2010 ഡിസംബര്‍ ലക്കം യുക്തിവിചാരത്തിലെ "യുക്തിവാദി സാമൂഹ്യപ്രശ്നങ്ങളുടെ നടുവില്‍'' എന്ന ലാസര്‍ തേര്‍മഠത്തിന്റെ ലേഖനമാണ് ഈ കുറിപ്പിനാധാരം.
യുക്തിവാദികള്‍ക്ക് തങ്ങളുടെ ആദര്‍ശം പുറത്ത് പറയാന്‍ ഊര്‍ജ്ജം പകരാന്‍ എഴുതിയ ലേഖനത്തില്‍ തങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടുകളും, കുടുംബത്തോടും, സന്താനങ്ങളോടും, ധാര്‍മിക ലൈംഗിക ജീവിതത്തോടുമുള്ള നിലപാടുകളും കൂടി വിശദീകരിക്കുന്നുണ്ട്. താന്‍ ജനിച്ചുവളര്‍ന്ന മതത്തിന്റെ അരികുപറ്റി, മതവിശ്വാസികളെ കബളിപ്പിച്ച് സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സംവിധാനങ്ങള്‍ ദുരുപയോഗം ചൂഷണവും ചെയ്തു ജീവിക്കുന്നവരാണ് യുക്തിവാദികള്‍.
യുക്തിവിചാരം എഴുതുന്നു: "ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാ ദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17)
ഈ വരികളിലെ സ്ത്രീവിരുദ്ധ നിലപാട് വളരെ വ്യക്തമാണ്. ഭാര്യയുണ്ടായാല്‍ യുക്തിവാദിയായി ജീവിക്കാന്‍ സാധ്യമല്ല എന്ന നിലപാടില്‍ നിന്ന് യുക്തിവാദീസമൂഹമെന്നാല്‍ പുരുഷ വര്‍ഗം മാത്രമാണെന്നാണ് തെളിയുന്നത്്. ഇവരുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് തുല്യ ഇടമില്ലെന്ന് മാത്രമല്ല പരിഗണനീയ സ്ഥാനം പോലും കിട്ടില്ലായെന്നര്‍ഥം. ചുരുക്കത്തില്‍, യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്ന സ്ത്രീകള്‍ അവരറിയാതെ സ്വയം ചൂഷണത്തിനും പീഡനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുകയാണ്.
യുക്തിവാദികളുടെ ഈ നിലപാടുകളോട് യോജിക്കുന്ന നിലപാടുകള്‍ ബൈബിളിലും കാണാം. (ഉല്‍പത്തി 3/17), (കൊരിന്ത്യര്‍ 7/27)
ഇസ്ലാം പുരുഷ മേധാവിത്വദര്‍ശനമാണെന്ന് സ്ഥാപിക്കാന്‍ "ഇസ്ലാമിന്റെ വര്‍ഗവും ലിംഗവും'' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ച യുക്തിവാദികളുടെ സ്ത്രീവിരുദ്ധ നിലപാടുകളാണ് നാം മുകളില്‍ വായിച്ചത്. എന്നാല്‍ ഇസ്ലാമില്‍ സ്ത്രീക്കും കുടുംബത്തിനുമുള്ള സ്ഥാനം എന്താണെന്നറിയാന്‍ വിശുദ്ധ ഖുര്‍ആനിലെ രണ്ടു വചനങ്ങളുടെ മാത്രം അര്‍ഥം മനസ്സിലാക്കിയാല്‍ മതി.
"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.'' (വിശുദ്ധ ഖുര്‍ആന്‍ 4:1.)
"നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.'' (വിശുദ്ധ ഖുര്‍ആന്‍ 30:21.)
അടുത്ത പ്രശ്നം സന്താനങ്ങളാണല്ലോ "കുഞ്ഞുങ്ങളില്ലെങ്കില്‍ സ്വാതന്ത്യ്രത്തോടെ ജീവിക്കാം'' എന്ന പ്രസ്താവനയുടെ ഗൌരവം യുക്തിവാദികള്‍ക്കറിയില്ല. ജൈവലോകത്തെ ഏതൊരു ജീവിവര്‍ഗവും സ്വന്തം വര്‍ഗത്തിന്റെ നിലനില്‍പിനും, വര്‍ധനവിനും വേണ്ടതെല്ലാം ചെയ്യും. പല ജീവികളിലും അതിജീവിക്കുന്നതിലും എത്രയോ മടങ്ങ് സന്താനങ്ങളാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ മനുഷ്യനുള്‍പ്പെടെ പല ജീവിവര്‍ഗങ്ങളിലും സന്താനോല്‍പാദനം തുലോം കുറവാണ്. അതെല്ലാം സ്രഷ്ടാവായ അല്ലാഹു ഒരുക്കിയ ആവാസവ്യവസ്ഥയുടെയും, പ്രകൃതിയുടെയും, നൈസര്‍ഗികതയുടെയും, സന്തുലനത്തിന്റെയും ഭാഗമാണ്.
വ്യത്യസ്ത കാരണങ്ങളാല്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങളെ നിലനിര്‍ത്താന്‍ പ്രകൃതിസ്നേഹിയായ ഏതൊരു മനുഷ്യനും പരമാവധി പരിശ്രമിക്കുന്നതും, വനനശീകരണത്തിനും പ്രകൃതിചൂഷണങ്ങള്‍ക്കുമെതിരെ ഡ.ച മുതല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും വളര്‍ത്തുമൃഗങ്ങളും മത്സ്യസമ്പത്തുമല്ലാതെ മറ്റേതൊരു ജീവിയെയും ഭക്ഷണത്തിനുവേണ്ടിപോലും കൊല്ലുന്നതും അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതും വലിയ കുറ്റങ്ങളായാണ് ബുദ്ധിയുള്ള മനുഷ്യവര്‍ഗം കാണുന്നത്.
എന്നാല്‍ യുക്തിവാദിയുടെ ഭാഷയില്‍ സൂപ്പര്‍ അനിമലായ മനുഷ്യനുമാത്രം ജനിക്കാനവകാശമില്ല. ഒരുജോഡി ദമ്പതികള്‍ ചുരുങ്ങിയത് മൂന്ന് സന്തതികള്‍ക്കെങ്കിലും ജന്മം നല്‍കിയാലേ അവര്‍ മനുഷ്യകുലത്തിനോട് നീതിചെയ്തു എന്ന് പറയാവൂ. അവര്‍ രണ്ടു സന്താനങ്ങള്‍ക്കെ ജന്മം നല്‍കുന്നുള്ളൂവെങ്കില്‍ അവര്‍ക്കു പകരം രണ്ടാളെ മനുഷ്യകുലത്തിനു നല്‍കി മനുഷ്യകുലം നിലനിര്‍ത്തിയെന്നേ വരൂ; ജന്മത്തിന്റെ വ്യാപനത്തില്‍ ഒന്നും ചെയ്തില്ല എന്നര്‍ഥം. ഏറ്റവും കൂടുതല്‍ സന്താനോല്‍പാദനം നടത്തിയാല്‍ താന്‍ തന്റെ വര്‍ഗം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചു എന്നഭിമാനിക്കാം. അതിനുപകരം സന്താനങ്ങള്‍തന്നെ വേണ്ട എന്നു പറയുന്ന യുക്തിവാദി മനുഷ്യകുലത്തിന്റെയും ജൈവവര്‍ഗത്തിന്റെയും ശത്രുവും പ്രകൃതിവിരുദ്ധനുമാണ്.
ഏതൊരു വളര്‍ത്തുജീവികളിലും കൃഷികളിലും അത്യുല്‍പാദനശേഷിയുള്ളവ തന്നെ തിരഞ്ഞെടുക്കുന്ന മനുഷ്യന്‍ സ്വയം ശത്രുവായി പ്രഖ്യാപിച്ചു സ്വന്തം വര്‍ഗത്തെ വേണ്ടെന്നുവെക്കുന്നു. അത്രക്ക് വൃത്തികെട്ട ജന്തുവാണോ മനുഷ്യന്‍?! "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങള്‍ക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു.'' (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 17)
യുക്തിവാദികള്‍ക്ക് അവരായി ജീവിക്കാന്‍ വേണ്ട നിയമം എങ്ങനെയെല്ലാമാവണമെന്നാണ് ഉപര്യുക്തവരികള്‍ കാണിച്ചുതരുന്നത്. എപിക്വൂറിയനും, ചര്‍വ്വാകനും, മാത്യൂസും, ഏംഗല്‍സും, റസലുമെല്ലാം പഠിപ്പിച്ചപോലെ എല്ലാ സാസ്കാരിക ധാര്‍മികാതിര്‍വരമ്പുകളും തകര്‍ത്ത് മൃഗങ്ങളെക്കാളും അധപതിച്ചും അച്ഛനമ്മ-സഹോദരസഹോദരി വ്യത്യാസങ്ങളില്ലാതെ സ്വവര്‍ഗരിതിയും സംഘരതിയും മൃഗരതിയുമുള്‍പ്പെടെ അനന്തലൈംഗിക സുഖം അനുഭവിക്കാന്‍ നിയമം വേണമെന്ന് പറയുന്നവരുടെ സാംസ്കാരിക ധാര്‍മിക നിലവാരമോര്‍ത്ത് സഹതപിക്കുക. ഈ ശാസ്ത്രയുഗത്തിലും ഇത്തരം വിഢിത്തം വിളമ്പാന്‍ ഒട്ടും മടികാണിച്ചില്ലെന്നത് എത്രമാത്രം അപമാനകരമാണ്!
കുത്തഴിഞ്ഞ ലൈംഗിക വൈകൃതങ്ങള്‍ സിഫിലിസും ഗൊണോറിയയും വിട്ട്, മനുഷ്യകുലവും വൈദ്യശാസ്ത്രവും ഒന്നടങ്കം അമ്പരക്കുന്ന അകഉട വരെയെത്തി നില്‍ക്കുന്ന കാര്യമൊന്നും 18ാം നൂറ്റാണ്ടിലെ ശാസ്ത്രീയ വിവരം മാത്രമുള്ള യുക്തിവാദികള്‍ക്കറിയില്ല. അറിയുമെങ്കില്‍ അവര്‍ യുക്തിവാദികളാവില്ല.
ഇത്കൊണ്ടും അവസാനിച്ചില്ല. യുക്തിവിചാരം വാചാലമാകുന്നു. "അല്ലെങ്കില്‍ വൈദ്യശാസ്ത്രം അംഗീകരിക്കുന്ന(?!) രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് നിയമത്തിന് പിടികൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം.'' (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 17)
തങ്ങളുദേശിച്ച രീതിയല്‍ ഒരു നിയമം മത, ശാസ്ത്രബോധമുള്ളവര്‍ ഭൂരിപക്ഷമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ നിലവില്‍ വരില്ല എന്നറിയാവുന്ന യുക്തിവാദികള്‍ അവരുടെ രതിവൈകൃതങ്ങള്‍ക്ക് തേടേണ്ട മാര്‍ഗമാണ് മുകളില്‍ വായിച്ചത്. സ്വന്തം അണികള്‍ക്ക് വ്യഭിചരിക്കാനും, സ്ത്രീപീഡനങ്ങളും ബലാല്‍സംഗങ്ങളും നടത്താനും അങ്ങനെ നടത്തപ്പെടുന്ന സാമൂഹ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാവുന്ന നിയമനടപടികളില്‍ നിന്നും ശിക്ഷാ നടപടികളില്‍ നിന്നും രക്ഷപ്പെടാനുമുള്ള നിര്‍ദേശങ്ങളാണിത്. ഇത്തരം സാമൂഹ്യദ്രോഹ-സംസ്കാരരഹിത കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്ന വേറെയും സൃഷ്ടികള്‍ യുക്തിവാദസാഹിത്യങ്ങളില്‍ കാണാം. സാംസ്കാരിക കേരളം കരുതിയിരിക്കുക.

No comments:
Post a Comment