Monday, January 17, 2011

സന്ദേശം

സഹോദരങ്ങളെ,

ഇസ്ലാം എന്ന പദത്തിന്റെ അർത്ഥം സമാധാനം, സമർപ്പണം എന്നെല്ലാമാണ്. ഇസ്ലാമിന്റെ സാങ്കേതികാർത്ഥത്തിൽ തന്റെ സ്രഷ്ടാവിന്റെ (വിധിവിലക്കുകൾക്കു) മുന്നിൽ തന്റെ ജീവിതം സമർപ്പിക്കുക വഴി ഒരാൾക്ക് ലഭ്യമാവുന്ന സമാധാനം എന്ന് പറയാം. ഒരാൾ എത്രത്തോളം സമർപ്പിതനാണോ, അത്രയും അയാൾ സമാധാനചിത്തനായിരിക്കും. ആരാണോ പടച്ചവനു മുന്നിൽ തന്റെ ജീവിതം സമർപ്പിക്കുന്നവൻ, അവനാണ് മുസ്ലിം.

സ്രഷ്ടാവ് സ്യഷ്ടിച്ച ആദ്യ മനുഷ്യനാണ് ആദം (അ). അദ്ദേഹത്തിൽ സന്താനപരമ്പരയാണ് എല്ലാ മനുഷ്യരും. അതായത്, മുസ്ലിമും ഹിന്ദുവും ക്യസ്ത്യാനിയും, സിക്കും, ബുദ്ധനുമെല്ലാം സഹോദരങ്ങൾ. ആദമിന്റെ മക്കൾ.

ഇനി എന്തിനാണ് പടച്ചവൻ (അന്തിമ വേദഗ്രന്ഥത്തിൽ പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനും പരിപാലകനും അന്ത്യനാളിന്റെ ഉടമസ്ഥനുമായ സർവ്വശക്തനെ അല്ലാഹു എന്ന പേരിൽ (ഈ വാക്കുകളെല്ലാം ഉൾക്കൊള്ളുന്ന അറബി പദം) പരിചയപ്പെടുത്തിയതിനാൽ അല്ലാഹു എന്ന് തുടർന്ന് ഉപയോഗിക്കാം) നമ്മെ സ്യഷ്ടിച്ചത് എന്ന് വ്യക്തമാക്കാം.28. നിങ്ങൾക്കെങ്ങനെയാണു അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക? നിങ്ങൾ നിർജ്ജീവ വസ്തുക്കളായിരുന്ന അവസ്ഥക്കു ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങൾ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യും.29. അവനാണ് നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സ്യഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണ്. അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിവുള്ളവനാകുന്നു. (ബഖറ 28-30)നിങ്ങളിൽ ആരാണു കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സ്യഷ്ടിച്ചവനാകുന്നു. അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. മുൽക്:256. ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സ്യഷ്ടിച്ചിട്ടില്ല. (ദാരിയാത്ത് 56)

പടച്ചവനെ (സ്രഷ്ടാവിനെ) മാത്രം ആരാധിക്കാനും അങ്ങിനെ മനുഷ്യരെ പരീക്ഷിക്കാനും വേണ്ടിയാണ് അല്ലാഹു മനുഷ്യർക്ക് ജീവിതവും മരണവും അന്ത്യനാളും വിചാരണയും സ്വർഗ്ഗ നരകങ്ങളും നിശ്ചയിച്ചത്. സ്വതന്ത്രാസ്തിത്വവും ചിന്താശക്തിയും പ്രക്യതിവസ്തുക്കളിൽ കൈകാര്യകർത്യത്ത്വവും നൽകപ്പെട്ട മനുഷ്യൻ ഏറ്റവും ശരിയായ രീതിയിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് കാലാ കാലങ്ങളിൽ ദൈവദൂതന്മാർ മുഖേന അല്ലാഹു മാർഗദർശനം നൽകി.38. നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാരഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഖിക്കേണ്ടിവരികയുകില്ല.39. അവിശ്വസിക്കുകയും നമ്മുടെ ദ്യഷ്ടാന്തങ്ങൾ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശീകൾ. അവരതിൽ നിത്യവാസികളായിരിക്കും (ബഖറ 38-39)

ഇങ്ങിനെ ഒരു ലക്ഷത്തിലധികം പ്രവാചകന്മാർ (ദൈവിക ദൂതന്മാർ, ആചാര്യന്മാർ) ലോകത്ത് വിവിധ കാലഘട്ടങ്ങളിൽ വിവിധ സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. ആ ദൈവദൂതന്മാരെല്ലാം പ്രബോധനം ചെയ്തത് ഒരേ ആദർശമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആരാണോ ആ വിധിവിലക്കുകൾ ഉൾക്കൊണ്ട് ജീവിച്ചവർ അവരെല്ലാം മുസ്ലിംകൾ തന്നെ.

തർക്കം മനുഷ്യന്റെ സ്വഭാവമാണെന്ന് അറിയാമല്ലോ. അതു കൊണ്ടാണല്ലോ നാം തർക്കിച്ചു കൊണ്ടിരിക്കുന്നത്. ദേഹേച്ഛകളെ പിൻപറ്റലും മനുഷ്യന്റെ സ്വഭാവമാണ്. ദൈവിക കല്പനകൾ പലതും ദേഹേച്ഛകൾക്കെതിരാണ്. അവിടെ തന്റെ പരീക്ഷണത്തിൽ വിജയിക്കാനും പരലോകമോക്ഷം കൈവരിക്കാനും നരകശിക്ഷകളിൽ നിന്ന് രക്ഷപ്പെടാനുമായി ക്ഷമാപൂർവ്വം ദൈവികദർശനത്തെ മുറുകെ പിടിക്കുന്നവരാണ് വിജയിക്കുക.എന്നാൽ മനുഷ്യൻ കാലാകാലങ്ങളിൽ പൈശാചികപ്രേരണകൾക്കും സ്വദേഹേച്ഛകൾക്കും വശംവദനായി ദൈവിക മാർഗദർശനങ്ങളിൽ നിന്ന് അകലുകയും സ്വന്തം പ്രവർത്തികളെ ന്യായീകരിക്കാനായി ദൈവിക പ്രമാണങ്ങൾ തന്നെ തിരുത്തി തെളിവുണ്ടാക്കുകയും ചെയ്തു. അതു കൊണ്ടാണ് മുൻ വേദഗ്രന്ഥങ്ങളിലെല്ലാം വൈരുദ്ധ്യങ്ങൾ കാണുന്നത്. സ്രഷ്ടാവ് അവതരിപ്പിച്ച മാർഗദർശനങ്ങൾ മാനുഷിക കൈകടത്തലുകൾക്ക് വിധേയമാകുമ്പോഴാണ് സ്രഷ്ടാവ് അതു തിരുത്താനും ശരിയായ മാർഗത്തിലേക്ക് ജനങ്ങളെ നയിക്കാനും ദൈവദൂതന്മാരെ തുടർച്ചയായി അയച്ചു കൊണ്ടിരുന്നത്.23. നീ ഒരു താക്കീതുകാരൻ മാത്രമാകുന്നു.24. തീർച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ടു ഒരു താക്കീതുകാരൻ കഴിഞു പോകാത്ത ഒരു സമുദായവുമില്ല.25. അവർ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കിൽ അവർക്കു മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അവരിലേക്കുള്ള ദൂതന്മാർ പ്രത്യക്ഷലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നൽകുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. (ഫാതിർ 23-25)

മുൻ കഴിഞ്ഞ പ്രവാചകന്മാരെല്ലാവരും അവർക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങളും ഏതെങ്കിലും ഒരു ദേശത്തിനും സമുദായത്തിനുമായി നിയോഗിക്കപ്പെട്ടതായിരുന്നു. സ്രഷ്ടാവ് അങ്ങിനെ ചെയ്തതിനു മനുഷ്യരുടെ അതാത് കാലഘട്ടത്തിലെ യാത്രാ ശേഷിയും ഭാഷാശേഷിയും ആശയവിനിമയ ശേഷിയുമൊക്കെയുമായി ബന്ധമുണ്ടാകാം. അതു കൊണ്ടു തന്നെ ലോകത്തീനു മുഴുവൻ മാർഗദർശിയായി കടന്നു വരുന്ന അന്ത്യപ്രവാചകനെക്കുറീച്ച് ലോകത്തെ പ്രമുഖ വേദഗ്രന്ഥങ്ങളിലൊക്കെ പ്രവചനങ്ങളുണ്ട്. സർവ്വ മനുഷ്യർക്കും അന്ത്യനാൾ വരെയുള്ള മാർഗദർശനമായി അന്തിമവേദഗ്രന്ഥത്തെ അവതരിപ്പിച്ച് അല്ലാഹു അതിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്തതായി ഖുർ ആൻ സ്വയം പ്രഖ്യാപിക്കുന്നുണ്ട്.9. തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്.10. തീർച്ചയായും നിനക്കു മുമ്പ് പൂർവ്വികന്മാരിലെ പല കക്ഷികളിലേക്ക് നാം ദൂതന്മാരെ അയച്ചിട്ടുണ്ട്.11. ഏതൊരു ദൂതൻ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.12. അപ്രകാരം കുറ്റവാളികളുടെ ഹ്യദയങ്ങളിൽ അത് (പരിഹാസം) നാം ചെലുത്തിവിടുന്നതാണ്.13. പൂർവ്വികന്മാരിൽ (ദൈവത്തിന്റെ) നടപടി നടന്ന് കഴിഞിട്ടും അവർ ഇതിൽ വിശ്വസിക്കുന്നില്ല (ഹിജ് ർ 9-13)ഇതാണ് ഇസ്ലാമിനെക്കുറിച്ച് മുസ്ലിംകൾ മനസ്സിലാക്കുന്നത്. ഇത് മനസ്സിലാക്കുന്നത് ദൈവിക മാർഗദർശനത്തിന്റെ അടിസ്ഥാനത്തിലാണ്. ദൈവിക മാരഗദർശനമാണോ അതോ മനുഷ്യ ക്യതിയാണോ എന്ന് സംശയിക്കുന്നവരെ ഖുർ ആൻ വെല്ലുവിളിക്കുന്നുണ്ട്. ഒരു മനുഷ്യൻ എഴുതിയുണ്ടാക്കിയതാണെങ്കിൽ ലോകത്തുള്ള മുഴുവൻ വിമർശകരും കൂടിയാണെങ്കിലും ഖുർ ആനിന്റെ ഏതെങ്കിലും ഒരു അധ്യായത്തിനു തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാൻ. ഈ വെല്ലുവിളി 1400 ലധികം വർഷങ്ങളായി ലോകത്തു ഉത്തരം നൽകാതെ നിലനിൽക്കുന്നു.21. ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുൻ ഗാമികളേയും സ്യഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്.22. നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽ പുരയുമാക്കിത്തരികയും ആകാശത്തു നിന്ന് വെള്ളം ചൊരിഞുതന്നിട്ട് അത് മുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉല്പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം) അറിഞ്ഞു കൊണ്ട് നിങ്ങൾ അല്ലാഹിവിന് സമന്മാരെ ഉണ്ടാക്കരുത്.23. നമ്മുടെ ദാസനു നാം അവതരിപ്പിച്ചു കൊടുത്തതിനെ(വിശുദ്ധ ഖുർ ആനിനെ)ക്കുറിച്ച് നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങക്ല് കൊണ്ടു വരിക. അല്ലാഹിവിനു പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചു കൊളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ (അതാണല്ലോ വേണ്ടത്).24. നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല.മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരഗാഗ്നിയെ നിങ്ങൾ കാത്ത്സൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികൾക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.25. (നബിയേ), വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് താഴ്ഭാഗത്തു കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്നു സന്തോഷവാർത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നൽകപ്പെടുമ്പോൾ, ഇതിനു മുൻപ് ഞങ്ങൾക്ക് നൽകപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവർ പറയുക. (വാസ്തവത്തിൽ) പരസ്പര സാദ്യശ്യമുള്ള നിലയിൽ അതവർക്ക് നൽകപ്പെടുകയാണുണ്ടായത്. പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും. അവർ അവിടേ നിത്യവാസികളായിരിക്കുകയും ചെയ്യും.

ഇതാണ് സ്രഷ്ടാവിന്റ സന്ദേശം. ഈ സന്ദേശം ലോകത്തുണ്ടെന്ന് അതറിയാത്തവരെ ബോധ്യപ്പെടുത്തുകയാണ് മുസ്ലിംകൾ ചെയ്തു കൊണ്ടിരിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയാണ് മനുഷ്യർ എക്കാലത്തും ചെയ്ത കൊടിയ പാപമായി അല്ലാഹു പറയുന്നത്.അതിവിശാലമായ പ്രപഞ്ചം. ഒരിക്കലും മനുഷ്യന് കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ആധുനിക ശാസ്ത്രം വിധിയെഴുതിക്കഴിഞ്ഞത്ര വിശാലമായ പ്രപഞ്ചം. അതിന്റെ ഒന്നാനാകാശത്തിൽ മാത്രമാണ് അല്ലാഹു നക്ഷത്രങ്ങളെ സംവിധാനിച്ചിട്ടുള്ളതെന്ന് ഖുർ ആൻ പറയുന്നു. അതിന്റെ തന്നെ വിശാലത അചിന്ത്യം! കോടിക്കണക്കിനു ഗാലക്സീ വ്യൂഹങ്ങൾ. അതിലെ ഒരു ഗാലക്സിയായി നാം വിലയിരുത്തുന്ന മിൽക്കിവേ. അതിലെ കോടിക്കണക്കിനു നക്ഷത്രങ്ങളിൽ ഒരു ഇടത്തരം നക്ഷത്രം മാത്രമായ സൂര്യൻ. ആ സൂര്യനു ചുറ്റും കറങ്ങുന്ന അനേകം ഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളൂം. അതിലെ ഇടത്തരം ഒരു ഗ്രഹമായ ഭൂമി. ആ ഭൂമിയിൽ ലക്ഷക്കണക്കിനു ജീവി വർഗ്ഗങ്ങൾ. അതിലെ ഒരു ജീവി വർഗ്ഗം മാത്രമായ കോടാനു കോടി വരുന്ന മനുഷ്യർ. വളരെ ദുർബലരായ ഈ മനുഷ്യർക്ക് ജീവിക്കാൻ 38 ഡിഗ്രിക്ക് താ‍ഴെ 34 ഡിഗ്രിക്ക് മേലെയായി ചൂട് വേണം.മനുഷ്യർക്ക് അറിയാവുന്ന മറ്റൊരു ഗ്രഹത്തിലും കാണാത്ത രീതിയിൽ ഭൂമിയെ മനുഷ്യനു വേണ്ടി തയ്യാറക്കപ്പെട്ടിരിക്കുന്നു. എന്താണ് ഈ മനുഷ്യന്റെ അവസ്ഥ?

എ സി യുടെ സഹായത്തോടെ 50-55 ഡിഗ്രി വരെ അഡ്ജസ്റ്റ് ചെയ്യാം. കമ്പിളിയുടെയും തീയിന്റെയുമൊക്കെ സഹായത്തോടെ 0 ഡിഗ്രി വരെ സഹിക്കാം. അതിനപ്പുറം നിലനിൽ‌പ്പില്ലാത്ത മനുഷ്യർ. ഇതു പോലെ ശ്വസിക്കാൻ വായുവില്ലാതെ, ഒരു മിനുട്ട് പരമാവധി 2-3 മിനുട്ട് അതിനപ്പുറം മനുഷ്യൻ ജീവിക്കില്ല. മർദ്ദം, ഗുരുത്വാകർഷണം, ജലം, ഭക്ഷണം, രോഗം, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, സുനാമി, ഉൽക്കകൾ.... തുടങ്ങി അനവധി പരിമിതികൾ. അവന്റെ ഹ്യദയത്തിന്റെ പ്രവർത്തനം പോലും അവന്റെ നിയന്ത്രണത്തിലല്ല. ഇതെല്ലാം ഭൂമിയിൽ ഒരുക്കി ഒരു പരീക്ഷണത്തിനായി ഭൂമിയിൽ അയക്കപ്പെട്ട മനുഷ്യൻ, അഹങ്കാരം മൂത്ത് പറഞ്ഞു. ദൈവമോ? അങ്ങിനെയൊന്നുണ്ടാ‍കാൻ സാധ്യതയില്ല. മറ്റു ചിലർ പറഞ്ഞു, ഞാനും നീയുമൊക്കെ ദൈവം തന്നെ. ആര്? ദൈവം ഒരുക്കിവെച്ച വിഭവങ്ങളില്ലാതെ, ദൈവത്തിന്റെ സംരക്ഷണമില്ലാതെ ഒരു മിനുട്ട് പോലും ജീവിക്കാനാകാത്ത മനുഷ്യൻ. അത്തരം ചിലരെ ചിലർ ദൈവമാക്കി. അങ്ങനെ പല തരം ദൈവനിഷേധം! ദൈവത്തെ കൊച്ചാക്കൽ! ദൈവത്തെ മനുഷ്യന്റെ നിലയിലേക്ക് നിസ്സാരവൽക്കരിക്കൽ, ഈ നിസ്സാ‍രനായ മനുഷ്യനെ രക്ഷിതാവായി, ആരാധ്യനായി സ്വീകരിക്കുക വഴി മനുഷ്യനെ ദൈവത്തിന്റെ നിലയിലേക്ക് ഉയർത്തൽ… അതിന്റെ ഫലമായുണ്ടാകുന്ന ബഹുദൈവാരാധന. അത് ചെയ്തവർ തെറ്റു തിരുത്താതെ മരണപ്പെട്ടാൽ അവർക്ക് അല്ലാഹു സ്വർഗ്ഗം നിഷിദ്ധമാക്കി എന്നും നരകം അവരുടെ ശാശ്വത സങ്കേതമായിരിക്കുമെന്നു മാണ് സ്രഷ്ടാവിന്റെ ഗ്രന്ഥം നമ്മെ അറിയിക്കുന്നത്.! ഇത് മുസ്ലിംകൾ (ഇതൊന്നും മനസ്സിലാക്കാത്ത മുസ്ലിം നാമധാരികളുടെ കാ‍ര്യമല്ല പറയുന്നത്) അതറിയാത്ത ആളുകളോട് പറയുന്നു. യഥാർത്ഥത്തിൽ ജനങ്ങളെ അവരുടെ സ്വന്തം മതത്തിലേക്ക്, അവരുടെ സ്രഷ്ടാവിൽ നിന്ന് അവർക്കായി അവതരിപ്പിക്കപ്പെട്ട അവരുടെ പ്രമാണങ്ങളിലേക്ക് തിരിചു വരാനുള്ള ക്ഷണമായി, ഒരു പക്ഷേ അവർ അറിഞ്ഞിട്ടില്ലാത്ത, സത്യം അറിയാനുള്ള അവരുടെ അവകാശത്തെ വക വെച്ചു കൊടുക്കലായി മുസ്ലിംകൾ ഈ പ്രബോധനങ്ങളെ കാണുന്നു. ചിന്തിക്കുക! യഥാർത്ഥ ദൈവിക മാർഗദർശനം അറിയാൻ എല്ലാവർക്കും അവകാശമില്ലേ! അത് അറിഞ്ഞവർ മറ്റുള്ളവരെ അവരുടെ തെറ്റുകളിൽ വിട്ട് മിണ്ടാതെ ജീവിച്ച് മരിച്ചു പോകുകയാണോ വേണ്ടത്?!185. ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽ‌പ്പിന്റെ നാളിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.186. തീർച്ചയായും നിങ്ങളുടേ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരിൽ നിന്നും ബഹുദൈവാരാധകരിൽ നിന്നും നിങ്ങൾ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടിവരികയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത് ദ്യഡനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു. (ആലു ഇമ്രാൻ 185-186)

മതത്തിൽ ബലാൽക്കാരമില്ല. എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.256. മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ, അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.257. വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. വെളിച്ചത്തിൽ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുർമൂർത്തികൾ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു.(അൽബഖറ 256-257)

പണത്തിനു വേണ്ടിയോ, പെണ്ണിനു വേണ്ടിയോ, സ്ഥാനമാനത്തിനു വേണ്ടിയോ അതോ ഭയം മൂലമോ മുസ്ലിമായ ഒരാളെ അല്ലാഹു മുസ്ലിമായി പരിഗണിക്കുന്നില്ല. ഏതൊരു പ്രവർത്തിയും അയാളുടെ ഉദ്ദേശമനുസരിച്ചാകുന്നു. സ്രഷ്ടാവിനെയും അവന്റെ അന്ത്യവേദഗ്രന്ഥത്തെയും അന്ത്യപ്രവാചകനേയും തിരിച്ചറിഞ്ഞു, യഥാർത്ഥ അറിവിൽ നിന്നുണ്ടാകുന്ന ( ഇത് മാത്രമാണ് ദൈവത്തിൽ നിന്നുള്ളത്. മറ്റുള്ളതെല്ലാം മനുഷ്യകരങ്ങളിൽ നിന്നുണ്ടായതാണ്) വിശ്വാസമാണ് മുസ്ലിമാകുന്നതിന്റെ അടിസ്ഥാനം. അങ്ങിനെയുള്ളവൻ മറ്റുള്ളവരുടെ മുന്നിലും വിജനതയിലും ഒരേ പോലെ മുസ്ലിമായിരിക്കും. കാരണം എല്ലാം അറിയുന്ന സ്രഷ്ടാവായ അല്ലാഹുവിനെ ഭയപ്പെട്ടായിരിക്കും അവന്റെ ഓരോ പ്രവർത്തിയും. അന്ത്യദിനത്തിനെയും വിചാരണയേയും നരകശിക്ഷയേയും കുറിച്ചുള്ള ഭയപ്പാടും സ്വർഗ്ഗത്തിനെക്കുറീച്ചുള്ള പ്രതീക്ഷയും ദൈവിക മാർഗദർശനമനുസരിച്ചു സൽക്കർമ്മങ്ങളിൽ മുന്നേറാൻ അവനെ പ്രാപ്തനാക്കും.മുസ്ലിംകൾ വ്യക്തമായ മാർഗദർശനത്തിന്റെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ സ്രഷ്ടാവിനെ മാത്രം ആരാധിച്ചു അവന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കുന്നു. സ്രഷ്ടാവിൽ നിന്നുള്ളതാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന, സംശയിക്കുന്നവരോട് ഇത് സ്രഷ്ടാവിന്റെ ഗ്രന്ഥമല്ല എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്ന ഏക ഗ്രന്ഥം. എല്ലാ നല്ലതും അനുവദിക്കുന്ന, എല്ലാ ചീത്തയും വിരോധിക്കുന്ന, ഏതൊരു ചെറിയ പ്രവ്യത്തിയും വിലയിരുത്തി ക്യത്യമായി പ്രതിഫലമോ ശിക്ഷയോ നിശ്ചയിക്കുന്ന ഒരാളോടും ഒരനീതിയും കാണിക്കാത്ത ‘എന്റെയും നിങ്ങളുടെ ഓരോരുത്തരുടെയും’ സ്രഷ്ടാവിൽ നിന്നുള്ള മതം.

ഇതിനേക്കാൾ പ്രമാണബദ്ധമാണോ? നിങ്ങളുടേ വിശ്വാസങ്ങൾ? എങ്കിൽ ആ പ്രമാണങ്ങളുമായി മുന്നോട്ട് വരിക. നമുക്ക് തെളിവുകൾ പരിശോധിക്കാം. ആ കാര്യത്തിലും, ഒരു കാര്യത്തിലും നിർബന്ധമില്ല. എന്നാൽ ഈ സന്ദേശം നിങ്ങൾക്ക് എത്തിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രം മനസ്സിലാക്കുക.! സ്വന്തം പരലോകം (സ്വർഗമോ നരകമോ ) തിരഞ്ഞെടുക്കുന്നത് അവനവൻ തന്നെയാണ്. സ്വീകരിച്ചാലും ഇല്ലെങ്കിലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്കും നിങ്ങളോരോരുത്തർക്കും തന്നെ! അതാണല്ലോ പരീക്ഷണം എന്നു പറഞ്ഞാൽ!!

No comments:

Post a Comment