും ആധ്യാത്മകവുമായ ഒരുപാട് അനുഗ്രഹങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് പ്രവാചകന്മാരെ ഭൂമിയിലേക്ക് ദൈവിക ദൌത്യനിര്‍വഹണത്തിനു വേണ്ടി തിരഞ്ഞെടുത്ത് അയച്ചു എന്നുള്ളത്. മറ്റിതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് നല്‍കപ്പെട്ട കഴിവുകളിലൊന്നാണ് ഇഛാസ്വാതന്ത്യ്രം. ഭൂമിയെ മനുഷ്യകര്‍മങ്ങളിലൂടെ നന്മകള്‍ കൊണ്ട് അലങ്കരിക്കാനും തിന്മകള്‍ കൊണ്ട് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും മനുഷ്യന് ഒരളവോളം സ്വാതന്ത്യ്രം നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ ഈ തിരഞ്ഞെടുപ്പ്സ്വാതന്ത്യ്രം അവന്റെ സാംസ്കാരികവും നാഗരികവുമായ പുരോഗതിക്ക് നിദാനമാണ് എന്നത്പോലെ അവന്റെ അധഃപതനത്തിനും നാശത്തിനും കാരണമാകുന്നു എന്നുള്ളതും തര്‍ക്കമറ്റ കാര്യമാണ്. മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് മാത്രമെ മനുഷ്യന്റെ ഈ അവസ്ഥാന്തരങ്ങളെക്കുറിച്ച് കൃത്യമായി അറിയാനും മനുഷ്യന്റെ നന്മോല്‍സുകതയെ ഉദ്ദീപിപ്പിച്ച് മാനുഷികതയിലേക്ക് നയിക്കാനും കഴിയുകയുള്ളൂ. നന്മ തിന്മകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രം നല്‍കപ്പെട്ട മനുഷ്യന്‍ നിര്‍മാണാത്മക കഴിവുകള്‍ ഉപയോഗപ്പെടുത്തി മാലാഖമാരെക്കാള്‍ വിശുദ്ധരാവുകയോ സംഹാരാത്മക കഴിവുകള്‍ വികസിപ്പിച്ച് പിശാചിനേക്കാള്‍ അധഃപതിക്കുകയോ ചെയ്യുന്നു. നന്മ തിന്മകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും ഉല്‍ഭവിക്കുന്ന ഒരു ചോദ്യം എന്താണ് നന്മ തിന്മകളുടെ മാനദണ്ഡം എന്നുള്ളതാണ്. സമൂഹത്തിലെ ഒരു വിഭാഗം പുണ്യമായി കരുതുന്ന ഒരു പാട് കര്‍മങ്ങളും ജീവിതരീതികളും പാപമായി കരുതുന്ന ഒരു മറുവിഭാഗം അതേ സമൂഹത്തില്‍ തന്നെ നാം കാണുന്നു. ആധ്യാത്മികരംഗങ്ങളില്‍ പോലും വ്യത്യസ്ത മതവിഭാഗങ്ങളുടെ ആചാര സമ്പ്രദായങ്ങളെ ദൈവധിക്കാരമായും സല്‍പാന്ഥാവില്‍ നിന്നുള്ള വ്യതിചലനമായും മറ്റ് മതവിഭാഗങ്ങള്‍ നിരീക്ഷിക്കുന്നു. എല്ലാ മാര്‍ഗങ്ങളും ദൈവത്തിലേക്കും അത് വഴി മോക്ഷത്തിലേക്കും നയിക്കുന്നു എന്ന നിരീക്ഷണത്തിന്റെ പ്രചോദനം ദാര്‍ശനികമായ ഒരു തീര്‍പ്പുകല്‍പ്പിക്കലിലേക്ക് മനുഷ്യബുദ്ധിയും അതിന്റെ ഉപകരണങ്ങളും അശക്തമാണ് എന്ന ബോധമാണ്. നന്മ തിന്മകളെ കുറിച്ച ചിന്ത മനുഷ്യസമൂഹത്തെ കൊണ്ടെത്തിച്ചത് അവന്റെ സ്വത്വത്തെക്കുറിച്ച അന്വേഷണത്തിലേക്കാണ്, മനുഷ്യന്‍ എവിടെ നിന്ന് വന്നു? എവിടേക്ക് പോകുന്നു? മനുഷ്യജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ?
ഈ ഒരു അന്വേഷണം ഒരുപാട് ദാര്‍ശനികര്‍ക്കും ചിന്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും ജന്മം നല്‍കി എന്നുള്ളത് ചരിത്രം. ഈ അന്വേഷണം ചിന്തിക്കുന്ന മനുഷ്യര്‍ ഇന്നും അനുസ്യൂതം നടത്തിക്കൊണ്ടിരിക്കുന്നു. നടേ ഉദ്ധരിച്ച മൌലികവും അതിപ്രധാനവുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് ആരാണ്? മനുഷ്യനോ അതോ മനുഷ്യനെ സൃഷ്ടിച്ച മനുഷ്യന്റെ മനോഗതങ്ങള്‍ പൂര്‍ണമായി അറിയുന്ന ദൈവമോ? തികഞ്ഞ ഉത്തരവാദിത്തബോധത്തോട് കൂടി സ്രഷ്ടാവായ അല്ലാഹു നമ്മെ ഉണര്‍ത്തുന്നു “നാം ആകാശഭൂമികളെയും അവക്കിടയിലുള്ളതിനേയും വൃഥാ സൃഷ്ടിച്ചതല്ല.'' (38:27) വഴിയറിയാത്ത മനുഷ്യന് സത്യാന്വേഷകനായ മനുഷ്യര്‍ക്ക് കരുണാവാരിധിയായ രക്ഷകന്‍ സാന്ത്വനമരുളുന്നു. "തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യത തന്നെ.” (92:12)
അതെ, മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവന് വഴികാണിക്കേണ്ടത്. അല്ലാഹു ഏറ്റെടുത്ത പ്രസ്തുത ബാധ്യതയുടെ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍.
മനുഷ്യന്‍ എങ്ങിനെ ജീവിക്കണം, എന്ത് ഭക്ഷിക്കണം, എന്ത് ഭക്ഷിക്കരുത്, എന്താണ് നന്മ, ഏതാണ് തിന്മ, സ്രഷ്ടാവിനോടും സൃഷ്ടികളോടും മനുഷ്യന്റെ സമീപനം എന്തായിരിക്കണം, മനുഷ്യജീവിതത്തിലെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളില്‍ അവന്‍ അനുവര്‍ത്തിക്കേണ്ടുന്ന സമീപനങ്ങള്‍ എന്തെല്ലാമാണ്, സര്‍വോപരി സ്രഷ്ടാവായ ദൈവത്തെ എങ്ങിനെയാണ് ആരാധിക്കേണ്ടത് എന്നുള്ള ഒരുപാട് ചോദ്യങ്ങള്‍ക്ക് വ്യക്തവും കൃത്യവും ലളിതവുമായ, മനുഷ്യപ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന പ്രായോഗികമായ നിര്‍ദേശങ്ങള്‍ പ്രവാചകന്മാരിലൂടെ അല്ലാഹു മനുഷ്യസമൂഹത്തെ പഠിപ്പിച്ചു. നന്മ തിന്മകളുടെ മാനദണ്ഡം ദൈവികനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് പഠിപ്പിക്കപ്പെട്ടു. മനുഷ്യന് നല്‍കപ്പെട്ട തിരഞ്ഞെടുപ്പ് സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്മാരെ പിന്‍പറ്റി ദൈവികമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവരും സത്യമാര്‍ഗത്തെ കൈവെടിഞ്ഞ് ദൈവേതരനിയമങ്ങളെ അനുഗമിച്ചവരുമായ രണ്ട് സമൂഹങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പ്രബോധനം അംഗീകരിക്കാത്തവരില്‍ തന്നെ പ്രവാചകന്മാരെ കഠിനമായി എതിര്‍ക്കുന്നവരും മൃദുസമീപനം സ്വീകരിച്ചവരുമായ വ്യത്യസ്ത വിഭാഗങ്ങള്‍ ഉണ്ടായി. സത്യമാര്‍ഗം സ്വീകരിച്ചു എന്ന് അവകാശപ്പെട്ടവരില്‍ കാപട്യത്തിന്റെ മനസ്സും പുറമേക്ക് ഇസ്ലാമിക ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചവരുമുണ്ടായിരുന്നു. മേല്‍പറയപ്പെട്ട വിഭാഗങ്ങളെ പറ്റിയെല്ലാം ക്വുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
പ്രവാചകന്മാര്‍ മനുഷ്യരായിരുന്നു. രക്തവും മജ്ജയും മാംസവും വികാരവിചാരങ്ങളുമുള്ള പച്ചയായ മനുഷ്യര്‍. ഉണ്ണുകയും ഉറങ്ങുകയും ഉണരുകയും തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്ത മനുഷ്യര്‍. ഇസ്ലാം പരിചയപ്പെടുത്തിയ പ്രവാചകന്മാര്‍ അതിമാനുഷരായ ഇതിഹാസപുരുഷന്മാരായിരുന്നില്ല. ദിവ്യത്വത്തിന്റെ അംശമോ ദൈവിക അധികാരത്തില്‍ ഒരു വിഹിതമോ തങ്ങള്‍ക്കുണ്ടെന്ന് അവര്‍ അവകാശപ്പെട്ടതുമില്ല. ദൈവത്തിന്റെ വിനീതദാസന്‍മാരാണെന്ന് മാത്രം അവര്‍ അവകാശപ്പെട്ടു. അനുയായികളാല്‍ ദൈവികപരിവേഷം ചാര്‍ത്തപ്പെടുന്നത് അവര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അല്ലാഹുവിന്റെ പ്രവാചകരിലൊരുവനായ ഹസ്രത്ത് ഇസാ ൌ(യേശു)യെയും അദ്ദേഹത്തിന്റെ പരിശുദ്ധയായ മാതാവ് ഹസ്രത്ത് മര്‍യം ൌയും അനുയായികളാല്‍ ദൈവികപദവിയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടതിനെക്കുറിച്ചും അതിന്റെ യുക്തിശൂന്യതയെക്കുറിച്ചും ക്വുര്‍ആന്‍ ഉണര്‍ത്തി. “അല്ലാഹുവിന്റെ അടിമയാകുന്നതില്‍ യേശുവിന് വൈമനസ്യമില്ല” (4:172) “അവരിരുവരും (യേശുവും മാതാവും) ഭക്ഷണം കഴിച്ചിരുന്നു.”(5:75) തന്റെ സഹോദരനായ യേശുവിന് ചാര്‍ത്തപ്പെട്ട ദൈവിക ഉടയാടകള്‍ തനിക്ക് മേല്‍ ചാര്‍ത്തപ്പെടുമോ എന്ന് മുഹമ്മദ് ല അത്യധികം ഭയപ്പെട്ടു. അദ്ദേഹം അനുയായികളെ ഓര്‍മിപ്പിച്ചു. മര്‍യമിന്റെ മകനായ യേശുവിനെ ക്രിസ്ത്യാനികള്‍ പുകഴ്ത്തിയത് പോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്, ദൈവത്തിന്റെ ദാസനെന്നും പ്രവാചകനെന്നും മാത്രം വിളിക്കുക. മരണാസന്നസമയത്ത് പോലും മുഹമ്മദ് ല അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് ഹദീഥ്് സമാഹാരങ്ങളില്‍ കാണുന്നു. "അല്ലാഹുവേ എനിക്ക് ശേഷം എന്റെ ഖബറിടം പൂജിക്കപ്പെടുന്ന വിഗ്രഹമാക്കി മാറ്റരുതേ.'' ജനങ്ങള്‍ക്കൊപ്പം ഇടപഴകി അവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളായി അവരുടെ ഗുണകാംക്ഷികളായി ജീവിച്ച് മരിച്ച പ്രവാചകന്മാരെപ്പറ്റിയാണ് ക്വുര്‍ആന് പറയാനുള്ളത്. പ്രവാചകന്മാരുടെ ഈ ലാളിത്യം പ്രവാചകത്വത്തിന്റെ ഒരു പരോക്ഷസാക്ഷ്യമായി അനുചരന്മാര്‍ മനസ്സിലാക്കിയെങ്കില്‍ പ്രതിയോഗികള്‍ പ്രവാചകന്മാരെ നിഷേധിക്കാനും പരിഹസിക്കാനുമുള്ള ഒരു ന്യായമായാണ് അത് മനസ്സിലാക്കിയത് അവര്‍ പരിഹാസത്തോടെ ചോദിച്ചു. “അങ്ങാടിയിലൂടെ നടക്കുന്ന പ്രവാചകനോ?” (25:7) “എന്തുകൊണ്ടാണ് ഒരു മനുഷ്യനെ പ്രവാചകനായി അല്ലാഹു അയച്ചത്?” (17:94)
മനുഷ്യരിലേക്ക് മാലാഖമാരെ പ്രവാചകന്മാരായി നിയോഗിച്ചാലും കുബുദ്ധികള്‍ ഒരുപക്ഷെ ചോദിച്ചേക്കും എന്തേ ദൈവം നേരിട്ട് വന്ന് പ്രബോധനം നടത്താത്തത് എന്ന്. പ്രവാചകന്മാരുടെ ചര്യകള്‍ പ്രബോധിതസമൂഹത്തിന് പ്രയോഗവല്‍ക്കരിക്കാന്‍ കഴിയണമെങ്കില്‍ പ്രവാചകന്മാര്‍ മനുഷ്യരാകേണ്ടത് നിര്‍ബന്ധമാണ്. ഇതിഹാസനായകരുടെ അതിമാനുഷ പ്രവര്‍ത്തനങ്ങള്‍ കേട്ട് അതിശയിക്കാം എന്നതിലുപരി അവരുടെ ചര്യകള്‍ അനുവര്‍ത്തിക്കാന്‍ കഴിയില്ല എന്നുള്ളത് നാം എല്ലാം ഏകസ്വരത്തില്‍ സമ്മതിക്കും. മാത്രവുമല്ല പ്രവാചകചര്യകള്‍ ജീവിതചര്യയായി സ്വീകരിക്കാന്‍ സാധിക്കുകയില്ല എന്ന ന്യായവാദം സ്വാഭാവികമായി പ്രബോധിതര്‍ക്ക് ഉന്നയിക്കാവുന്നതുമാണ്. വ്യക്തമായ ഈ യാഥാര്‍ഥ്യത്തിന് നേരെ ഇസ്ലാം കണ്ണടക്കുന്നില്ല. മനുഷ്യരില്‍ വെച്ച് ഏറ്റവുമധികം ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും, രോഗവും, ദാരിദ്രവും അനുഭവിച്ചവരാണ് പല പ്രവാചകന്മാരും എന്ന് ക്വുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യന്റെ ഭൂമിയിലെ ഏത്തരം ജീവിതാവസ്ഥയിലും രോഗത്തിലും ആരോഗ്യത്തിലും സന്തോഷത്തിലും സന്താപത്തിലും ദാരിദ്രത്തിലും സമ്പന്നതയിലും പരാജയത്തിലും പ്രതാപത്തിലും ദൈവികനിയമനിര്‍ദ്ദേശങ്ങള്‍ കൈവെടിയാതെ സൂക്ഷ്മതയോടെ ദൈവത്തിന് മുന്നില്‍ വിനീയവിധേയരായി ജീവിക്കേണ്ടത് ഇഹപര സൌഖ്യത്തിന് അത്യന്താപേക്ഷിതവും അനുപേക്ഷണീയവുമാണെന്ന് ക്വുര്‍ആനിലെ പ്രവാചകന്മാരുടെ ചരിത്രപാഠങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രവാചകന്മാര്‍ പച്ചയായ മനുഷ്യരാണ് എന്ന് പറയുമ്പോള്‍ അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ചിലത്കൂടി ഉണ്ട് എന്ന് നാം മനസ്സിലാക്കണം. പ്രവാചകന്മാര്‍ മനുഷ്യരില്‍ വെച്ച് അത്യുല്‍കൃഷ്ടരായിരുന്നു. വികാരവിചാരങ്ങളെ അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ആജ്ഞകള്‍ക്കും അനുസരിച്ച് നിയന്ത്രിച്ചവരായിരുന്നു. അസൂയ, സ്വാര്‍ഥത, പ്രതികാരവാജ്ഞ തുടങ്ങിയ അനേകം ദുര്‍ഗുണങ്ങള്‍ അവരെ ബാധിച്ചിരുന്നില്ല. പരിപൂര്‍ണമായ പാപസുരക്ഷിതരായാണ് പ്രവാചകന്‍മാരെ മുഴുവന്‍ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഒരു പ്രവാചകനെ പുകഴ്ത്താന്‍ വേണ്ടി മറ്റ് പ്രവാചകന്മാരെ ഇകഴ്ത്തുക എന്ന നയം ദൈവികഗ്രന്ഥം സ്വീകരിക്കുകയില്ല. നോഹ ൌ, അബ്രഹാം ൌ, മോശെ ൌ, യേശു ൌ, മുഹമ്മദ് ല തുടങ്ങിയ സകല പ്രവാചകന്മാരും ദൈവനിയുക്തരും പരമ പരിശുദ്ധരുമാണെന്ന് വിശുദ്ധവേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരെയും അംഗീകരിക്കണമെന്ന് മാത്രമല്ല ആര്‍ക്കിടയിലും വിവേചനം കാണിക്കരുത് എന്നു കൂടിയാണ് ഖുര്‍ആന്റെ കല്‍പ്പന.(2:275) എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കാരുണ്യവാന്റെ കല്‍പ്പനയിതാ: “പറയുക, അല്ലാഹുവിലും, ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും ഇബ്റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാഖിനും, യഅ്ഖൂബിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും, മൂസാക്കും ഈസാക്കും സകല പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടവയിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കാണിക്കുന്നില്ല. (എന്തുകൊണ്ടെന്നാല്‍) ഞങ്ങള്‍ മുസ്ലിംകളാണ്.” (2:136)
പ്രവാചകന്മാര്‍ ജനങ്ങളുടെ ഇടയില്‍ അവരിലൊരുവനായി ജീവിച്ച് സത്യദൈവത്തിലേക്കും സത്യമാര്‍ഗത്തിലേക്കും ജനങ്ങളെ ക്ഷണിച്ച് കൊണ്ടിരുന്നു. പ്രവാചകന്മാരുടെ സ്വഭാവമഹിമയില്‍ അവരുടെ പ്രതിയോഗികള്‍ക്ക് വരെ സംശയമുണ്ടായിരുന്നില്ല. കളവ്, ചതി, വഞ്ചന വാഗ്ദത്തലംഘനം തുടങ്ങിയ കെട്ട ശീലങ്ങളൊന്നും അവര്‍ക്ക് പ്രവാചകരെപ്പറ്റി പറയാന്‍ ഉണ്ടായിരുന്നില്ല. അത്രമേല്‍ സുതാര്യവും തെളിമയാര്‍ന്നതുമായിരുന്നു അവരുടെ ജീവിതം. അതുകൊണ്ട് തന്നെ നിഷ്കളങ്കരായ ജനങ്ങള്‍ പ്രവാചകന്മാരെ അനുഗമിച്ചുകൊണ്ടിരുന്നു. ഇത്തരുണത്തിലുള്ള സാഹചര്യങ്ങളില്‍ പ്രവാചകന്മാരെ പിന്തുടരുന്നതില്‍ നിന്ന് ജനങ്ങളെ തടയുന്നതിന് വേണ്ടി പ്രവാചകന്‍മാരുടെ സമകാലികരായ പ്രതിയോഗികള്‍ അത്ഭുതദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടി പ്രവാചകന്മാരോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ദൃഷ്ടാന്തം കാണിച്ചാല്‍ ഞങ്ങള്‍ വിശ്വസിക്കാം, അനുസരിക്കാം എന്നൊക്കെ അവര്‍ പറഞ്ഞിരുന്നെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ വിശ്വാസികളാവാന്‍ ആഗ്രഹിച്ചിരുന്നില്ല. ഈ പ്രപഞ്ചവും അതിലെ എണ്ണമറ്റ ദൃഷ്ടാന്തങ്ങളും കണ്ട് ദൈവത്തെ മനസ്സിലാക്കി അംഗീകരിച്ച് അനുസരിച്ച് ജീവിക്കാന്‍ പ്രവാചകന്മാര്‍ അവരെ ഉപദേശിച്ചു. അതോടൊപ്പം ചില അമാനുഷിക സംഭവങ്ങള്‍ (ദൃഷ്ടാന്തങ്ങള്‍) പ്രവാചകന്‍മാരിലൂടെ അല്ലാഹു വെളിപ്പെടുത്തുകയുമുണ്ടായി. ഈ സംഭവങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് സാങ്കേതികമായി പറയുന്നത്. മുഅ്ജിസത്തുകള്‍ കാണിച്ച് എങ്ങിനെയെങ്കിലും സത്യമാര്‍ഗത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നില്ല അല്ലാഹുവിന്റെ നയം. അല്ലാഹു ഉദ്ദേശിച്ചാല്‍ മുഴുവന്‍ മനുഷ്യരെയും സന്മാര്‍ഗത്തിലാക്കാന്‍ കഴിയും എന്ന് അല്ലാഹു തന്നെ മനുഷ്യരെ ഉണര്‍ത്തുന്നുണ്ട് (32:13). പ്രവാചകന്‍മാര്‍ക്കെതിരിലും സത്യം സ്വീകരിക്കുന്നതിനെതിരിലും ഒരു ന്യായീകരണത്തിന്റെ പഴുതും പ്രബോധിതസമൂഹങ്ങള്‍ക്ക് ഉണ്ടാവാതിരിക്കുക, പ്രവാചകന്മാര്‍ ദൈവികസഹായത്തോടെ ദൈവികദീനിനെ പരിചയപ്പെടുത്തുകയാണ് എന്ന യാഥാര്‍ഥ്യം അനാവൃതമാക്കുക, പ്രവാചകന്മാരുടെ സത്യത ബോധ്യപ്പെടുത്തുക, പ്രവാചകന്മാരില്‍ വിശ്വസിച്ച അനുയായികളുടെ മനസ്സ് കുളിരണിയിപ്പിക്കുക എന്നൊക്കെയാണ് മുഅ്ജിസത്തുമായി ബന്ധപ്പെട്ട ദൈവികോദേശ്യങ്ങള്‍. മൂസാ ൌയിലൂടെ വടി സര്‍പ്പമായി മാറിയതും, ഈസാ ൌയിലൂടെ മരിച്ചവരെ ജീവിപ്പിച്ചതും, ഇബ്റാഹീം ൌലൂടെ തീകുണ്ഠം തണുപ്പാക്കിയതും, സുലൈമാന്‍ ൌ പക്ഷികളും ഉറുമ്പുകളുമായും സംസാരിച്ചതും, മുഹമ്മദ് ൌയിലൂടെ ചന്ദ്രന്‍ പിളര്‍ത്തിയതും ആകാശാരോഹണവും (ഇഅ്റാഅ്-മിഅ്റാജ്) തുടങ്ങിയവ ഉദാഹരണങ്ങള്‍. പ്രസ്തുത മുഅ്ജിസത്തുകള്‍ പ്രവാചകന്മാരെ അതിമാനുഷ സങ്കല്‍പ്പങ്ങളിലേക്ക് നയിക്കുന്നില്ലേ എന്ന് സ്വാഭാവികമായി സംശയിച്ചേക്കാം. എന്നാല്‍ ഇത്തരം അത്ഭുതപ്രവര്‍ത്തനങ്ങളൊന്നും തന്നെ പ്രവാചകന്മാരെ ദൈവത്തിന്റെ അവതാരങ്ങളും മക്കളുമായി ചിത്രീകരിക്കാന്‍ പര്യാപ്തമല്ല എന്ന് മുഅ്ജിസത്തുമായി ബന്ധപ്പെട്ട ക്വുര്‍ആനികവചനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. മുഅ്ജിസത്തുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ ചില അടിസ്ഥാന തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ്.
a) മുഅ്ജിസത്തുകള്‍ അല്ലാഹുവിന്റെ കഴിവിലും പരിധിയിലും പെട്ട കാര്യമാണ്.
b) പ്രവാചകന്മാര്‍ക്ക് സ്വാഗ്രഹപ്രകാരം അവതരിപ്പിക്കാന്‍ പറ്റിയ ഒരു സംഗതിയല്ല അത്.
c) പ്രവാചകന്മാര്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും മുഅ്ജിസത്ത് വെളിപ്പെടുത്തുകയോ വെളിപ്പെടുത്താതിരിക്കുകയോ ചെയ്യും.
d) പ്രവാചകന്മാരുടെ ജീവിതത്തില്‍ അപൂര്‍വമായാണ് മുഅ്ജിസത്ത് അല്ലാഹു വെളിപ്പെടുത്തുന്നത്.
e) പ്രവാചകന്റെ അനുചരര്‍ അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല.
f) പ്രവാചകന്മാരുടെ സാമീപ്യത്തില്‍ മാത്രം നിലനില്‍ക്കുന്നതും പ്രവാചകന്മാരുടെ മരണശേഷവും നിലനില്‍ക്കുന്നതുമായ മുഅ്ജിസത്തുകള്‍ ഉണ്ട് (യഥാക്രമം, മൂസ ൌയുടെ വടി, മുഹമ്മദ് ലക്ക് അവതരിച്ച ക്വുര്‍ആന്‍-ഉദാഹരണം)
g) എല്ലാ മുഅ്ജിസത്തുകളും പ്രവാചകന്‍മാരിലൂടെ വെളിപ്പെട്ടതിന് ശേഷം പ്രവാചകന്മാര്‍ പറഞ്ഞത് അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവന്റെ ദിവ്യത്വത്തില്‍ പങ്കാളികളെ ആരോപിക്കരുത് എന്നുമാണ്. അത്കൊണ്ട് തന്നെ പ്രവാചകന്മാര്‍ അതിമാനുഷരും ദൈവികാംശമുള്ളവരും ദൈവത്തിന്റെ പുത്രന്മാരും അതിനാല്‍ അവര്‍ ആരാധിക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായവും അബദ്ധമാണെന്ന് മാത്രമല്ല അസംബന്ധം കൂടിയാണ്.
സാധാരണ മനുഷ്യരില്‍ നിന്ന് പ്രവാചകന്മാരെ വ്യതിരിക്തരാക്കുന്നത് ദൈവികസന്ദേശങ്ങള്‍ ദിവ്യബോധനം (വഹ്യ്) പ്രവാചകന്മാര്‍ക്ക് നല്‍കപ്പെടുന്നു എന്നുള്ളതാണ്. ദൈവം മലക്കുകളിലൂടെയോ നേരിട്ടോ ദിവ്യബോധനം പ്രവാചകന്മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. ദിവ്യബോധനവും, മുഅ്ജിസത്തുകളും നല്‍കപ്പെടുന്ന പ്രവാചകന്മാര്‍ സ്വാഭാവികമായും ദൈവത്തിലും ദൈവിക സന്ദേശങ്ങളിലും മറ്റാരേക്കാളും അടിയുറച്ച് വിശ്വസിക്കുകയും ഏത്തരം പ്രതിസന്ധിയിലും പ്രയാസങ്ങളിലും സ്ഥിരചിത്തതയോടെ നിലകൊള്ളുകയും ചെയ്യുന്നു. തങ്ങള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞ അദൃശ്യ യാഥാര്‍ഥ്യങ്ങളുടെ ശക്തമായ അടിത്തറയില്‍ ഉയര്‍ത്തപ്പെട്ട ജീവിതസരണിയിലേക്ക് മനുഷ്യരെ ക്ഷണിക്കുമ്പോള്‍ ക്ഷണം നിരസിക്കുന്ന ഭാഗ്യഹീനരെക്കുറിച്ച് അതിതീവ്രമായ ദുഃഖം പ്രവാചകന്മാര്‍ അനുഭവിച്ചിരുന്നതായി ക്വുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അപകടത്തിലേക്ക് പതിക്കുന്ന സന്താനങ്ങളെക്കുറിച്ചുള്ള മാതാവിന്റെ ദുഃഖത്തേക്കാള്‍ അധികമായിരുന്നു പ്രബോധിതരെപ്പറ്റി പ്രവാചകന്മാര്‍ക്ക് ഉണ്ടായിരുന്നത്. ജനങ്ങള്‍ സത്യമാര്‍ഗം അവലംബിക്കാത്ത ദുഃഖഭാരത്താല്‍ താങ്കള്‍ താങ്കളുടെ ജീവന്‍ വരെ അപകടപ്പെടുത്തിയേക്കുമോ എന്ന് മുഹമ്മദ് ലയോട് അല്ലാഹു ചോദിക്കുന്നുണ്ട്. (18:6) പ്രബോധിതസമൂഹങ്ങളില്‍ നിന്ന് അക്രമിക്കപ്പെട്ട് ജീവഹാനി സംഭവിച്ച ഒരു മുന്‍കാല ദൈവദൂതന്‍ തന്റെ ജീവനപഹരിച്ച ജനങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നത് കാണുക: "എന്നില്‍ കനിഞ്ഞ് എനിക്ക് മാപ്പരുളുകയും എനിക്ക് മേല്‍ ബഹുമാനാദരങ്ങള്‍ ചൊരിഞ്ഞ് സ്വര്‍ഗീയലോകത്തേക്ക് സ്വാഗതമരുളിയ എന്റെ രക്ഷിതാവിനെക്കുറിച്ച് എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ)'' (39:26, 27). പ്രവാചകന്മാരുടെ നിഷ്കപടതയും അതിരില്ലാത്ത ഗുണകാംക്ഷയും വ്യക്തമാക്കുന്നതാണ് ക്വുര്‍ആനിലെ പ്രവാചകന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍.
ഋജുവും സുന്ദരവുമായ ദൈവികസരണി തിരഞ്ഞെടുത്ത് സല്‍കര്‍മങ്ങളാചരിക്കുമ്പോള്‍ മനുഷ്യന്‍ ദൈവത്തിനേറ്റം പ്രിയങ്കരനായിത്തീരും. എന്നാല്‍ ആത്മീയസാധനകളിലൂടെയോ കഠിന തപസ്സിലൂടെയോ പ്രവാചകപദവിയിലെത്താന്‍ സാധിക്കില്ല എന്നാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. പ്രവാചകത്വം ആഗ്രഹിച്ചത് കൊണ്ടോ അതിന് വേണ്ടി ഏതെങ്കിലും തരത്തിലുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടത് കോണ്ടോ ലഭിക്കുന്ന ഒന്നല്ല. അത് ദൈവം ഇച്ഛിക്കുന്നവര്‍ക്ക് മാത്രം ലഭിക്കുന്നതാണ്. അതെ അല്ലാഹുവാണ് അവന്റെ ദൂതന്‍മാരെ തിരഞ്ഞെടുക്കുന്നത്. വ്യക്തികളുടെ ഗോത്രമഹിമയും സാമ്പത്തികഭദ്രതയും അടിസ്ഥാനപ്പെടുത്തി ദൈവത്തിന്റെ പ്രതിപുരുഷന്മാരായും വാഴ്ത്തപ്പെട്ടവരായും മനുഷ്യരാല്‍ പ്രഖ്യാപിക്കപ്പെടുന്ന രീതിയുമായി പ്രവാചകനിയോഗങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഒരിക്കലും അബദ്ധം സംഭവിക്കാത്ത അപരിമേയമായ അറിവിന്റെ ഉടമസ്ഥനായ അല്ലാഹുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. അത്കൊണ്ട് തന്നെ തെറ്റുകള്‍ക്കടിപ്പെട്ട് പുണ്യവാള പദവി പിന്‍വലിക്കേണ്ടുന്ന പ്രശ്നവും ഉദിക്കുന്നില്ല. ഇസ്ലാം വിഭാവനം ചെയ്യുന്ന പ്രവാചകവിശ്വാസം ഏതെങ്കിലുമൊരു പ്രത്യേക ഭൂപ്രദേശവുമായി മാത്രം ബന്ധപ്പെട്ട ചര്‍ച്ചയല്ല. മറിച്ച്, മാലോകരെ മുഴുവനും അല്ലാഹു പ്രവാചകനിയോഗങ്ങള്‍ കൊണ്ട് അനുഗ്രഹിച്ചു. വഴിയറിയാത്തവര്‍ക്ക് വഴികാട്ടിയായി, കൂരിരുട്ടില്‍ വെളിച്ചമായി, കെടാവിളക്കുകളായി പ്രവാചകന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനനിരതരായി. "പ്രവാചകന്മാര്‍ അയക്കപ്പെടാത്ത ഒരു സമൂഹവും കഴിഞ്ഞ് പോയിട്ടില്ല.''(35:24) എന്ന് ക്വുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രവാചകന്‍മാരുടെ സന്ദേശം നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: ഈ ലോകത്തിന് ഒരു സ്രഷ്ടാവുണ്ട് എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കികൊണ്ട് ഈ ഭൂമിയില്‍ നമ്മെ അധിവസിപ്പിച്ചവന്‍. അവനെ മാത്രം ആരാധിക്കുക, സൃഷ്ടികള്‍ എത്ര ഉന്നതമായാലും അധമമായാലും ആരാധനക്ക് അവരാരും അര്‍ഹരല്ല. ജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളും ആചാര വിചാരങ്ങളും ദൈവികനിയമനിര്‍ദേശങ്ങളനുസരിച്ച് ക്രമപ്പെടുത്തുക. മരണത്തോട് കൂടി ജീവിതം അവസാനിക്കുന്നില്ല. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും എല്ലാവരും പരലോകത്തേക്ക് ഹാജരാക്കപ്പെടും. സത്യമാര്‍ഗം അവലംബിച്ചവര്‍ക്ക് അനന്തമായ സൌഭാഗ്യങ്ങളടങ്ങിയ സ്വര്‍ഗവും സത്യത്തെ നിഷേധിച്ചവര്‍ക്ക് കഠിനമായ നരകയാതനകളും ശാശ്വതമായി നല്‍കപ്പെടും.
ലോകത്തിന്റെ നാനാഭാഗത്തേക്ക് വിവിധ കാലഘട്ടങ്ങളില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ അടിസ്ഥനപരമായി പഠിപ്പിച്ചത് ഏകദൈവാരാധനയായിരുന്നു. ഏകദൈവവിശ്വാസത്തിന്റെ താല്‍പര്യം എന്ന നിലക്കാണ് രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്കാരികവുമായ ജീര്‍ണതകളെ അവര്‍ എതിര്‍ത്തത്. കേവലമായ രാഷ്ട്രീയാധികാരമോ സാമ്പത്തിക സുസ്ഥിരതയോ നാഗരിക വികസനമോ അല്ല അവര്‍ ലക്ഷ്യം വച്ചത്. പ്രത്യുത മരണശേഷം എല്ലാവരും അഭിമുഖീകരിക്കേണ്ട പരലോകത്തിലെ ശാശ്വതവിജയത്തിന് ഇഹലോകത്തിലെ മണ്ണ് പാകപ്പെടുത്തുകയായിരുന്നു അവര്‍.
നാഗരികതയുടെ പുരോഗതിയോട് താളൈക്യത്തോടെ സംവദിച്ചു കൊണ്ടും പൂരകമായി വര്‍ത്തിച്ചുകൊണ്ടുമാണ് വ്യത്യസ്ത കാലഘട്ടങ്ങളില്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. മുന്‍കാല പ്രവാചകന്മാര്‍ സാര്‍വലൌകികവും സനാതനവുമായ തത്ത്വങ്ങള്‍ ഒരേപോലെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെയും അവരുടെ പ്രവര്‍ത്തനങ്ങളും പ്രബോധനപരിശ്രമങ്ങളും ഏതെങ്കിലും ഒരു സമൂഹത്തിലോ, പ്രദേശത്തോ, ജനതയിലോ മാത്രം പരിമിതമായിരുന്നു. എങ്കിലും പില്‍കാലങ്ങളില്‍ പ്രവാചകന്മാരുടെ പ്രബോധനദൌത്യം അവര്‍ അഭിമുഖീകരിച്ച സാഹചര്യങ്ങളില്‍ വീണ്ടും പ്രസക്തം തന്നെയാണ്. ക്വുര്‍ആനിലാകട്ടെ വിവിധങ്ങളായ പരിസ്ഥിതിയിലും സാഹചര്യങ്ങളിലും നിയോഗിതരായ പ്രവാചകന്മാരെക്കുറിച്ചും അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന വ്യത്യസ്തങ്ങളായ പ്രയാസങ്ങളെ കുറിച്ചും പ്രയാസങ്ങളില്‍ അവര്‍ എടുത്ത യുക്തിഭദ്രവും വ്യക്തവുമായ നിലപാടുകളെക്കുറിച്ചും അവരുടെ ജീവിതത്തിലെ ഗുണപാഠങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. സാമൂഹികമോ, സാംസ്കാരികമോ, സദാചാരപരമോ, സാമ്പത്തികമോ ആയ സകല തിന്‍മകളും ജീര്‍ണതകളും ഏത് രാജ്യത്തും ഏത് കാലഘട്ടത്തിലും സംഭവിച്ചാലും വിശ്വാസികള്‍ സ്വീകരിക്കേണ്ടുന്ന നിലപാട് ക്വുര്‍ആനില്‍ നിന്ന് നേര്‍ക്കുനേരെ നമുക്ക് ലഭിക്കുന്നതാണ്. സകല പ്രവാചകന്മാരെയും അവരുടെ ചരിത്രപാഠങ്ങളും മുന്‍കാല നബിമാര്‍ക്ക് അവതരിച്ച വേദഗ്രന്ഥങ്ങളുടെ സാംക്ഷിപ്തവും ഉള്‍ക്കൊള്ളുന്നു എന്നത് വേദഗ്രന്ഥങ്ങളില്‍ ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണ്. ഈ സവിശേഷത അല്ലാഹു ക്വുര്‍ആനിന് നല്‍കാനുള്ള കാരണങ്ങളിലൊന്ന് പ്രവാചകനിയോഗങ്ങള്‍ക്ക് അന്ത്യം കുറിച്ചു എന്നുള്ളതാണ്.
പ്രവാചകകണ്ണികളെയെല്ലാം ചേര്‍ത്തുപിടിച്ച് കൊണ്ട് സംസ്കാരങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലുമുള്ള കിടമത്സരത്തിനും കുടിപ്പകക്കും എതിരേ ശക്തമായ താക്കീത് നല്‍കിക്കൊണ്ട് ക്വുര്‍ആന്‍ അവതരിക്കുന്ന പാശ്ചാത്തലം നിരീക്ഷിച്ചാല്‍ ഒരു അന്തിമ വേദഗ്രന്ഥത്തിന്റെയും അന്തിമ പ്രവാചകന്റെയും സാധ്യതയും സാധുതയും ബോധ്യപ്പെടുന്നതാണ്.
ആറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോട് കൂടി രാഷ്ട്രങ്ങളും ജനതകളും വാണിജ്യപരമായ ബന്ധങ്ങളില്‍ സജീവമായി. സഞ്ചാരികളും ദ്വിഭാഷികളും ഇതര ജനവിഭാഗങ്ങളുമായ സമ്പര്‍ക്കത്തിനും സാങ്കേതികമായ സഹകരണങ്ങള്‍ക്കും ത്വരകമായി വര്‍ത്തിച്ചു. ലോകത്തിന്റെ വിവിധങ്ങളായ സാംസ്കാരങ്ങളില്‍ കല, സാഹിത്യം, വിജ്ഞാന തല്‍പരത എന്നിവ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി. ആഗോളഗ്രാമത്തിലേക്കുള്ള പ്രയാണത്തിന്റെ സൂചനകള്‍ എല്ലാ സമൂഹങ്ങളിലും കാണപ്പെട്ടു. പ്രാചീന ശിലായുഗം, മധ്യശിലായുഗം എന്ന സംജ്ഞകള്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുമ്പോള്‍ പ്രസ്തുത സംസ്കാരങ്ങള്‍ ഒന്നും തന്നെ ലോകത്ത് ഒരേ കാലഘട്ടത്തിലല്ല സംഭവിച്ചത്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഒരു പ്രദേശം മധ്യശിലായുഗത്തിലേക്ക് എത്തിയ അതേസമയത്ത് മറ്റൊരു പ്രദേശം പ്രാചീന ശിലായുഗത്തില്‍ തന്നെയായിരുന്നു. ഇരുമ്പിന്റെ ഉപയോഗം വ്യാപകമായി ചിലയിടങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ ഇരുമ്പിനെ കുറിച്ച് അറിയാത്ത അവരുടെ സമകാലീനര്‍ മറ്റ് പ്രദേശങ്ങളില്‍ ജീവിച്ചിരുന്നു. എന്നാല്‍ ആറാം നൂറ്റാണ്ടോട് കൂടി നടേ സൂചിപ്പിച്ച വാണിജ്യപരവും, സമുദ്രയാത്രയുടെ സാധ്യതകളുടെയുമൊക്കെ ഊര്‍ജ്ജം ആവാഹിച്ച് വലിയമാറ്റം ലോകത്ത് സംഭവിച്ചു. ഇതര ജനവിഭാഗങ്ങളുടെ ജീവിതക്രമങ്ങളും അവരുടെ ജീവിതായോധന മാര്‍ഗങ്ങളും പരസ്പരം അറിയുകയും പങ്ക് വെക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിന്റെ അരികുപറ്റി ലോകം മുഴുവന്‍ കീഴടക്കാനും അധീശത്വം സ്ഥാപിക്കാനും പല രാജവംശങ്ങളും പരിശ്രമിച്ചു. നാഗരികവും, സാമൂഹികവും, സാംസ്കാരികവുമായ ഈ പരിതസ്ഥിതി കാലഘട്ടത്തിന്റെയും, ഭാഷയുടെയും ദേശീയതയുടെയും അതിരുകള്‍ ദേഭിക്കുന്ന, എന്നാല്‍ ഇതിന്റെയെല്ലാം നന്മകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദഗ്രന്ഥത്തെയും സാര്‍വലൌകികവും അന്യൂനവുമായ ദൈവികനിയമ നിര്‍ദേശങ്ങളുടെ സംസ്ഥാപനം നടത്തുന്ന ഒരു പ്രവാചകനെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നു. പ്രസ്തുത സാഹചര്യങ്ങളെ കുറിച്ച് പരിപൂര്‍ണ ബോധ്യമുള്ള അല്ലാഹു ഈ സാഹചര്യത്തിന്റെയും ലോകത്തിന്റെയും തേട്ടത്തിന് മറുപടിയായാണ് അന്തിമ വേദഗ്രന്ഥം അവതരിപ്പിച്ചത്; അന്ത്യപ്രവാചകനിലൂടെ...
വനാന്തരങ്ങളിലും ഗിരിഗഹ്വരങ്ങളിലും താമസിച്ചിരുന്ന മനുഷ്യര്‍ ഇന്ന് നഗരങ്ങളിലാണ് അധിവസിക്കുന്നത്. മനോഹരങ്ങളായ സൌധങ്ങളും യാത്ര ചെയ്യുന്നതിനായി നാല്‍കാലി മൃഗങ്ങളും ജലഗതാഗതത്തിനായി കപ്പലുകളും അവര്‍ ഉപയോഗപ്പെടുത്തി. ശിലായുഗത്തില്‍ നിന്ന് പേനയിലേക്കും പുസ്തകത്തിലേക്കും മനുഷ്യനിലവാരം ഉന്നതി പ്രാപിച്ചു. ചുരുക്കത്തില്‍ കാടത്തത്തില്‍ നിന്ന് നാഗരികതയിലേക്കുള്ള യാത്രയില്‍ ലോകത്തെ ഏതാണ് എല്ലാ ജനവിഭാഗങ്ങളും സാമ്യരായിരുന്നു.
നാഗരികമായി വികാസം പ്രാപിച്ചിരുന്നെങ്കിലും ധാര്‍മികമായി ലോകത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഗതകാല പ്രവാചകന്‍മാരുടെ അധ്യാപനങ്ങള്‍ വികലമായ രൂപത്തിലും ചൂഷണത്തിനുള്ള ഉപാധിയായും ഉപയോഗിക്കപ്പെട്ടു. പ്രവാചകവര്യന്മാരെക്കുറിച്ച് ദുരാരോപണങ്ങളും അതിശയോക്തികളും പ്രചരിപ്പിച്ചു. ദൈവത്തെ മാത്രം ആരാധിക്കാന്‍ പഠിപ്പിച്ച പ്രവാചകന്മാരെ ദൈവിക പദവിയിലേക്കുയര്‍ത്തി. തന്മൂലം പ്രവാചകകര്‍മങ്ങള്‍ ദൈവകര്‍മങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി ആരാധനകളും ആചാരങ്ങളും പരോഹിതന്മാര്‍ ആവിഷ്കരിച്ചു. ദൈവികഗ്രന്ഥങ്ങളില്‍ ക്രൃത്രിമം കാണിച്ചു. സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥരചന നടത്തി അത് ദൈവത്തിങ്കല്‍ നിന്നാണ് എന്ന് പ്രചരിപ്പിച്ചു. പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ പാടെ വിസ്മരിക്കപ്പെട്ട സമൂഹങ്ങളും കുറവുണ്ടായിരുന്നില്ല. ഏകദൈവത്തിന് പകരം പരദൈവങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. ശിലാപ്രതിമകളെയും പരേതാത്മാക്കളെയും ദൈവമായി സങ്കല്‍പ്പിച്ച് ആരാധനകളര്‍പ്പിച്ചിരുന്നു. അറേബ്യയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇറാഖിലും ഇറാനിലും പേര്‍ഷ്യക്കാരാണ് അധിവസിച്ചിരുന്നത്. സൈദ്ധാന്തികമായി അവര്‍ ഏകദൈവത്വം ഉദ്ഘോഷിച്ചിരുന്നെങ്കിലും ഏകദൈവത്തോടൊപ്പം അഗ്നിയേയും അവര്‍ പൂജിച്ചിരുന്നു. ഇറാന്റെ കിഴക്ക് ഭാഗത്ത് മനോഹരവും വിശാലവുമായ ഭാരതമാണ്. സാംസ്കാരികമായി അഭിവൃദ്ധിയാര്‍ജിച്ച ഭാരതീയര്‍ ദൈവപ്രോക്തമായ ഒരു മതത്തിന്റെ അനുയായികളാണ് തങ്ങളെന്ന് അവകാശപ്പെട്ടിരുന്നു. വേദങ്ങളും ഉപനിഷത്തുകളും സ്മൃതികളും പുരാണങ്ങളുമൊക്കെയായി ഒരു ധര്‍മസംഹിത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ എണ്ണമറ്റ ദൈവങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. ശക്തിയുള്ളതേതും അവര്‍ക്ക് ദൈവമായിരുന്നു.
മധ്യേഷ്യ മുതല്‍ ശാന്തസമുദ്രം വരെ വ്യാപിച്ച് കിടക്കുന്ന പ്രവിശാലമായ ഭൂപ്രദേശത്ത് അക്കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശങ്ങളാണ് ജപ്പാനും ചൈനയും. ഇന്ത്യയില്‍ നിന്ന് ഉദ്ഭവിച്ച ബുദ്ധമതം ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടപ്പോള്‍ ജപ്പാനും ചൈനയും അതിനെ സ്വീകരിച്ചു. വിഗ്രഹാരാധനയുമായി ഒരു ബന്ധവുമില്ലാത്ത ബുദ്ധമതത്തെ ബുദ്ധവിഗ്രഹത്തെ പൂജിക്കുന്ന അവസ്ഥയിലേക്ക് അതിന്റെ അനുയായികള്‍ കൊണ്ടെത്തിച്ചു. മുഹമ്മദ് നബി (സ)യുടെ കാലഘട്ടത്തിലെത്തിയപ്പോഴാണ് ബുദ്ധമതത്തില്‍ വിഗ്രഹാരാധന സമ്പ്രദായം ഉടലെടുത്തത്.
അറേബ്യയുടെ വടക്കും പടിഞ്ഞാറും സ്ഥിതിചെയ്യുന്ന സിറിയ, ഈജിപ്ത്, എത്യോപ്യ, ഏഷ്യാമൈനര്‍, ദക്ഷിണ പൂര്‍വ യൂറോപ്പുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്തു മതാനുയായികളാണ് ഉണ്ടായിരുന്നത്. ഹൈന്ദവ മിത്തോളജിയായി ബ്രഹ്മ-വിഷ്ണു-ശിവ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുമാറ് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്ന് ദൈവങ്ങള്‍ ഒന്ന് എന്ന വിശ്വാസത്തിലായിരുന്നു അവരുണ്ടായിരുന്നത്. എന്നാല്‍ ഈസാ (യേശു) ൌയുടെ അനുയായികളാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. ഈസാ ൌ പഠിപ്പിച്ച തൌഹീദ് (ഏകദൈവ വിശ്വാസം) പരിപൂര്‍ണമായും അവര്‍ കൈവെടിഞ്ഞിരുന്നു. യേശുവിന്റെയും മാതാവിനേയും വിഗ്രഹങ്ങളുണ്ടാക്കി അവര്‍ ആരാധിച്ചിരുന്നു.
ക്രിസ്ത്യാനികളെപ്പോലെ യഹൂദരും ദൈവപ്രോക്തമായ ഒരു മതത്തിന്റെ അനുയായികളായിരുന്നു. സ്വന്തമായി ഒരു രാജ്യം ഇല്ലാതിരുന്ന യഹൂദര്‍ മധ്യധാരണാഴിയിലും അറേബ്യയുടെ പല ഭാഗങ്ങളിലുമാണ് അധിവസിച്ചിരുന്നത്. മൂസാ ൌയുടെ അനുയായികളായ യഹൂദര്‍ മൂസാ ൌയുടെ മാര്‍ഗത്തില്‍ നിന്ന് ബഹുദൂരം അകന്നുപോയിരുന്നു. മഹാനായ യേശുവിനെയും അദ്ദേഹത്തിന്റെ പരിശുദ്ധമായ മാതാവിനെയും അപവാദ കഥകള്‍ മെനഞ്ഞ് അപകീര്‍ത്തിപ്പെടുത്തുകയും, വംശവെറി അധികരിച്ച് പ്രവാചകന്മാരെപ്പോലും നിന്ദിക്കുന്ന തലത്തിലേക്ക് നികൃഷ്ടരാവുകയും ചെയ്തു. എങ്കിലും സത്യാന്വേഷികള്‍ അപൂര്‍വമായിട്ടെങ്കിലും അവരിലും ഉണ്ടായിരുന്നു.
മുഹമ്മദ് ല ദൈവനിയുക്തനായി തിരഞ്ഞെടുക്കപ്പെടുന്നത്തിന് മുമ്പുള്ള ലോകത്തിന്റെ അവസ്ഥയാണിത്. എന്നാല്‍ ഒരു കാര്യം ശ്രദ്ധേയമാണ്. ഈ ജനവിഭാഗങ്ങളിലൊക്കെ വിഗ്രഹാരാധന പ്രചാരം നേടിയിരുന്നെങ്കിലും തങ്ങളെ സംസ്കരിക്കാനും സല്‍പാന്ഥാവിലേക്ക് നയിക്കാനും ഒരു വിശ്വവിമോചകന്‍ വരും എന്ന പ്രത്യാശ ഈ ജനവിഭാഗങ്ങളെല്ലാം പുലര്‍ത്തിപ്പോന്നു. യഹൂദ ക്രിസ്തീയ മതഗ്രന്ഥങ്ങളിലും അന്തിമ ദൈവദൂതനെക്കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. അഗ്നിയാരാധകരായ പേര്‍ഷ്യക്കാരുടെയും ഭാരതത്തിലെ ഹൈന്ദവരുടെയും വിശുദ്ധ ഗ്രന്ഥങ്ങളിലും അന്ത്യപ്രവാചകനെക്കുറിച്ചുള്ള സന്തോഷവാര്‍ത്തകളുണ്ട്. ബുദ്ധദര്‍ശനത്തിലും സമാനമായ പ്രയോഗങ്ങള്‍ കാണാവുന്നതാണ്.
പലരും തെറ്റുധരിച്ചത് പോലെ ഇസ്ലാം മതസ്ഥാപകനായിരുന്നില്ല മുഹമ്മദ് ല. മുഹമ്മദ് നബി (സ)യുള്‍പ്പെടെയുള്ള ഒരു പ്രവാചകനും മതസ്ഥാപകരായിരുന്നില്ല. തങ്ങള്‍ക്ക് ലഭിക്കുന്ന നിയമ നിര്‍ദേശങ്ങള്‍ ആജ്ഞാനിരോധങ്ങള്‍ അനുസരിക്കുകയും ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയും മാത്രമാണ് അവര്‍ ചെയ്തത്. അത്കൊണ്ട് തന്നെ മുഹമ്മദ് നബി (സ) ഇസ്ലാമിക ആശയത്തിന്റെ ആദ്യത്തെ ഉപജ്ഞാതാവായിരുന്നില്ല. മറിച്ച് ആദിമ പ്രവാചകനും സകല മനുഷ്യരുടെയും പിതാവുമായ ആദം നബി ൌയിലൂടെ അല്ലാഹു തുടക്കം കുറിച്ച ഇസ്ലാമികദര്‍ശനത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി ദൈവം നിയോഗിച്ചയച്ച പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയാണ്. “ഇന്ന് നാം നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ണമാക്കിയിരിക്കുന്നു. നമ്മുടെ അനുഗ്രഹങ്ങള്‍ നിങ്ങളുടെ മേല്‍ വര്‍ഷിക്കുകയും ഇസ്ലാമിനെ നിങ്ങളുടെ മതമായി നാം തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.'' (മാഇദ: 3) ക്വുര്‍ആന്‍ അന്തിമവേദമാണ് എന്ന് പ്രസ്താവിക്കുന്ന സൂക്തങ്ങള്‍ മുഹമ്മദ് നബി (സ) അന്തിമപ്രവാചകനാണ് എന്ന വസ്തുതക്ക് അടിവരയിടുന്നു. ക്വുര്‍ആന്‍ മാനവകുലത്തിന് അല്ലാഹു നല്‍കിയത് പ്രവാചകന്‍ മുഹമ്മദ് ലലൂടെയാണ്. ക്വുര്‍ആനിന്റെ പ്രഥമവും പ്രധാനവുമായ വിശദീകരണവും പ്രയോഗവല്‍ക്കരണവുമെല്ലാം പൂര്‍ണമായും നടന്നത് പ്രവാചകചര്യയിലൂടെയായിരുന്നു. മുഹമ്മദ് നബി (സ)യെ മാറ്റിനിര്‍ത്തി ഖുര്‍ആനെയോ കുര്‍ആനെ മാറ്റി നിര്‍ത്തി മുഹമ്മദ് ലയെയോ പഠിച്ചാല്‍ ആ പഠനം അപൂര്‍ണമാകുന്നത് അത് കൊണ്ടാണ്. അന്ത്യപ്രവാചകനും അന്തിമ വേദഗ്രന്ഥവും അത്രമേല്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാന്‍ ക്വുര്‍ആന്‍ മുന്‍കാലവേദങ്ങളെ അവയുടെ യഥാര്‍ഥമായ രൂപത്തില്‍ പ്രതിനിധീകരിക്കുമ്പോള്‍ മുന്‍കാല പ്രവാചകന്മാരെ മുഴുവന്‍ മുഹമ്മദ് ല പ്രതിനിധീകരിക്കുന്നു. അത് കൊണ്ടാണ് ലോകത്തില്‍ ജനിക്കാനിരിക്കുന്ന അവസാനത്തെ മനുഷ്യനും പ്രവാചകന്റെ സമുദായമാണ് എന്ന് പറയുന്നത്. പ്രബോധിത സമൂഹങ്ങളിലെ പ്രതിയോഗികളെയും പ്രവാചകന്‍മാര്‍ സംബോധന ചെയ്തത് എന്റെ ജനമേ (യാ ഖൌമി) എന്നാണ്. നമ്മുടെ സ്വന്തം ചോര എന്ന മലയാളത്തിലെ പ്രയോഗത്തിന് ഏതാണ്ട് തുല്യമാണ് “യാ ഖൌമി” എന്ന സംബോധന. അതെ മുഹമ്മദ് നബി (സ)യുടെ പ്രവാചകത്വത്തിന് ശേഷം ഭൂമിയില്‍ അവശേഷിക്കുന്ന എല്ലാ മനുഷ്യരും പ്രവാചകന്റെ സമുദായമാണ്. എല്ലാ മനുഷ്യരും ആദം ൌ എന്ന പ്രവാചകന്റെ സന്താനപാരമ്പര്യം കൊണ്ട് അനുഗ്രഹീതരാണെന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയല്ല അല്ലാഹു പ്രവാചകനെ നിയോഗിച്ചത്. “ലോകങ്ങള്‍ക്ക് മുഴുവനും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല.” (21:07) എന്നാണ് പ്രവാചകനെ കുറിച്ച് അല്ലാഹു അരുളിയത്. അതെ മുഹമ്മദ് ല ആരുടെയും സ്വകാര്യസ്വത്തല്ല, സകല ജനവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് അദ്ദേഹത്തിലൂടെ അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആന്‍. നാം മനുഷ്യര്‍ ഒരേ മാതാപിതാക്കളുടെ സന്തതികള്‍ നമ്മുടെയെല്ലാം സ്രഷ്ടാവ് ഏകനായ ദൈവം. അവനെ മാത്രം ഭയപ്പെടുക അവനെ മാത്രം ആരാധിക്കുക, പരസ്പരം സ്നേഹിക്കുക, നന്മ കല്‍പ്പിക്കുക, തിന്മ തടയുക, വിധാതാവിന്റെ കല്‍പ്പനകള്‍ ശിരസ്സാവഹിക്കുക എങ്കില്‍ ഭൂമിയില്‍ നമുക്ക് അന്തസുറ്റ ജീവിതമുണ്ട്, മരണശേഷം പരലോകത്ത് ശാശ്വതമായ സ്വര്‍ഗീയ ജീവിതവുമുണ്ട്. ദൈവധിക്കാരികളായി താന്തോന്നികളായി ജീവിച്ചാല്‍ ഈ ഭൂമിയില്‍ ഈശ്വരനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പരലോകത്ത് നിന്ദ്യമായ നരകശിക്ഷയിലേക്ക് നിങ്ങള്‍ എടുത്തെറിയപ്പെടും. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും പരലോകം പച്ചയായൊരു യാഥാര്‍ഥ്യമാണ് അത് വരികതന്നെ ചെയ്യും. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ഇതാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് ലയും മുന്‍കാല പ്രവാചകരും മനുഷ്യരോട് പറഞ്ഞത്. “ഈ ക്വുര്‍ആനിന്ന് ശേഷം ഇനി അവര്‍ വിശ്വസിക്കുന്ന വചനം വേറെ ഏതാണ്?” (മുര്‍സ്വലാത്ത്: 50)
വിശുദ്ധ ക്വുര്‍ആന്‍ അവതരിക്കുകയും പ്രവാചകനിയോഗത്തിന് പൂര്‍ണ വിരാമമാവുകയും ചെയ്തപ്പോള്‍ പ്രവാചകദൌത്യത്തിന്റെ സജീവതക്ക് വേണ്ടി വിപുലമായ ഏര്‍പ്പാടുകള്‍ അല്ലാഹു ചെയ്തു. മുന്‍കാല വേദഗ്രന്ഥങ്ങളെ വികലമാക്കിയത് പോലെ പുരോഹിതപ്പരിഷകള്‍ക്ക് ഖുര്‍ആനെ മാറ്റി മറിക്കാന്‍ കഴിയാത്തവിധം ഖുര്‍ആന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തു (15:9). ക്വുര്‍ആനിന്റെ ജീവിക്കുന്ന മാതൃകയായ പ്രവാചകജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും സുതാര്യവും വിശ്വാസ യോഗ്യവുമായ നിവേദനശാസ്ത്ത്രിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ടു. അടിസ്ഥാന വിശ്വാസങ്ങളും നിര്‍ബന്ധ കര്‍മങ്ങളും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. തന്നിമിത്തം നിര്‍ബന്ധകര്‍മങ്ങളില്‍ ഇസ്ലാമിക സമൂഹങ്ങള്‍ക്കിടയില്‍ ആശയ ഭിന്നതകളേതുമില്ല. പ്രവാചക കാലഘട്ടങ്ങളില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത എന്തെങ്കിലും പ്രശ്നങ്ങള്‍ ഉദ്ഭവിച്ചാല്‍ ക്വുര്‍ആന്‍, നബിചര്യ എന്നിവയുടെ അടിസ്ഥാനത്തില്‍ ഗവേഷണം ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഈ രംഗത്ത് പ്രവാചകന്‍ തന്നെ മാതൃക കാണിക്കുകയുണ്ടായി. ക്വുര്‍ആന്‍ മനഃപാഠമാക്കുക എന്ന സമ്പ്രദായം പ്രവാചക കാലഘട്ടം തെട്ടെ ഇസ്ലാമികസമൂഹത്തില്‍ ഉടലെടുത്തു. അറബി ഭാഷയോ പ്രയോഗങ്ങളോ അര്‍ഥമോ അറിയാത്തവര്‍ പോലും ക്വുര്‍ആന്‍ ഒരു വള്ളിക്കോ പുള്ളിക്കോ തെറ്റില്ലാതെ മനഃപാഠമാക്കുന്നത് ക്വുര്‍ആന്റെ മറ്റൊരു അമാനുഷികതയാണ്. ക്വുര്‍ആന്റെ ഭാഷയായ അറബി ജീവല്‍ ഭാഷയായി നിലനിര്‍ത്തി. മുന്‍കാല പ്രവാചകന്മാരുടെ ഭാഷകള്‍ പലതും ഇപ്പോള്‍ പ്രചാരത്തിലോ പ്രയോഗത്തിലോ ഇല്ല. തൌറാത്തിലെയും ഇഞ്ചീലിലെയും ചില പരാമര്‍ശങ്ങളടങ്ങിയ ബൈബിള്‍ പഴയതും പുതിയതുമായ നിയമ പുസ്തകങ്ങളില്‍ ഇന്ന് പ്രചാരത്തിലുള്ളവയെല്ലാം യേശു ൌവിന്റെയോ മോശെ ൌയുടെയോ ഭാഷ കാണുക സാധ്യമല്ല. അവര്‍ സംസാരിച്ച ഭാഷ ഇന്ന് നിലവിലുമില്ല. മത നേതൃത്വമലങ്കരിക്കുന്ന പണ്ഡിതന്‍മാര്‍ പണത്തിന്റെയോ നിറത്തിന്റെയോ അടിസ്ഥാനത്തിലല്ല മറിച്ച്, ആത്മാര്‍ഥതയുടെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് എന്നുള്ളതാണ്. ഇതര സമുദായ മതനേതൃത്വങ്ങളെ സംബന്ധിച്ചിടത്തോളം എത്ര തന്നെ അറിവ് ഉണ്ടായാലും ഒരു സാധാരണക്കാരന് മത നേതൃത്വത്തിലേക്ക് വരാന്‍ സാധ്യമല്ല. ഇസ്ലാമിലെ പ്രധാനികളായ പല പണ്ഡിതന്മാരും ഏതെങ്കിലും തൊഴിലിലോ വ്യാപാരത്തിലോ ഏര്‍പ്പെട്ട് ഉപജീവനമാര്‍ഗം തേടുന്നവരായിരുന്നു. സാമ്പ്രദായികരീതിയില്‍ മത പഠനം നടത്തിയിട്ടില്ലാത്ത പലരും സ്വന്തം പരിശ്രമം കൊണ്ട് ഇസ്ലാമികസമൂഹത്തെ ധാര്‍മികമായി നയിക്കാന്‍ കെല്‍പ്പുറ്റവരായിത്തീര്‍ന്നതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. അതാണ് ഇസ്ലാമില്‍ പൌരോഹിത്യമില്ല എന്ന് പറയുന്നതിന്റെ കാരണങ്ങളിലൊന്ന്.
മുന്‍കാലങ്ങളില്‍ ദഅ്വത്ത് (പ്രബോധനം) നടത്തിയിരുന്നത് പ്രധാനമായും പ്രവാചകന്മാരായിരുന്നു. അനുയായികള്‍ക്ക് അതിന് അനുവാദമുണ്ടായിരിക്കുമ്പോള്‍ തന്നെ പരിമിതികളും ഉണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് ലയുടെ ദൌത്യത്തില്‍ വിശ്വസിച്ച എല്ലാവര്‍ക്കും സത്യസന്ദേശ പ്രചരണം നിര്‍ബന്ധ ബാധ്യതയാണ്. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവാചകനോടൊപ്പം ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത സഹാബികളോടായി പ്രവാചകന്റെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന്റെ കല്‍പ്പനകളിലൊന്ന് “ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഈ സത്യസന്ദേശം എത്തിച്ച് കൊടുക്കുക എന്നായിരുന്നു.'' മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു. "എന്റെ സമുദായത്തിലെ പണ്ഡിതന്മാര്‍ ബനീ ഇസ്റാഈല്‍ പ്രവാചകന്മാരെപ്പോലെയാണ്.'' ഇത്രയും ഭാരിച്ച ഉത്തരവാദിത്വം ഉള്ളത് കൊണ്ടായിരിക്കാം സമുദായങ്ങളില്‍ ആദ്യമായി സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്നവര്‍ എന്റെ സമുദായമാണ് എന്ന് തിരുനബി (സ) പറഞ്ഞത്. മേല്‍ പറയപ്പെട്ട സംഗതികളെല്ലാം മുന്‍കാല പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും പരിചയപ്പെടുത്തിയ അന്തിമ പ്രവാചകനാണ് മുഹമ്മദ് ല എന്ന വസ്തുതക്ക് അടിവരയിടുന്നു. പ്രവാചകസമൂഹത്തെ ഒരു കെട്ടിടത്തോടുപമിച്ച നബി (സ)ആ കെട്ടിടത്തിലെ പൂര്‍ത്തീകരണത്തിനുള്ള ഇഷ്ടികയായി തന്റെ പ്രവാചകനിയോഗത്തെ വിശദീകരിക്കുന്നുണ്ട്. മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: “എനിക്ക് ശേഷം നബിയില്ല.” ഈ വസ്തുത പരിശുദ്ധ ക്വുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു. “അദ്ദേഹം (മുഹമ്മദ് ല) അല്ലാഹുവിന്റെ അന്ത്യപ്രവാചകരാകുന്നു.” (അന്‍ അഹ്സാബ്: 40)
ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ലാത്ത രീതിയില്‍ ദൈവികഗ്രന്ഥവും, പ്രവാചകന്റെ ജീവിതവും മനുഷ്യജീവിതത്തിന്റെ സ്പന്ദങ്ങളായി മാറി. മാറ്റത്തിരുത്തലുകളില്‍ നിന്നും കൈകടത്തലുകളില്‍ നിന്നും സുരക്ഷിതത്വം നേടി ക്വുര്‍ആന്‍ ഇതരവേദഗ്രന്ഥങ്ങളില്‍ നിന്ന് വ്യതിരിക്തമായി. ഇസ്ലാമിക ജീവിതസരണിയില്‍ നിന്ന് സമൂഹം അകലുന്ന സന്ദര്‍ഭങ്ങളില്‍ ഇസ്ലാമിക പരിഷ്കര്‍ത്താക്കള്‍ രംഗപ്രവേശനം ചെയ്തു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ദൈവികമതം വിളംബരം ചെയ്യപ്പെട്ടു. കാലം കഴിയുംതോറും പ്രബോധനനരീതികളിലും പ്രചാരണത്തിലും വമ്പിച്ച പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. പ്രവാചകന്റെ ശിക്ഷണം അലങ്കോലപ്പെടുകയോ വിസ്മൃതമാവുകയോ ചെയ്യാതെ അതൊരു തുറന്നപുസ്തകമായി ലോകത്തിന്റെ മുന്നില്‍ നാം ദര്‍ശിക്കുന്നു. ദൈവികവ്യവസ്ഥിതിയോ അതിലെ നിയമങ്ങളോ അപൂര്‍ണമായിരുന്നില്ല. അത്കൊണ്ട് തന്നെ മറ്റൊരു ദൈവദൂതനാല്‍ പൂര്‍ത്തീകരിക്കേണ്ടുന്ന ഒരു പഴുതും ദൈവം അവശേഷിച്ചിട്ടില്ല. സുവ്യക്തവും സത്യാസത്യ വിവേചകവും നിഗൂഢതകളില്ലാത്തതുമായ ക്വുര്‍ആനിലൂടെ പ്രവാചകനിയോഗങ്ങളെക്കുറിച്ച് നാം അന്വേഷിക്കുമ്പോള്‍ നാല് പരിതസ്ഥിതികളില്‍ മാത്രമെ പ്രവാചകന്‍മാര്‍ നിയുക്തരായിട്ടുള്ളു എന്ന് കാണാവുന്നതാണ്.
1) ഒരു ജനസമൂഹത്തിലോ പ്രദേശത്തോ ഒരു പ്രവാചകന്‍ നിയുക്തനാവുകയും മറ്റൊരു പ്രദേശത്തോ സമൂഹത്തിലോ ഉള്ള ജനങ്ങള്‍ക്ക് പ്രസ്തുത പ്രവാചകന്റെ സന്ദേശം ലഭിക്കാത്തതിനാല്‍ മറ്റൊരു പ്രവാചകന്റെ ആവശ്യം നേരിടുക.
2) മുന്‍കഴിഞ്ഞ പ്രവാചകന്റെ ശിക്ഷണം പാടെ വിസ്മരിക്കപ്പെടുകയോ വികൃതമാക്കപ്പെടുകയോ ചെയ്ക മൂലം അദ്ദേഹത്തിനെ പിന്തുടരാന്‍ ജനങ്ങള്‍ക്ക് സാധ്യമാവാതിരിക്കുക.
3) സമ്പൂര്‍ണമായ വേദഗ്രന്ഥങ്ങള്‍ പ്രവാചകന്മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രായോഗികമായ പൂര്‍ത്തീകരണത്തിന് കൂടുതല്‍ പ്രവാചകന്മാരുടെ ആവശ്യം നേരിടുക.
4) ഒരു പ്രവാചകനെ സഹായിക്കാനായി മറ്റൊരു പ്രവാചകന്റെ ആവശ്യം നേരിടുക.
എന്നാല്‍ മുഹമ്മദ് ലക്കും പരിശുദ്ധ ക്വുര്‍ആനിനും ശേഷം നടേ ഉദ്ധരിച്ച ആവശ്യങ്ങളൊന്നും അവശേഷിക്കുന്നതില്ലെന്ന് വളരെ വ്യക്തമാണ്. അവസാനത്തെ ദിവ്യഗ്രന്ഥമായ ക്വുര്‍ആനിന് തുല്യമായി ഒരു ചെറിയ അധ്യായമോ ഒരു വചനമോ കൊണ്ട് വരാന്‍ മനുഷ്യന് സാധ്യമല്ല എന്ന് അല്ലാഹു പറയുന്നു. സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠരും പ്രവാചകന്‍മാരില്‍ അ ന്തിമനുമാണ് മുഹമ്മദ് ല എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യന്റെ ശത്രുവായാണ് പിശാചിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ക്വുര്‍ആനില്‍ പരാമര്‍ശിക്കുന്ന പിശാച് ഭീകരരൂപം പൂണ്ട് മനുഷ്യരെ ഭയപ്പെടുത്തുന്നവനോ രാത്രിയുടെ യാമങ്ങളില്‍ പുറകിലൂടെ പതുങ്ങിവന്ന് ചാടിവീഴുന്നവനോ അല്ല. മനുഷ്യനെ തിന്മ ചെയ്യാന്‍ സദാ പ്രേരിപ്പിക്കുന്നവനാണ് പിശാച് എന്നാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യപുത്രന്മാരെ വഴികേടിലാക്കാന്‍ കച്ചകെട്ടിയിറങ്ങിയവനാണ് പിശാച്. നിത്യനരകാഗ്നിയിലേക്ക് മനുഷ്യനെ തള്ളിയിടാന്‍ ശ്രമിക്കുന്ന പിശാച് മനുഷ്യന്റെ നാശമാണ് ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ദൈവികസരണിയില്‍ നിന്ന് മനുഷ്യനെ അകറ്റാന്‍ ഏതറ്റം വരെയും പോകാന്‍ അവന്‍ തയ്യാറാണ്. ഒറിജിനലിന്റെ സ്വീകാര്യതയും മനോഹാരിതയും കണ്ട് അസൂയപ്പെട്ട് വ്യാജ പ്രവാചകന്മാര്‍ വഞ്ചനാമനോഭാവത്തോടെ ആത്മീയ തട്ടിപ്പ് നടത്തുമെന്ന് മുഹമ്മദ് ല ദീര്‍ഘദര്‍ശനം ചെയ്തതായി കാണാം. അത്തരം വ്യാജ പ്രവാചകന്മാരിലകപ്പെട്ട് വഞ്ചിതരായി നിത്യസ്വര്‍ഗം നഷ്ടപ്പെടുത്തി പരലോകത്തെ ശാശ്വത നരകാവകാശികളായി ത്തീരാതിരിക്കാന്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് ല മനുഷ്യസമൂഹത്തെ ഉണര്‍ത്തുന്നു. പ്രവാചകത്വ പരിസമാപ്തിയെ പറ്റി പരാമര്‍ശിക്കുന്ന ക്വുര്‍ആനിക സൂക്തത്തെ വിശദീകരിച്ചു കൊണ്ട് പ്രവാചകന്‍ പറഞ്ഞ അനേകം ഹദീഥുകള്‍, വ്യാജ പ്രവാചകത്വവാദികള്‍ക്കെതിരെ വിശ്വാസികള്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തണമെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ പോന്നതാണ്. മുഹമ്മദ് നബി (സ)യുടെ അന്ത്യപ്രവാചകത്വവുമായി ബന്ധപ്പെട്ട ചില നബിവചനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
a) നബി (സ) അരുള്‍ ചെയ്തു. “ഇസ്റാഈല്‍ സമൂഹത്തെ പ്രവാചകന്മാരാണ് ഭരിച്ചിരുന്നത്. ഓരോ പ്രവാചകനും മരിക്കുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരു പ്രവാചകന്‍ പ്രതിനിധിയായി വരും. എന്നാല്‍ എന്റെ ശേഷം പ്രവാചകനില്ല. പ്രതിനിധികള്‍ ഉണ്ടായിരിക്കും.” (ബുഖാരി)
b) നബി (സ) അരുളി: “എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്‍മാരുടെയും ഉപമ ഇതാണ്: ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു, അതിനെ അതിമനോഹരമാക്കി. പക്ഷെ ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കി വെച്ചു. ജനങ്ങള്‍ അത് ചുറ്റുംനടന്ന് നോക്കിക്കാണുകയും അതിന്റെ ഭംഗിയില്‍ മതിമറക്കുകയും ചെയ്തു. “എന്തു കൊണ്ട് ഈ കല്ല് കൂടി വെച്ചില്ല” എന്ന് അവര്‍ പറയുകയുണ്ടായി. ഞാനാണ് ആ കല്ല്. ഞാനാണ് അന്ത്യപ്രവാചകന്‍ അങ്ങിനെ ഞാന്‍ വന്ന് പ്രവാചകപരമ്പര മുഴുമിച്ചു.” (ബുഖാരി)
c) റസൂല്‍ ല പ്രസ്താവിച്ചു: "ദൌത്യവും പ്രവാചകത്വവും നിലച്ചു. അത്കൊണ്ട് എന്റെ ശേഷം റസൂലുമില്ല, നബിയുമില്ല.'' (അ ഹ്മദ്)
d) നബി (സ) അരുളി: "ഞാന്‍ മുഹമ്മദാണ് അഹ്മദാണ്; ഞാന്‍ പരിച്ഛേദകനാണ്; ഞാന്‍ വഴി അവിശ്വാസം പരിച്ഛേദം ചെയ്യപ്പെടുന്നു. ഞാന്‍ ഒരുമിച്ച് കൂട്ടുന്നവനാണ്; എന്റെ പുറകിലാണ് നാളെ ജനങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുക. ശേഷം ഒരു പ്രവാചകനില്ലാത്ത അന്ത്യനാണ് ഞാന്‍.'' (ഇബ്നുമാജ)
e) നബി (സ) പറഞ്ഞു: "ദജ്ജാലിനെപ്പറ്റി സ്വസമുദായത്തെ താക്കീത് ചെയ്യാത്ത ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല. ഞാനാകട്ടെ അന്ത്യപ്രവാചകനാകുന്നു. നിങ്ങളോ അന്തിമസമുദായവും ദജ്ജാല്‍ നിങ്ങളില്‍ പുറപ്പെടുക തന്നെ ചെയ്യും; സംശയമില്ല.'' (ഇബ്നുമാജ).
f) റസൂല്‍ ല ഒരു ദിവസം അവിടുത്തെ വസതിയില്‍ നിന്ന് പുറത്ത്വന്നത് ഒരു വിട വാങ്ങുന്ന ആളെപ്പോലെയാണ്. എന്നിട്ട് അവിടുന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു: "ഞാന്‍ നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദാണ്. എനിക്ക് ശേഷം പ്രവാചകനേ ഇല്ല.'' (അഹമദ്)
g) നബി (സ) തിരുമേനി പറഞ്ഞു: "എനിക്ക് ശേഷം ‘മുബശ്ശിറാത്ത’ല്ലാതെ ‘ദിവ്യപ്രവചനം’ ഇല്ല. ആരോ ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരെ എന്താണ് മുബശ്ശിറാത്ത്?'' അവിടുന്ന് അരുളി: "നല്ല സ്വപ്നങ്ങള്‍.''(അഹ്മദ്, നസാഈ, അബൂദാവൂദ്)
h) നബി (സ) തിരുമേനി അരുളി: "എന്റെ ശേഷം ഒരു പ്രവാചകനുണ്ടാകുമായിരുന്നെങ്കില്‍ അത് ഖത്താബിന്റെ മകന്‍ ഉമറായിരുന്നേനെ.'' (തിര്‍മിദി)
ശ) റസൂല്‍ ല അലി ്യയോട് പറയുകയുണ്ടായി: "മൂസാ ൌയെ സംബന്ധിച്ചിടത്തോളം ഹാറൂന്‍ ൌന്റെ സ്ഥാനത്താണ് എന്നെ സംബന്ധിച്ചിടത്തോളം താങ്കള്‍. പക്ഷെ എന്റെ ശേഷം ഒരു നബിയില്ല തന്നെ.'' (ബുഖാരി, മുസ്ലിം).
i) റസൂല്‍ ല പറഞ്ഞു: "തീര്‍ച്ചയായും മുപ്പത് കള്ളവാദികള്‍ എന്റെ സമുദായത്തിലുണ്ടാകും. ഓരോരുത്തനും വാദിക്കും, താന്‍ പ്രവാചകനാണെന്ന്. ഞാനാകട്ടെ അന്ത്യപ്രവാചകനാണ് എനിക്ക് ശേഷം ഒരു പ്രവാചകനില്ല.'' (അബൂദാവൂദ്)
ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ നബി (സ) താക്കീത് നല്‍കിയ വ്യാജന്‍മാര്‍ പ്രവാചകത്വ പൊയ്മുഖമണിഞ്ഞ് പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നത് പ്രവാചകപ്രവചനത്തിന്റെ പുലര്‍ച്ചയാണ്. ഇസ്ലാമികസമൂഹത്തെ ഭിന്നിപ്പിക്കാനും ആത്മീയവും ധാര്‍മികവുമായ അതിന്റെ ആത്മാവ് ചോര്‍ത്തിക്കളയാനും ശ്രമിക്കുന്ന ഇവര്‍ ഇസ്ലാമികസമൂഹത്തെയാണ് ലക്ഷ്യം വെക്കുന്നത്. നേര്‍മാര്‍ഗത്തിലുള്ളവരെയാണല്ലോ പിശാചിന് വഴികേടിലാക്കാനുള്ളത്. ക്വുര്‍ആനികവചനങ്ങളെ ദുര്‍വ്യാഖ്യാനിച്ചും ഖുര്‍ആന്റെ വ്യാഖ്യാനമായ പ്രവാചകവചനങ്ങള്‍ക്ക് നേരെ അന്ധത നടിച്ചും പാമരന്‍മാരായ ജനങ്ങളെ അസത്യത്തിലേക്ക് ആനയിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന കള്ളപ്രവാചകന്മാരുടെ സാമ്പത്തിക സ്രോതസ്സ് സാമ്രാജ്യത്വശക്തികളാണെന്നതാണ് ഏറെ കൌതുകകരം. ഇതേ സാമ്രാജ്യത്വശക്തികള്‍ തന്നെയാണ് നബിനിന്ദകള്‍ നടത്തുന്നതിനും നബിനിന്ദകര്‍ക്ക് അഭയം കൊടുക്കുന്നതിനും എന്നും മുന്‍പന്തിയിലുള്ളത് എന്നു ഇതോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ആള്‍മാറാട്ടത്തിന്റെയും വഞ്ചനയുടെയും പൊയ്മുഖങ്ങള്‍ അടര്‍ന്ന് വീഴുന്നത് നമുക്ക് കാണാം. അവസാന കാലഘട്ടത്തിലെ മഹാനാശകാരികളായ ഈ വ്യാജവാദികള്‍ക്കെതിരെ പ്രവാചകന്റെ കാലം തൊട്ട് ഇന്ന് വരെയുള്ള ഇസ്ലാമിക പണ്ഡിതവര്യന്‍മാര്‍ പുലര്‍ത്തിപ്പോന്ന ജാഗ്രത സുവിദിതമാണ്. അതുകൊണ്ട്തന്നെ ഇസ്ലാമിന്റെ മൌലികവും അടിസ്ഥാനപരവുമായ പ്രവാചകത്വപരിസമാപ്തി പോലുള്ള കാര്യങ്ങളില്‍ സമുദായത്തിലെ വ്യത്യസ്ത സംഘടനകളും കൂട്ടായ്മകളും പുലര്‍ത്തിപ്പോരുന്ന അഭിപ്രായ ഐക്യവും ഉറച്ചനിലപാടുകളും ദൈവികദൃഷ്ടാന്തമല്ലാതെ മറ്റൊന്നുമല്ല.
പ്രവാചകന്റെ വിയോഗത്തിന് ശേഷവും ആ മഹദ് ജീവിതത്തിലെ ചര്യകള്‍ ഒപ്പിയെടുത്ത് സ്വന്തം ചര്യയാക്കി മാറ്റുന്ന വിശ്വാസിസമൂഹം ഇന്നും പ്രവാചകസാമീപ്യം അനുഭവിച്ച് കൊണ്ടിരിക്കുന്നു. മുഹമ്മദ് ല മരണപ്പെട്ട വിടവിലേക്ക് കടന്നുകയറാമെന്ന് വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പറയാതെ വയ്യ. 
 
http://www.snehasamvadam.com/unicode/