Tuesday, January 18, 2011

പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം

പ്രപഞ്ചസൃഷ്ടിപ്പിലെ

താളപ്പൊരുത്തം
"ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. പരമകാരുണികൻടെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ! പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ചുകൊണ്ടുവരൂ. നിൻടെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായിക്കൊണ്ടും മടങ്ങിവരും"  (ഖുർആൻ 67:3,4)

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ അത് അവതരിപ്പിച്ചവൻ. അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.  (ഖുർആൻ 25:2)

   image
പ്രകൃതിയിലെ വ്യവസ്ഥകളോരോന്നും തന്നത്താൻ പ്രവർത്തിക്കുന്ന ഒരു യന്ത്രമാണെന്നും അതിലെ കുറ്റമറ്റ ക്രമവും സന്തുലനവും ആകസ്മികതയുടെ സൃഷ്ടിയാണെന്നും ഭൗതികവാദികൾ അവകാശപ്പെടുന്നു. ഭൗതികവാദത്തിൻടെയും ഡാർവിൻ സിദ്ധാന്തത്തിൻടെയും അടിത്തറ തന്നെ തെറ്റാണെന്ന് ശാസ്ത്രീയമായി ഇപ്പോൾ തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

    20-ആം നൂറ്റാണ്ടിൽ ഒന്നിനു പുറകെ ഒന്നായി അമിത വേഗതയിൽ ഗോളശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുണ്ടായ കണ്ടുപിടുത്തങ്ങൾ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് സുതരാം വ്യക്തമാക്കുന്നു. പരിണാമവാദം അടിതെറ്റി വീണപ്പോൾ മഹാ വിസ്ഫോടന സിദ്ധാന്തം പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് ഉത്ഭവം കൊണ്ടതാണെന്നു പ്രസ്താവിക്കുന്നു.അതിമഹത്തരമായ രൂപകല്പനയും അതീവ സൂക്ഷ്മമായ തരത്തിലുള്ള പൊരുത്തവും അതിൽ ദർശിക്കാനാവുന്നത് ഭൗതിക വാദത്തിൻടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് അർഥശങ്കക്കിടയില്ലാത്തവിധം തെളിയിക്കുന്നു.

ജീവൻ നിലനിൽക്കാനാവശ്യമായ അനുകൂല സാഹചര്യങൾ പരിഗണിക്കുമ്പോൾ ഭൂമി ഇതെല്ലാം ഒത്തിണങ്ങിയതാണെന്നു കാണാൻ പ്രയാസമില്ല. പ്രപഞ്ചത്തിൽ നൂറു ബില്ല്യൺ ഗാലക്സികളുമുണ്ട്. ഓരോന്നിലും നൂറു ബില്ല്യൺ നക്ഷത്രങ്ങളുണ്ട്. അറ്റമില്ലാത്ത ഈ എണ്ണങ്ങൾ തുല്യതയില്ലാത്ത, സമാനതയില്ലാത്ത ഒരു വ്യവസ്ഥിതിയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു.

  മഹാ വിസ്ഫോടനം തൊട്ട് പരമാണുക്കളുടെ ആന്തര ഘടനവരെ, നാല്‌ അടിസ്ഥാന ബലങ്ങൾതൊട്ട് നക്ഷത്രങ്ങളിൽ നടന്നുകോണ്ടിരിക്കുന്ന രാസപ്രവർത്തനങൾ വരെ, സൂര്യൻ പുറത്തുവിടുന്ന പ്രകാശം മുതൽ വെള്ളത്തിൻടെ സാന്ദ്രത വരെ,ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം തുടങ്ങി അന്തരീക്ഷ വായുവിൻടെ മിശ്രണം വരെ, സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള അകലംതൊട്ട് അതിൻടെ സഞ്ചാരപഥത്തിൻടെ വക്രത വരെ, ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന വേഗത മുതൽ സമുദ്രങ്ങളുടെയും പർവതങ്ങളുടെയും ദൗത്യനിർവഹണം വരേക്കും എല്ലാം എല്ലാം നമ്മുടെ ജീവിതത്തിന്നനുയോജ്യമാണെന്നു കണ്ടെത്താനാവും. പ്രപഞ്ചം ലക്ഷ്യരഹിതമായി, നിയന്ത്രണത്തിന്നതീതമായി, ആകസ്മികമായി രൂപപ്പെടുന്ന ഒന്നല്ലെന്നും അതിൻടെ സൃഷ്ടിപ്പിൻടെ പുറകിൽ മഹത്തായ ഒരുദ്ദേശം കുടികോള്ളുന്നുണ്ടെന്നും അതിസൂക്ഷ്മമായി രൂപകല്പന നിർവഹിക്കപ്പെട്ട ഒന്നാണെന്നും മുകളിൽ പറയപ്പെട്ട സാമാന്യ സങ്കല്പ്പങ്ങൾ ക്രോഡീകരിക്കുമ്പോൾ നമുക്കു വ്യക്തമാവും. തുടക്കത്തിൽ ഉദ്ധരിച്ച സൂക്തങ്ങൾ നമുക്കു വിശകലനം ചെയ്തു നോക്കാം. image


തഖ്ദീർ എന്ന പദത്തിൻടെ അർഥം രൂപകല്പന നിർവഹിക്കൽ, അളക്കൽ, ഓരോ സൃഷ്ടിക്കും കൃത്യമായ തോതുകൾ നിർണ്ണയിക്കൽ എന്നോക്കെയാണ്‌. ഇത് സൂറതുൽ ഫുർഖാൻ രണ്ടാം വാക്യത്തിലും മറ്റു പലയിടങളിലും ഉപയോഗിച്ചിരിക്കുന്നു. 'തീബാഖൻ' എന്ന പദത്തിന്‌ പൊരുത്തം, ഐക്യം, യോജിപ്പ്, അടുക്ക് എന്നീ അർഥങ്ങൾ യോജിക്കും.ഈ പദം സൂറതുൽ മുൽക്ക് 3-ആം സൂക്തത്തിലും സൂറതുന്നൂഹ് 15-ആം സൂക്തത്തിലും ഉപയോഗിച്ചിട്ടുണ്ട്. സൂറത്തുൽ മുൽകിലെ തഫാവുത്ത് എന്ന വാക്കിന്‌ വിപ്രതിപത്തി, ഭംഗം, ക്രമരാഹിത്യം, വിപരീതം എന്നീ അർഥങ്ങൾ കൊടുക്കാവുന്നതാണ്‌. പ്രപഞ്ചസൃഷ്ടിപ്പിൽ ആരെങ്കിലും ഒരപഭംഗം കാണാൻ കൊതിക്കുന്നുവെങ്കിൽ അവൻ പരാജയപ്പെട്ടതുതന്നെ.
image image

അല്ലാഹു ഭൂമിയിൽ മനുഷ്യന്‌ സുഗമമായി ജീവിക്കാനാവശ്യമായി ഒരുക്കിയ സാഹചര്യങ്ങളിൽ ഏതാനും ചിലത് നമുക്ക് പരിശോധനാവിധേയമാക്കാം.
  •  ഗുരുത്വാകർഷണം: പിണ്ഡമുള്ള എല്ലാ വസ്തുക്കളുടെ ഇടയിലും പ്രവർത്തിക്കുന്ന ഭൂമിയുടെ ആകർഷണ ബലമാണിത്. ഈ ബലം കൂടുതലായിരുന്നുവെങ്കിൽ അന്തരീക്ഷത്തിലെ അമോണിയ, മീഥേൻ വാതകങ്ങളുടെ തോത് കൂടുമായിരുന്നു. ഇത് മനുഷ്യജീവിതത്തിന്‌ ദോഷകരമാണ്‌. കുറവായിരുന്നെങ്കിൽ ആവശ്യത്തിൽ കൂടുതൽ നമുക്ക് നൽകിയിരുന്ന വെള്ളം വിനഷ്ടമാവുകയും ചെയ്യും.
  • സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം: സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് 14,95,97,900 കി.മീ വഴിദൂരമുണ്ട്. ഈ ദൂരം  കൂടുതലായിരുന്നുവെങ്കിൽ നമ്മുടെ ഗ്രഹം അതീവ തണുപ്പുള്ളതായി മാറുമായിരുന്നു. ജലം ചംക്രമണത്തെ ബാധിച്ച് ഭൂമി ഹിമാവൃതമാവും. ദൂരം കുറവായിരുന്നുവെങ്കിൽ സസ്യലതാദികൾ കരിഞ്ഞുപോവും. ജലചംക്രമണം താറുമാറാവും.
  • ഭൂവൽക്കം: ഭൂമിയുടെ പുറന്തോടിൻടെ കനം ശരാശരി 35 കി.മീറ്ററാണ്‌. ഇതിനു കട്ടി കൂടുതലായിരുന്നുവെങ്കിൽ അത് അന്തരീക്ഷത്തിൽ നിന്ന് ജലവായു വലിച്ചെടുക്കും. കനം കുറഞ്ഞിരുന്നുവെങ്കിൽ അഗ്നിപർവത സ്ഫോടനങൾ വഴി ജീവിതം ദുഷ്കരമാവും.
  • ഭൂമിയുടെ കറക്കം: ഭൂമിക്ക് അതിൻടെ അച്ചുതണ്ടിൽ ഒരു ഭ്രമണം പൂർത്തിയാകാൻ 23 മണിക്കൂറും 56 മിനുറ്റും 4.09 സെക്കന്ടും ആവശ്യമാണ്‌. ഈ വേഗത കുറവായിരുന്നുവെങ്കിൽ രാപകലുകൾക്കിടയിലുള്ള താപവ്യത്യാസം കൂടും.ഭ്രമണവേഗത കൂടിയാൽ കാറ്റിൻടെ വേഗത കൂടും. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവ ഫലം.
  • കാന്തമണ്ഡലം: ശക്തമായിരുന്നുവെങ്കിൽ വൈദ്യുതകാന്ത സംക്ഷോഭം സംഭവിക്കും. സൂര്യനിൽ നിന്ന് പതിക്കുന്ന സൗരവാതകത്തിന്നെതിരിലുള്ള സംരക്ഷണം തകരും. രണ്ടും മനുഷ്യജീവിതത്തിന്‌ ഹാനികരം തന്നെ.
  • ഭൂമിയുടെ താപ വിനിമയ ശേഷി: കൂടിയാൽ ഭൂമി ഹിമംകൊണ്ട് മൂടിപ്പോവും. അന്തരീക്ഷോഷ്മാവ് കൂടും. കുറഞ്ഞാൽ ആദ്യം ഹിമം ഉരുകുകയും വെള്ളപ്പൊക്കമുണ്ടാവുകയും പിന്നെ ഈ നില തുടർന്നാൽ ഭൂമി കത്തിച്ചാമ്പലാവുകയും ചെയ്യും.
  • ഓക്സിജൻ- നൈട്രജൻ അനുപാതം: അന്തരീക്ഷത്തിലെ ഓക്സിജൻ- നൈട്രജൻ അനുപാതം 21:79 ആണ്‌. കൂടിയാൽ ദൈനംദിന കൃത്യങ്ങളുടെ വേഗതയേറും. മറിച്ചായാൽ കുറയും.
  • ഓസോൺ പാളിയുടെ കനം: ഭൂമിയിൽ നിന്ന് 30 മുതൽ 80 കി.മീ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പാളിയാണിത്. സൂര്യനിൽ നിന്ന് വരുന്ന അൾട്രാ വയലറ്റ് രശ്മികൾ  ഭൂമിയിൽ പതിക്കതെ തടഞ്ഞുനിർത്തുകയാണ്‌ മുഖ്യ ധർമം. കനം കൂടിയിരുന്നെങ്കിൽ ഭൂമിയിലെ താപം ക്രമാതീതമായി കുറയും. കുറഞ്ഞിരുന്നുവെങ്കിൽ ചൂട് കൂടും. അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കനിടവരും.
  • ഭൂമിയുടെ ചെരിവ്: സ്വന്തം അച്ചുതണ്ടിൽ 23 ഡിഗ്രീ ചെരിഞ്ഞിരിക്കുന്നു ഭൂമി. ഋതുഭേദങ്ങൾക്ക് കാരണമാക്കുന്നു.
  • സൂര്യൻടെ വലിപ്പം: സൂര്യൻടെ വ്യാസം 1,39,1980 കി.മീ ആണ്‌. ഇതു കുറഞ്ഞിരുന്നുവെങ്കിൽ ഭൂമി തണുത്തുറഞ്ഞുപോവും. കൂടിയാലോ ഭൂമി കത്തിച്ചാമ്പലാവും.
  • ഭൂമിക്കും ചന്ദ്രനുമിടയിലുള്ള ആകർഷണ ബലം: ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 3,84,400 കി.മീ. ആണ്‌. ഇതു കൂടിയാൽ ഭൂമിയുടെ ഭ്രമണവേഗം, വേലിയേറ്റം എന്നിവ തകരാറിലാവും. കുറഞ്ഞാലോ കാലാവസ്ഥാ വ്യതിയാനമാവും ഫലം.
    പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ വിശുദ്ധ ഖുർആൻ പ്രപഞ്ച സൃഷ്ടിപ്പിലുള്ള അതിസൂക്ഷ്മ രൂപകല്പനയെക്കുറിച്ച് നമുക്ക് കൃത്യമായി വിവരിച്ചുതന്നിരിക്കുന്നു. 

കടപ്പാട്: http://malayalam.harunyahya.com/2010/06/blog-post_15.html

No comments:

Post a Comment