Wednesday, January 19, 2011

മനുഷ്യശരീരത്തിനെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ


"അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." (വിശു: ഖുർആൻ 6:102)
" നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ടും നിങ്ങൾ കണ്ടറിയുന്നില്ലേ?" (വിശു: ഖുർആൻ 51:21)
ഘർഷണം മൂലമുണ്ടാകുന്ന തേയ്മാനം കുറയ്ക്കുക, ബലം പ്രദാനം ചെയ്യുക, ഇടിയുടെ ആഘാതം ലഘൂകരിക്കുക, വസ്തുക്കളെ ശരിയായും വ്യക്തമായും കാണാൻ സഹായിക്കുക, ശരീരത്തിൻടെ സമതുലനം നിലനിർത്തുക എന്നിത്യാദി കാര്യങ്ങൾ നമ്മുടെ ശരീരത്തിന്നകത്തുള്ള ചില ദ്രവങ്ങൾ നിർവഹിക്കുന്ന അത്ഭുത കൃത്യങ്ങളാകുന്നു. മനുഷ്യശരീരമാവട്ടെ പ്രപഞ്ചത്തിലെ അതി സങ്കീർണമായ ഒരു യന്ത്രമാണ്‌.
image
ഏതൊക്കെയാണ്‌ ഈ ദ്രവങ്ങൾ? ഇവ ശരീരത്തിൻടെ ഏതേത് ഭാഗത്ത് പ്രവർത്തിക്കുന്നു? നമ്മുടെ ജീവിതത്തെ അവ എങ്ങനെ ബാധിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന്നു മുൻപ് നാം ഒരു കാര്യം ഓർമിക്കണം. ഈ പ്രപഞ്ചത്തിലെ സർവ സൃഷ്ടികളെയും പോലെ ഈ ദ്രവങ്ങൾ ഓരോ നിമിഷവും അല്ലാഹുവിൻടെ പ്രചോദനത്തിലും അവൻടെ നിയന്ത്രണത്തിലുമാണ്‌.

ദൈനംദിന പ്രവർത്തനത്തിനിടയ്ക്ക് ശരീരത്തിലെ മുഴുവൻ ആന്തരാവയവങ്ങളും നിരന്തര ചലനത്തിലാണ്‌. ചലനഫലമായുളവാകുന്ന ഘർഷണം അവയവങ്ങൾക്ക് ദോഷം ചെയ്യുന്നു. എല്ലാറ്റിനെയും സൃഷ്ടിച്ച കുറ്റമറ്റവനായ അല്ലാഹു നമ്മുടെ ജീവൻ നിലനിർത്തിക്കോണ്ടുപോവാനായി നമ്മുടെ ആന്തരാവയവങ്ങളിൽ തേയ്മാനം കുറയ്ക്കാനായി ചില ദ്രവങ്ങൾ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌ ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന രണ്ട് പാടകൾക്കിടയിൽ ഒരു ദ്രവമുണ്ട്. 15 മില്ലി ലിറ്ററ്‌ വരെ അളവുള്ള ഈ ദ്രവം ശ്വസനവേളയിൽ ശ്വാസകോശങ്ങൾക്കുണ്ടാവുന്ന ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.
image
ആമാശയ പാടകൾക്കിടയിൽ മറ്റൊരു ദ്രവമുണ്ട്. ഹൃദയത്തിലും ശ്വാസകോശങ്ങളിലുമുള്ളതുപോലെ. 2 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആമാശയ പാളികൾക്ക് ദ്രാവകം വലിച്ചെടുക്കനുള്ള കഴിവുള്ളതുകൊണ്ട് ഇത് മുഴുവനായും വലിച്ചെടുത്ത് ആന്തരാവയവങ്ങളെ ഈർപ്പവൗം മെരുക്കവുമുള്ളതായി സൂക്ഷിക്കുന്നു.

ദൈനംദിന പ്രവർത്തനത്തിനിടയ്ക്ക് ശരീരത്തിലെ മുഴുവൻ ആന്തരാവയവങ്ങളും നിരന്തര ചലനത്തിലാണ്‌. ചലനഫലമായുളവാകുന്ന ഘർഷണം അവയവങ്ങൾക്ക് ദോഷം ചെയ്യുന്നു. എല്ലാറ്റിനെയും സൃഷ്ടിച്ച കുറ്റമറ്റവനായ അല്ലാഹു നമ്മുടെ ജീവൻ നിലനിർത്തിക്കോണ്ടുപോവാനായി നമ്മുടെ ആന്തരാവയവങ്ങളിൽ തേയ്മാനം കുറയ്ക്കാനായി ചില ദ്രവങ്ങൾ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌ ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന രണ്ട് പാടകൾക്കിടയിൽ ഒരു ദ്രവമുണ്ട്. 15 മില്ലി ലിറ്ററ്‌ വരെ അളവുള്ള ഈ ദ്രവം ശ്വസനവേളയിൽ ശ്വാസകോശങ്ങൾക്കുണ്ടാവുന്ന ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രായപൂർത്തി വന്ന ഒരാളിൽ 50 മില്ലിലിറ്റർ ഹൃദയാവരണ ദ്രവം ഹൃദയാവരണ പാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്നു. ഹൃദയ പാടകളുടെ വിസ്തീർണം ശ്വാസപാടകളേക്കാൾ കുറവാണ്‌. എന്നാൽ ഹൃദയപാടകൾക്കിടയിൽ ശ്വാസകോശപാടകളിലുള്ളതിനേക്കാൽ മൂന്നിരട്ടി ദ്രവമുണ്ട്. കാരണം ഒരാൾ ഒരു നിമിഷം 13-14 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ അയാളുടെ ഹൃദയം 72 പ്രാവശ്യം മിടിക്കുന്നു. ഹൃദയം ശ്വാസകോശങ്ങളേക്കാൾ കൂടുതലായി ജോലി ചെയ്യുന്നുവെന്നർഥം. ഹൃദയത്തിൻടെ കടുത്ത ജോലിയുടെ ഫലമായുണ്ടാകുന്ന ഘർഷണം കുറയ്ക്കാൻ ഈ അധികദ്രവം ആവശ്യമാണ്‌. ഈ ദ്രവമില്ലായിരുന്നുവെങ്കിൽ ഹൃദയവീക്കം പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം. ഹൃദയത്തിന്ന് പ്രവർത്തിക്കൻ കഴിയാതെ ഹൃദയം നിലച്ചുപോവുകയും ചെയ്യും.

മറ്റൊരു ദ്രവം കണ്ടുവരുന്നത് തലയോട്ടിക്കും തലച്ചോറിന്നുമിടയിലാണ്‌. മൂന്നു പാടകൾ അകത്തു നിന്നും തലയോട്ടിയെയും പുറത്തു നിന്ന് തലച്ചോറിനെയും കാത്ത് സൂക്ഷിക്കുന്നു. പുറത്തുള്ള രണ്ടു പാടകൾക്കിടയിൽ 140-150 മില്ലിലിറ്ററിനിടയ്ക്ക് ദ്രവമുണ്ട്. ഈ ദ്രവം ശിലസ്സിലേല്‌ക്കുന്ന ആഘാതങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു. ചില രോഗങ്ങൾ മൂലം ഈ ദ്രവത്തിൻടെ അളവു കുറഞ്ഞാൽ തലച്ചോറ് തലയോട്ടിയിൽ ചെലുത്തുന്ന മർദം കാരണം നിലക്കാത്ത തലവേദനയുണ്ടാകും.
നമ്മുടെ ആന്തരാവയവങ്ങളിലുള്ളതുപോലെ ഗ്രഹണാവയവങ്ങളിലും ദ്രവമുണ്ട്.
നമ്മുടെ കണ്ണുകളിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള ദ്രവങ്ങളാണുള്ളത്. നയനഗോളത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മിഴിപടലവും കാചവും. കണ്ണുകളിൽ ആന്തരിക ദ്രവവും ബാഹ്യ ദ്രവവുമുണ്ട്. നയനഗോളത്തിൻടെ മൂന്നിൽ രണ്ട് വരുന്ന ആന്തരിക ദ്രവം കണ്ണിൻടെ ഗോളാകൃതി നിലനിർത്തുന്നു. 24 മില്ലിലിറ്റർ അളവുള്ള ഈ ദ്രവം സുതാര്യവും കട്ടി കൂടിയതുമാണ്‌. നമ്മുടെ സന്ധികളിലുള്ള ദ്രവം പോലെ ഇതിൻടെ നിറം മഞ്ഞയായതായിരുന്നുവെങ്കിൽ കാണുന്നതെല്ലാം മഞ്ഞനിറത്തിൽ നമുക്ക് തോന്നുമായിരുന്നു. ആന്തരിക ദ്രവം പോലെ ബാഹ്യദ്രവവും സുതാര്യമാണ്‌. അളവ് 0.125 മില്ലിലിറ്റർ. ഇതു മിഴിപടലത്തിന്നകത്ത് ഉല്പാദിപ്പിക്കപ്പെടുന്നു. കണ്ണിന്‌ നിറം നൽക്കുന്നത് ഈ ദ്രവമാണ്‌.കാഴ്ച സാധ്യമാക്കുന്നതും ഇതുതന്നെ. നാം ദർശിക്കുന്ന കസ്തുക്കളെ വളവില്ലാതെ കൃത്യമായ അളവിലും രൂപത്തിലും നമുക്ക് കാണിച്ചുതരുന്നു. ഇതിൻടെ അഭാവത്തിൽ കാണുന്ന വസ്തുക്കളെല്ലാം ഭീമാകാരം പൂണ്ട് നമ്മെ പേടിപ്പിക്കുന്നതായി നമുക്ക് അനുഭവവേദ്യമാകുമായിരുന്നു.
image
ചെവി, കേൾക്കാനും നമ്മുടെ ശരീരത്തിൻടെ സമതുലനം നിലനിർത്താനു നമ്മെ സഹായിക്കുന്നു.
ഏതവസ്ഥയിലും തലയുടെയും ശരീരത്തിൻടെയും സമതുലനം നിർവഹിക്കുന്നത് ആന്തരിക കർണ്ണമാകുന്നു. ഇതിനെ ദ്രാവകം കടുത്ത നിറമുള്ളതും കൊഴുത്തതുമാകുന്നു. ദ്രവത്തിൻടെ ഒഴുക്ക് വളരെ വളരെ പതുക്കെയാണ്‌. ഇതു പേശി, ഞരമ്പുകൾ, അനുമസ്തിഷ്കം, തലച്ചോറ് എന്നിവയെ ഏകോപിപ്പിച്ച് നമുക്ക് സമതുലനം പ്രദാനം ചെയ്യുന്നു. ഇതിന്‌ കട്ടി കുറവയിരുന്നുവെങ്കിൽ ഒന്നനങ്ങിയാൽ പോലും നാം ബോധം കെട്ട് വീഴും. അതി സൂക്ഷ്മമായ ഈ സംവിധാനം അല്ലാഹുവിൻടെ പരിപൂർണ്ണതയെ നമുക്ക് വെളിവാക്കിത്തരുന്നു.
ശിരസ്സിൻ താഴെ രണ്ട് ഗഹ്വരങ്ങളുണ്ട്. നെഞ്ചും ഉദരവുമാണവ. ഇവ രണ്ടിനെയും വേർതിരിക്കുന്നത് ശ്വാസകോശങ്ങൾക്ക് താഴെയുള്ള ദുർബല പേശികൊണ്ട് നിർമിച്ച വിഭാജക ചർമമാണ്‌. നെഞ്ചിൻ കൂടിനകത്തുള്ള മർദം അന്തരീക്ഷ മർദത്തെക്കാൾ കുറവും ന്യൂനവുമാണ്‌. ഈ മർദക്കുറവ് ശ്വാസകോശങ്ങളിലേക്ക് എളുപ്പത്തിൽ വായു വന്നു നിറയുന്നതിന്‌ സഹായിക്കുന്നു. ശ്വസനം ആയാസരഹിതമാകുന്നുവെന്നർഥം. ഉദരത്തിന്നകത്ത് അന്തരീക്ഷത്തെക്കാൾ മർദക്കൂടുതലുണ്ട്. ആന്തരാവയവങ്ങൾ ഉദരവുമായി താരതമ്യേന ദുർബലമായ അസ്ഥിബന്ധം വഴിയാണ്‌ ബന്ധിക്കപ്പെടുന്നത്. ഈ മർദവ്യതിയാനം ആന്തരാവയവങ്ങളെ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നു. ഉദരപേശികൾ സങ്കോചിക്കുമ്പോൾ ആന്തരാവയവങ്ങൾ നീങ്ങിപ്പോകാതെ സൂക്ഷിക്കുന്നതും ഈ മർദവ്യത്യാസം തന്നെ. രണ്ടു വ്യത്യസ്ത നിലയിലുള്ള മർദങ്ങൾക്ക് വിധേയമായ നെഞ്ചിനെയും ഉദരത്തെയും വേർതിരിക്കുന്ന നേരിയ ചർമം പൊട്ടാതെ നിലനിൽക്കുന്നത് അല്ലാഹുവിൻടെ ഖുദ്റത്ത് ഒന്നുകൊണ്ട് മാത്രമാകുന്നു.
-----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

No comments:

Post a Comment