Thursday, February 3, 2011

ISTHAWOO - (ARRANGE YOUR SELVES)

 

In the program called "ONE FAMILY" on Majd channel
The speaker was Dr.Yahya Alyahya (Head of the CALL to Islam Committee) He said that Muslims are never disorganized; they just need to be CONVINCED 
An American non muslim man who was discussing about Islam with him, while he was live on broadcast of "Salat Isha" from Kaabah,









The American   man was so amazed of how crowded 
 
The American   man was so amazed of how crowded is the masjid, more than 3 million Muslims were there at the last nights of the holy month of Ramadan, so crowded, so disorganized.
 
 
 
The sheikh asked the Non-Muslim man: How long do you think they'll take to organize themselves in rows and start the Salaat?
He answered: at least 2-3 hours
The sheikh said: but the masjid (HARAM) of Kaaba is 4 floors
The man said: OH, this's will make it about 12 hours then

The sheikh said: put in your mind that they are from countries all over the world with different languages.
The American man said: THEN IT's IMPOSSIBLE TO ORGANIZE THEM BY ANY MEANS!!

 Then the Salaat time came, and sheikh Sudais of Makkah stood up and said (ESTAWOO)=Arrange yourselves
 
 
 
 
And within seconds, the whole scene changed and the crowd of 3 million Muslims arranged themselves in well-organized rows in NO TIME !! 


The American man stared at the TV screen for a moment, and then said:
ASH-ASH-HADU AN LA ILAHA ILLA ALLAH WA ASH-HADU ANNA MOHAMMADAN RASOOLOLLAH.
 
(I bear witness that there is none worthy of worship but ALLAH, and I bear witness that Mohammad is His Servant and Messenger)
 
 

Wednesday, February 2, 2011

ഉഹ്‌ദ് യുദ്ധം - from wiki

ഉഹ്‌ദ് യുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഉഹുദ് യുദ്ധം (Arabic: غزوة أحد Ġazwat ‘Uud) ക്രി.വ.625 മാർച്ച് 19ന് (ഹിജ്റ 3ആം വർഷം ശവ്വാ 3ന്) പ്രവാച്കൻ മുഹമ്മദിന്റെ നേതൃത്വത്തി മദീനയിലെ മുസ്ലിം സമൂഹവും അബുസുഫിയാനിന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധമാണ്.
പശ്ചാത്തലം
ക്രി.വ.613 പ്രവാചകൻ മുഹമ്മദ് മക്കയി ഇസ്ലാമിക പ്രബോധനവുമയി രംഗത്തിറങ്ങിയതു മുതൽ മക്കയിലെ സമൂഹം അദ്ദേഹത്തെ പലവിധത്തിലും ഉപദ്രവിച്ചു പോന്നു. മക്കയിൽ അദ്ദേഹത്തിന് വളരേകുറച്ച് അനുയായികളെയെ ലഭിച്ചുള്ളു. അക്രമം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോ യസ്രിബ്(മദീന)വാസികളുടെ ക്ഷണപ്രകാരം മുഹമ്മദും അനുയായികളും അങ്ങോട്ടു പാലായനം ചെയ്തു. മദീനയിൽ പ്രവാചകൻ ഒരു ഇസ്ലാമിക സമൂഹം പടുതുയത്തി. മദീനയെ നശിപ്പിക്കാൻ വൻയുദ്ധസന്നാഹവുമായി എത്തിയ മക്കക്കാരെ ബദ്റിൽ വച്ച് നാമമാത്ര മുസ്ലിംകൾ പരാചയപ്പെടുത്തി. ഇതിനു പ്രതികാരമായി അടുത്തവർഷം മക്കക്കാർ നടത്തിയ നീക്കമാണ് ഉഹുദ് യുദ്ധത്തി കലാശിച്ചത്.

യുദ്ധം
യുദ്ധ ഭൂപടം, മക്കക്കാരുടെയും മുസ്ലിംകളുടേയും തമ്പുകൾ കാണാം.
ഹിജ് റ വർഷം 3 ശവ്വാൽ മാസം മക്കക്കാ അബു സുഫിയാനിന്റെ നേതൃത്വത്തി 3000 കാലാൾപടയും 200 അശ്വഭടന്മാരും അടങ്ങുന്ന സൈന്യവുമായി മദീനയെ ലക്ഷ്യമാക്കി നീങ്ങി.മദീനയുടെ പ്രാന്തപ്രദേശമായ ഉഹുദ് മലയടിവാരത്തിൽ 1000 കലാൾപടയടങ്ങുന്ന പ്രവാചകസൈന്യം മക്കക്കാരെ പ്രതീക്ഷിച്ചു നിലയുറപ്പിച്ചു.പിന്നിൽ നിന്നുള്ള ആക്രമണം തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ പ്രവാചകൻ ഉഹുദ് മലയുടെ മുകളി വിന്യസിച്ചു,എന്തു സംഭവിച്ചാലും താഴെയിറങ്ങരുതെന്ന് കല്പ്പിക്കുകയും ചെയ്തു. ശവ്വാൽ 3ന് യുദ്ധം ആരംഭിച്ചു. തുടക്കത്തിൽ മുസ്ലിംകക്കയിരുന്നു വിജയം.ഖുറൈഷികൾ പിൻവാങ്ങിത്തുടങ്ങി.മലമുകളിൽ നിലയുറപ്പിച്ച അമ്പെയ്ത്തുകാരി ഭൂരിഭാഗവും യുദ്ധമുതൽ സംഭരിക്കാനായി പ്രവാചകകല്പ്പന ധിക്കരിച്ച് താഴെ ഇറങ്ങി.ഇതു കണ്ട ഖുറൈഷി പടനായകൻ ഖാലിദ് ബിൻ വലീദ് മക്കക്കരെയും കൂട്ടി ഉഹുദ് മലയുടെ പിന്നിലൂടെ കറങ്ങി വന്ന് മുസ്ലിംകളെ പിന്നിൽ നിന്ന് ആക്രമിച്ചു.അപ്രതീക്ഷിത ആക്രമണത്തിൽ മുസ്ലിം സൈന്യം ഛിന്നാഭിന്നമായി.മുസ്ലിം നാകയകൻ ഹംസ ബിൻ താലിബ് വധിക്കപ്പെടുകയും,പ്രവാചകന് പരിക്കേൽക്കുകയും ചെയ്തു.പ്രവാചകൻ വധിക്കപ്പെട്ടു എന്നുള്ള കിംവദന്തിയും പരന്നു.പിന്നീട് മുസ്ലിംകൾ ഖുറൈഷികളെ തുരത്തിയെങ്കിലും മുസ്ലിംകൾക്ക് കനത്ത നഷ്ടമുണ്ടായി.70ഓളം മുസ്ലിംകൾ യുദ്ധത്തിൽ വധിക്കപ്പെട്ടു.
[യുദ്ധാനന്തരം
യുദ്ധത്തിൽ കൊല്ലപ്പെട്ട മുസ്ലിംകളെ പ്രവാചക യുദ്ധഭൂമിയി തന്നെ കബറടക്കി.തുടർന്ന് ഒരു ചെറുസംഘത്തെ മക്കക്കാരുടെ പിന്നി അയച്ചു.മക്കക്കാരെ മദീനപ്രദേശത്തു നിന്നു കഴിവതും വേഗം അകറ്റാൻ സമ്മദ്ദം ചെലുത്താ വേണ്ടിയായിരുന്നു ഇത്.

ബദർ യുദ്ധം - from wiki


ബദർ യുദ്ധം
മുസ്ലീം-ഖുറൈഷി യുദ്ധങ്ങളുടെ ഭാഗം
ദിവസം മാർച്ച് 17, 624/17 റമദാൻ, 2 AH
യുദ്ധക്കളം ബദർ, മെദീനയ്ക്ക് 80 മൈൽ തെക്കു-പടിഞ്ഞാറ്
ഫലം മുസ്ലീം വിജയം
പോരാളികൾ
മെദീനയിലെ മുസ്ലീങ്ങൾ മക്കയിലെ ഖുറൈഷി
പടനായകർ
മുഹമ്മദ് നബി,
ഹംസ,
അലി അമ്റ് ഇബ്‌ൻ ഹിഷാം†
സൈനികശക്തി
313 1000
നേരിട്ടുള്ള യുദ്ധക്കെടുതികൾ
14 മരണം ~70 മരണം 40–70 തടവുകാർ

ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ്‌ ഉണ്ടായ യുദ്ധമാണ്‌ ബദർ യുദ്ധം.ഇത്‌ നടക്കുന്നത്‌ ഹിജറാം രണ്ടാം വർഷത്തിലെ റംസാൻ പതിനേഴിനാണ്‌.മുഹമ്മദ്‌ നബി (സ) മക്കയിൽ ജീവിക്കുന്ന കാലഘട്ടത്തിൽ തന്നെ പക്വതയും, ഭദ്രതയും, ഒത്തിണങ്ങിയ സ്വഭാവവും,വിശാലമനസ്കതയും,വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യൿതിത്വത്തിൽനിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ അദേഹത്തിനു കഴിഞ്ഞിരുന്നുവെന്നുവെന്ന് നമുക്കു കാണുവാൻ കഴിഞ്ഞു.

മുഹമ്മദ്‌ നബി (സ) മക്കാ ജീവിതത്തിൽ നബി (സ) നടത്തിയ പ്രവർത്തനത്തേയും,പ്രബോധനത്തേയും അവജ്ഞാപൂർവം വീക്ഷിച്ചിരുന്നവർ അതിന്റെ അന്ത്യഘട്ടത്തിൽ ഇത്‌ ഗുരുതരമായ അപകടമായി തീരും എന്നറിഞ്ഞ്‌ അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച്‌ അടിച്ചമർത്തുവാൻ തീരുമാനിച്ചു.അതിനുമുൻപേ ഈ പ്രബോധനത്തിൽ വിശ്വാസം ഉൾക്കൊണ്ട്‌ വലിയ ഒരു വിഭാഗം ജനങ്ങൾ മുഹമ്മദ്‌ നബി (സ) യുടെ കീഴിൽ ഉയർന്നുവന്നിരുന്നു.ഇവർക്ക്‌ ഖുറൈശികളിൽ നിന്ന് മർദ്ദനമുറകൾ ഏലക്കേണ്ടിവന്നെങ്കിലും,അവർ വിശ്വസിച്ച തത്ത്വങ്ങളിൽ നിന്ന് വ്യതിചലിച്ചില്ല.ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നിൽ ഇവർക്ക്‌ യഥാർത്ഥമായ്‌ ഇസ്ലാമിനോട്‌ സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാൻ കഴിഞ്ഞു.ശത്രുക്കളുടെ മുന്നിൽ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാൻ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്‌.

സ്വന്തം ആദർശങ്ങളും ലക്ഷ്യങ്ങളും വിലകല്‌പ്പിക്കാതെ ഇസ്ലാമിനു വേണ്ടി ആത്മത്യാഗം ചെയ്യാൻ കഴിവുള്ള ഒരു സംഘം ആളുകളെ ലഭിച്ചുവെങ്കിലും,മണലിൽ കാലുറപ്പിച്ചു നടക്കാൻ പറ്റുന്ന ഒരു സ്ഥിതി കൈവന്നിരുന്നില്ല.എങ്കിലും ഈസംഘത്തിനു ഇസ്ലാമികപ്രബോധനം വ്യാപിപ്പിക്കുവാൻ കഴിഞ്ഞു എന്നത്‌ ഒരു വലിയ വിജയം തന്നെയായിരുന്നു.മക്കയിൽ നിന്ന് ഈ സംഘത്തിനു വലിയ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നതിനാൽ ഇസ്ലാമിന്റെ ഈ പ്രബോധനം സത്യസന്ധമാണെന്നു തെളിയിക്കാൻ വേണ്ടത്ര സമയം ലഭിക്കാതെ വന്നു. ഇതിന്റെ മുഖ്യകാരണം പല ഘടകങ്ങളായി വികടിച്ചു കിടന്നിരുന്ന ഗോത്രങ്ങളെ ഒന്നിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു.

മക്കയിലെ അവസാന വർഷങ്ങലെ ഹജ്ജ്‌ കാലത്ത്‌ പ്രവാചകനു ലഭിച്ച എഴുപത്തിയഞ്ചുപേരടങ്ങുന്ന ഒരു സംഘം പിന്നീട്‌ ഇസ്ലാമിന്റെ ചരിത്രത്തിൽ വിപ്ലാവാതമകമായ വഴിതിരിവായ്‌ തീർന്നു.ഇവർ നൽകിയ ഉറപ്പിന്മേലാണ്‌ പ്രവാചകൻ മദീനയിൽ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാൻ തീരുമാനിക്കുന്നതും,അതിനായ്‌ മക്കവിട്ട്‌ മദീനയിലേക്കു ചേക്കേറിയതും.അങ്ങനെ അവിടെ "മദീനത്തുൽ ഇസ്ലാം"അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയർത്തുന്നതിന്റ ഭാഗമായ്‌,ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ "ദാറുൽ ഇസ്ലാം" സ്ഥപിച്ചതും.ഇതിന്റെ ഭാഗമായ്‌ ഇസലാമിന്റെ ചരിത്രത്തിലെ രണ്ടാം "അഖബ"ഉടമ്പടിയെന്ന പ്രശസ്ഥമായ"ബൈഅത്ത്‌"നടന്നതും.

ഈ ഉടമ്പടിയിൽ പറയുന്ന കാര്യങ്ങൾ വളരെയേറേ പ്രചോധനം ഉൾകൊണ്ടതാണെന്ന്‌ നമുക്ക്‌ ഇതു കേൾക്കുന്ന നിമിഷം മനസ്സിലാവും.ഈ എഴുപത്തിയഞ്ചുപേരടങ്ങുന്ന ആദ്യകാലസംഘത്തിനെ വിളിച്ചിരുന്ന പേർ "അൻസ്വാർ" എന്നായിരുന്നു.ഇവർ പ്രവാചകന്റെ കയിൽ കയ്‌ വെച്ചാണ്‌ ഈ ഉടമ്പടി നടത്തിയത്‌.

"അല്ലാഹുവിന്റെ ദൂതനാണ്‌ എന്നറിഞ്ഞുകൊണ്ട്‌ ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്‌.ഇത്‌ ഇവിടെയുള്ളവരുമായ്‌ ശത്രുതക്കിടം വരുത്തുകയും തൻ മൂലം നമ്മളിൽ പലരും വധിക്കപ്പെടുകയോ,പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും,അതെല്ലം സഹിച്ച്‌ നമ്മുക്കിദേഹത്തെ സ്വീകരിക്കാം.ഇതിനെല്ലാം പ്രതിഫലം അല്ലാഹുവിൽ ആണെന്നും അറിയുക.അല്ലാത്ത പക്ഷം നമുക്കിദേഹത്തെ സ്വീകരിക്കാതിരിക്കാം.അല്ലാതെ നമ്മൾ നശിക്കുമ്പോൾ,നേതാക്കൾ വധിക്കപ്പെടുമ്പോൾ ഇദേഹത്തെ ശത്രുക്കളെ ഏൽപ്പിച്ചുകൊടുക്കുകയാണെങ്കിൽ നമുക്കിപ്പോൾ തന്നെ പിരിയാം, അതാണ്‌ അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ സ്വീകാര്യമായത്‌.അങ്ങനെ ഇദേഹത്തെ ശത്രുക്കൾക്കു ഏൽപ്പിച്ചു കൊടുക്കുന്നത്‌ അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും.ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു"ധനനഷ്‌ടമോ,നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങൾ ഇദേഹത്തെ സ്വീകരിക്കും"ഇതാണ്‌ പ്രശസ്ഥമായ "അഖബ"ഉടമ്പടിയെന്ന "ബൈഅത്ത്‌".

പ്രവാചകന്റെ വ്യക്തിത്വവും യോഗ്യതയും നല്ലപോലെ മനസ്സിലാക്കിയിരുന്ന ഖുറൈശികൾ ഇതെല്ലാം അറിഞ്ഞ്‌ അസ്വസ്തരായ്‌ തീർന്നു. മുഹമ്മദിന്‌(സ) മദീനയിൽ മുസ്ലീമുകളെ ഒത്തു ചേർക്കാനായ്‌ താവളം ലഭിച്ചാൽ,ഖുറൈശികളും മറ്റുഗോത്രങ്ങളും ജീവിതമാർഗ്ഗമായ്‌ കണ്ടിരുന്ന കച്ചവടം (യമനിൽ നിന്ന് ശാമിലേക്കുള്ള ചെങ്കടൽ തീരത്തിൽ കൂടി നടന്നിരുന്ന കച്ചവടം) മുസ്ലീമുകളുടെ അധീനതയിലാകുമോ എന്ന ഭയവും അവരെ അതിനെതിരെ നീങ്ങുവാൻ തീരുമാനിച്ചു.

ഉടമ്പടി ഉണ്ടായ അന്നുതൊട്ട്‌ മക്കാനിവാസികൾ മുഹമ്മദ്‌(സ)ത്തെ ഒറ്റപ്പെടുത്തുവാൻ നീക്കം ആരംഭിച്ചിരുന്നു.പക്ഷേ ഇതെല്ലാം വിഫലമായെന്നു മാത്രമല്ല,മുസ്ലീമായ മക്കാനിവാസിക്കൾ ഓരോരുത്തരായ്‌ മദീനയിലേക്ക്‌ പോയിതുടങ്ങിയതോടെ ഖുറൈശികൾ പ്രവാചകനെ വധിക്കുവാൻ തീരുമാനിച്ചു.അതിനായ്‌ നബിയുടെ ഗോത്രത്തിൽ (ബനു ഹാശിം) നിന്നൊഴികെ മറ്റെല്ലാ ഖുറൈശി ഗോത്രത്തിൽ നിന്നും ഓരോരുത്തരെ വീതം തിരഞ്ഞെടുത്തു.ബനു ഹാശിം ഗോത്രത്തിനൊറ്റക്കായ്‌ എല്ലാ ഖുറൈശികളെയും നേരിടുക പ്രയാസമായതിനാൽ അവർ സ്വയമേ ഞങ്ങളുടെ കാല്‌കീഴിലെത്തും എന്നായിരുന്നു ഖുറൈശി സമൂഹത്തിന്റെ കണക്കുകൂട്ടൽ.എന്നാൽ നബിക്കുകൂട്ടയ്‌ അല്ലാഹുവിന്റെ അനുഗ്രഹവും വിശ്വാസം ഉണ്ടായിരുന്നതിന്നാൽമക്കയിൽ നിന്ന് സുരക്ഷിതമായ്‌ മദീനയിലെത്തിചേരാൻ നബിക്കു കഴിഞ്ഞു.അങ്ങനെ നബി തന്റെ "ഹിജറ"പൂർത്തിയാക്കി.ഇതിൽ പരാജിതരായ ഖുറൈശികൾ മദീനയിലെ തലവനായ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കത്തെഴുതി"നിങ്ങൾ ഞങ്ങളുടെ എതിരാളിയായ മുഹമ്മദി (സ) നും കൂട്ടാളികൾക്കും അഭയം നൽകിയിരിക്കുന്നു.അതിന്നാൽ ഇയാളെ ഒറ്റക്കായോ,കൂട്ടമായോ പുറത്താക്കണം.അല്ലാത്ത പക്ഷം ഞങ്ങൾ നിങ്ങളെ ആക്രമിക്കും".ഇതറിഞ്ഞ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും,ഒന്നും വിജയിച്ചില്ല എന്നു മാത്രമല്ല അബ്ദുള്ളാ ഹിബ്നു ഉബൈദിനുവിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു.ഇതിന്റെ കാരണം മദീനയിലെ"ഔസ്‌,ഖസ്‌റജ്‌"എന്നീ ഗോത്രങ്ങൾ ഇസ്ലാം മതം സ്വീകരിച്ചതാണ്‌.പിന്നീട്‌ മദീനയിലെ നേതാവ്‌ "സഅദ്ബ്നു മുഅദ്‌"എന്ന മുസ്ലീം ആവുകയും ചെയ്തു.ഇദ്ദേഹം മക്കയിലേക്ക്‌ ഉംറ നിർവഹിക്കാൻ പോയപ്പോൾ അബൂജഹൽ"ഹറമിൻ"ന്റെ കവാടത്തിൽ ഇദ്ദേഹത്തെ തടയുകയും അനന്തരം ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു"ഞങ്ങളുടെ മതത്തിൽ നിന്നു തെറ്റിയവർക്കു നിങ്ങൾ അഭയം നൽക്കുകയും ചെയ്തിട്ട്‌ നിങ്ങൾ നിർഭയരായി ഇവിടെ"ത്വവാഫ്‌"ചെയുന്നത്‌"ഉമ്മയ്യ"ത്തിന്റെ അഥിതിയായതിനാലാണ്‌.അല്ലെങ്കിൽ നീ ജീവനും കൊണ്ടിവിടെനിന്നു പോവില്ലെന്നും".ഇതിനു സഅദ്ബ്നു മുഅദ്‌ തക്ക മറുപടിയും നൽകി.അതിങ്ങനെയായിരുന്നു"മദീനയിൽ കൂടി നിങ്ങൾക്കുള്ള കച്ചവടമാർഗ്ഗം ഞാനും തടയും".ഇത്‌ മക്കനിവാസിക്കൾക്ക്‌ ആലോചിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നതിനാൽ,മുസ്ലീസമൂഹത്തോടുള്ള ശത്രുതാനിലപാടിൽ മാറ്റം വരുത്തേണ്ടതായ്‌ വന്നു.

മദീനയിലെത്തിയ നബി ആദ്യമായ്‌ ചെയ്തത്‌ അവിടെത്തെ ഇസ്ലാമീക സമൂഹത്തിന്റെ ഭരണകാര്യങ്ങൾ ചിട്ടപ്പെടുത്തുകയും,ജൂതവിഭാഗങ്ങളുമായ്‌ നിലന്നിന്നു പോന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക്കയുമണ്‌ ചെയ്തത്‌.പിന്നീടുമാത്രമായിരുന്നു കച്ചവടകാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.കച്ചവടകര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി നബി പ്രധാനമായും രണ്ടുകാര്യങ്ങളാണ്‌ ചെയ്തത്‌.അതിൽ ആദ്യത്തേത്‌ ചെങ്കടൽ തീരത്തിനും മദീനക്കും മദ്ധ്യേയുള്ള ഗോത്രവർഗ്ഗമായ"ജുഹൈന"യുമായും പ്രാന്തപ്രദേശങ്ങളിലെ ഗോത്രങ്ങളായ"യൻ ബുഇനം,ദുൽ ഉശൈറ,ബനൂസമുറ"എന്നിവരുമായും സൗഹ്യദ സഖ്യ ഉടമ്പടി ഉണ്ടാക്കുക്കയും ചെയ്തു.ഇവരെല്ലാം ഇസ്ലാമിനോടു കൂറുപുലർത്തുന്നവരായിരുന്നു.രണ്ടാമതായി ഖുറൈശി കച്ചവടക്കാരെ ഭീഷണിപ്പെടുത്താൻ തുടരെ തുടരെ സംഘങ്ങളെ അയച്ചിരുന്നു.ചില സംഘങ്ങളിൽ നബിയും ഉൾപ്പെട്ടിരുന്നു.ആദ്യവർഷത്തിൽ നാലു സംഘങ്ങളും രണ്ടാം വർഷത്തിൽ രണ്ടു സംഘങ്ങളെയുമാണ്‌ അയച്ചതെന്ന് യുദ്ധ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തികാണുന്നു.ഇതിൽ നബി നേരിട്ട്‌ നയിച്ചിരുന്ന സംഘത്തിന്റെ പേർ"ഗസ്‌വ"എന്നും സഹാബികളുടെ നേതൃത്വത്തിൽ പോയിരുന്ന സംഘങ്ങളുടെ പേർ"സരിയ്യ" എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌.ഈ സംഘങ്ങളിൽ നബി മദീനക്കാരെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതും ഈ ഭീഷണിപ്പെടുത്തൽ അതിന്റെ എല്ലാ മാന്യതയും പാലിച്ചിരുന്നു എന്നതും വളരെയേറെ ശ്രദ്ദേയമാണ്‌.കാരണം ഇതിൽ രക്തചൊരിച്ചല്ലോ,കച്ചവടസാമഗ്രിഹികൾ കൊള്ളയടിക്കല്ലോ ഉണ്ടായിരുന്നില്ല.പക്ഷെ മക്കാനിവാസികൾ ഇതിനെതിരെ തിരിച്ചടിച്ചത്‌ മദീനാ നിവാസികളുടെ കച്ചവടസാമഗ്രിഹികൾ കൊള്ളയടിച്ചായിരുന്നു.കാര്യങ്ങൾ ഇത്രത്തോളം ആയപ്പോൾ ഇതിനെതിരെ മദീനായിലെ ഗോത്ര നിവാസികൾ മക്കക്ക്‌ നിവാസികളെ തിരിച്ചടിച്ചു.അതിന്നാൽ മദിനയിൽ കൂടി മക്കയിലേക്കു ചരക്കുകൾ കൊണ്ടു പോകാൻ മക്കാഖുറൈശികൾ ഭയന്നു. അങ്ങനെ ഒരുനാൾ ക്യത്യമായ്‌ പറഞ്ഞാൽ ക്രിസ്തുവർഷം623 ആദ്യമാസങ്ങളിൽ അല്ലെങ്കിൽ ഹിജറ രണ്ട്‌ ശഹബാനിൽ സിറിയയിൽ നിന്ന് മക്കയിലേക്ക്‌ മദിന വഴി പോയിരുന്ന കച്ചവടസംഘത്തിന്റെ പക്കൽ വളരെ അധികം ചരക്കുണ്ടായിരുന്നുവെങ്കിലും,കാവൽക്കാരായി ഉണ്ടായിരുന്നവർ മുപ്പതിനും നാൽപതിനും മദ്ധ്യേ മാത്രമായിരുന്നു.മദീനാഗോത്രങ്ങളുടെ കവർച്ചക്കിരയായ മുൻ സംഭവങ്ങൾ ഓർത്ത്‌ സംഘതലവൻ"അബുസുഫിയാൻ" മക്കയിലേക്കു ദൂതുമായ്‌ ദൂതനെ അയച്ചു.ദൂതിപ്രകാരമായിരുന്നു"മുഹമ്മദും (സ) കൂട്ടരും എന്റെ കയ്യിലുള്ള നിങ്ങളുടെ ധനം പിടിച്ചെടുക്കാൻ പുറപ്പെട്ടിരിക്കുന്നു ഉടൻ സഹായത്തിനെത്തുക".ഇതു വായിച്ച മക്കാഖുറൈശികൾക്ക്‌ വളരെയേറെ ദേഷ്യം വരികയും അവർ യുദ്ധത്തിനായ്‌ തയ്യാറാവുകയും ചെയ്തു.യുദ്ധത്തിന്‌ 600 ഭടന്മാർ 100 കുതിരകളടങ്ങുന്ന ഭടന്മാരും ചേർന്ന് 1000 വരുന്ന സംഘം കച്ചവടക്കാരെ രക്ഷിക്കാനായ്‌ പുറപ്പെട്ടു.

തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധ വാർത്തയറിഞ്ഞ നബി (സ) ഈ യുദ്ധത്തിൽ നിന്നും ഇസ്ലാമിനെ രക്ഷിക്കാൻ തനിക്കു കഴിഞ്ഞില്ലയെങ്കിൽ,മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും,ഖുറൈശി മതാനുഭാവികളായ"മുനഫിഖുകളും,മുശ്‌രിക്കുകളും"ഉള്ള മദീനയിൽ മക്കാഖുറൈശികൾ അക്രമിച്ചാൽ മുസ്ലീം സമൂഹമാണ്‌ ഇല്ലാതാവുക എന്നതിനാലും നബി (സ) ഈ യുദ്ധത്തിനെതിരെ പോരാടുവാൻ നിശ്ചയിച്ചു.എന്നാൽ മദീനയിൽ നബി (സ) എത്തിയീട്ട്‌ രണ്ടു വർഷങ്ങളേയാവുന്നുള്ളൂ എന്നതും ആയുധങ്ങൾ ഇല്ലാത്ത"മുജാഹിറുകളും,അൻസ്വാറുകളും"യഹൂദരുമായ്‌ എതിർപ്പിലാണ്‌.എന്തുവന്നാലും പോരാറ്റാൻ നിശ്ചയിച്ച നബി (സ) "മുജാഹിറുകളെയും,അൻസ്വാറുകളെയും"വിളിച്ചു കൊണ്ടു ചോദിച്ചു"വടക്കുഭാഗത്ത്‌ കച്ചവട സംഘമുണ്ട്‌ അതുപോലെ തെക്കുഭാഗത്ത്‌ ഖുറൈശി സംഘവുമുണ്ട്‌ രണ്ടിലൊരുസംഘത്തെ നമുക്കു നേരിടേണം.അതിന്നാൽ ഏതുസംഘത്തെയാണു നേരിടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നത്‌"ഇതിനു മുറുപടി ലഭിച്ചത്‌ കച്ചാവടസംഘത്തെ ആക്രമിക്കാനാണ്‌ അധികം ആളുകളുടെയും താൽപര്യം.എന്നാൽ നബി (സ) ആഗ്രഹിച്ചത്‌ ഖുറൈശികളെ ആക്രമിക്കാനായിരുന്നു.അതിനാൽ നബി (സ) ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ മുജാഹിറുകളിൽപ്പെട്ട"മിഖ്ദാദുൽ ഇബ്‌ബുഅംറ്‌"എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"റസൂലേ,അങ്ങയോട്‌ അല്ലാഹു എന്തു പറഞ്ഞുവോ?അങ്ങോട്ടു പോവുക.ഞങ്ങളും അങ്ങോട്ട്‌ അങ്ങയുടെ ഒപ്പമുണ്ട്‌.നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക,ഞങ്ങളിവിടെയിരുന്നു കൊള്ളാം എന്നു പറഞ്ഞിരുന്നു മൂസ്സ (അ) മയോട്‌ ഇസ്രായേലുക്കാർ.അതുപോലെ ഞങ്ങൾ പറയാതെ മറിച്ചു പറയുന്നു,അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധം ചെയ്യുക. അങ്ങയോടോപ്പം ഞങ്ങളും ജീവൻ കൊടുത്തും പൊരുതും"എന്നുപറഞ്ഞവസാനിപ്പിച്ചു.അൻസ്വാറുകളുടെ പക്കൽ നിന്നു മറുപടിയോന്നും വരാതെയായപ്പോൾ നബി (സ) ചോദ്യം ആവർത്തിച്ചപ്പോൾ അൻസ്വാർകളുടെയിടയിൽ നിന്ന്"സഅദു ഇബ്‌നുമുഅദ്‌ (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"അങ്ങ്‌ ഞങ്ങളെ ഉദേശിച്ചാണ്‌ എന്നു തോന്നുന്നു ചോദ്യം ആവർത്തിച്ച്തെന്നു തോന്നുന്നതിനാൽ പറയുകയാണ്‌,ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും,അങ്ങ്‌ സത്യവാദിയാണ്‌ എന്ന് സമ്മദിച്ചിരിക്കുകയും,അങ്ങയെ അനുസരിക്കാൻ ഞങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.റസൂലേ അങ്ങ്‌ ഉദേശിച്ചിടത്തേക്ക്‌ നീങ്ങുക.അങ്ങ്‌ സമുദ്രത്തിലേക്കിറങ്ങുകയാണെങ്കിൽ പോലും ഞങ്ങൾ അങ്ങയെ അനുസരിക്കും.ആരും പിൻവാങ്ങുകയില്ല.ശത്രുവിനെ നേരിടുമ്പോൾ ഞങ്ങളുടെ ബോധവും,ധൈര്യവും തെളിയിക്കുന്നതാണ്‌.ഇവിടെനിന്ന് അങ്ങ്‌ പുറപ്പെട്ടാലും ഞങ്ങൾ അങ്ങയോടോപ്പമുണ്ട്‌"എന്നുപറഞ്ഞവസാനിപ്പിച്ചു.ഇതനുസരിച്ച്‌ നബി (സ) ഖുറൈശി സംഘത്തെ നേരിടാനായി മുജാഹിറുകൾ എൺപത്തിയാറ്‌,ഔസ്‌ ഗോത്രക്കാർ അറുപത്തിയോന്ന്,ഖസ്‌റജ്‌ ഗോത്രക്കാർ നൂറ്റിയെഴുപത്‌ മൊത്തം മുന്നൂറ്റിപതിനേഴ്‌ പേരടങ്ങുന്ന ആ ചെറുസൈന്യം യാത്രയായ്‌.ഇതിൽ കുതിരയുളവർ വെറും മൂന്നോ നാലോ പേർ മാത്രം,പിന്നെ എഴുപത്‌ ഒട്ടകങ്ങളും,അറുപതാളുകൾക്കുമാത്രവുമായിരുന്നു ഇതിൽ കവചമുണ്ടായിരുന്നത്‌.ഒപ്പം ആയുധങ്ങളും കുറവായിരുന്നു.മൂന്നു,നാലുപേർ വീതം മാറി മാറി ഒട്ടകപ്പുറത്തു യാത്ര ചെയ്തു.ആത്മത്യാഗവും മതിമരന്ന് ആവേശത്താലുമാണ്‌ ഇത്തരം അപകടകരമായ ഒരു യുദ്ധത്തുനു തയ്യാറായതെന്നു നമുക്കു മനസ്സിലാക്കാം.ഇസ്ലാമിനോടുള്ള അവസരസേവകർക്ക്‌ ഇത്‌ ഒരു ഭ്രാന്തൻ നയമായിട്ടാണ്‌കാണാൻ കഴിഞ്ഞിരുന്നത്‌.ഇവർ വിശ്വാസത്തിന്റെ പേരിൽ ജീവനും ധനവും നഷ്ടപ്പെടുത്തുവാൻ തയ്യാറായിരുന്നില്ലയെന്നു മാത്രമല്ല ഇസ്ലാമിനെ കളിയാക്കുകയും ചെയ്തു.

നബിയും യഥാർത്ഥ വിശ്വസികളും സർവ്വതും മറന്ന് ജീവമരണ പോരാട്ടത്തിനായി തെക്കുഭാഗത്തേക്കുനീങ്ങി.ഇവിടെയാണല്ലോ,ഖുറൈശിപ്പടയുള്ളത്‌.അങ്ങനെ റംസാൻ പതിനേഴ്‌,ഹിജറ രണ്ടാം വർഷം ബദറിൽ ഇരുസംഘങ്ങളും അണിനിരന്നപ്പോൾ,മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങളും വേണ്ടയത്രയില്ലെന്നുകണ്ട നബി (സ) ഭക്തിപൂർവം ഇരുകൈകളും മുകളിലോട്ടുയർത്തി വളരെ വിനീതനായി അല്ലാഹുവിനോട്‌ അഭ്യർത്ഥിച്ചു"അല്ലഹുവേ ഘുറൈശികൾ അഹങ്കാരത്താൽ അങ്ങയുടെ ദൂതൻ കള്ളനാണ്‌ എന്നു വരുത്തുവാൻ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാൽ അങ്ങ്‌ വാഗ്‌ദാനം ചെയ്തസഹായത്തിനായ്‌ ഞാൻ അങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാൽ പിന്നെ ഈ ഭൂമിയിൽ അങ്ങയെ ആരാധിക്കാൻ അരും തന്നെ അവശേഷിക്കില്ല"എന്നുപറഞ്ഞവസാനിപ്പിച്ചു.

പോരാട്ടത്തിൽ പരീക്ഷണം മുജ്ജാഹിറുകൾക്കായിരുന്നു.ശത്രുപക്ഷത്ത്‌ സ്വന്തം പിതാക്കൾ,പുത്രന്മാർ,സഹോദരങ്ങൾ അങ്ങനെ നീളുന്നു ബന്ധുക്കൾ.അടർക്കളത്തിൽ സ്വന്തം വാളിനുനേരെവരുന്നത്‌ സ്വന്തക്കാർ തന്നെയാണ്‌.ഈ അവസരത്തിൽ എങ്ങനെയാണ്‌ കൈകൾക്ക്‌ യുദ്ധത്തിനായ്‌ ബലം ലഭിക്കുക.പക്ഷെ ഇവിടെ ബന്ധുക്കൾ തമ്മില്ല യുദ്ധം എന്നതിനാൽ എല്ലാ ബന്ധങ്ങളും വിചേദിക്കാൻ തിരുമാനിച്ചു.ഇവിടെ അവിശ്വസവും, വിശ്വസവും ത്മിലാണ്‌ യുദ്ധം ചെയ്യുന്നത്‌.അൻസ്വാറുകളുടെ ചിന്തയും വിഭിനമായിരുന്നില്ല.മദീനയിൽ മുസ്ലീമിനഭയം കൊടുത്തതന്നാൽ പ്രഭല ഗോത്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ശത്രുതയും പിന്നെ ഇപ്പോൾ ഇസ്ലാമിനായ്‌ യുദ്ധവും.അറേബ്യയിലെ മുഴുവൻ ശത്രുതയും ഞങ്ങളുടെ ഈ ചെറിയ സമൂഹം വിളിച്ചുവരുത്തുന്നുവെന്ന സത്യം മനസ്സിലാക്കിയെങ്കിലും,ആദർശത്തിന്റെയും വിശ്വസത്തിന്റെയും പേരിൽ എല്ലാം അവഗണിച്ച്‌ യുദ്ധത്തിനായ്‌ തയ്യാറാവുകയായിരുന്നു.

അങ്ങനെ ദ്രഢവിശ്വസാത്തിന്റെ മുന്നിൽ ഖുറൈശി പട പരാജയമടഞ്ഞു.നിരായുധരായ വിശ്വസാത്തിന്റെ അനുയായികൾക്കു ലഭിച്ച വിജയത്തിൽ എഴുപതു ഖുറൈശികൾ വധിക്കപ്പെടുകയും,എഴുപതുപേർ ബന്ധസ്ഥരാവുകയും,യുദ്ധ സാമഗ്രിഹികൾ മിസ്ലീമുകൾക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനേത്രനായകർ ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായ്‌ ഉയർന്നു.ബദർ യുദ്ധത്തിനു മുൻപ്‌ ഇസ്ല്ലാം ഒരു മതമായിരുന്നു.എന്നാൽ യുദ്ധത്തിനുശേഷം ഇസ്ല്ലാം ഒരു രാഷ്ട്രമായി മാറി. ഈ യുദ്ധം ഇസ്ലാമിന്റെ വിശുത മത ഗ്രന്ഥമായ "ഖുർആനിൽ"പറയുന്ന മഹത്തായ യുദ്ധം.ഇവിടെ നിന്ന് ഇസ്ലാമിന്റെ ധാർമീകത ലോകത്തിന്റെ മുന്നിൽ എത്തിക്കുവാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരനഘടനാവകുപ്പുകൾ"ദാറുലിസ്ലാമിനു" പുറത്തുള്ളവർക്കു കാണിച്ചു കൊടുക്കുവാനും ഈയുദ്ധത്തിനു കഴിഞ്ഞു.

http://ml.wikipedia.org/wiki/%E0%B4%AC%E0%B4%A6%E0%B5%8D%E0%B5%BC_%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82


 

Tuesday, February 1, 2011

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും
അബൂഅമീന്‍
വിശുദ്ധ പാത
"രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.''(30:23)


ഉറക്കം മനുഷ്യന് വിശ്രമവും ആശ്വാസവുമാണ്. കോടിക്കണക്കിന് സമ്പത്തിന്റെ ഉടമ, വലിയ വലിയ സാമ്രാജ്യങ്ങളുടെ അധിപന്‍; പക്ഷേ, സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുകയും ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. വല്ലാത്തൊരു അവസ്ഥയായിരിക്കുമത്. സമ്പത്തും അധികാരവുമൊന്നും അയാള്‍ക്ക് ആശ്വാസം നല്‍കാത്ത വല്ലാത്തൊരവസ്ഥ. ശീതീകരിച്ച മുറികളും മൃദുലമായ വിരിപ്പുകളുമൊക്കെയുണ്ടായിട്ടും അവയില്‍ തിരിഞ്ഞുമറിഞ്ഞ് സമയം തള്ളിനീക്കുന്ന ഒരാളുടെ മാനസികസംഘര്‍ഷം വിവരണാതീതമാണ്. ഭൌതികതയല്ല സമാധാനത്തിന്റെ ഹേതുവെന്ന് അത് നമ്മോട് പറയുന്നുണ്ട്.
നേരെ മറിച്ച് സ്വന്തമായി ഒരു കിടപ്പാടവുമില്ലാതെ മറ്റുള്ളവരുടെ കടയടച്ച് ഷട്ടറിട്ട ശേഷം ചാക്കും പേപ്പറും വിരിച്ച് കിടന്ന് മിനുട്ടുകള്‍ക്കകം കൂര്‍ക്കംവലിച്ചുറങ്ങുന്ന മറ്റൊരു ജനവിഭാഗത്തെയും നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ കാണാന്‍കഴിയും. കൊതുകുകളുടെ ദംശനവും, ചുമരുകളുടെ അഭാവവും ഒന്നും അയാള്‍ക്ക് തടസ്സമാവുന്നില്ല. ശീതീകരിച്ച മുറികളും പട്ടുമെത്തയുമൊന്നും അയാള്‍ക്കാവശ്യമില്ല. സ്വസ്ഥമായി കിടന്നുറങ്ങുന്ന ആ ദൃശ്യം കണ്ട് അസൂയപ്പെട്ടു പോയ ധനാഢ്യരുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ ഖലീഫ ഉമര്യ്‍വിനെ അന്വേഷിച്ച് റോമന്‍ ചക്രവര്‍ത്തി വരുമ്പോള്‍ വൃക്ഷച്ചുവട്ടില്‍ സ്വസ്ഥനായി വിശ്രമിക്കുന്ന ഖലീഫയെയാണ് അയാള്‍ക്ക് കാണാന്‍കഴിഞ്ഞത്. തന്റെ കണ്ണുകളെ അയാള്‍ക്ക് വിശ്വസിക്കാനായില്ല. അവസാനം അത്ഭുതത്തോടെ അയാള്‍ പറഞ്ഞു: "ഉമര്‍, താങ്കള്‍ നീതി പാലിച്ചു. അതിനാല്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നു.''’’
ഉറക്കമെന്നത് വല്ലാത്തൊരനുഗ്രഹമാണ്. പക്ഷേ, അതിന്റെ അഭാവത്തിലേ അതിന്റെ വിലയറിയാനാകൂ. പടച്ചവന്റെ മഹത്തായ അനുഗ്രഹങ്ങളെ സൂചിപ്പിച്ച പല സന്ദര്‍ഭങ്ങളിലും ഉറക്കമെന്ന അനുഗ്രഹത്തെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. (ഉദാഹരണത്തിന് 25:47, 78:9)
രോഗകാഠിന്യം കൊണ്ടും ശക്തമായ വേദനകള്‍ കൊണ്ടും പട്ടിണി കൊണ്ടുമൊക്കെ ഉറക്കം കിട്ടാതെ രാത്രികളെ തള്ളിനീക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ടെന്നത് നാം മറക്കാതിരിക്കുക. ശത്രുക്കളുടെ തടവറയില്‍ ഭയന്ന് കഴിയുന്ന നിദ്രാവിഹീനന്റെ മുഖഭാവമൊന്നോര്‍ത്തുനോക്കൂ. ഇങ്ങനെ എത്രയെത്രയാളുകള്‍. ഉറക്കിന്റെ ഇളംതെന്നലിനായി കൊതിക്കുന്നവര്‍.
ആരാണ് ഉറക്കം എന്ന ഈ അത്ഭുതാവഹമായ പ്രതിഭാസം നമുക്ക് സംവിധാനിച്ച് വിശ്രമവും ആശ്വാസവും കനിഞ്ഞേകിയത്? നാം ചിന്തിച്ചിട്ടുണ്ടോ? ആധുനികശാസ്ത്രത്തിന് പോലും കൃത്യമായി ഒരു വിശദീകരണം നല്‍കാന്‍ കഴിയാത്ത ഒരു സമസ്യയായി ഉറക്കം ഇന്നും തുടരുകയാണ്. അല്ലാഹു പറയുന്നു. "അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.''(25:47)
ആ അനുഗ്രഹത്തിന് നന്ദി ചെയ്യാന്‍ നാം എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഉറക്കവുമായി ബന്ധപ്പെട്ട് അല്ലാഹുവും പ്രവാചകനും ൃ പഠിപ്പിച്ച മര്യാദകള്‍ പാലിക്കാന്‍ ഇത്തരം ചിന്തകള്‍ വിശ്വാസികളെ പ്രചോദിതമാക്കും.
അപ്രകാരം തന്നെ ആ ഉറക്കം ഒരുപക്ഷേ നമ്മുടെ അന്ത്യവുമാകാം. അത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ക്ക് നാം സാക്ഷിയാകുകയും ഒരുപാട് വാര്‍ത്തകള്‍ നാം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് സൂചിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: "ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി ഏറ്റെടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചുവെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.''(39:42)

മുസ്ലിമും അയല്‍വാസിയും

മുസ്ലിമും അയല്‍വാസിയും
അബൂ അദീബ്
തിരുമൊഴി
"അബൂദര്‍റ് (റ)ല്‍ നിന്ന് നിവേദനം. നബി(സ)പറഞ്ഞു. നീ കറി പാകം ചെയ്യുകയാണങ്കില്‍ നിന്റെ അയല്‍വാസികളെ കൂടി പരിഗണിച്ചു കൊണ്ട് അതില്‍ കുറച്ച് കൂടുതല്‍ വെള്ളം ചേര്‍ക്കുക'' (മുസ്ലിം)


മനുഷ്യബന്ധങ്ങളുടെ ദൃഢതയാണ് സമൂഹത്തിന്റെ കെട്ടുറപ്പിനെ സന്തുലിതമാക്കുന്നത്. മാനവികമൂല്യങ്ങളുടെ ഉദാത്തഭാവങ്ങള്‍ പഠിപ്പിക്കുന്ന ഇസ്ലാം സാമൂഹ്യബന്ധങ്ങള്‍ക്ക് അതുല്യമായ സ്ഥാനം നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ ഘടന നന്നായിത്തീരുന്നത് കുടുംബങ്ങള്‍ തമ്മിലുളള യോജിപ്പും സഹവര്‍ത്തിത്വവും വിമലീകൃതമാകുന്നതിലൂടെയാണ്. അയല്‍വാസികള്‍ക്കിടയിലെ അനൈക്യവും ഛിദ്രതയും സാമൂഹ്യഘടനയെ പുഴുക്കുത്തേല്‍പിക്കുമെന്ന് തീര്‍ച്ചയാണ്.
അയല്‍വാസികളോടുള്ള സഹവര്‍ത്തനം ഏറ്റവും നന്നാക്കി തീര്‍ക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ കുടുംബ ബന്ധുക്കളേക്കാളേറെ അയല്‍വാസികള്‍ക്കാണ് ഇടപെടാന്‍ കഴിയുക എന്നത് സുവിദിതമാണല്ലോ. അയല്‍പക്ക മര്യാദകളെക്കുറിച്ചുളള മുഹമ്മദ് നബി ൃയുടെ അധ്യാപനങ്ങള്‍ കുടുംബക്കാരെപ്പോലെ തന്നെ പവിത്രമായ ബന്ധമാണ് അയല്‍വാസികള്‍ തമ്മിലുണ്ടായിരിക്കേണ്ടത് എന്ന് പഠിപ്പിക്കുന്നുണ്ട്. കറിയില്‍ വെള്ളം ചേര്‍ത്തിട്ടാണെങ്കിലും അയല്‍വാസിയെ പരിഗണിക്കണം എന്ന പ്രവാചകവചനം ഇതിനുളള മകുടോദാഹരണമാണ്.
സ്വന്തം സ്വത്തില്‍ നിന്ന് അയല്‍വാസിക്ക് അനന്തരാവകാശം നല്‍കുവാന്‍ നിര്‍ദേശിക്കുമോയെന്ന് ഞാന്‍ വിചാരിക്കുവോളം അയല്‍വാസിക്ക് നന്മ ചെയ്യാന്‍ ജിബ്രീല്‍ ൌ തന്നെ ഉപദേശിക്കുകയുണ്ടായി(ബുഖാരി, മുസ്ലിം)യെന്ന് റസൂല്‍ ൃ പറയുകയുണ്ടായി. അതിരു തര്‍ക്കങ്ങളുടെയും കുട്ടികള്‍ തമ്മിലുള്ള നിസ്സാര പിണക്കങ്ങളുടെയും പേരില്‍ സ്നേഹബന്ധം മുറിക്കുന്ന ആധുനിക അയല്‍പക്ക സംസ്കാരത്തിന് നബി ൃയില്‍ നിന്ന് ഒട്ടനവധി പഠിക്കാനുണ്ട്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നവന്‍ സത്യവിശ്വാസിയല്ല (ത്വബ്റാനി) എന്നരുളിയ റസൂല്‍ ൃ അയല്‍വാസി നിന്നോട് കടം ചോദിച്ചാല്‍ നീയവന് നല്‍കണമെന്നും സഹായം ആവശ്യപ്പെട്ടാല്‍ നീയവനെ സഹായിക്കണമെന്നും മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടായാല്‍ അത് നിര്‍വഹിച്ചുകൊടുക്കണമെന്നും (ഇബ്നു ഹിബ്ബാന്‍) ഉപദേശിക്കുകയുണ്ടായി. എന്നാല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ലഭിച്ച കുറച്ചാളുകള്‍ മാത്രമേ അയല്‍വാസിയോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നുള്ളൂ എന്നും നബി കൂട്ടിച്ചേര്‍ത്തു.
അയല്‍വാസിക്ക് ഉപദ്രവങ്ങളുണ്ടാക്കുന്നത് മഹാ അപരാധമാകുന്നു. ഒരിക്കല്‍ റസൂല്‍ ൃ അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയല്ല എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ആരാണയാള്‍ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി തിരുമേനി ൃ പ്രതിവചിച്ചു: ആരുടെ ഉപദ്രവത്തില്‍ നിന്ന് തന്റെ അയല്‍വാസി സുരക്ഷിതനല്ലയോ അവന്‍ തന്നെ (ബുഖാരി, മുസ്ലിം). "ഒരാളുടെ ഉപദ്രവത്തെപറ്റി അയല്‍വാസി നിര്‍ഭയനാകുന്നതു വരെ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല.'' (അഹ്മദ്). അയല്‍വാസിയുടെ പുരയിടത്തേക്കുളള കാറ്റിനെ തടയുംവിധം സ്വന്തം ചുറ്റുമതില്‍ കെട്ടി ഉയര്‍ത്തരുതെന്ന് വരെ നബി ൃ ഉദ്ബോധിപ്പിച്ചു. ധാരാളം നന്മകള്‍ ചെയ്യുകയും എന്നാല്‍ അയല്‍വാസിയെ ചീത്ത വിളിക്കുകയും ചെയ്ത വിശ്വാസിനി നരകത്തിലാണെന്ന് ഒരു സ്ത്രീയുടെ ഉദാഹരണത്തിലൂടെ നബി ൃ നമ്മെ ഉണര്‍ത്തുകയുണ്ടായി.
അന്യരായ അയല്‍ക്കാരോടു പോലും നല്ല നിലയില്‍ വര്‍ത്തിക്കണമെന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ് (4:36). ഉയരത്തില്‍ മതില്‍ കെട്ടി തിരിച്ച വില്ലകളും പരസ്പരപരിചയം പോലുമില്ലാത്ത ഫ്ളാറ്റുകളും ഒരു സംസ്കാരമായി മാറിക്കഴിഞ്ഞ ആധുനികലോകത്ത് ഉപര്യുക്ത അധ്യാപനങ്ങള്‍ ഏറെ പ്രസക്തമാണ്. അയല്‍വാസികളോടുള്ള കടപ്പാടുകള്‍ ഇത്ര ശക്തമായി അവതരിപ്പിക്കുന്ന ദര്‍ശനങ്ങള്‍ വേറെയില്ല. അയല്‍വാസികളുടെ മതമേതെന്നത് പരിഗണിക്കാതെയാണ് മുഹമ്മദ് നബി ൃ ഈ ഉപദേശങ്ങളത്രയും നല്‍കിയത് എന്നതാണ് ഏറെ ശ്രദ്ധേയം. നബി ൃ അരുളി: നിന്റെ അയല്‍വാസിക്ക് നീ നന്മ ചെയ്യുക. എന്നാല്‍ നീ വിശ്വാസിയായി (തുര്‍മുദി).

വിശ്വാസ കാര്യങ്ങള്‍ : അല്ലാഹുവിലുള്ള വിശ്വാസം

വിശ്വാസ കാര്യങ്ങള്‍ : അല്ലാഹുവിലുള്ള വിശ്വാസം
ശമീര്‍ മദീനി
ഇസ്‌ലാം തുടക്കക്കാര്‍ക്ക് ( ഭാഗം - 2 )
അല്ലാഹുവിലുള്ള വിശ്വാസം

വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേത് അല്ലാഹുവിലുള്ള വിശ്വാസമാകുന്നു. അതില്‍ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങളാണ് ചുവടെ വിവരിക്കുന്നത്.
1. അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കല്‍

അല്ലാഹുവിന്റെ അസ്തിത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒട്ടനവധി ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചസ്രഷ്ടാവ് ഇവിടെ സംവിധാനിച്ചിട്ടുണ്ട്. പടച്ചവനെ അറിയാനും അവന്റെ ശക്തി-മാഹാത്മ്യങ്ങള്‍ ഗ്രഹിക്കാനും അത് മനുഷ്യനെ സഹായിക്കുന്നതാണ്. സൂര്യ-ചന്ദ്രാദി നക്ഷത്രങ്ങളേയും രാപകലുകളുടെ മാറ്റങ്ങളെയുമൊക്കെ കുറിച്ച് ചിന്തിക്കാനും ദൃഷ്ടാന്തങ്ങള്‍ ഗ്രഹിക്കാനും ഖുര്‍ആന്‍ മനുഷ്യരാശിയോട് ആവശ്യപ്പെടുന്നുണ്ട്. "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (3:190)
"ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച.'' (2:164)
ഈ ലോകത്ത് മനുഷ്യന് പുറമെ സചേതനവും അചേതനവുമായ ഒട്ടനവധി സൃഷ്ടികളുണ്ട്. ഏകകോശജീവിയായ അമീബ മുതല്‍ ആനയുടെ പതിന്മടങ്ങ് വലിപ്പമുള്ള നീലത്തിമിംഗലം വരെ ധാരാളം ജീവജാലങ്ങള്‍. മനുഷ്യനടക്കമുള്ള ഈ ജീവജാലങ്ങളെ ആരാണ് പടച്ചുണ്ടാക്കിയത്? ശൂന്യതയില്‍ നിന്ന് വല്ലതും ഉണ്ടാകുമോ?
മനുഷ്യനെ സൃഷ്ടിച്ചത് അവന്റെ മാതാപിതാക്കളാണെന്ന് പറയാന്‍ സാധിക്കുകയില്ല. മാതാപിതാക്കള്‍ വിചാരിക്കുന്ന വിധത്തിലല്ല അവന്റെ ജനനം. അതല്ലെങ്കില്‍ ദൃശ്യപ്രപഞ്ചത്തിലെ മറ്റാരെങ്കിലുമാണെന്ന് കരുതുവാനും നിര്‍വാഹമില്ല. അവന്‍ യാദൃച്ഛികമായുണ്ടായുണ്ടായതാണെന്ന് പറയുവാനും ബുദ്ധിയും ബോധവുമുള്ള ഒരാള്‍ക്ക് സാധിക്കുകയില്ല. കാരണം ഏതൊരു വസ്തുവിനും കര്‍മത്തിനും അതിന് പിന്നില്‍ ഒരു സൂത്രധാരന്‍ അനിവാര്യമാണ്.
"അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?'' (52:35-37)
ഇത്ര കണിശവും സൂക്ഷ്മവുമായ പ്രപഞ്ചവും അതിലെ പ്രതിഭാസങ്ങളും സൃഷ്ടിജാലങ്ങളും യാദൃച്ഛികമായുണ്ടായതാണ് എന്ന് കരുതുന്നതിനെക്കാള്‍ വലിയ വിഡ്ഢിത്തവും അന്ധവിശ്വാസവും വേറെയുണ്ടോ എന്നത് സംശയമാണ്.
ബുദ്ധിയും വിവേകവുമുള്ള മനുഷ്യനോട് ഖുര്‍ആന്‍ ചോദിക്കുന്നു. "മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.'' (76:1-2)
ധിക്കാരത്തോടും തികഞ്ഞ അഹങ്കാരത്തോടും കൂടിയല്ലാതെ നീതിബോധമുള്ള ആര്‍ക്കാണ് സത്യസന്ധമായി ഇതിനെ നിഷേധിക്കാന്‍ സാധിക്കുക?
2. അല്ലാഹുവിന്റെ ഏകത്വം

അസ്തിത്വത്തിലും അവകാശങ്ങളിലും ഗുണവിശേഷണങ്ങളിലുമെല്ലാം അല്ലാഹു ഏകനും അദ്വിതീയനുമാണ്. ഒരു വലിയ ദൈവവും അതിന് താഴെ കുറേ കുട്ടിദൈവങ്ങളും എന്ന സങ്കല്‍പം ഇസ്ലാം അംഗീകരിക്കുന്നില്ല. അപ്രകാരം തന്നെ ഓരോ കാര്യങ്ങള്‍ക്കും ഓരോ ദൈവം എന്ന ബഹുദൈവസങ്കല്‍പവും ഇസ്ലാമിനന്യമാണ്. എല്ലാം പടച്ച് പരിപാലിക്കുന്ന സര്‍വശക്തനും കരുണാവാരിധിയുമായ അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. "അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു.'' (13:14)
വ്യാജദൈവങ്ങളുടെ ദൌര്‍ബല്യം ഒരു ഉപമയിലൂടെ ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക. "മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.'' (22:73)
പ്രാപഞ്ചിക പ്രതിഭാസങ്ങളിലെ കൃത്യതയും കണിശതയും അവക്കിടയിലെ താളപ്പൊരുത്തവും ഏകീഭാവവുമെല്ലാം പ്രപഞ്ചസ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ ഏകത്വത്തെയാണ് വിളിച്ചറിയിക്കുന്നത്. "ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!'' (21:22)
അല്ലാഹുവിന്റെ ഏകത്വം അഥവാ തൌഹീദ് പ്രധാനമായും മൂന്ന് തലങ്ങളെ സ്പര്‍ശിക്കുന്നു.
1. സൃഷ്ടികര്‍തൃത്വത്തിലെ ഏകത്വം. (തൌഹീദുറുബൂബിയ്യ): സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കലാണ് ഇതിന്റെ താല്‍പര്യം.
അല്ലാഹു പറയുന്നു: "മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?'' (35:3)
2. ആരാധ്യതയിലെ ഏകത്വം (തൌഹീദുല്‍ ഉലൂഹിയ്യ): അല്ലാഹു മാത്രമാണ് സര്‍വവിധ ആരാധനകള്‍ക്കും അര്‍ഹന്‍. ആരാധനയുടെ യാതൊരംശവും അവനല്ലാത്ത ആര്‍ക്കും അര്‍പിച്ചു കൂടാ എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.'' (40:60)
"പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത് എന്നും.'' (72:18)
ഇസ്ലാം പഠിപ്പിക്കുന്ന ആരാധനകളുടെ (ഇബാദത്ത്) ഇനങ്ങളില്‍ പെട്ട പ്രാര്‍ഥന, ശരണം തേടല്‍, നേര്‍ച്ച, ബലി, മറഞ്ഞ രൂപത്തിലുള്ള ഭയം തുടങ്ങി യാതൊന്നും അല്ലാഹുവല്ലാത്തവരോട് പാടുള്ളതല്ല. അതൊക്കെയും മഹാപാപവും സ്വര്‍ഗം നിഷിദ്ധമാക്കിത്തീര്‍ക്കുന്ന അപരാധവുമാണ്. "മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രായീല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്.'' (5:72)
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.'' (4:48)
വിശുദ്ധ ഖുര്‍ആനിലെ ആദ്യ കല്‍പന ഏകദൈവാരാധന (തൌഹീദ്)യെ കുറിച്ചും (2:21), ആദ്യ വിലക്ക് ബഹുദൈവാരാധനയെ കുറിച്ചും(2:22) ആണെന്നത് ശ്രദ്ധേയമാണ്. അല്ലാഹു അയച്ച സകല ദൂതന്മാരും കാല-ദേശ വ്യത്യാസമില്ലാതെ പ്രഥമവും പ്രധാനവുമായി അവരുടെ ജനതകളോടുദ്ബോധിപ്പിച്ചു കൊണ്ടിരുന്നത് ഈ മഹത്തായ ആദര്‍ശമായിരുന്നു.
അല്ലാഹു പറയുന്നു: "ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.'' (21:25)
3. നാമ-വിശേഷണത്തിലെ അദ്വിതീയത (തൌഹീദുല്‍ അസ്മാഇ വസ്വിഫാത്ത്): അല്ലാഹുവും പ്രവാചകനും ൃ അല്ലാഹുവിനെ കുറിച്ചറിയിച്ച സര്‍വ വിശേഷണങ്ങളും നാമങ്ങളും യാതൊരു ഭേദഗതിയും നിഷേധവും വ്യാഖ്യാനവും ഉപമയും സാദൃശ്യപ്പെടുത്തലുമൊന്നും കൂടാതെ അംഗീകരിക്കുക എന്നതാണ് ഇതിന്റെ വിവക്ഷ.
അല്ലാഹു പറയുന്നു: "ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.'' (42:11-12)
പദാര്‍ഥലോകത്തിന്നതീതമായ പടച്ച തമ്പുരാനെ മനുഷ്യന്റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കുമനുസരിച്ച് കോലപ്പെടുത്തുകയും അവന്‍ സ്വയം പരിചയപ്പെടുത്തിയ കാര്യങ്ങള്‍ക്ക് ഭേദഗതി വരുത്തുകയും ചെയ്യുക എന്നത് തികഞ്ഞ ധിക്കാരവും അതിക്രമവുമാണ്.
അല്ലാഹു പറയുന്നു: "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.'' (7:180)
അല്ലാഹുവിനെ പരിചയപ്പെടുത്തി കൊണ്ട് ഖുര്‍ആന്‍ പറയുന്നു: "അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.'' (2:255)
"(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (112:1-4)
അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമാണ് ഇസ്ലാമിലെ മറ്റ് വിശ്വാസ കാര്യങ്ങള്‍. അതിനാല്‍ ആദ്യമായി ശരിപ്പെടുത്തി ഉറപ്പിക്കേണ്ടതും ഇക്കാര്യം തന്നെയാണ്. സര്‍വശക്തനായ അല്ലാഹു അതിന് നമ്മെ തുണക്കട്ടെ! ആമീന്‍.

ഇസ്ലാം: നവോത്ഥാനവും പ്രബോധനവും

ഇസ്ലാം: നവോത്ഥാനവും പ്രബോധനവും
അല്‍ത്താഫ് അമ്മാടിക്കുന്ന്
ലേഖനം
ലോകത്ത് മനുഷ്യാരംഭം മുതല്‍ മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശികളായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിരുന്നു. മനുഷ്യര്‍ എവിടെ നിന്ന് വന്നു! എന്തിന് വേണ്ടി ജീവിക്കുന്നു! എങ്ങോട്ട് പോകുന്നു! തുടങ്ങിയ മൌലികമായ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി പ്രവാചകന്മാര്‍ക്കുണ്ടായിരുന്നു. അതോടൊപ്പം മനുഷ്യര്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക- സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം പ്രവാചകന്മാര്‍ നിര്‍ദേശിക്കുകയും അത് പ്രായോഗികമായ മാര്‍ഗങ്ങളിലൂടെ പ്രബോധിത സമൂഹത്തെ തെര്യപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ൃലൂടെ പ്രവാചകനിയോഗത്തിന് അന്ത്യം കുറിച്ചതോടുകൂടി സത്യസന്ദേശപ്രചരണവും, സത്യസാക്ഷ്യ നിര്‍വഹണവും നടത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയായി. വിശ്വാസികളില്‍ പണ്ഡിതന്മാരാണ് ഇസ്ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക പ്രബോധനം പണ്ഡിതന്മാര്‍ മാത്രമാണ് ചെയ്യേണ്ടത് എന്നും അവരെകുറിച്ച് വാചാലാവുകയും അത്വഴി ആത്മസായൂജ്യമടയുകയും ചെയ്യുകയെന്നതാണ് സാധാരണക്കാരന്റെ കര്‍ത്തവ്യം എന്ന് ഭൂരിഭാഗം പേരും ബോധപൂര്‍വമല്ലാതെ ധരിച്ച് വെച്ചിരിക്കുന്നു. എന്നാല്‍ സത്യപ്രബോധനം എന്ന ബാധ്യത എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. "അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.'' (അല്‍ബഖറ 140)
സാമൂഹ്യനീതിയെക്കുറിച്ചും മനുഷ്യന്റെ അവകാശങ്ങളെക്കുറിച്ചും ശക്തമായ ഭാഷയില്‍ ജനങ്ങളെ ബോധവല്‍കരിച്ച പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ 'ഈ വിശുദ്ധമായ സന്ദേശം ലഭിച്ചവര്‍ ലഭിക്കാത്തവര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുണര്‍ത്തുകയുണ്ടായി. ജനങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമൂഹമെന്ന് ഖുര്‍ആന്‍ മുസ്ലിം സമൂഹത്തെ വിശേഷിപ്പിച്ചപ്പോള്‍ ഉത്തമ സമൂഹം എന്ന സ്ഥാനത്തിന് അര്‍ഹത നേടാന്‍ പറഞ്ഞ ഉപാധികള്‍ നന്മകല്‍പിക്കലും തിന്മവിരോധിക്കലുമാണ്. നന്മകല്‍പിക്കലും തിന്‍മ തടയലുമെല്ലാം ഇസ്ലാമേതര സമൂഹങ്ങളില്‍ പലരും ചെയ്യുന്നുണ്ട് എന്നുള്ളത് സ്വാഗതാര്‍ഹവും പ്രശംസനീയവുമാണ് എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ആരാധനയുടെ അനിവാര്യതാല്‍പര്യമായി ധര്‍മസംസ്ഥാപനത്തെ ഗണിക്കുകയും നീതി പുനഃസ്ഥാപിക്കുന്നതിന് ദൈവിക നിര്‍ദേശങ്ങള്‍ കണിശമായി പാലിക്കപ്പെടേണ്ടതാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുമാകുമ്പോള്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും സാമൂഹികനീതി സ്ഥാപിതമാവുകയുള്ളൂ എന്നും ഖുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഗതകാല ചരിത്രങ്ങളും വര്‍ത്തമാനസമൂഹത്തിലെ സംഭവങ്ങളും നമ്മോട് പറയുന്നതും മറ്റൊന്നല്ല.
സര്‍ ചക്രവര്‍ത്തിമാരുടെ ക്രൂരമായ ഭരണത്തിന്റെ കെടുതികളില്‍നിന്ന് നീതിയിലേക്ക് ലക്ഷ്യം വെച്ച്കൊണ്ടുള്ള കമ്യൂണിസ്റ് വിപ്ളവം ജനങ്ങളെ സര്‍ ചക്രവര്‍ത്തിയുടെ അടിമത്തനുകത്തില്‍നിന്ന് മോചിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ സ്റാലിന്റെ ഉരുക്കുമുഷ്ടികളില്‍ ജനങ്ങള്‍ ഞെരിഞ്ഞമരുന്ന കാഴ്ചയാണ് നാം കണ്ടത്. മനുഷ്യരോടുള്ള സ്നേഹവും മര്‍ദിതരോടുള്ള കാരുണ്യവും തന്നെയാണ് കമ്യൂണിസത്തിന്റെ രംഗപ്രവേശനത്തിന് കാരണം എന്നുള്ളത് വസ്തുതയാണ്. പരമാണു മുതല്‍ പരലോകംവരെയുള്ള കാര്യങ്ങളെക്കുറിച്ച് സ്വന്തമായ വീക്ഷണമുള്ള പ്രത്യയശാസ്ത്രമായ കമ്യൂണിസം നന്മതിന്മകളെ അതിന്റെ അഭിപ്രായമനുസരിച്ച് നിര്‍ണയിക്കുകയും അവരുടെ വീക്ഷണത്തില്‍ നന്മയായി തോന്നിയത് കല്‍പിക്കുകയും തിന്മ ഉന്മൂലനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു ഉത്തമ സമൂഹമായോ മാതൃകാജനതയായോ മാറുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കക്ഷിഭേദമന്യേ സമകാലിക സമൂഹത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതിന്നപവാദമല്ല. അഴിമതിയെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും സ്വജനപക്ഷപാതിത്വത്തെക്കുറിച്ചുമെല്ലാം രാഷ്ട്രീയകക്ഷികള്‍ പരസ്പരമുന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും അവയുടെ സത്യാസത്യങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നത് ഒരു ഉത്തമ സമൂഹമായോ മാതൃകായോഗ്യരായോ മാറുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ്. ഇതിന് കാരണം ഭൂമിയില്‍ നേരും നെറിയും നിലനില്‍ക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തുന്നതിനുള്ള പ്രചോദനം ദൈവവിശ്വാസവും വേദഗ്രന്ഥവുമായിരിക്കണം എന്ന അടിസ്ഥാനതത്ത്വം മറന്നതാണ്. തദടിസ്ഥാനത്തില്‍ രൂപംകൊണ്ട സമരങ്ങളും നവോത്ഥാന സംരംഭങ്ങളും വിപ്ളവങ്ങളും ലോകത്തിന് മാതൃകയും ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പുമൊക്കെയായി വ്യതിരിക്തത പുലര്‍ത്തിയത് അതുകൊണ്ടാണ്.
ഇസ്റാഈല്‍ മക്കളെ ക്രൂരമായി വധിച്ച്കൊണ്ടും അവരില്‍ ശേഷിക്കുന്നവരെ അടിമകളാക്കിയും ഞാന്‍ തന്നെയാണ് സര്‍വ്വാധിപതി എന്ന് അഹങ്കരിക്കുകയും ചെയ്തിരുന്ന ക്രൂരനായ സ്വേഛാധിപതിയായ ഫവോവയില്‍നിന്ന് മനുഷ്യമക്കളെ മോചിപ്പിക്കാന്‍ മൂസാ ൌക്ക് പ്രേരകമായത് ദിവ്യവചനാനുസൃതമായ ദൈവവിശ്വാസമായിരുന്നു. ആ വിശ്വാസത്തിന്റെ താല്‍പര്യമാണ് ക്രൂരനായ ഫറോവയുടെ കരങ്ങളില്‍നിന്ന് പാവപ്പെട്ട മനുഷ്യരെ സ്വാതന്ത്യ്രത്തിന്റെ വിശാലമായ ഭൂമിയിലേക്ക് വഴിനടത്താനുള്ള അദ്ദേഹത്തിന്റെ പ്രചോദനം. അധികാരിവര്‍ഗത്തിന്റെ പ്രശംസയോ സമൂഹത്തിലെ സ്ഥാനമാനങ്ങളോ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നെയും നിന്നെയും സൃഷ്ടിച്ച സര്‍വാധിനാഥനായ അല്ലാഹുവിനെ സര്‍വ്വാത്മനാ അനുസരിക്കേണ്ടത് മനുഷ്യരായ എല്ലാവരുടെയും ബാധ്യതയാണെന്നും, അത് മാത്രമാണ് ഇഹപരമോക്ഷത്തിനുള്ള ഏകവഴിയെന്നും ഈ മഹാസത്യത്തിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നുവെന്നും മൃദുലതയോടും ആത്മാര്‍ഥതയോടും കൂടി മൂസാ ൌ ഫറോവയോടാവശ്യപ്പെട്ടു. സത്യസന്ദേശം സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ച ഫറോവയോട് ഈ പാവപ്പെട്ട ഇസ്റായീല്‍ മക്കളെ നിന്റെ അടിമത്തത്തില്‍നിന്ന് വേര്‍പ്പെടുത്താനും സ്വാതന്ത്യ്രത്തിന്റെ ശാദ്വല തീരമായ തൌഹീദിന്റെ സംരക്ഷിത മേഖലയിലേക്ക് എന്നോടൊപ്പം അയക്കുവാനും സന്മനസ്സ് കാണിക്കണമെന്നും മൂസ ൌ ഫറോവയോടാവശ്യപ്പെട്ടു. അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസവും ദൈവിക സന്ദേശങ്ങളുടെ പ്രചാരണവും പ്രയോഗരീതികളുമവലംബിച്ച് മൂസാ-ഫാറൂണ്‍ ൌ പ്രവാചകന്മാര്‍ സത്യമാര്‍ഗത്തില്‍ മുന്നേറി. ഒടുവില്‍ അല്ലാഹു അക്രമികളെ ഉന്മൂലനം ചെയ്യുകയും വിശ്വാസികളെ പുനരധിവസിപ്പിക്കുകയും ചെയ്താണ് ചരിത്രം. മൂസാ ൌയെ ലോകാന്ത്യംവരെയുള്ള വിശ്വാസികള്‍ക്ക് മാതൃകയാക്കി വിശുദ്ധ ഖുര്‍ആനില്‍ വിളംബരപ്പെടുത്തി. ഇവിടെ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ താല്‍പര്യമാണ് മൂസ ൌയെ നന്മകല്‍പ്പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിനും പ്രേരിപ്പിച്ചത്. അത്കൊണ്ട്തന്നെയാണ് പ്രബോധകനായ മൂസാ ൌ വിശ്വാസികള്‍ക്ക് വഴികാട്ടിയും മര്‍ദിതജനകോടികള്‍ക്ക് പ്രതീക്ഷയുമാകുന്നത്.
മനുഷ്യന് നല്‍കപ്പെട്ട അനുഗ്രഹങ്ങളെക്കുറിച്ച് പരലോകത്ത് ദൈവസമക്ഷം ചോദിക്കപ്പെടുമെന്ന് ഖുര്‍ആന്‍ (102:8) വ്യക്തമാക്കുന്നു. ദാരിദ്യ്രത്തിന് മുമ്പുള്ള സമ്പത്തും, രോഗാവസ്ഥക്കു മുമ്പുള്ള ആരോഗ്യവും വാര്‍ധക്യത്തിനു മുമ്പുള്ള യൌവനവും ദൈവദത്തമായ അനുഗ്രഹങ്ങളാണ്. ഒറ്റപ്പെട്ട അപവാദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യരെല്ലാംതന്നെ ബുദ്ധിപരവും, കായികവും വൈജ്ഞാനികവുമായ വൈവിധ്യമായ കഴിവുകളുള്ളവരാണ്. സമൂഹത്തിലെ സേവന-വൈജ്ഞാനിക-പ്രതിഭാ ദാരിദ്യ്രത്തിന് കാരണം കഴിവുള്ളവര്‍ അത് സമൂഹനന്മക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്നുള്ളതാണ്. നല്‍കപ്പെട്ട കഴിവുകളെ കുറിച്ച് ഭൂരിഭാഗവും സ്വയം ബോധവാന്‍മാരല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇനി കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ സമൂഹത്തില്‍ നന്മ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാകട്ടെ വളരെ തുച്ഛവും.
സാഹിത്യപാടവം, പ്രസംഗവൈഭവം, കായികക്ഷമത, കല, സൌഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളെല്ലാംതന്നെ സമൂഹനന്മക്കും പുരോഗതിക്കും സര്‍വോപരി ഇസ്ലാമിക പ്രബോധന-പ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരം തന്നെയാണ്. എല്ലാ കഴിവുകളും എല്ലാവരിലും ഒരേ അളവില്‍ സമ്മേളിച്ചെന്ന് വരില്ല. എന്നാല്‍ തുല്യ പ്രാധാന്യമര്‍ഹിക്കുന്ന പ്രസ്തുത കഴിവുകള്‍ ഇസ്ലാമിക ഐക്യബോധത്താല്‍ സ്വാംശീകരിക്കാനും ഒരു ശരീരമായി മാറി കര്‍മ മണ്ഡലത്തിലേക്കിറങ്ങാനും നമുക്ക് കഴിയേണ്ടതുണ്ട്. വേര്‍പ്പെട്ട് പോയ അവയവങ്ങള്‍ എത്രതന്നെ ശക്തിമത്താണെങ്കിലും മൃതതുല്യമത്രെ. പ്രവാചകന്‍ വിശ്വാസികളെ ഒരു ശരീരത്തോടുപമിച്ചത് ഇവിടെ സ്മരണീയമാണ്.
വ്യത്യസ്തമായ രീതിയിലാണ് മനുഷ്യരുടെ ബുദ്ധിയെയും ചിന്താശേഷിയെയും സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ അഭിരുചികളും കാഴ്ചപ്പാടുകളും ഓരോ വ്യക്തിക്കും വെവ്വേറെയാവുക സ്വാഭാവികം. ബുദ്ധിജീവികളും, സാമാന്യബുദ്ധികളും, സാധാരണക്കാരുമൊക്കെയായ ജനങ്ങള്‍ പാവപ്പെട്ടവരും സമ്പന്നരുമായവര്‍ തൊഴിലുടമകളും തൊഴിലാളികളും കര്‍ഷകരുടെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള സകല മനുഷ്യരോടുമാണ് ഖുര്‍ആന്‍ സംവദിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവിക സന്ദേശം ലഭിച്ചവര്‍ അവരുടെ വിശ്വാസം സാക്ഷാല്‍കൃതമാകുന്നതിന് സത്യസന്ദേശ പ്രചാരണം നിര്‍വഹിച്ചേ മതിയാകൂ. ഇസ്ലാമിക പ്രബോധനം സത്യവിശ്വാസിയുടെ നിര്‍ബന്ധിതബാധ്യതയത്രെ. ബുദ്ധിവൈഭവമോ വാചാലതയോ അല്ല ദഅ്വത്തിന്റെ പ്രവര്‍ത്തനത്തിനുള്ള മാനദണ്ഡം; പ്രത്യുത സത്യദീനിലിലുള്ള അടിയുറച്ച വിശ്വാസവും അല്ലാഹുവിനോടുള്ള ആത്മാര്‍ഥതയും മനുഷ്യരോടുള്ള ഗുണകാംക്ഷയുമാകുന്നു. അതുകൊണ്ടാണ് നബി ൃ കാണിച്ച് തന്നത്്, ജനങ്ങളുടെ ബുദ്ധിക്കനുസരിച്ച് അവരോട് സംവദിക്കാന്‍.
ജീനും പരിസ്ഥിതിയും സാഹചര്യങ്ങളും വ്യക്തികളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി ജനങ്ങളുടെ ബുദ്ധിപരമായ നിലവാരത്തിലും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള അടിസ്ഥാനപരമായ അറിവിന്റെയും സങ്കല്‍പങ്ങളുടെയും നിര്‍വചനങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടായിരിക്കും. അതിനാല്‍ വ്യത്യസ്തമായ നിലവാരങ്ങളിലുള്ളവരെ അഭിമുഖീകരിക്കുമ്പോള്‍ വ്യത്യസ്തമായ മാധ്യമങ്ങളും സമര്‍ഥന രീതികളും പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമത്രെ.
ഭാവനാസമ്പന്നരെയും ചിന്താശീലരെയും സാഹിത്യകൃതികളിലൂടെ സ്വാധീനിക്കാന്‍ കഴിയും. സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രഭാഷണങ്ങളാണ് ഗുണം ചെയ്യുക. ഇനിയും ചിലരെ വ്യക്തി ബന്ധങ്ങളിലൂടെ സ്വാധീനിക്കാനും ദീനീ വ്യക്തിത്വമുള്ളവര്‍ക്ക് സാധിക്കും. അയല്‍കൂട്ടങ്ങള്‍ വഴി രചനാത്മകവും സൌഹൃദപരവുമായ കൊടുക്കല്‍ വാങ്ങലുകളില്‍ ദൈവ വിശ്വാസ പ്രചോദനത്താല്‍ പരസ്പര വിശ്വാസത്തോടെയും കാരുണ്യത്തോടെയും സഹവര്‍ത്തിക്കാനും ഇസ്ലാമിക സംസ്കാരത്തിന്റെ ജീവിക്കുന്ന മാതൃകകളെ നേരില്‍ കാണാത്ത പ്രബോധിത സമൂഹത്തിന് അവസരമൊരുക്കാം. ഇത്തരം പ്രവര്‍ത്തനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് നമ്മിലുള്ള കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
അഭ്യസ്തവിദ്യര്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വ്യാപാരികള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ ഇസ്ലാമിക സമൂഹത്തിലെ എല്ലാ അംഗങ്ങളും ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ വ്യവസ്ഥാപിതമായി ഏര്‍പ്പെട്ടാല്‍ മാത്രമെ സമൂഹത്തിന് പൂര്‍ണമായി ദിവ്യസന്ദേശങ്ങളുടെ മാധുര്യം അനുഭവിക്കാന്‍ കഴിയൂ.
തൊഴില്‍, വ്യക്തിപരവും കുടുംബപരവുമായ ബുദ്ധിമുട്ടുകള്‍, സാമ്പത്തികപ്രയാസം തുടങ്ങിയ കാരണങ്ങളൊന്നും ഇസ്ലാമിക പ്രവര്‍ത്തനത്തിന് തടസ്സമായിക്കൂടാ. മാത്രമല്ല അടിസ്ഥാനലക്ഷ്യം ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനമായി വിശ്വാസി മനസ്സിലാക്കുമ്പോള്‍ താന്‍ നേരിടുന്ന പ്രതിസന്ധികളെ ഇസ്ലാമികാധ്യാപനങ്ങളാല്‍ മറികടക്കാനും തന്മൂലം ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ഭാഷ്യങ്ങള്‍ ജീവിതത്തിലൂടെ അനുഭവിച്ചറിയാനും തന്മൂലം ദൈവികനിയമങ്ങളുടെ സമ്പൂര്‍ണതയെക്കുറിച്ച ഉത്തമബോധ്യം വരുന്നതിനും വിശ്വാസത്തിന്റെ രുചി ആസ്വദിക്കാനും സാധ്യമാകും. സമൂഹത്തിലെ സകലതിലേക്കും സത്യസന്ദേശം കൈമാറുവാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ഉണര്‍ത്തുന്നു. "ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിരിക്കുന്നു. അതിലൂടെ താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി, ആ മുന്നറിയിപ്പ് ലഭിക്കുന്നവര്‍ മറ്റുള്ളവര്‍ക്കും.'' (6:19)
പ്രവാചകനില്‍ നിന്ന് നേരിട്ട് ദീന്‍ പഠിച്ച സഹാബികള്‍ എല്ലാ വിശ്വാസികള്‍ക്കും മാതൃകയാണ്. അവരില്‍ ഇബ്നു അബ്ബാസ്, അലി ്യ തുടങ്ങിയ ബുദ്ധിജീവികളുണ്ടായിരുന്നു. ഭാവനാസമ്പന്നരായ ഹസ്സാനുബ്നുസാബിത്, അനസുബ്നുമാലിക്ക്, അബ്ദുല്ലാഹിബ്നു റവാഹ ്യ തുടങ്ങിയ ജാഹിലിയ്യാ സാഹിത്യകാരന്മാരെ കവച്ച്വെക്കുന്ന സ്വഹാബികളുണ്ടായിരുന്നു. അടിമയായിരുന്ന ബിലാലും അടിമമോചകനായ അബൂബക്കറും ്യ, ധനികനായ ഉഥ്മാനും ്യ ദരിദ്രനായ അബൂദര്‍റു ്യവുമുണ്ടായിരുന്നു. തുച്ഛമായ വേദനത്തിന് പണിയെടുക്കുന്നവരും സമ്പന്നരായ വ്യാപാരിപ്രമുഖരും തൊഴിലിലേര്‍പ്പെടാന്‍ സാധ്യമാകാത്ത സ്വഫ്ഫിന്റെ അഹ്ലുകാര്‍വരെ സത്യസന്ദേശ പ്രചാരണത്തെയും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളെയും തങ്ങളുടെ ദൌത്യമായി കാണുകയും അവരുടെയെല്ലാം കുടുംബപരവും തൊഴില്‍പരവുമായ മേഖലകളില്‍ നിന്ന് കൊണ്ട്തന്നെ ഇസ്ലാമിനെ പ്രതിനിധീകരിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്തപ്പോള്‍ സമൂഹം ഭൌതികതയുടെയും ആധ്യാത്മികതയുടെയും മണ്ഡലങ്ങളില്‍ ഉന്നത സ്ഥാനങ്ങളലങ്കരിച്ചു. പ്രവാചകന്റെയും നക്ഷത്രതുല്യരായ സഹാബികളുടെയും മാതൃക നാം പിന്തുടര്‍ന്നപ്പോഴെല്ലാം സമൂഹത്തില്‍ ശാന്തിയും സമാധാനവും നടമാടുകയും നീതി സ്ഥാപിതമാവുകയും സര്‍വോപരി സത്യത്തിന്റെ പ്രകാശകിരണങ്ങളേറ്റ് നാഗരികത വെട്ടിത്തിളങ്ങുകയും ചെയ്തു. നമ്മുടെ ദൌത്യനിര്‍വഹണത്തില്‍ നാം വീഴ്ച വരുത്തിയപ്പോള്‍ നാം ചകിതരും നിന്ദ്യരുമായിത്തീര്‍ന്നു. ഈ പരിതാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ വഴി ഒന്നേയുള്ളൂ. അല്ലാഹുവിലേക്ക് പൂര്‍ണമായി മടങ്ങുക. "നിങ്ങള്‍ ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട, നിങ്ങള്‍തന്നെയാണു ഉത്തമര്‍, നിങ്ങള്‍ വിശ്വാസികളെങ്കില്‍.'' (ആലു ഇംറാന്‍)

ഇസ്ലാം വ്യതിരിക്തമാവുന്നത്

ഇസ്ലാം വ്യതിരിക്തമാവുന്നത്...
ആദില്‍ അത്വീഫ്
ലേഖനം
ലോകത്ത് അറിയപ്പെട്ടതും അല്ലാതെയുമായി ഒട്ടേറെ മതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വ്യക്തികളുടെ നാമവുമായോ ഏതെങ്കിലും സംസ്കാരവുമായോ ബന്ധപ്പെടുന്നതാണ് അവയിലധികവും. ഹൈന്ദവമതവും ക്രൈസ്തവമതവും ബുദ്ധമതവുമെല്ലാം അതിന്റെ ചില ഉദാഹരണങ്ങളാണ്.
ഇസ്ലാം ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. അതിന്റെ പേരില്‍ നിന്ന് തന്നെ ഈ വ്യതിരിക്തത ഗ്രഹിക്കാവുന്നതാണ്. ശാന്തി, സമാധാനം എന്നെല്ലാം അര്‍ഥം വരുന്ന സില്‍മ് എന്ന പദ ധാതുവില്‍ നിന്നാണ് ഇസ്ലാം നിഷ്പന്നമായിട്ടുള്ളത്. ഒരാള്‍ തന്റെ ജീവിതത്തെ സര്‍വ ശക്തനില്‍ സമ്പൂര്‍ണമായി സമര്‍പിക്കുമ്പോഴാണ് അയാള്‍ മുസ്ലിമായിത്തീരുന്നത്.
വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് പ്രപഞ്ചത്തിന്റെയും മനുഷ്യപ്രകൃതിയുടെയും മതമായിട്ടാണ്. അതായത് ആകാശങ്ങളുടെയും ഭൂമിയുടെയും ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സകല ജീവജാലങ്ങളുടെയും മതം. ഖുര്‍ആന്‍ പറയുന്നത് കാണുക. "അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.'' (3:83)
"ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (30:30)
വിമര്‍ശനങ്ങളുടെ കൂരമ്പുകളെയ്യാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ഏത് കാലഘട്ടത്തിലും പരിശ്രമിച്ചിട്ടുണ്ട്. അവയൊക്കെ വ്യര്‍ഥ വ്യായാമങ്ങളായിരുന്നുവെന്നാണ് ചരിത്രം തെളിയിക്കുന്നത്്. മീഡിയയും ഇസ്ലാമിന്റെ ശത്രുക്കളും കൈകോര്‍ത്ത് ഇസ്ലാം ഭീകരതയാണെന്ന് വിളിച്ചുപറഞ്ഞപ്പോഴും ഇസ്ലാമിന്റ സത്യതയെ ഉള്‍ക്കൊണ്ട ആയിരങ്ങളുണ്ടായത് അതിന്റെ തെളിമയാണ് മനസ്സിലാക്കിത്തരുന്നത്.
ഏതൊരാള്‍ക്കും പഠിക്കാനും പകര്‍ത്താനും കഴിയുന്ന ആശയമാണ് ഇസ്ലാമിന്റേത്. പണക്കാരനും പണിക്കാരനും പണ്ഡിതനും പാമരനുമെല്ലാം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന അത്ഭുത ആദര്‍ശം. അതുകൊണ്ടുതന്നെ ലോകാവസാനംവരെയുള്ളവര്‍ പിന്‍തുടരേണ്ടത് ഈ മാര്‍ഗത്തെയാണ്.
അല്ലാഹു

ദൈവനിഷേധത്തിന്റെ ഊഷര മനസ്സുമായി ജീവിതത്തെ തള്ളിനീക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിശ്വാസത്തിന്റെ രാജരഥ്യയെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അനിഷേധ്യനായ നാഥനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക. "നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും. അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.'' (2:28,29)
"ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.'' (88:17-20)
അല്ലാഹു എന്നത് ഏതെങ്കിലും കുലദൈവത്തിന്റെ നാമമല്ല. പ്രത്യുത യഥാര്‍ഥത്തില്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവനെ അറബിയില്‍ വിളിക്കുന്ന പേരാണത്. മുഹമ്മദ് നബി ൃ ജനിക്കുന്നതിനുമുമ്പുതന്നെ അല്ലാഹുവിനെ അറബികള്‍ക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ അബ്ദുല്ല എന്ന പേര് തന്നെ അക്കാര്യത്തിന് തെളിവാണ്. അബ്ദുല്ല എന്നാല്‍ അല്ലാഹുവിന്റെ അടിമ എന്നര്‍ഥം. പിതാവാകട്ടെ നബി ൃ ജനിക്കുന്നതിനു മുമ്പുതന്നെ മരണപ്പെട്ടിരുന്നു. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്കു പോലും അല്ലാഹുവിനെ കുറിച്ചറിയാമായിരുന്നു. ആരാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് എന്ന ചോദ്യത്തിന് അല്ലാഹു എന്നായിരുന്നു അവര്‍ നല്‍കിയിരുന്ന മറുപടി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: "(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?'' (23:84-89)
ശുദ്ധമായ ഏകദൈവവിശ്വാസമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നാഗങ്ങളെയും സ്തൂപങ്ങളെയും ആള്‍ദൈവങ്ങളെയും ആല്‍ത്തറകളെയും ആരാധിക്കുന്നതിനു പകരം ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്നതാണ് ഇസ്ലാം വിശദീകരിക്കുന്നത്.
" ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.'' (ഖുര്‍ആന്‍ 2:21,22)
തിന്‍മകളുടെ മാതാവാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍. ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാകും അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമാകും സമാധാനം നഷ്ടപ്പെടും വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക. "വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു.'' (22:31)
പ്രവാചകന്‍മാര്‍

പ്രപഞ്ചത്തിലെ ഓരോ ജീവികള്‍ക്കും അതിന്റെതായ മാര്‍ഗദര്‍ശനം ലഭിച്ചിട്ടുണ്ട്. നമുക്കുചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്ന ജീവികളില്‍ നിന്നും നമുക്കത് ബോധ്യപ്പെടുന്നതാണ്. ആര്‍ടിക്ടേണ്‍ പക്ഷികള്‍ ജൈവലോകത്തെ അത്ഭുതങ്ങളാണ്. ശൈത്യകാലത്ത് ആര്‍ട്ടിക്കില്‍ നിന്നും അന്റാര്‍ട്ടിക്കയിലേക്ക് പതിനേഴായിരം കിലമോമീറ്റര്‍ താണ്ടി ദേശാന്തരാഗമനം നടത്തുന്ന ദേശാടന പക്ഷികള്‍, അന്റാര്‍ട്ടിക്കയില്‍ ദിവസങ്ങള്‍ തങ്ങി തിരിച്ച് പറക്കുന്ന അവക്ക് വഴിതെറ്റാതെ തങ്ങളുടെ കൂട്ടിലേക്കെത്താന്‍ കഴിയുന്നു. ആരാണവര്‍ക്ക് വഴികാണിച്ചത്?
കാട്ടിലെ എഞ്ചിനീയറാണ് ബീവര്‍. ബീവറിന്റെ കൂടുനിര്‍മാണം ആശ്ചര്യകരമാണ്. ബീവര്‍ വനങ്ങളില്‍ നിന്ന് വലിയ മരത്തടികള്‍ മുറിച്ചെടുക്കുകയും അതിനെ ചെറിയ കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അതിനുശേഷം താന്‍ വീടുണ്ടാക്കുവാന്‍ നിശ്ചയിച്ച സ്ഥലത്തേക്ക് അതിനെ കൊണ്ടുപോകുന്നു. അവ കല്ലും ചെളിയുമുപയോഗിച്ച് വെള്ളത്തില്‍ താഴ്ത്തിവെച്ച് ആവശ്യമായ ഉയരത്തില്‍ ജലവിതാനമുയര്‍ത്തുന്നു. ആ അണക്കെട്ടിനുള്ളില്‍ ചെളിയും ചുള്ളിക്കമ്പുകളും ഒട്ടിച്ചുവെച്ച് ചിരട്ട കമിഴ്ത്തിവെച്ച ആകൃതിയില്‍ ബീവര്‍ കൂടുനിര്‍മിക്കുന്നു. ആധുനിക എയര്‍കണ്ടീഷനുകളെ പോലും വെല്ലുന്ന രൂപത്തിലുള്ള ഊഷ്മ ക്രമീകരണം! ആരാണ് ബീവിറിനെ കൂടു നിര്‍മിക്കുവാന്‍ പഠിപ്പിച്ചത്? ഈ ചോദ്യത്തിനുള്ള മറുപടി നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മൂസ ൌ പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. "അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്? അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്.''(20:49,50)
നന്‍മയും തിന്‍മയും തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രം മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതയാണ്. എന്നാല്‍ എന്താണ് നന്മയെന്നും എന്താണ് തിന്‍മയെന്നും കൃത്യമായി വേര്‍തിരിക്കുവാന്‍ മനുഷ്യര്‍ക്കാവില്ല. അതിനുവേണ്ടിയാണ് കാലഘട്ടങ്ങളിലൂടെ ലോകത്തിലേക്ക് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചത്.
ശാന്തിയുടെ ദൂതുമായി, സമാധാനത്തിന്റെ സന്ദേശവുമായി ഈ ലോകത്തിലേക്ക് ഒട്ടേറെ പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ട്. നൂഹ്ൌ, ഇബ്റാഹിൌം, മൂസൌ, ഈസൌ എന്നിവര്‍ അവരില്‍ ചിലരാണ്. പ്രവാചകന്‍മാരുടെ നിയോഗമില്ലാതെ ഒരൊറ്റ സമുദായവുമുണ്ടായിട്ടില്ലെന്നാണ് ഖുര്‍ആന്‍ അറിയിക്കുന്നത്.
"തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്തഅറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.'' (35:24)
അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി ൃ. അദ്ദേഹത്തിനു ശേഷം മറ്റൊരു പ്രവാചകനില്ലെന്നാണ് ഇസ്ലാമിന്റെ ഭാഷ്യം. "മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.'' (33:40)
മുഹമ്മദ് ൃ കാരുണ്യത്തിന്റെ പ്രവാചകനായിരുന്നു. മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സഹജീവികളെ സ്നേഹിച്ച വിട്ടുവീഴ്ചയുടെ പ്രവാചകന്‍ ഖുര്‍ആന്‍ പറയുന്നത് കാണുക. "തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.'' (9:128)
മക്കാവിജയം അതിനൊരുദാഹരണമാണ്. പ്രവാചകന്‍ൃയെയും അനുയായികളെയും എല്ലാ രീതിയിലും ഉപദ്രവിക്കാന്‍ ശ്രമിച്ചവരായിരുന്നു അവര്‍ക്കു മുന്നില്‍ ഒരുമിച്ചുകൂടിയിരുന്നത്. പ്രവാചകന്‍ ൃയുടെ കൂടെ ഉപദ്രവിക്കപ്പെട്ടവരും കീഴടക്കാന്‍ കഴിവുള്ളവരുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കുനേര്‍ ഭീഷണിയുടെ വാചകങ്ങളെറിയുംമുമ്പ് അവരെ സ്വതന്ത്രരാക്കുകയായിരുന്നു പ്രവാചകന്‍ൃചെയ്തത്.
മുഹമ്മദ് ൃ അവസാനത്തെ പ്രവാചകനായതുകൊണ്ടു തന്നെ ലോകാവസാനം വരെയുള്ളവര്‍ക്ക് അദ്ദേഹത്തെ പിന്‍തുടരല്‍ നിര്‍ബന്ധമാണ്. അദ്ദേഹത്തിന്റെ ജീവിത നടപടിക്രമങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് വിജയിക്കുവാന്‍ കഴിയുന്നത്.
വിശുദ്ധ ഖുര്‍ആന്‍

മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മറ്റു വേദഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആനിന് ഒട്ടേറെ സവിശേഷതകളുണ്ട്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
1. അവതരിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്നു
ലോകത്ത് അവതരിപ്പിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്ന വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. മറ്റുള്ള വേദഗ്രന്ഥങ്ങളൊന്നും തന്നെ അവതരിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്നില്ലെന്നാണ് ആ വേദഗ്രന്ഥങ്ങളുടെ അനുയായികള്‍ പോലും പറയുന്നത്.
ഖുര്‍ആനാകട്ടെ പ്രവാചകന്‍ ൃയുടെ കാലഘട്ടത്തില്‍ എല്ലുകളിലും കല്ലുകളിലും തോലുകളിലും മിനുസമുള്ള പലകകളിലുമായി എഴുതി സൂക്ഷിച്ചിരുന്നു. അതിലുപരിയായി ഓരോ ആയത്തുകളും മനഃപ്പാഠമാക്കുന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്.
പ്രവാചകന്‍ ൃയുടെ കാലശേഷം യമാമ യുദ്ധത്തിലും മറ്റുമായി ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ പലരും മരണപ്പെടുകയും ഉമര്‍ ്യ അത് അബൂബക്കര്‍ ്യവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഖുര്‍ആന്‍ ഇരുചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹം ബോധ്യപ്പെടുത്തിയത്. അബൂബക്കര്‍ ്യ അതുള്‍ക്കൊള്ളുകയും പ്രവാചകന്‍ൃയുടെ വഹ്യ് രേഖപ്പെടുത്തിയവരില്‍പെട്ട സൈദ്ബ്നുഥാബിത് ്യവിനെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അബൂബക്കര്‍ ്യവിന്റെ കാലഘട്ടത്തിലാണ് ഖുര്‍ആന്‍ ഇരുചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിക്കപ്പെട്ടത്.
ഉഥ്മാന്‍ ്യവിന്റെ കാലഘട്ടമായപ്പോഴേക്കും ഇസ്ലാം വ്യാപിക്കുകയും പലരും പല രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ആ സമയത്ത് അദ്ദേഹം ഖുര്‍ആനിന്റെ പകര്‍പ്പുകളുണ്ടാക്കുന്നതിനുവേണ്ടി സൈദ്ബിന്‍ഥാബിത് ്യവിനെ തന്നെ ഏല്‍പ്പിക്കുകയും അതിനുശേഷം അതല്ലാത്ത മറ്റെല്ലാം നശിപ്പിക്കുവാന്‍ അദ്ദേഹം കല്‍പ്പിക്കുകയും ചെയ്തു. ആ ഖുര്‍ആന്‍ ഇന്നും ഒരു മാറ്റത്തിനും വിധേയമാവാതെ നിലനില്‍ക്കുകയാണ്. ഖുര്‍ആന്‍ ലോകാവസാനം വരെ നിലനില്‍ക്കുമെന്നത് ദൈവിക വാഗ്ദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: "തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.'' (ഖുര്‍ആന്‍ 15:9)
2. വൈരുധ്യങ്ങളില്ല
വേദഗ്രന്ഥങ്ങളെ പലരും വിമര്‍ശിക്കാറുള്ളത് അതില്‍ വൈരുധ്യങ്ങള്‍ ആരോപിച്ചാണ്. വേദഗ്രന്ഥങ്ങളുടെ പുറംചട്ടയണിഞ്ഞ പല പുസ്തകങ്ങളിലും അത്തരം വൈരുധ്യങ്ങള്‍ കാണുവാനും സാധിക്കും. ഏകനായ ദൈവത്തെക്കുറിച്ച് പറയുന്ന വേദങ്ങളില്‍ തന്നെ ബഹുദൈവ വിശ്വാസത്തിന് ആക്കം കൂട്ടുന്ന വചനങ്ങള്‍ കാണുന്നതും പരലോകത്തെ വിശദീകരിക്കുന്ന വേദങ്ങളില്‍ തന്നെ പുനര്‍ജന്മ വിശ്വാസത്തെ പഠിപ്പിക്കുന്നതും വിശുദ്ധന്മാരായ പ്രവാചകന്മാരെ മദ്യപിച്ച് മത്തന്മാരായി ചിത്രീകരിക്കുന്നതും എങ്ങനെ വൈരുധ്യങ്ങളല്ലാതിരിക്കും?
ഖുര്‍ആന്‍ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച സമാഹാരമല്ല. പ്രത്യുത, ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും വെളിച്ചം വീശുന്ന വചനങ്ങളാണ് അതിലുള്ളത്. പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും സാമ്പത്തിക രാഷ്ട്രീയ കുടുംബകാര്യങ്ങളെ സംബന്ധിച്ചും ദൈവത്തെയും ദൈവദൂതന്മാരെയും മരണാനന്തര ജീവിതത്തെയുമൊക്കെ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുമ്പോഴും അതില്‍ വൈരുധ്യങ്ങളുണ്ടാവുന്നില്ല എന്നത് അതിന്റെ ദൈവികതക്കുള്ള തെളിവാണ്. മാത്രവുമല്ല, ഖുര്‍ആനില്‍ ആര്‍ക്കെങ്കിലും വല്ല വൈരുധ്യങ്ങളും കാണിക്കുവാന്‍ കഴിഞ്ഞാല്‍ അത് ദൈവികമല്ലെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. "അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.'' (ഖുര്‍ആന്‍ 4:82)
3. ഖുര്‍ആനും ശാസ്ത്രവും
ആധുനിക ശാസ്ത്രത്തിന്റെ കടന്നുകയറ്റത്തോടു കൂടി മതനിരാസവുമായി രംഗത്തുവന്നവരുണ്ട്. വേദഗ്രന്ഥങ്ങള്‍ ശാസ്ത്രത്തിനെതിരാണെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. വേദഗ്രന്ഥങ്ങള്‍ അവതരിക്കപ്പട്ടത് ശാസ്ത്രീയ നിയമങ്ങള്‍ പഠിപ്പിക്കുവാനല്ല. പ്രത്യുത മാനുഷ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ വിശദീകരിക്കുവാനാണ്. വേദഗ്രന്ഥങ്ങള്‍ ദൈവികമായതുകൊണ്ടുതന്നെ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രീയ നിയമങ്ങള്‍ക്ക് അത് വൈരുധ്യമാവുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന ഏക വേദമായതുകൊണ്ടുതന്നെ ഖുര്‍ആനൊരിക്കലും സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രീയ നിയമങ്ങള്‍ക്ക് എതിരാവുകയില്ല.
1876ല്‍ ഹോളണ്ടിലെ സ്വാമര്‍ഡാം എന്ന പ്രാണിശാസ്ത്രജ്ഞനാണ് തേനീച്ചകളിലെ തൊഴില്‍ വിഭജനത്തെ ആദ്യമായി ശാസ്ത്രീയമായി വിശദീകരിക്കുന്നത്. തേനീച്ചകളില്‍ റാണി, ആണ്‍, പെണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗമുണ്ടെന്നും തേനീച്ചകളിലെ ജോലികള്‍ മുഴുവനും നിര്‍വഹിക്കുന്നത് പെണ്‍ തേനീച്ചകളാണെന്നുമാണ് അദ്ദേഹം കണ്ടെത്തിയത്. ഖുര്‍ആന്‍ തേനീച്ചകളെ കുറിച്ച് പറയുന്നത് കാണുക: "നിന്റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്." (16:68,69)
ഈ വചനങ്ങളില്‍ ഇത്തഖിദീ (നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക) കുലീ (നീ ഭക്ഷിച്ച് കൊള്ളുക) ഫസ്ലുകീ (നീ പ്രവേശിച്ച് കൊള്ളുക) എന്നീ പ്രയോഗങ്ങളെല്ലാം സ്ത്രീലിംഗ ക്രിയകളാണ്. പുല്ലിംഗമായിരുന്നുവെങ്കില്‍ ഇത്തഖദ്, കുല്‍, ഫസ്ലുക് എന്നായിരുന്നു പറയേണ്ടിയിരുന്നത്. അഥവാ തേനീച്ചകളില്‍ തേന്‍ ശേഖരിക്കുന്നതും പാര്‍പിടമുണ്ടാക്കുന്നതുമെല്ലാം പെണ്‍തേനീച്ചകളാണെന്നറിയുന്ന നാഥന്റെതാണ് ഖുര്‍ആനെന്നര്‍ഥം.
ഏതൊരാള്‍ക്കും എങ്ങനെ പരിശോധിച്ചാലും ദൈവികമെന്ന് ബോധ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ളവര്‍ക്കുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്.
പരലോകം

മരണം ജീവിതത്തിന്റെ അന്ത്യമല്ല. മരണത്തോടുകൂടി ജീവിതം അവസാനിക്കുമെന്നത് മിഥ്യാധാരണയാണ്. മരണാനന്തര ജീവിതം സത്യവും ബുദ്ധിയുള്ളവരുടെ തേട്ടവുമാണ്.
നന്‍മ തിന്‍മകള്‍ക്കുള്ള രക്ഷാ ശിക്ഷകള്‍ ഈ ലോകത്ത് പൂര്‍ണമായി നമുക്ക് നല്‍കാനാവില്ല. ഒരാളെ കൊന്നാലും നൂറുപേരെ കൊന്നാലും ഭൌതിക കോടതികള്‍ക്കു നല്‍കാനുള്ള ശിക്ഷകള്‍ വ്യത്യസ്തമല്ല. അതിനുള്ള കൃത്യമായ വേദിയാണ് പരലോകം. ഖുര്‍ആന്‍ പറയുന്നത് കാണുക. "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.'' (3:185)
"അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.'' (2:39)
"തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല. അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം!'' (18:30,31)
അതിനാല്‍ ശാന്തിയുടെയും സമാധാനത്തിന്റയും മതമായ ഇസ്ലാമിനെ തെറ്റുധാരണകള്‍ മാറ്റിവെച്ച് അതിന്റെ പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ.