Sunday, October 25, 2015

ജബ്രകൾക്ക് (യുക്തിവാദികൾക്ക് ) സദാചാരം ഉണ്ടോ?

ജബ്രകൾക്ക് സദാചാരം ഉണ്ടോ? അവർ ജീവിക്കുന്ന (ദൈവവിശ്വാസികൾ ആയ ) സമൂഹം കൊണ്ട് നടക്കുന്ന സദാചാരം തന്നെയാണോ? അതോ ഓരോ നിമിഷത്തിലും ഓരോരുത്തരുടെയും ദേഹേച്ച കല്പിക്കുന്നത് (തോന്നിവാസം) ചെയ്യുക എന്നത് മാത്രമാണോ?
അതല്ലെങ്കിൽ എന്താണത്?
Like   Comment   
Abi Chengannur likes this.
Comments
Madhu Nair പോസ്റ്റ്‌ മുതലാളി പറ, 
1. ഈ സദാചാരം എന്നാൽ എന്താണ്?. 
2. ഈ ദൈവവും സധാച്ചരവും തമ്മിൽ ഉള്ള ബന്ധം എന്താണ്?. 

3. ഈ മതവും ദൈവവും ആയി ഉള്ള ബന്ധം എന്താണ്?. 

കൃത്യം ആയ മറുപടി പ്രതീക്ഷിക്കുന്നു.
LikeReply24 hrs
Jamal Moidutty Thandantharayil ജബ്രകൾക്ക് (യുക്തിവാദികൾക്ക് ) പോസ്റ്റിനെ കുറിച്ച് ഒന്നും പറയാനില്ലേ ?
LikeReply3 hrs
Madhu Nair ആദ്യം പോസ്ടുമുതലാളി പറയട്ടെ. അത് കഴിഞ്ഞിട്ട് മതി അല്ലക്കൽ. 

കുമാരാ കൊല്ലെണ്ടാ smile emoticon
LikeReply4 hrs
Madhu Nair മൊയലാളീ, പോയാ. smile emoticon
LikeReply4 hrs
Jamal Moidutty Thandantharayil Madhu Nair പോസ്റ്റ്‌ മുതലാളി പറ, 
1. ഈ സദാചാരം എന്നാൽ എന്താണ്?. 
2. ഈ ദൈവവും സധാച്ചരവും തമ്മിൽ ഉള്ള ബന്ധം എന്താണ്?. 

3. ഈ മതവും ദൈവവും ആയി ഉള്ള ബന്ധം എന്താണ്?. 

കൃത്യം ആയ മറുപടി പ്രതീക്ഷിക്കുന്നു.
Like · Reply · 2 · 9 mins

<<>>

ജബ്രകൾക്ക് (യുക്തിവാദികൾക്ക് ) പോസ്റ്റിനെ കുറിച്ച് ഒന്നും പറയാനില്ലേ ? 

സമൂഹത്തിലെ സദ്‌ + ആചാരം അഥവാ നല്ല ആചാരം എന്നതോ സദാ ആചരിക്കുന്നത് എന്ന രീതിയിൽ സർവ അംഗീകൃതം ആയി കാണുന്നതോ ആണ് എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌. ദൈവിക മാര്ഗ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ആണ് നല്ല ആചാരങ്ങൾ രൂപപ്പെടുന്നത്. എന്നാൽ മനുഷ്യന്റെ സ്വാർത്ഥതയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന സ്ത്രീധനം പോലുള്ള ദുരാചാരങ്ങളും സമൂഹത്തിൽ ഉള്ളതിനാൽ, സദാ ആചരിക്കുന്നത് എന്നതിനേക്കാൾ നല്ല ആചാരങ്ങൾ എന്നതാണ് ശരിയായ വിവക്ഷ എന്ന് കരുതുന്നു..!

നമ്മുടെ മുന്ഗാമികളിൽ നിന്ന് ആണ് പല സദാചാര തത്വങ്ങളും നാം വശമാക്കിയത്. എന്നാൽ ഒന്നാമത്തെ മനുഷ്യൻ ആയ ആദം നബിക്ക് മാര്ഗദര്ശനം നല്കിയതും ഏകനായ ദൈവം തന്നെ ആയതിനാൽ തലമുറകൾ കൈമാറി വരുന്ന സദാചാരങ്ങളും ദൈവിക മാര്ഗ ദര്ശന ത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ് എന്ന് കാണാം. 

ദുരാചാരങ്ങൾ എത്ര ജനസമ്മിതി ഉള്ളത് ആണെങ്കിലും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ചൂഷണം ചെയ്യുന്നതും ആണ്..!

മതം എന്നാൽ അഭിപ്രായം, ജീവിത രീതി , മാര്ഗ ദര്ശനം എന്നൊക്കെയാണ്. ഇതിൽ ദൈവിക മാര്ഗ ദര്ഷനതിന്റെ അടിസ്ഥാനത്തിലുള്ള ജീവിതരീതിയെ ആണ് ശരിയായ മതമായി കാണേണ്ടത്. മതത്തിന്റെ ഉദ്ദേശം (അഭിപ്രായം എന്ന നിലക്കല്ല, ദൈവിക മാര്ഗ ദര്ശനം എന്നാ നിലക്ക് ) മനുഷ്യർക്ക്‌ ഭൌതിക പാരത്രിക ജീവിതങ്ങളിൽ ഒരു പോലെ വിജയം നേടാനുള്ള മാര്ഗദര്ശനം ആണ്. മനുഷ്യരെ സൃഷ്ടിച്ച ദൈവം അവരെ എന്തിനു സൃഷ്ടിച്ചു , എന്താണ് അവർ ചെയ്യേണ്ടത്, എന്ത് ചെയ്തു കൂട എന്നെല്ലാമുള്ള ഉപദേശ നിർദേശങ്ങൾ മനുഷ്യര്ക്ക് നൽകുക കൂടി ചെയ്തു. ഏകനായ ദൈവം അവതരിപ്പിച്ചതാണ് മതം. അതുകൊണ്ട് അത് ഒന്നേ ഉണ്ടാകൂ.

മറ്റുള്ളതിനെയൊക്കെ മതങ്ങൾ എന്ന് വിളിക്കപ്പെടുന്നെന്കിലും അതെല്ലാം മനുഷ്യരുടെ കൈ കടതലുകൾ കൊണ്ടും മനുഷ്യരാൽ എഴുതപ്പെട്ടതുകൊണ്ടും വ്യാജ മതങ്ങളോ വെറും മനുഷ്യരുടെ അഭിപ്രായങ്ങളോ ആണ്...!
LikeReply3 hrsEdited
Tom R VS ഹഹ ദൈവിക മാർഗ്ഗ ദർശ്ശനം പോലും!!! ഒരൊ ഊളത്തരങ്ങൾ!! മാർഗ്ഗ ദർശ്ശനത്തിന്റെ കൊണം!!! വല്യെ നീതിമാനായ ആദത്തിന്റെ മക്കൾക്കൊ, ലൊത്തിനൊ ഇല്ല താനും!!
LikeReply3 hrs
Jamal Moidutty Thandantharayil Tom R VS ഹഹ ദൈവിക മാർഗ്ഗ ദർശ്ശനം പോലും!!! ഒരൊ ഊളത്തരങ്ങൾ!! മാർഗ്ഗ ദർശ്ശനത്തിന്റെ കൊണം!!! വല്യെ നീതിമാനായ ആദത്തിന്റെ മക്കൾക്കൊ, ലൊത്തിനൊ ഇല്ല താനും!!
Like · Reply · 30 mins <<>> ലൂത്ത് നബി (അ ) സദ്‌ വൃത്തൻ ആയ മഹാനായ പ്രവാചകൻ ആയിരുന്നു. 


ഈസാ നബിയെ (ജീസസ് ) കുറിച്ച് പച്ച വെള്ളം മദ്യമാക്കി എന്നൊക്കെ കളവ് എഴുതി പിടിപ്പിച്ചവർ ലൂത്ത് നബിയെ കുറിച്ച് മദ്യപിച്ചു പുത്രിമാരുമായി ശയിച്ചു എന്നൊക്കെ വങ്കത്തരം എഴുതി പിടിപ്പിച്ചിട്ടുണ്ട്. 
അതൊക്കെ വേദ വാക്യമായി കൊണ്ട് നടക്കുന്നവരെ ഇസ്ലാം അംഗീകരിക്കുന്നില്ല. അവർ അവിശ്വാസികൾ ആയതിനാൽ ആണ് മുഹമ്മദ്‌ നബി (സ ) യഥാർത്ഥ വിശ്വാസതിലെക്കും യഥാർത്ഥ ഗ്രന്ഥത്തിലേക്കും അവരെ ക്ഷണിച്ചത്...!

61:6 മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. (6)......... ഒരു പ്രവാചകന്റെ എല്ലാ മക്കളും സജ്ജനങ്ങൾ ആയി കൊള്ളണം എന്നില്ല. ലൂത്ത് നബിയുടെയും നൂഹ നബിയുടെയും കുടുംബങ്ങൾ മുഴുവൻ സന്മാര്ഗം സ്വീകരിച്ചിരുന്നില്ല എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. ആദം നബിയുടെ മക്കൾ തമ്മിൽ അസൂയയും വിദ്വേഷവും രൂപപ്പെട്ടത് വഴി ആണ് ലോകത്തെ ആദ്യത്തെ കൊലപാതകം നടന്നത് എന്നതും വസ്തുതയാണ്.
LikeReply2 hrs
Tom R VS ആദത്തിന്റെ പിന് തലമുറ എങ്ങിനെ ഉണ്ടായി എന്നാലോചിച്ചാൽ മതി ദൈവിക മാര്ഗ ദര്ഷനത്തിലെ പൊള്ളത്തരം മനസിലാവാൻ..പിന്നെ ജീസസ് വെള്ളം വീഞ്ഞാക്കി എന്നതില എന്താ പ്രശ്നം? ചത്തു കഴിഞ്ഞാൽ മദ്യത്തിന്റെ പുഴയുള്ള സ്വര്ഗ്ഗം കാത്തിരിക്കുന്നവര്ക്ക് മദ്യമെന്നു കേട്ടാല മുഖം ചുളിക്കേണ്ട കാര്യമൊന്നുമില്ല!
LikeReply1 hr
Tom R VS ലോത്തിന്റെ കഥ കുരാനിൽ പിന്നെങ്ങിനാന്നും കൂടി പറഞ്ഞാല നമുക്ക് ദൈവിക നിര്ദേശം എന്നാ വിവരക്കേട് നിരത്താം..അല്ലെങ്കിൽ പണ്ട് നോഹയുടെ കാലത്ത് ലോകത്തുള്ള എല്ലാ ജീവികളെയും പ്രളയത്തിൽ മുക്കിക്കൊന്ന "കാരുണ്യം" ഒന്ന് വിശദീകരിച്ചാലും അതിമനൊഹരമാവും!!!..

ഈ ജാതി ഒരു ഊളത്തരവും ഈ ഗ്രൂപ്പിൽ ഓടില്ല! അതുകൊണ്ട് ഇതൊക്കെ കൊണ്ടുപോയി വലതന്മാരുടെ ഗ്രൂപ്പിലിരക്ക്!! അവിടെ ആവുമ്പോ പത്ത് മാഷ അല്ലായെങ്കിലും ഉറപ്പാ!
LikeReply1 hr
Jamal Moidutty Thandantharayil Tom R VS ആദത്തിന്റെ പിന് തലമുറ എങ്ങിനെ ഉണ്ടായി എന്നാലോചിച്ചാൽ മതി ദൈവിക മാര്ഗ ദര്ഷനത്തിലെ പൊള്ളത്തരം മനസിലാവാൻ..പിന്നെ ജീസസ് വെള്ളം വീഞ്ഞാക്കി എന്നതില എന്താ പ്രശ്നം? ചത്തു കഴിഞ്ഞാൽ മദ്യത്തിന്റെ പുഴയുള്ള സ്വര്ഗ്ഗം കാത്തിരിക്കുന്നവര്ക്ക് മദ്യമെന്നു കേട്ടാല മുഖം ചുളിക്കേണ്ട കാര്യമൊന്നുമില്ല!
Like · Reply · 47 mins

<<>>

ഒരു പൊള്ളത്തരവും എനിക്ക് മനസ്സിലായിട്ടില്ല. അത് ആലോചിക്കുന്നവരുടെ കുഴപ്പമാകാം..!

മദ്യം വിശ്വാസികള്ക്ക് ദൈവം നിഷിധമാക്കിയിരിക്കെ ഒരു പ്രവാചകനും അതിനെതിരെ പ്രവർത്തിക്കില്ല..!

ചാവുന്നതോടെ പരീക്ഷണം അവസാനിച്ചു. പിന്നെ ഫലം അനുഭവിക്കുക മാത്രമാണ്. മദ്യപാനി സ്വര്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് ബൈബിൾ പറയുമ്പോൾ (ഗലാതിയർ 5:20 ) പിന്നെ മദ്യപന്മാരെന്തിനു പുഴയുള്ള സ്വര്ഗം കാത്തിരിക്കണം? അതിനു വിരുദ്ധമായി ജീസസ് തന്നെ പ്രവർത്തിക്കുമ്പോൾ പിന്നെ ജീസസിനെ പിന്പട്ടിയിട്ടു എന്ത് കാര്യം. ഇവിടെ ജീസസ് ചെയ്യാത്ത കാര്യം വ്യാജ എഴുത്തുകാർ അദ്ദേഹത്തിന്റെ മേല ആരോപിച്ചതാണ് എന്നത് വ്യക്തമാണ്..!

ദൈവം പറഞ്ഞത് അനുസരിക്കാതെ നരകം അവകാശമാക്കിയവർ സ്വര്ഗത്തിലെ മദ്യപുഴ സ്വപ്നം കാണുന്നത് എത്ര വലിയ മണ്ടത്തരമാണ്..! സ്വർഗത്തിൽ മദ്യം അനുവദനീയം ആയതിനാൽ ഇവിടെയും അനുവദിക്കണം എന്നു സമരം ചെയ്യാൻ ഇത് നിയമസഭയല്ല..!
LikeReply22 mins
Tom R VS ആ പൊള്ളത്തരം മനസിലാക്കാൻ മാത്രം ചിന്ത ഉണ്ടായാൽ മതമെന്ന വിഷം പണ്ടെ മനുഷ്യൻ ഉപെക്ഷിച്ചെനെ!
LikeReply19 mins
Jamal Moidutty Thandantharayil Tom R VS ലോത്തിന്റെ കഥ കുരാനിൽ പിന്നെങ്ങിനാന്നും കൂടി പറഞ്ഞാല നമുക്ക് ദൈവിക നിര്ദേശം എന്നാ വിവരക്കേട് നിരത്താം..അല്ലെങ്കിൽ പണ്ട് നോഹയുടെ കാലത്ത് ലോകത്തുള്ള എല്ലാ ജീവികളെയും പ്രളയത്തിൽ മുക്കിക്കൊന്ന "കാരുണ്യം" ഒന്ന് വിശദീകരിച്ചാലും അതിമനൊഹരമാവും!!!..

 ജാതി ഒരു ഊളത്തരവും ഈ ഗ്രൂപ്പിൽ ഓടില്ല! അതുകൊണ്ട് ഇതൊക്കെ കൊണ്ടുപോയി വലതന്മാരുടെ ഗ്രൂപ്പിലിരക്ക്!! അവിടെ ആവുമ്പോ പത്ത് മാഷ അല്ലായെങ്കിലും ഉറപ്പാ!
Like · Reply · 1 hr

<<>>>

ദൈവിക നിര്ദേശം എന്നത് വിവരക്കേട് ആണ് എന്ന് ആര് പറഞ്ഞു. ദൈവം അവൻ ഉദ്ദേശിച്ചത് സൃഷ്ടിച്ചു. നാം അവന്റെ സൃഷ്ടികൾ .. നാം അവൻ പറഞ്ഞത് അനുസരിക്കാൻ ബാധ്യസ്തർ . നാം നമ്മുടെ യാതൊരു പങ്കുമില്ലാതെ ഇവിടെ ജനിക്കപ്പെട്ടവർ. നമ്മുടെ അനുമതിയില്ലാതെ ഇവിടെ നിന്നും മരിച്ചു പോകുന്നവർ . 

നാം വരുന്നതിനു മുന്പ് ഈ ലോകവും അതിൽ ഉള്ളതും ഇവിടെ ഉണ്ട്. നാം പോയാലും അതൊക്കെ ഇവിടെ ഉണ്ടാകും. നമുക്ക് ഈ ലോകത്തിൽ ഒരുക്കപ്പെട്ടിട്ടുള്ള വായു വെള്ളം തുടങ്ങിയിയ ഘടകങ്ങൾ ഇല്ലാതെ ഇവിടെ ജീവിക്കാൻ കഴിയില്ല. സൃഷ്ടിക്കപ്പെട്ടതിന്റെ ആശ്രിതർ ആയ, ബലഹീനരായ നമ്മുടെ പരിമിതികൾ തിരിച്ചറിയാതെ അല്പത്വം കൊണ്ട് അഹങ്കരിക്കാതെ വിവരക്കേട് എന്താണെന്നു സ്വയം മനസിലാക്കുക.

പ്രളയങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുംപോഴെങ്കിലും മനുഷ്യൻ തങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ..!

അക്രമികൾ ആയ ജനതയെ പലപ്പോഴും ദൈവം നശിപ്പിച്ചിട്ടുണ്ട്. അത്തരം അക്രമികളെ നശിപ്പിക്കുന്നത് അവർ മൂലം കഷ്ടപ്പാട് അനുഭവിക്കുന്ന പീഡിത വിഭാങ്ങളോടുള്ള കാരുണ്യം ആകാം 

ഊളതരം എന്താണെന്നു തിരിച്ചറിയാൻ പോലും വിവേകം നഷ്ടപ്പെട്ട താങ്കളോടുള്ള സഹതാപം അറിയിക്കുന്നു..!
LikeReply12 mins
Prince John ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹാ ഹ
LikeReply6 mins
Prince John യുക്തന്‍ പ്ലിംഗ് grin emoticon
LikeReply5 mins

No comments:

Post a Comment