Monday, June 27, 2011

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത കല്ല്‌

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത ഒരു കല്ല്‌ സൃഷ്ടിക്കാന്‍ ദൈവവത്തിനു കഴിയുമോ എന്നത് ജബ്ബാറിന്റെ ബില്യന്‍ ഡോളര്‍ ക്വസ്റ്റ്യനാണ്‌. പലയിടത്തും ആ ചോദ്യം ചോദിക്കുകയും യെസ് ഓര്‍ നോ, ഏത് ഉത്തരം പറഞ്ഞാലും ദൈവം സര്‍വശക്തനല്ലെന്നു തെളിയുമെന്നുന്ന് വീമ്പ് പറയുകയും ചെയ്തി...
See More
about an hour ago · · ·

    • Ea Jabbar അവനോന്‍ ശീലിച്ചത് അവനോന്‍ പറയുന്നു അത്ര തന്നെ !
      about an hour ago · · 1 person
    • Ea Jabbar കല്ലിന്റെ കാര്യം മാത്രമല്ല പരസ്പരവിരുദ്ധമായ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ പോലും ദൈവത്തിനു കഴിയില്ല. കളിയില്‍ ജയിക്കണമെന്ന് ഇരു പക്ഷവും ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ ദൈവം രണ്ടു പക്ഷത്തിന്റെയും ആഗ്രഹം എങ്ങനെ സഫലീകരിക്കും ? അപ്പോള്‍ സര്‍വ്വശക്തന്‍ എന്ന ഭാഷാപ്രയോഗം തന്നെ തെറ്റാണ് എന്നാണു വിശദീകരിച്ചത്.. മഹാശക്തന്‍ എന്നു പറയാം. പക്ഷെ ഒരാള്‍ക്കു സര്‍വ്വശക്തന്‍ ആവുക സാധ്യമേയല്ല !
      about an hour ago · · 1 person
    • Shiju Mokery ജബ്ബാര്‍ ഒരു നിസ്സഹായനായ മനുഷ്യന്‍ മാത്രംഅല്ലെ കോയാക്കാ.. ദൈവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം ഒന്ന് താങ്കള്‍ തന്നെ പറയ്‌.
      about an hour ago ·
    • Jamal Thandantharayil ‎[മനുഷ്യന്റെ പരിധിയില്‍ നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍ ഇങ്ങിനെ പല ചോദ്യങ്ങളും യുക്തിയായി തോന്നിയെന്ന് വരും. മനുഷ്യന് പോക്കാന്‍ പറ്റാത്ത എത്രയോ കല്ലുകള്‍ ഈ ലോകത്തുണ്ട്. എന്നിട്ട് മനുഷ്യന്‍ അതൊക്കെ പോക്കുന്നില്ലേ? മനുഷ്യന് തന്നെ ഈ ചോദ്യത്തിനുത്തരം ലഭിക്കുമ്പോള്‍ സ്രഷ്ടാവിനെ കേവലം നമ്മുടെ ബുദ്ധിയും കഴിവുമായി താരതമ്യം ചെയ്യുന്നത് തന്നെ യുക്തിയില്ലയ്മയാണ്.]
      about an hour ago · · 1 person
    • Jamal Thandantharayil
      പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?
      [പ്രാര്തനകല്ക് മൂന്നു രീതിയിലാണ്‌ അല്ലാഹു പ്രതികരിക്കുക എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌. ചിലതിനു ഉടനെ ഉത്തരം നല്‍കും. ചിലതിനു കൂടുതല്‍ മനുഷ്യന് നന്മയുള്ള കാര്യം ആയിരിക്കും ഉത്തരമായി നല്‍കുക. കാരണം അവന്‍ ആവശ്യപ്പെട്ടത് അവനു തന്നെ ദോഷമുള്ള കാര്യമായിരിക്കും. മൂന്നാമതായി അവന്‍റെ പ്രാര്‍ഥനയില്‍ ആവശ്യപ്പെട്ട കാര്യം അല്ലാഹുവിന്റെ വിധിക്കെതിരനെങ്കില്‍ അവനതു പരലോകത്ത് ഉപകാരമുള്ള ഒരു സല്കര്‍മ്മമാകും. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് മുന്പ് മനുഷ്യരെ നല്ലത് മാത്രം ചിന്തിക്കുന്ന അവസ്തയിലാക്കും എന്നാണ് അല്ലാഹു ഖുര്‍ ആനിലൂടെ പറഞ്ഞിട്ടുള്ളത്. പൈശാചിക ചിന്തകള്‍ക് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടാവില്ല. അതു കൊണ്ട് ഹൂരിപ്പെന്നുങ്ങള്‍ ആവശ്യതിലധികമായിരിക്കും.! ജബ്ബാര്‍ ബെജരാകണ്ട]
      about an hour ago ·
    • Ea Jabbar സര്‍വ്വശക്തന്‍ എന്ന പ്രയോഗം തന്നെ തെറ്റല്ലേ എന്ന ചോദ്യത്തിനാണു മറുപടി വേണ്ടത്.
      about an hour ago ·
    • Shiju Mokery സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് മുന്പ് മനുഷ്യരെ നല്ലത് മാത്രം ചിന്തിക്കുന്ന അവസ്തയിലാക്കും എന്നാണ് അല്ലാഹു ഖുര്‍ ആനിലൂടെ പറഞ്ഞിട്ടുള്ളത്. >>>>ഭൂമിയിലേക്ക്‌ കടക്കുന്നതിനു മുന്പ് എന്തുകൊണ്ട് അങ്ങനെ ആക്കിക്കൂട?.
      about an hour ago ·
    • Jamal Thandantharayil പിന്നെന്തു പരീക്ഷണം. നന്മ മാത്രം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ മനുഷ്യനെ സൃഷ്ടിച്ചാല്‍ പിന്നെ പരീക്ഷണം ഉണ്ടോ?
      [67:2]
      നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
      59 minutes ago ·
    • Shiju Mokery പരീക്ഷണം എന്നല്ലല്ലോ അതിനു പറയേണ്ടത്. ദൈവത്തിന്റെ ഒരു നെരംപോക്കിനുള്ള കളി എന്ന് പറഞ്ഞാല്‍ പോരെ. പരീക്ഷണം എന്ന് പറയണമെകില്‍ പരീക്ഷണത്തിന്റെ ഉദ്ദേശം എന്ത് എന്നുകൂടി പറയണം..
      52 minutes ago · · 2 people
    • Jamal Thandantharayil ‎[67:2]
      നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ ....
      45 minutes ago ·
    • Jamal Thandantharayil ‎[3:185]
      ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
      43 minutes ago ·
    • Shiju Mokery ഓരോരുത്തരുടെ പ്രവര്‍ത്തിയും ചിന്തയും അല്ലാഹു മുന്‍കൂട്ടി എഴുതിവെച്ചതല്ലേ. പിന്നെ പരീക്ഷണം എന്ന് പറയുന്നതിന് എന്ത് പ്രസക്തി?.
      42 minutes ago · · 1 person
    • Jamal Thandantharayil Shiju Mokery ഓരോരുത്തരുടെ പ്രവര്‍ത്തിയും ചിന്തയും അല്ലാഹു മുന്‍കൂട്ടി എഴുതിവെച്ചതല്ലേ >>ഇത് ഏത് ആയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് താങ്കള്‍ പറഞ്ഞത്
      40 minutes ago ·
    • Shiju Mokery ആയത്ത് എനിക്കറിയില്ല സുഹൃത്തെ. നമ്മെ ജനിപ്പിച്ചത് മുതല്‍ നമ്മുടെ എല്ലാ കാര്യങ്ങളും ഒരു പുസ്തകത്തിലെന്ന പോലെ ദൈവം എഴുതിവെച്ചിട്ടുണ്ട് എന്ന് ചിലരൊക്കെ പറയുന്നത് കേട്ടു.
      37 minutes ago ·
    • Ea Jabbar
      لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

      for those of you who (li-man shā’a minkum is a substitution for li’l-‘ālamīna, ‘for all worlds’, using the same preposition) wish to go straight, by following the truth;
      وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
      but you will not [wish], to go straight along the [path of] truth, unless God, the Lord of the Worlds, [of all] creatures, wills, that you should go straight along it.[ജലാലൈന്‍]
      നിങ്ങളില്‍ ആര്‍ ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല [കുര്‍ ആന്‍ ].... ! മനുഷ്യന്റെ ഇച്ഛ അല്ലാഹുവിന്റെ ഇച്ഛ തന്നെ എന്നു കുര്‍ ആന്‍ ഇവിടെ വ്യക്തമാക്കുന്നു !
      26 minutes ago · · 2 people
    • Ea Jabbar സ്വര്‍ഗ്ഗത്തില്‍ പോലും അല്ലാഹുവിന്റെ ഇച്ഛയാല്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ നിയന്ത്രിക്കപ്പെടും എന്നാണു വിശ്വാസികള്‍ പറയുന്നത്.. ! പിന്നെ എന്തു സ്വര്‍ഗ്ഗം? പിന്നെ എന്തിനു നരകം ? നരകത്തില്‍ അല്ലാഹു മാത്രം പോരേ ?
      24 minutes ago · · 1 person
    • Ea Jabbar http://sargasamvadam.blogspot.com/2010/10/blog-post_11.html ഈ ചര്‍ച്ചയില്‍ നിന്നും മുങ്ങിയ ആലിക്കോയ പിന്നെ ‘അമേദ്യ‘പ്പൊതിയുമായി പൊങ്ങുന്നത് ഇവിടെ !
      20 minutes ago · · 1 person
    • Shiju Mokery
      വളരെയേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി (ഹൂറി പെണ്ണുങ്ങളുമായി നടത്താനിരുന്ന ചില്ലറ ഇടപാടുകളും അക്കൂട്ടത്തില്‍ ഉണ്ട്) സ്വര്‍ഗ്ഗത്തിലേക്കുള്ള പാസും കൊണ്ട് അയാള്‍ സ്വര്‍ഗ്ഗ വാതിലിനരികെ എത്തി. സുരക്ഷാ ഭടന്‍ പാസ് കീറി പകുതി തിരികെ കൊടുത്തു. എന്നിട്ട് ഒരു ചെറിയ യന്ത്രം എടുത്ത് തല മുതല്‍ കാലു വരെ ഒന്നുഴിഞ്ഞു. പിന്നെ അയാള്‍ക്ക് ഒന്നും ഓര്‍മ്മ ഇല്ലായിരുന്നു. അയാളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അല്ലാഹു സെന്‍സര്‍ ചെയ്തു. ഒരു ഷണ്ഡനെപോലെ അയാള്‍ സ്വര്‍ഗ്ഗത്തിലേക്ക് നടന്നകലുന്നത് നരകത്തിലെ ചീനച്ചട്ടിയില്‍ നിന്നും ഞാന്‍ കണ്ടു.
      16 minutes ago · · 1 person
    • Jamal Thandantharayil
      അല്ലാഹു സര്‍വജ്ഞനാണ്. എല്ലാം അറിവുള്ളവന്‍. നമ്മുടെ അറിവും അവന്‍റെ അറിവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലായില്ലെന്ന് വരും. അതിനര്‍ത്ഥം അല്ലാഹു പറഞ്ഞത് തെറ്റാണെന്നല്ല. അത് മനസ്സിലാക്കാനുള്ള കഴിവ് നമുക്കില്ലെന്നു മാത്രമാണ്.

      ഒരേ സമയം മനുഷ്യര്‍ക്ക്‌ ഒരു കാര്യമേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അറിയാനും പറയാനും കേള്‍ക്കനുമൊക്കെ സാധിക്കൂ. എന്നാല്‍ മനുഷ്യരില്‍ തന്നെ ചിലര്‍ രണ്ടു കൈകള്‍ കൊണ്ട് വ്യത്യസ്ത വിഷയങ്ങള്‍ എഴുതുന്നവരുണ്ട്. രണ്ടു ടെലിഫോണ്‍ ഒരേ സമയം receive ചെയ്ന്നുന്നവരുണ്ട് . എല്ലാവര്ക് ഇത് സാധിക്കില്ല. എന്നാല്‍ അത് അസാധ്യമല്ല എന്നതിന് തെളിവുണ്ട്, മനുഷ്യരില്‍ തന്നെ!

      മനുഷ്യന്റെ പ്രവര്‍ത്തി പഥം, ജീവിതം തന്നെ പരിമിതികള്‍ ക്കുള്ളിലാണ്. സ്ഥല കാല പദാര്‍ത്ഥ നൈരന്തര്യങ്ങല്‍ക്കുല്ലിലാണ് മനുഷ്യ ജീവിതം. അതായത് നമ്മുടെ ജീവിതം കാലവുമായി അഥവാ സമയവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നാം കണക്കാക്കുന്ന വര്‍ഷവും മാസങ്ങളും സൂര്യനെയും അതിന്റെ ചുറ്റുമുള്ള ഗ്രഹങ്ങള്‍ക്കും ആപേക്ഷികമാണ്. അതിനു പുറത്തു നമ്മുടെ സമയ കണക്കുകള്‍ക്ക് സ്ഥാനമില്ല. ഭൂമി ഒരു തവണ സ്വയം കറങ്ങുന്ന സമയമാണല്ലോ ഒരു ദിവസം. സൌരയൂതത്തിനു പുറത്ത് ഈ ദിവസത്തിന് എന്ത് പ്രസക്തി? അപ്പോള്‍ മനുഷ്യന്റെ സമയം അല്ലെങ്കില്‍ ഭൂമിയിലെ ജീവികളുടെ സമയം നമ്മുടെ ക്ഷീര പഥം വിട്ടാല്‍ ആര് പരിഗണിക്കും.

      ഈ സമയത്തിന്റെയും സ്ഥലത്തിന്റെ യുമൊക്കെ സ്രഷ്ടാവ് ആണ് അല്ലാഹു. അവനാണ് ഇതൊക്കെ സൃഷ്ടിച്ചത്. അതു കൊണ്ട് തന്നെ അവന്‍ ഇതിനൊക്കെ അതീതനാണ്. അവനു നമ്മുടെ ജീവിതത്തിലെ 100 കൊല്ലം നമുക്ക് അനുഭവപ്പെടുന്നത് പോലെ ആണെന്ന് ധരിക്കുമ്പോള്‍ ആണ് നമുക്ക് അവന്‍ സര്‍വജ്ഞനാണ് എന്ന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ സ്രഷ്ടാവും സൃഷ്ടികളും ഒരിക്കലും താരതമ്യത്തിന് യോജിച്ചവരല്ല എന്ന് മനസ്സിലാകുമ്പോള്‍, നമ്മുടെ പരിധികള്‍ അംഗീകരിക്കാം നമുക്ക് ഭാഗ്യം ലഭിച്ചാല്‍ അല്ലാഹു പറയുന്നതില്‍ തെറ്റില്ലെന്ന് നമുക്ക് മനസ്സിലാക്കാം.
      [112:4]
      അവന്ന് തുല്യമായി യാതൊന്നുമില്ല ... ഈ വചനം മനസ്സിലാക്കുമ്പോള്‍ നമ്മുടെ ചിന്തയുടെയും അറിവിന്റെയും പരിമിതി നാം അല്ലാഹുവിനു കൂടി ബാധകമാക്കില്ല.
      15 minutes ago ·
    • Ea Jabbar മനുഷ്യര്‍ക്കു മനസ്സിലാകുന്ന കാര്യങ്ങളേ മനുഷ്യരോടു പറയേണ്ടതുള്ളു എന്നു മനസ്സിലാക്കാനുള്ള സാമാന്യ വിവേകം പോലും ഈ അല്ലാഹുവിനില്ലാതെ പോയതാണു കഷ്ടം ! ചങ്കില്‍ കൊള്ളാത്തതു വിഴുങ്ങാന്‍ പറയുകയും അതു വിഴുങ്ങാനാകാതെ മിഴിച്ചു നില്‍ക്കുന്ന പാവത്തെ അതിന്റെ പേരില്‍ തീക്കൊള്ളികൊണ്ടു കുത്തി നോവിക്കുകയും ചെയ്യുന്ന സാഡിസ്റ്റ് ദെവം !
      11 minutes ago ·
    • Jamal Thandantharayil
      മനുഷ്യര്‍ക്ക്‌ മനസ്സിലാകാന്‍ തന്നെയാണ് അവന്‍ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത്. എന്നാല്‍ തന്റെ യുക്തിയെക്കള്‍ വലിയ ഒരു യുക്തിയുമില്ല എന്ന്‍ അഹങ്കരിക്കുന്ന ചിലര്‍ക്കാന് ഇതൊക്കെ അംഗീകരിക്കാം പ്രയാസം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ അദ്രിശ്യമായ നിലയില്‍ തന്നെ അല്ലാഹുവിനെ അമ്ഗീകരിക്കുന്നവരാന്. അവനാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് അന്ഗീകരിക്കുന്നവരാന്. അവന്‍റെ സൃഷ്ടികളില്‍ പെട്ട അദ്രിശ്യരായ മലക്കുകളിലും ജിന്നുകളിലും വിശ്വസിക്കുന്നവരാണ്. മുന്‍കാലങ്ങളിലെ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഖുര്‍ ആന്‍ പറഞ്ഞിരുന്നു. അന്നത്തെ മനുഷ്യര്‍ ഖുര്‍ ആണാണ് പറഞ്ഞതെന്നത് കൊണ്ട് വിശ്വസിച്ചു. ഇന്നത്തെ ആളുകള്‍ക്ക് അതൊക്കെ സത്യമാണെന്നും ഖുര്‍ ആന്‍ അല്ലാഹുവില്‍ നിന്നുള്ള ദ്രിഷ്ടാന്തം ആണെന്നും തെളിഞ്ഞു. അതു പോലെ ഇന്നത്തെ മുസ്ലിംകള്‍ നമ്മുടെ യുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതനെങ്കിലും പറഞ്ഞതു ഖുര്‍ ആന്‍ ആയതിനാല്‍ വിശ്വസിക്കുന്നു. അതെല്ലാം വിഴുങ്ങാന്‍ കഴിഞ്ഞാലെ വിശ്വാസിക്കോ എന്ന അഹങ്കാരം മുസ്ലിമ്കല്‍ക്കില്ല. എന്നാല്‍ യുക്തിവാദികള്‍ അവര്‍ ഉദ്ദേശിക്കുന്നതെ അല്ലാഹു പറയാവൂ എന്ന്‍ അഹങ്കരിക്കുന്നവരാന്. അഹങ്കാരികല്കുള്ള സ്ഥാനവ്മായാണ് നരകത്തെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്.
      a few seconds ago ·

No comments:

Post a Comment