-
സത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്കുവാന് ആഹ്വാനംചെയ്യുന്ന ഏക മതഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ ഏഴാംനൂറ്റാണ്ടില്‍തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. “മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ... സ്വത്തില്‍ പുരുഷന്മാര്ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്സ്ത്രീകള്ക്കും അവകാശമുണ്ട്” (4:7).
ബൈബിള്‍ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കില് അവര്‍ക്കു മാത്രമാണ് അനന്തര സ്വത്തില്‍ അവകാശമുള്ളത്. മരിച്ചയാളുടെ സ്വത്തുക്കള്‍ മക്കള്‍ക്കാണ് ഭാഗിച്ചുകൊടുക്കപ്പെടുന്നതെന്ന് സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണാനാവും (ആവര്‍ത്തനം 21:15-17). പുത്രന്മാരില്ലെങ്കില്‍ പുത്രിമാര്‍ക്ക് അവകാശം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. “പുത്രനില്ലാതെ ജനിക്കുന്നയാളുടെ പിന്തുടര്ച്ചാവകാശം പുത്രിക്കു ലഭിക്കുമാറാകണം” (സംഖ്യ 27:8). വിധവയ്ക്കുപോലും ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല (റവ. എ.സി. ക്ളെയ്റ്റണ്‍: ബിൈള് നിഘണ്ടു, പുറം 113).ബിൈള് പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച് പുതിയനിയമങ്ങളൊന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്പനകള് അനുസരിക്കുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക് അവകാശം നല്കപ്പെട്ടിരുന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. 1850-ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്കുന്ന നിയമം പ്രാല്യത്തിലായത്.
പുരുഷന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കുകയും അതുപ്രകാരമുള്ള നിയമങ്ങളാവിഷ്കരിക്കുകയും ചെയ്യുന്ന ഹൈന്ദവഗ്രന്ഥങ്ങള്‍ അവളെ അനന്തര സ്വത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല. ഭര്ത്താവിനുദാനം ചെയ്യാനും വില്ക്കാനുംഉപയോഗിക്കുവാനുമെല്ലാം അവകാശമുള്ള സ്വകാര്യ സ്വത്താണ് ഭാര്യഎന്നാണ് ഇതിഹാസകഥകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. അതിഥി പൂജക്കുവേണ്ടി സ്വന്തം ഭാര്യയെ നല്കുന്ന സുദര്‍ശനനും (മഹാഭാരതം അനുശാസനപര്‍വം) ഭാര്യയെ വസിഷ്ഠന് നല്കുന്ന മിത്രസഹനും (ശാന്തിപര്‍വം) നല്കുന്ന സൂചനയിതാണ്. പിതാവിന്റെ സ്വത്തില്പെണ്മക്കള്ക്ക് അവകാശമുള്ളതായി സൂചിപ്പിക്കുന്നവചനങ്ങളൊന്നുംഹിന്ദുമതഗ്രന്ഥങ്ങളില് കാണാന്‍ കഴിയില്ല. പുത്രന്മാരാണ് അനന്തരസ്വത്തില്‍ അവകാശികളായിട്ടുള്ളവരെന്നാണ് മനുസ്മൃതിയുടെ നിയമം. ഊര്‍ദ്ധ്വം പിതുശ്ച മാതുശ്ച സമേത്യ ഭ്രാതരഃ സ്സമംഭജേരന് പൈതൃകം രിക്ഥമനീശാസ്തേ ഹി ജീവതൊ (9:104)(മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചശേഷം പുത്രന്മാരെല്ലാം ഒന്നുചേര്‍ന്ന് അവരുടെ സമ്പാദ്യം വിഭജിച്ച് എടുക്കണം. എന്തുകൊണ്ടെന്നാല്‍ മാതാപിതാക്കന്മാര് ഇരിക്കുമ്പോള്‍ അവരുടെ ധനം പുത്രന്മാര്ക്കു സ്വാധീനമല്ല). മാതാപിതാക്കളുടെ സ്വത്തില്‍ പുത്രന്മാര്ക്കും പുത്രിമാര്‍ക്കുമുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. പുത്രന്മാര്ക്കും പുത്രിമാര്‍ക്കും മാത്രമല്ല, മാതാപിതാക്കള്‍ക്കും ഭാര്യാഭര്ത്താക്കന്മാര്ക്കും സഹോദരീസഹോദരന്മാര്‍ക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം എത്രയാണെന്നും എങ്ങനെയാണെന്നുമെല്ലാം ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ. (4 -9 ) ഇതിന്റെ ഭാഗം മാത്രമാണ് പുത്രന്റെയും പുത്രിയുടെയുംഅവകാശം.
അനന്തരാവകാശത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നഖുര്ആന് സൂക്തങ്ങള്‍:”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്കുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്) വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള് ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. (4:11, 12)” മരിച്ചയാളുടെ പുത്രന് പുത്രിക്കു ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത്അനന്തരമായി ലഭിക്കുമെന്ന് സാരം.ഇത് സ്ത്രീകളോടുള്ള അവഗണനയാണോ? പുരുഷപക്ഷപാതം പ്രകടിപ്പിക്കുന്ന നിയമമാണോവിധിപറയുന്നതിനുമുമ്പ് താഴെ പറയുന്നവസ്തുതകള് മനസ്സിലാക്കുക.
ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്ആന്അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യംഅവളുടേതു മാത്രമാണ്.
രണ്ട്: സ്ത്രീയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരു പരിസ്ഥിതിയിലും സ്ത്രീയുടെബാധ്യതയായിത്തീരുന്നില്ല. എത്രതന്നെ സമ്പത്തുള്ളവളായിരുന്നാലും തന്റെയും മക്കളുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും ചെലവ് വഹിക്കാന്‍ സ്ത്രീക്ക് ബാധ്യതയില്ലെന്നര്‍ഥം.
മൂന്ന്: വിവാഹാവസരത്തില്‍ വരനില്‍നിന് വിവാഹമൂല്യം നേടിയെടുക്കുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. പ്രസ്തുത വിവാഹമൂല്യം (മഹ്ര്)അവളുടെ സമ്പത്തായാണ് ഗണിക്കപ്പെടുന്നത്.
നാല്: കുടുംത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന് ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതുതന്നെ. എല്ലാവിധ സാമ്പത്തികബാധ്യതയും പുരുഷനാണുള്ളതെന്നര്‍ഥം.
അഞ്ച്: ഭാര്യ എത്രതന്നെ വലിയപണക്കാരിയാണെങ്കിലും അവളുടെസ്വത്തില്നിന്ന് അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗിക്കുവാന്‍ ഭര്‍ത്താവിന് അവകാശമില്ല. ഇനി പറയൂ, സ്ത്രീയോട് നീതി പുലര്‍ത്തുകയാണോ അതല്ല വിവേചനം കാണിക്കുകയാണോ എന്താണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്?സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ? അവന് വിവാഹമൂല്യം നല്‍കണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവള്‍ക്കും കുട്ടികള്‍ക്കുമുള്ള ചെലവുകള്‍ വഹിക്കണം. എല്ലാം പുരുഷന്റ ഉത്തരവാദിത്തം. അപ്പോള്‍ സ്ത്രീയെയാണോ പുരുഷനെയാണോഖുര്ആന് കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്? സാമ്പത്തിക ബാധ്യതകള്‍ പുരുഷനില്‍ നിക്ഷിപ്തമാക്കുന്ന മറ്റു മതഗ്രന്ഥങ്ങളെല്ലാം പ്രസ്തുത ബാധ്യതകള്‍ക്കു പകരമായി അനന്തരാവകാശം പുരുഷനില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഖുര്‍ആനാകട്ടെ എല്ലാ സാമ്പത്തിക ബാധ്യതകളും പുരുഷനാണെന്ന് പഠിപ്പിക്കുന്നതോടൊപ്പംതന്നെ സ്ത്രീക്ക് അനന്തരാവകാശം നല്‍കുകയും ചെയ്യുന്നു. പുരുഷന്റെ പകുതി അനന്തരസ്വത്ത് നല്‍കിക്കൊണ്ട് അത് അവളെ ബഹുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഖുര്‍ആനിന്റെതല്ലാത്ത ഏത് നിര്‍ദേശമാണ് ഈ രംഗത്ത് വിമര്‍ശകരുടെ കൈവശമുള്ളത്? രണ്ട് നിര്‍ദേശങ്ങള്‍ ഉന്നയിക്കപ്പെടാം.
1. സ്ത്രീക്ക് പുരുഷന്റെ ഇരട്ടി സ്വത്ത് നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ നിക്ഷപ്തമാക്കുക.
2. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ തുല്യമായി വീതിച്ചെടുക്കുക. ഈ രണ്ട് നിര്‍ദേശങ്ങളിലും സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്കെട്ടിയേല്പിക്കുകയാണ് ചെയ്യുന്നത്. സ്ത്രൈണപ്രകൃതിക്ക് വിരുദ്ധമായഒരു ആശയമാണിത്. ഗര്‍ഭകാലത്തും പ്രസവകാലത്തുമെല്ലാം പുരുഷന്റ പരിരക്ഷയും സഹായവുമാണ് അവള് കാംക്ഷിക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ ഒരു നിയമമെന്ന നിലയില്‍ സ്ത്രീയുടെ ചുമലില്വെക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് സ്ത്രീക്ക് ഏറ്റവും അനുഗുണമായനിയമംതന്നെയാണ് സ്വത്തവകാശത്തിന്റെ വിഷയത്തില്‍ ഖുര്‍ആന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
നാം ജീവിതത്തിൽ എല്ലാ മേഖലകളിലും ലഭ്യമായതിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നവരാണ്. നല്ല വസ്ത്രം, നല്ല ഭക്ഷണം.. എല്ലാം നമ്മുടെ പരിധിയിൽ ലഭ്യമായതിൽ ഏറ്റവും നല്ലത്. എന്നാൽ നമ്മുടെ വിശ്വാസമോ. അതു പിഴച്ചാൽ നമ്മുടെ ജീവിതലക്ഷ്യം പിഴക്കും. അതു ലഭ്യമായതിൽ ഏറ്റവും നല്ലതു തന്നെ ആണോ? നമ്മുടെ വിശ്വാസമാണോ ശരി, എങ്കിൽ മറ്റുള്ളവർ കൂടി അതറിയട്ടെ! ശരിയല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി തെറ്റായ വിശ്വാസവും കൊണ്ട് നടക്കണം?
Monday, January 17, 2011
അനന്തരാവകാശം
സന്ദേശം
സഹോദരങ്ങളെ,
ഇസ്ലാം എന്ന പദത്തിന്റെ അർത്ഥം സമാധാനം, സമർപ്പണം എന്നെല്ലാമാണ്. ഇസ്ലാമിന്റെ സാങ്കേതികാർത്ഥത്തിൽ തന്റെ സ്രഷ്ടാവിന്റെ (വിധിവിലക്കുകൾക്കു) മുന്നിൽ തന്റെ ജീവിതം സമർപ്പിക്കുക വഴി ഒരാൾക്ക് ലഭ്യമാവുന്ന സമാധാനം എന്ന് പറയാം. ഒരാൾ എത്രത്തോളം സമർപ്പിതനാണോ, അത്രയും അയാൾ സമാധാനചിത്തനായിരിക്കും. ആരാണോ പടച്ചവനു മുന്നിൽ തന്റെ ജീവിതം സമർപ്പിക്കുന്നവൻ, അവനാണ് മുസ്ലിം.
സ്രഷ്ടാവ് സ്യഷ്ടിച്ച ആദ്യ മനുഷ്യനാണ് ആദം (അ). അദ്ദേഹത്തിൽ സന്താനപരമ്പരയാണ് എല്ലാ മനുഷ്യരും. അതായത്, മുസ്ലിമും ഹിന്ദുവും ക്യസ്ത്യാനിയും, സിക്കും, ബുദ്ധനുമെല്ലാം സഹോദരങ്ങൾ. ആദമിന്റെ മക്കൾ.
ഇനി എന്തിനാണ് പടച്ചവൻ (അന്തിമ വേദഗ്രന്ഥത്തിൽ പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനും പരിപാലകനും അന്ത്യനാളിന്റെ ഉടമസ്ഥനുമായ സർവ്വശക്തനെ അല്ലാഹു എന്ന പേരിൽ (ഈ വാക്കുകളെല്ലാം ഉൾക്കൊള്ളുന്ന അറബി പദം) പരിചയപ്പെടുത്തിയതിനാൽ അല്ലാഹു എന്ന് തുടർന്ന് ഉപയോഗിക്കാം) നമ്മെ സ്യഷ്ടിച്ചത് എന്ന് വ്യക്തമാക്കാം.28. നിങ്ങൾക്കെങ്ങനെയാണു അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക? നിങ്ങൾ നിർജ്ജീവ വസ്തുക്കളായിരുന്ന അവസ്ഥക്കു ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങൾ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യും.29. അവനാണ് നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സ്യഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണ്. അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിവുള്ളവനാകുന്നു. (ബഖറ 28-30)നിങ്ങളിൽ ആരാണു കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സ്യഷ്ടിച്ചവനാകുന്നു. അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. മുൽക്:256. ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സ്യഷ്ടിച്ചിട്ടില്ല. (ദാരിയാത്ത് 56)
പടച്ചവനെ (സ്രഷ്ടാവിനെ) മാത്രം ആരാധിക്കാനും അങ്ങിനെ മനുഷ്യരെ പരീക്ഷിക്കാനും വേണ്ടിയാണ് അല്ലാഹു മനുഷ്യർക്ക് ജീവിതവും മരണവും അന്ത്യനാളും വിചാരണയും സ്വർഗ്ഗ നരകങ്ങളും നിശ്ചയിച്ചത്. സ്വതന്ത്രാസ്തിത്വവും ചിന്താശക്തിയും പ്രക്യതിവസ്തുക്കളിൽ കൈകാര്യകർത്യത്ത്വവും നൽകപ്പെട്ട മനുഷ്യൻ ഏറ്റവും ശരിയായ രീതിയിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് കാലാ കാലങ്ങളിൽ ദൈവദൂതന്മാർ മുഖേന അല്ലാഹു മാർഗദർശനം നൽകി.38. നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാരഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഖിക്കേണ്ടിവരികയുകില്ല.39. അവിശ്വസിക്കുകയും നമ്മുടെ ദ്യഷ്ടാന്തങ്ങൾ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശീകൾ. അവരതിൽ നിത്യവാസികളായിരിക്കും (ബഖറ 38-39)
ഇങ്ങിനെ ഒരു ലക്ഷത്തിലധികം പ്രവാചകന്മാർ (ദൈവിക ദൂതന്മാർ, ആചാര്യന്മാർ) ലോകത്ത് വിവിധ കാലഘട്ടങ്ങളിൽ വിവിധ സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. ആ ദൈവദൂതന്മാരെല്ലാം പ്രബോധനം ചെയ്തത് ഒരേ ആദർശമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആരാണോ ആ വിധിവിലക്കുകൾ ഉൾക്കൊണ്ട് ജീവിച്ചവർ അവരെല്ലാം മുസ്ലിംകൾ തന്നെ.
തർക്കം മനുഷ്യന്റെ സ്വഭാവമാണെന്ന് അറിയാമല്ലോ. അതു കൊണ്ടാണല്ലോ നാം തർക്കിച്ചു കൊണ്ടിരിക്കുന്നത്. ദേഹേച്ഛകളെ പിൻപറ്റലും മനുഷ്യന്റെ സ്വഭാവമാണ്. ദൈവിക കല്പനകൾ പലതും ദേഹേച്ഛകൾക്കെതിരാണ്. അവിടെ തന്റെ പരീക്ഷണത്തിൽ വിജയിക്കാനും പരലോകമോക്ഷം കൈവരിക്കാനും നരകശിക്ഷകളിൽ നിന്ന് രക്ഷപ്പെടാനുമായി ക്ഷമാപൂർവ്വം ദൈവികദർശനത്തെ മുറുകെ പിടിക്കുന്നവരാണ് വിജയിക്കുക.എന്നാൽ മനുഷ്യൻ കാലാകാലങ്ങളിൽ പൈശാചികപ്രേരണകൾക്കും സ്വദേഹേച്ഛകൾക്കും വശംവദനായി ദൈവിക മാർഗദർശനങ്ങളിൽ നിന്ന് അകലുകയും സ്വന്തം പ്രവർത്തികളെ ന്യായീകരിക്കാനായി ദൈവിക പ്രമാണങ്ങൾ തന്നെ തിരുത്തി തെളിവുണ്ടാക്കുകയും ചെയ്തു. അതു കൊണ്ടാണ് മുൻ വേദഗ്രന്ഥങ്ങളിലെല്ലാം വൈരുദ്ധ്യങ്ങൾ കാണുന്നത്. സ്രഷ്ടാവ് അവതരിപ്പിച്ച മാർഗദർശനങ്ങൾ മാനുഷിക കൈകടത്തലുകൾക്ക് വിധേയമാകുമ്പോഴാണ് സ്രഷ്ടാവ് അതു തിരുത്താനും ശരിയായ മാർഗത്തിലേക്ക് ജനങ്ങളെ നയിക്കാനും ദൈവദൂതന്മാരെ തുടർച്ചയായി അയച്ചു കൊണ്ടിരുന്നത്.23. നീ ഒരു താക്കീതുകാരൻ മാത്രമാകുന്നു.24. തീർച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ടു ഒരു താക്കീതുകാരൻ കഴിഞു പോകാത്ത ഒരു സമുദായവുമില്ല.25. അവർ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കിൽ അവർക്കു മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അവരിലേക്കുള്ള ദൂതന്മാർ പ്രത്യക്ഷലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നൽകുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. (ഫാതിർ 23-25)
മുൻ കഴിഞ്ഞ പ്രവാചകന്മാരെല്ലാവരും അവർക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങളും ഏതെങ്കിലും ഒരു ദേശത്തിനും സമുദായത്തിനുമായി നിയോഗിക്കപ്പെട്ടതായിരുന്നു. സ്രഷ്ടാവ് അങ്ങിനെ ചെയ്തതിനു മനുഷ്യരുടെ അതാത് കാലഘട്ടത്തിലെ യാത്രാ ശേഷിയും ഭാഷാശേഷിയും ആശയവിനിമയ ശേഷിയുമൊക്കെയുമായി ബന്ധമുണ്ടാകാം. അതു കൊണ്ടു തന്നെ ലോകത്തീനു മുഴുവൻ മാർഗദർശിയായി കടന്നു വരുന്ന അന്ത്യപ്രവാചകനെക്കുറീച്ച് ലോകത്തെ പ്രമുഖ വേദഗ്രന്ഥങ്ങളിലൊക്കെ പ്രവചനങ്ങളുണ്ട്. സർവ്വ മനുഷ്യർക്കും അന്ത്യനാൾ വരെയുള്ള മാർഗദർശനമായി അന്തിമവേദഗ്രന്ഥത്തെ അവതരിപ്പിച്ച് അല്ലാഹു അതിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്തതായി ഖുർ ആൻ സ്വയം പ്രഖ്യാപിക്കുന്നുണ്ട്.9. തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്.10. തീർച്ചയായും നിനക്കു മുമ്പ് പൂർവ്വികന്മാരിലെ പല കക്ഷികളിലേക്ക് നാം ദൂതന്മാരെ അയച്ചിട്ടുണ്ട്.11. ഏതൊരു ദൂതൻ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.12. അപ്രകാരം കുറ്റവാളികളുടെ ഹ്യദയങ്ങളിൽ അത് (പരിഹാസം) നാം ചെലുത്തിവിടുന്നതാണ്.13. പൂർവ്വികന്മാരിൽ (ദൈവത്തിന്റെ) നടപടി നടന്ന് കഴിഞിട്ടും അവർ ഇതിൽ വിശ്വസിക്കുന്നില്ല (ഹിജ് ർ 9-13)ഇതാണ് ഇസ്ലാമിനെക്കുറിച്ച് മുസ്ലിംകൾ മനസ്സിലാക്കുന്നത്. ഇത് മനസ്സിലാക്കുന്നത് ദൈവിക മാർഗദർശനത്തിന്റെ അടിസ്ഥാനത്തിലാണ്. ദൈവിക മാരഗദർശനമാണോ അതോ മനുഷ്യ ക്യതിയാണോ എന്ന് സംശയിക്കുന്നവരെ ഖുർ ആൻ വെല്ലുവിളിക്കുന്നുണ്ട്. ഒരു മനുഷ്യൻ എഴുതിയുണ്ടാക്കിയതാണെങ്കിൽ ലോകത്തുള്ള മുഴുവൻ വിമർശകരും കൂടിയാണെങ്കിലും ഖുർ ആനിന്റെ ഏതെങ്കിലും ഒരു അധ്യായത്തിനു തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാൻ. ഈ വെല്ലുവിളി 1400 ലധികം വർഷങ്ങളായി ലോകത്തു ഉത്തരം നൽകാതെ നിലനിൽക്കുന്നു.21. ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുൻ ഗാമികളേയും സ്യഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്.22. നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽ പുരയുമാക്കിത്തരികയും ആകാശത്തു നിന്ന് വെള്ളം ചൊരിഞുതന്നിട്ട് അത് മുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉല്പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം) അറിഞ്ഞു കൊണ്ട് നിങ്ങൾ അല്ലാഹിവിന് സമന്മാരെ ഉണ്ടാക്കരുത്.23. നമ്മുടെ ദാസനു നാം അവതരിപ്പിച്ചു കൊടുത്തതിനെ(വിശുദ്ധ ഖുർ ആനിനെ)ക്കുറിച്ച് നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങക്ല് കൊണ്ടു വരിക. അല്ലാഹിവിനു പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചു കൊളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ (അതാണല്ലോ വേണ്ടത്).24. നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല.മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരഗാഗ്നിയെ നിങ്ങൾ കാത്ത്സൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികൾക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.25. (നബിയേ), വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് താഴ്ഭാഗത്തു കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്നു സന്തോഷവാർത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നൽകപ്പെടുമ്പോൾ, ഇതിനു മുൻപ് ഞങ്ങൾക്ക് നൽകപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവർ പറയുക. (വാസ്തവത്തിൽ) പരസ്പര സാദ്യശ്യമുള്ള നിലയിൽ അതവർക്ക് നൽകപ്പെടുകയാണുണ്ടായത്. പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും. അവർ അവിടേ നിത്യവാസികളായിരിക്കുകയും ചെയ്യും.
ഇതാണ് സ്രഷ്ടാവിന്റ സന്ദേശം. ഈ സന്ദേശം ലോകത്തുണ്ടെന്ന് അതറിയാത്തവരെ ബോധ്യപ്പെടുത്തുകയാണ് മുസ്ലിംകൾ ചെയ്തു കൊണ്ടിരിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയാണ് മനുഷ്യർ എക്കാലത്തും ചെയ്ത കൊടിയ പാപമായി അല്ലാഹു പറയുന്നത്.അതിവിശാലമായ പ്രപഞ്ചം. ഒരിക്കലും മനുഷ്യന് കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ആധുനിക ശാസ്ത്രം വിധിയെഴുതിക്കഴിഞ്ഞത്ര വിശാലമായ പ്രപഞ്ചം. അതിന്റെ ഒന്നാനാകാശത്തിൽ മാത്രമാണ് അല്ലാഹു നക്ഷത്രങ്ങളെ സംവിധാനിച്ചിട്ടുള്ളതെന്ന് ഖുർ ആൻ പറയുന്നു. അതിന്റെ തന്നെ വിശാലത അചിന്ത്യം! കോടിക്കണക്കിനു ഗാലക്സീ വ്യൂഹങ്ങൾ. അതിലെ ഒരു ഗാലക്സിയായി നാം വിലയിരുത്തുന്ന മിൽക്കിവേ. അതിലെ കോടിക്കണക്കിനു നക്ഷത്രങ്ങളിൽ ഒരു ഇടത്തരം നക്ഷത്രം മാത്രമായ സൂര്യൻ. ആ സൂര്യനു ചുറ്റും കറങ്ങുന്ന അനേകം ഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളൂം. അതിലെ ഇടത്തരം ഒരു ഗ്രഹമായ ഭൂമി. ആ ഭൂമിയിൽ ലക്ഷക്കണക്കിനു ജീവി വർഗ്ഗങ്ങൾ. അതിലെ ഒരു ജീവി വർഗ്ഗം മാത്രമായ കോടാനു കോടി വരുന്ന മനുഷ്യർ. വളരെ ദുർബലരായ ഈ മനുഷ്യർക്ക് ജീവിക്കാൻ 38 ഡിഗ്രിക്ക് താഴെ 34 ഡിഗ്രിക്ക് മേലെയായി ചൂട് വേണം.മനുഷ്യർക്ക് അറിയാവുന്ന മറ്റൊരു ഗ്രഹത്തിലും കാണാത്ത രീതിയിൽ ഭൂമിയെ മനുഷ്യനു വേണ്ടി തയ്യാറക്കപ്പെട്ടിരിക്കുന്നു. എന്താണ് ഈ മനുഷ്യന്റെ അവസ്ഥ?
എ സി യുടെ സഹായത്തോടെ 50-55 ഡിഗ്രി വരെ അഡ്ജസ്റ്റ് ചെയ്യാം. കമ്പിളിയുടെയും തീയിന്റെയുമൊക്കെ സഹായത്തോടെ 0 ഡിഗ്രി വരെ സഹിക്കാം. അതിനപ്പുറം നിലനിൽപ്പില്ലാത്ത മനുഷ്യർ. ഇതു പോലെ ശ്വസിക്കാൻ വായുവില്ലാതെ, ഒരു മിനുട്ട് പരമാവധി 2-3 മിനുട്ട് അതിനപ്പുറം മനുഷ്യൻ ജീവിക്കില്ല. മർദ്ദം, ഗുരുത്വാകർഷണം, ജലം, ഭക്ഷണം, രോഗം, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, സുനാമി, ഉൽക്കകൾ.... തുടങ്ങി അനവധി പരിമിതികൾ. അവന്റെ ഹ്യദയത്തിന്റെ പ്രവർത്തനം പോലും അവന്റെ നിയന്ത്രണത്തിലല്ല. ഇതെല്ലാം ഭൂമിയിൽ ഒരുക്കി ഒരു പരീക്ഷണത്തിനായി ഭൂമിയിൽ അയക്കപ്പെട്ട മനുഷ്യൻ, അഹങ്കാരം മൂത്ത് പറഞ്ഞു. ദൈവമോ? അങ്ങിനെയൊന്നുണ്ടാകാൻ സാധ്യതയില്ല. മറ്റു ചിലർ പറഞ്ഞു, ഞാനും നീയുമൊക്കെ ദൈവം തന്നെ. ആര്? ദൈവം ഒരുക്കിവെച്ച വിഭവങ്ങളില്ലാതെ, ദൈവത്തിന്റെ സംരക്ഷണമില്ലാതെ ഒരു മിനുട്ട് പോലും ജീവിക്കാനാകാത്ത മനുഷ്യൻ. അത്തരം ചിലരെ ചിലർ ദൈവമാക്കി. അങ്ങനെ പല തരം ദൈവനിഷേധം! ദൈവത്തെ കൊച്ചാക്കൽ! ദൈവത്തെ മനുഷ്യന്റെ നിലയിലേക്ക് നിസ്സാരവൽക്കരിക്കൽ, ഈ നിസ്സാരനായ മനുഷ്യനെ രക്ഷിതാവായി, ആരാധ്യനായി സ്വീകരിക്കുക വഴി മനുഷ്യനെ ദൈവത്തിന്റെ നിലയിലേക്ക് ഉയർത്തൽ… അതിന്റെ ഫലമായുണ്ടാകുന്ന ബഹുദൈവാരാധന. അത് ചെയ്തവർ തെറ്റു തിരുത്താതെ മരണപ്പെട്ടാൽ അവർക്ക് അല്ലാഹു സ്വർഗ്ഗം നിഷിദ്ധമാക്കി എന്നും നരകം അവരുടെ ശാശ്വത സങ്കേതമായിരിക്കുമെന്നു മാണ് സ്രഷ്ടാവിന്റെ ഗ്രന്ഥം നമ്മെ അറിയിക്കുന്നത്.! ഇത് മുസ്ലിംകൾ (ഇതൊന്നും മനസ്സിലാക്കാത്ത മുസ്ലിം നാമധാരികളുടെ കാര്യമല്ല പറയുന്നത്) അതറിയാത്ത ആളുകളോട് പറയുന്നു. യഥാർത്ഥത്തിൽ ജനങ്ങളെ അവരുടെ സ്വന്തം മതത്തിലേക്ക്, അവരുടെ സ്രഷ്ടാവിൽ നിന്ന് അവർക്കായി അവതരിപ്പിക്കപ്പെട്ട അവരുടെ പ്രമാണങ്ങളിലേക്ക് തിരിചു വരാനുള്ള ക്ഷണമായി, ഒരു പക്ഷേ അവർ അറിഞ്ഞിട്ടില്ലാത്ത, സത്യം അറിയാനുള്ള അവരുടെ അവകാശത്തെ വക വെച്ചു കൊടുക്കലായി മുസ്ലിംകൾ ഈ പ്രബോധനങ്ങളെ കാണുന്നു. ചിന്തിക്കുക! യഥാർത്ഥ ദൈവിക മാർഗദർശനം അറിയാൻ എല്ലാവർക്കും അവകാശമില്ലേ! അത് അറിഞ്ഞവർ മറ്റുള്ളവരെ അവരുടെ തെറ്റുകളിൽ വിട്ട് മിണ്ടാതെ ജീവിച്ച് മരിച്ചു പോകുകയാണോ വേണ്ടത്?!185. ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.186. തീർച്ചയായും നിങ്ങളുടേ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരിൽ നിന്നും ബഹുദൈവാരാധകരിൽ നിന്നും നിങ്ങൾ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടിവരികയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത് ദ്യഡനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു. (ആലു ഇമ്രാൻ 185-186)
മതത്തിൽ ബലാൽക്കാരമില്ല. എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.256. മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ, അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.257. വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. വെളിച്ചത്തിൽ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുർമൂർത്തികൾ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു.(അൽബഖറ 256-257)
പണത്തിനു വേണ്ടിയോ, പെണ്ണിനു വേണ്ടിയോ, സ്ഥാനമാനത്തിനു വേണ്ടിയോ അതോ ഭയം മൂലമോ മുസ്ലിമായ ഒരാളെ അല്ലാഹു മുസ്ലിമായി പരിഗണിക്കുന്നില്ല. ഏതൊരു പ്രവർത്തിയും അയാളുടെ ഉദ്ദേശമനുസരിച്ചാകുന്നു. സ്രഷ്ടാവിനെയും അവന്റെ അന്ത്യവേദഗ്രന്ഥത്തെയും അന്ത്യപ്രവാചകനേയും തിരിച്ചറിഞ്ഞു, യഥാർത്ഥ അറിവിൽ നിന്നുണ്ടാകുന്ന ( ഇത് മാത്രമാണ് ദൈവത്തിൽ നിന്നുള്ളത്. മറ്റുള്ളതെല്ലാം മനുഷ്യകരങ്ങളിൽ നിന്നുണ്ടായതാണ്) വിശ്വാസമാണ് മുസ്ലിമാകുന്നതിന്റെ അടിസ്ഥാനം. അങ്ങിനെയുള്ളവൻ മറ്റുള്ളവരുടെ മുന്നിലും വിജനതയിലും ഒരേ പോലെ മുസ്ലിമായിരിക്കും. കാരണം എല്ലാം അറിയുന്ന സ്രഷ്ടാവായ അല്ലാഹുവിനെ ഭയപ്പെട്ടായിരിക്കും അവന്റെ ഓരോ പ്രവർത്തിയും. അന്ത്യദിനത്തിനെയും വിചാരണയേയും നരകശിക്ഷയേയും കുറിച്ചുള്ള ഭയപ്പാടും സ്വർഗ്ഗത്തിനെക്കുറീച്ചുള്ള പ്രതീക്ഷയും ദൈവിക മാർഗദർശനമനുസരിച്ചു സൽക്കർമ്മങ്ങളിൽ മുന്നേറാൻ അവനെ പ്രാപ്തനാക്കും.മുസ്ലിംകൾ വ്യക്തമായ മാർഗദർശനത്തിന്റെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ സ്രഷ്ടാവിനെ മാത്രം ആരാധിച്ചു അവന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കുന്നു. സ്രഷ്ടാവിൽ നിന്നുള്ളതാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന, സംശയിക്കുന്നവരോട് ഇത് സ്രഷ്ടാവിന്റെ ഗ്രന്ഥമല്ല എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്ന ഏക ഗ്രന്ഥം. എല്ലാ നല്ലതും അനുവദിക്കുന്ന, എല്ലാ ചീത്തയും വിരോധിക്കുന്ന, ഏതൊരു ചെറിയ പ്രവ്യത്തിയും വിലയിരുത്തി ക്യത്യമായി പ്രതിഫലമോ ശിക്ഷയോ നിശ്ചയിക്കുന്ന ഒരാളോടും ഒരനീതിയും കാണിക്കാത്ത ‘എന്റെയും നിങ്ങളുടെ ഓരോരുത്തരുടെയും’ സ്രഷ്ടാവിൽ നിന്നുള്ള മതം.
ഇതിനേക്കാൾ പ്രമാണബദ്ധമാണോ? നിങ്ങളുടേ വിശ്വാസങ്ങൾ? എങ്കിൽ ആ പ്രമാണങ്ങളുമായി മുന്നോട്ട് വരിക. നമുക്ക് തെളിവുകൾ പരിശോധിക്കാം. ആ കാര്യത്തിലും, ഒരു കാര്യത്തിലും നിർബന്ധമില്ല. എന്നാൽ ഈ സന്ദേശം നിങ്ങൾക്ക് എത്തിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രം മനസ്സിലാക്കുക.! സ്വന്തം പരലോകം (സ്വർഗമോ നരകമോ ) തിരഞ്ഞെടുക്കുന്നത് അവനവൻ തന്നെയാണ്. സ്വീകരിച്ചാലും ഇല്ലെങ്കിലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്കും നിങ്ങളോരോരുത്തർക്കും തന്നെ! അതാണല്ലോ പരീക്ഷണം എന്നു പറഞ്ഞാൽ!!