ബദർ യുദ്ധം - from wiki
ബദർ യുദ്ധം
മുസ്ലീം-ഖുറൈഷി യുദ്ധങ്ങളുടെ ഭാഗം
ദിവസം മാർച്ച് 17, 624/17 റമദാൻ, 2 AH
യുദ്ധക്കളം ബദർ, മെദീനയ്ക്ക് 80 മൈൽ തെക്കു-പടിഞ്ഞാറ്
ഫലം മുസ്ലീം വിജയം
പോരാളികൾ
മെദീനയിലെ മുസ്ലീങ്ങൾ മക്കയിലെ ഖുറൈഷി
പടനായകർ
മുഹമ്മദ് നബി,
ഹംസ,
അലി അമ്റ് ഇബ്‌ൻ ഹിഷാം†
സൈനികശക്തി
313 1000
നേരിട്ടുള്ള യുദ്ധക്കെടുതികൾ
14 മരണം ~70 മരണം 40–70 തടവുകാർ
ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ് ഉണ്ടായ യുദ്ധമാണ് ബദർ യുദ്ധം.ഇത് നടക്കുന്നത് ഹിജറാം രണ്ടാം വർഷത്തിലെ റംസാൻ പതിനേഴിനാണ്.മുഹമ്മദ് നബി (സ) മക്കയിൽ ജീവിക്കുന്ന കാലഘട്ടത്തിൽ തന്നെ പക്വതയും, ഭദ്രതയും, ഒത്തിണങ്ങിയ സ്വഭാവവും,വിശാലമനസ്കതയും,വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യൿതിത്വത്തിൽനിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ അദേഹത്തിനു കഴിഞ്ഞിരുന്നുവെന്നുവെന്ന് നമുക്കു കാണുവാൻ കഴിഞ്ഞു.
മുഹമ്മദ് നബി (സ) മക്കാ ജീവിതത്തിൽ നബി (സ) നടത്തിയ പ്രവർത്തനത്തേയും,പ്രബോധനത്തേയും അവജ്ഞാപൂർവം വീക്ഷിച്ചിരുന്നവർ അതിന്റെ അന്ത്യഘട്ടത്തിൽ ഇത് ഗുരുതരമായ അപകടമായി തീരും എന്നറിഞ്ഞ് അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് അടിച്ചമർത്തുവാൻ തീരുമാനിച്ചു.അതിനുമുൻപേ ഈ പ്രബോധനത്തിൽ വിശ്വാസം ഉൾക്കൊണ്ട് വലിയ ഒരു വിഭാഗം ജനങ്ങൾ മുഹമ്മദ് നബി (സ) യുടെ കീഴിൽ ഉയർന്നുവന്നിരുന്നു.ഇവർക്ക് ഖുറൈശികളിൽ നിന്ന് മർദ്ദനമുറകൾ ഏലക്കേണ്ടിവന്നെങ്കിലും,അവർ വിശ്വസിച്ച തത്ത്വങ്ങളിൽ നിന്ന് വ്യതിചലിച്ചില്ല.ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നിൽ ഇവർക്ക് യഥാർത്ഥമായ് ഇസ്ലാമിനോട് സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാൻ കഴിഞ്ഞു.ശത്രുക്കളുടെ മുന്നിൽ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാൻ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്.
സ്വന്തം ആദർശങ്ങളും ലക്ഷ്യങ്ങളും വിലകല്‌പ്പിക്കാതെ ഇസ്ലാമിനു വേണ്ടി ആത്മത്യാഗം ചെയ്യാൻ കഴിവുള്ള ഒരു സംഘം ആളുകളെ ലഭിച്ചുവെങ്കിലും,മണലിൽ കാലുറപ്പിച്ചു നടക്കാൻ പറ്റുന്ന ഒരു സ്ഥിതി കൈവന്നിരുന്നില്ല.എങ്കിലും ഈസംഘത്തിനു ഇസ്ലാമികപ്രബോധനം വ്യാപിപ്പിക്കുവാൻ കഴിഞ്ഞു എന്നത് ഒരു വലിയ വിജയം തന്നെയായിരുന്നു.മക്കയിൽ നിന്ന് ഈ സംഘത്തിനു വലിയ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നതിനാൽ ഇസ്ലാമിന്റെ ഈ പ്രബോധനം സത്യസന്ധമാണെന്നു തെളിയിക്കാൻ വേണ്ടത്ര സമയം ലഭിക്കാതെ വന്നു. ഇതിന്റെ മുഖ്യകാരണം പല ഘടകങ്ങളായി വികടിച്ചു കിടന്നിരുന്ന ഗോത്രങ്ങളെ ഒന്നിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു.
മക്കയിലെ അവസാന വർഷങ്ങലെ ഹജ്ജ് കാലത്ത് പ്രവാചകനു ലഭിച്ച എഴുപത്തിയഞ്ചുപേരടങ്ങുന്ന ഒരു സംഘം പിന്നീട് ഇസ്ലാമിന്റെ ചരിത്രത്തിൽ വിപ്ലാവാതമകമായ വഴിതിരിവായ് തീർന്നു.ഇവർ നൽകിയ ഉറപ്പിന്മേലാണ് പ്രവാചകൻ മദീനയിൽ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാൻ തീരുമാനിക്കുന്നതും,അതിനായ് മക്കവിട്ട് മദീനയിലേക്കു ചേക്കേറിയതും.അങ്ങനെ അവിടെ "മദീനത്തുൽ ഇസ്ലാം"അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയർത്തുന്നതിന്റ ഭാഗമായ്,ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ "ദാറുൽ ഇസ്ലാം" സ്ഥപിച്ചതും.ഇതിന്റെ ഭാഗമായ് ഇസലാമിന്റെ ചരിത്രത്തിലെ രണ്ടാം "അഖബ"ഉടമ്പടിയെന്ന പ്രശസ്ഥമായ"ബൈഅത്ത്"നടന്നതും.
ഈ ഉടമ്പടിയിൽ പറയുന്ന കാര്യങ്ങൾ വളരെയേറേ പ്രചോധനം ഉൾകൊണ്ടതാണെന്ന് നമുക്ക് ഇതു കേൾക്കുന്ന നിമിഷം മനസ്സിലാവും.ഈ എഴുപത്തിയഞ്ചുപേരടങ്ങുന്ന ആദ്യകാലസംഘത്തിനെ വിളിച്ചിരുന്ന പേർ "അൻസ്വാർ" എന്നായിരുന്നു.ഇവർ പ്രവാചകന്റെ കയിൽ കയ് വെച്ചാണ് ഈ ഉടമ്പടി നടത്തിയത്.
"അല്ലാഹുവിന്റെ ദൂതനാണ് എന്നറിഞ്ഞുകൊണ്ട് ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്.ഇത് ഇവിടെയുള്ളവരുമായ് ശത്രുതക്കിടം വരുത്തുകയും തൻ മൂലം നമ്മളിൽ പലരും വധിക്കപ്പെടുകയോ,പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും,അതെല്ലം സഹിച്ച് നമ്മുക്കിദേഹത്തെ സ്വീകരിക്കാം.ഇതിനെല്ലാം പ്രതിഫലം അല്ലാഹുവിൽ ആണെന്നും അറിയുക.അല്ലാത്ത പക്ഷം നമുക്കിദേഹത്തെ സ്വീകരിക്കാതിരിക്കാം.അല്ലാതെ നമ്മൾ നശിക്കുമ്പോൾ,നേതാക്കൾ വധിക്കപ്പെടുമ്പോൾ ഇദേഹത്തെ ശത്രുക്കളെ ഏൽപ്പിച്ചുകൊടുക്കുകയാണെങ്കിൽ നമുക്കിപ്പോൾ തന്നെ പിരിയാം, അതാണ് അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ സ്വീകാര്യമായത്.അങ്ങനെ ഇദേഹത്തെ ശത്രുക്കൾക്കു ഏൽപ്പിച്ചു കൊടുക്കുന്നത് അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും.ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു"ധനനഷ്‌ടമോ,നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങൾ ഇദേഹത്തെ സ്വീകരിക്കും"ഇതാണ് പ്രശസ്ഥമായ "അഖബ"ഉടമ്പടിയെന്ന "ബൈഅത്ത്".
പ്രവാചകന്റെ വ്യക്തിത്വവും യോഗ്യതയും നല്ലപോലെ മനസ്സിലാക്കിയിരുന്ന ഖുറൈശികൾ ഇതെല്ലാം അറിഞ്ഞ് അസ്വസ്തരായ് തീർന്നു. മുഹമ്മദിന്(സ) മദീനയിൽ മുസ്ലീമുകളെ ഒത്തു ചേർക്കാനായ് താവളം ലഭിച്ചാൽ,ഖുറൈശികളും മറ്റുഗോത്രങ്ങളും ജീവിതമാർഗ്ഗമായ് കണ്ടിരുന്ന കച്ചവടം (യമനിൽ നിന്ന് ശാമിലേക്കുള്ള ചെങ്കടൽ തീരത്തിൽ കൂടി നടന്നിരുന്ന കച്ചവടം) മുസ്ലീമുകളുടെ അധീനതയിലാകുമോ എന്ന ഭയവും അവരെ അതിനെതിരെ നീങ്ങുവാൻ തീരുമാനിച്ചു.
ഉടമ്പടി ഉണ്ടായ അന്നുതൊട്ട് മക്കാനിവാസികൾ മുഹമ്മദ്(സ)ത്തെ ഒറ്റപ്പെടുത്തുവാൻ നീക്കം ആരംഭിച്ചിരുന്നു.പക്ഷേ ഇതെല്ലാം വിഫലമായെന്നു മാത്രമല്ല,മുസ്ലീമായ മക്കാനിവാസിക്കൾ ഓരോരുത്തരായ് മദീനയിലേക്ക് പോയിതുടങ്ങിയതോടെ ഖുറൈശികൾ പ്രവാചകനെ വധിക്കുവാൻ തീരുമാനിച്ചു.അതിനായ് നബിയുടെ ഗോത്രത്തിൽ (ബനു ഹാശിം) നിന്നൊഴികെ മറ്റെല്ലാ ഖുറൈശി ഗോത്രത്തിൽ നിന്നും ഓരോരുത്തരെ വീതം തിരഞ്ഞെടുത്തു.ബനു ഹാശിം ഗോത്രത്തിനൊറ്റക്കായ് എല്ലാ ഖുറൈശികളെയും നേരിടുക പ്രയാസമായതിനാൽ അവർ സ്വയമേ ഞങ്ങളുടെ കാല്‌കീഴിലെത്തും എന്നായിരുന്നു ഖുറൈശി സമൂഹത്തിന്റെ കണക്കുകൂട്ടൽ.എന്നാൽ നബിക്കുകൂട്ടയ് അല്ലാഹുവിന്റെ അനുഗ്രഹവും വിശ്വാസം ഉണ്ടായിരുന്നതിന്നാൽമക്കയിൽ നിന്ന് സുരക്ഷിതമായ് മദീനയിലെത്തിചേരാൻ നബിക്കു കഴിഞ്ഞു.അങ്ങനെ നബി തന്റെ "ഹിജറ"പൂർത്തിയാക്കി.ഇതിൽ പരാജിതരായ ഖുറൈശികൾ മദീനയിലെ തലവനായ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കത്തെഴുതി"നിങ്ങൾ ഞങ്ങളുടെ എതിരാളിയായ മുഹമ്മദി (സ) നും കൂട്ടാളികൾക്കും അഭയം നൽകിയിരിക്കുന്നു.അതിന്നാൽ ഇയാളെ ഒറ്റക്കായോ,കൂട്ടമായോ പുറത്താക്കണം.അല്ലാത്ത പക്ഷം ഞങ്ങൾ നിങ്ങളെ ആക്രമിക്കും".ഇതറിഞ്ഞ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും,ഒന്നും വിജയിച്ചില്ല എന്നു മാത്രമല്ല അബ്ദുള്ളാ ഹിബ്നു ഉബൈദിനുവിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു.ഇതിന്റെ കാരണം മദീനയിലെ"ഔസ്,ഖസ്‌റജ്"എന്നീ ഗോത്രങ്ങൾ ഇസ്ലാം മതം സ്വീകരിച്ചതാണ്.പിന്നീട് മദീനയിലെ നേതാവ് "സഅദ്ബ്നു മുഅദ്"എന്ന മുസ്ലീം ആവുകയും ചെയ്തു.ഇദ്ദേഹം മക്കയിലേക്ക് ഉംറ നിർവഹിക്കാൻ പോയപ്പോൾ അബൂജഹൽ"ഹറമിൻ"ന്റെ കവാടത്തിൽ ഇദ്ദേഹത്തെ തടയുകയും അനന്തരം ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു"ഞങ്ങളുടെ മതത്തിൽ നിന്നു തെറ്റിയവർക്കു നിങ്ങൾ അഭയം നൽക്കുകയും ചെയ്തിട്ട് നിങ്ങൾ നിർഭയരായി ഇവിടെ"ത്വവാഫ്"ചെയുന്നത്"ഉമ്മയ്യ"ത്തിന്റെ അഥിതിയായതിനാലാണ്.അല്ലെങ്കിൽ നീ ജീവനും കൊണ്ടിവിടെനിന്നു പോവില്ലെന്നും".ഇതിനു സഅദ്ബ്നു മുഅദ് തക്ക മറുപടിയും നൽകി.അതിങ്ങനെയായിരുന്നു"മദീനയിൽ കൂടി നിങ്ങൾക്കുള്ള കച്ചവടമാർഗ്ഗം ഞാനും തടയും".ഇത് മക്കനിവാസിക്കൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നതിനാൽ,മുസ്ലീസമൂഹത്തോടുള്ള ശത്രുതാനിലപാടിൽ മാറ്റം വരുത്തേണ്ടതായ് വന്നു.
മദീനയിലെത്തിയ നബി ആദ്യമായ് ചെയ്തത് അവിടെത്തെ ഇസ്ലാമീക സമൂഹത്തിന്റെ ഭരണകാര്യങ്ങൾ ചിട്ടപ്പെടുത്തുകയും,ജൂതവിഭാഗങ്ങളുമായ് നിലന്നിന്നു പോന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക്കയുമണ് ചെയ്തത്.പിന്നീടുമാത്രമായിരുന്നു കച്ചവടകാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്.കച്ചവടകര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി നബി പ്രധാനമായും രണ്ടുകാര്യങ്ങളാണ് ചെയ്തത്.അതിൽ ആദ്യത്തേത് ചെങ്കടൽ തീരത്തിനും മദീനക്കും മദ്ധ്യേയുള്ള ഗോത്രവർഗ്ഗമായ"ജുഹൈന"യുമായും പ്രാന്തപ്രദേശങ്ങളിലെ ഗോത്രങ്ങളായ"യൻ ബുഇനം,ദുൽ ഉശൈറ,ബനൂസമുറ"എന്നിവരുമായും സൗഹ്യദ സഖ്യ ഉടമ്പടി ഉണ്ടാക്കുക്കയും ചെയ്തു.ഇവരെല്ലാം ഇസ്ലാമിനോടു കൂറുപുലർത്തുന്നവരായിരുന്നു.രണ്ടാമതായി ഖുറൈശി കച്ചവടക്കാരെ ഭീഷണിപ്പെടുത്താൻ തുടരെ തുടരെ സംഘങ്ങളെ അയച്ചിരുന്നു.ചില സംഘങ്ങളിൽ നബിയും ഉൾപ്പെട്ടിരുന്നു.ആദ്യവർഷത്തിൽ നാലു സംഘങ്ങളും രണ്ടാം വർഷത്തിൽ രണ്ടു സംഘങ്ങളെയുമാണ് അയച്ചതെന്ന് യുദ്ധ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തികാണുന്നു.ഇതിൽ നബി നേരിട്ട് നയിച്ചിരുന്ന സംഘത്തിന്റെ പേർ"ഗസ്‌വ"എന്നും സഹാബികളുടെ നേതൃത്വത്തിൽ പോയിരുന്ന സംഘങ്ങളുടെ പേർ"സരിയ്യ" എന്നുമാണ് അറിയപ്പെട്ടിരുന്നത്.ഈ സംഘങ്ങളിൽ നബി മദീനക്കാരെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതും ഈ ഭീഷണിപ്പെടുത്തൽ അതിന്റെ എല്ലാ മാന്യതയും പാലിച്ചിരുന്നു എന്നതും വളരെയേറെ ശ്രദ്ദേയമാണ്.കാരണം ഇതിൽ രക്തചൊരിച്ചല്ലോ,കച്ചവടസാമഗ്രിഹികൾ കൊള്ളയടിക്കല്ലോ ഉണ്ടായിരുന്നില്ല.പക്ഷെ മക്കാനിവാസികൾ ഇതിനെതിരെ തിരിച്ചടിച്ചത് മദീനാ നിവാസികളുടെ കച്ചവടസാമഗ്രിഹികൾ കൊള്ളയടിച്ചായിരുന്നു.കാര്യങ്ങൾ ഇത്രത്തോളം ആയപ്പോൾ ഇതിനെതിരെ മദീനായിലെ ഗോത്ര നിവാസികൾ മക്കക്ക് നിവാസികളെ തിരിച്ചടിച്ചു.അതിന്നാൽ മദിനയിൽ കൂടി മക്കയിലേക്കു ചരക്കുകൾ കൊണ്ടു പോകാൻ മക്കാഖുറൈശികൾ ഭയന്നു. അങ്ങനെ ഒരുനാൾ ക്യത്യമായ് പറഞ്ഞാൽ ക്രിസ്തുവർഷം623 ആദ്യമാസങ്ങളിൽ അല്ലെങ്കിൽ ഹിജറ രണ്ട് ശഹബാനിൽ സിറിയയിൽ നിന്ന് മക്കയിലേക്ക് മദിന വഴി പോയിരുന്ന കച്ചവടസംഘത്തിന്റെ പക്കൽ വളരെ അധികം ചരക്കുണ്ടായിരുന്നുവെങ്കിലും,കാവൽക്കാരായി ഉണ്ടായിരുന്നവർ മുപ്പതിനും നാൽപതിനും മദ്ധ്യേ മാത്രമായിരുന്നു.മദീനാഗോത്രങ്ങളുടെ കവർച്ചക്കിരയായ മുൻ സംഭവങ്ങൾ ഓർത്ത് സംഘതലവൻ"അബുസുഫിയാൻ" മക്കയിലേക്കു ദൂതുമായ് ദൂതനെ അയച്ചു.ദൂതിപ്രകാരമായിരുന്നു"മുഹമ്മദും (സ) കൂട്ടരും എന്റെ കയ്യിലുള്ള നിങ്ങളുടെ ധനം പിടിച്ചെടുക്കാൻ പുറപ്പെട്ടിരിക്കുന്നു ഉടൻ സഹായത്തിനെത്തുക".ഇതു വായിച്ച മക്കാഖുറൈശികൾക്ക് വളരെയേറെ ദേഷ്യം വരികയും അവർ യുദ്ധത്തിനായ് തയ്യാറാവുകയും ചെയ്തു.യുദ്ധത്തിന് 600 ഭടന്മാർ 100 കുതിരകളടങ്ങുന്ന ഭടന്മാരും ചേർന്ന് 1000 വരുന്ന സംഘം കച്ചവടക്കാരെ രക്ഷിക്കാനായ് പുറപ്പെട്ടു.
തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധ വാർത്തയറിഞ്ഞ നബി (സ) ഈ യുദ്ധത്തിൽ നിന്നും ഇസ്ലാമിനെ രക്ഷിക്കാൻ തനിക്കു കഴിഞ്ഞില്ലയെങ്കിൽ,മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും,ഖുറൈശി മതാനുഭാവികളായ"മുനഫിഖുകളും,മുശ്‌രിക്കുകളും"ഉള്ള മദീനയിൽ മക്കാഖുറൈശികൾ അക്രമിച്ചാൽ മുസ്ലീം സമൂഹമാണ് ഇല്ലാതാവുക എന്നതിനാലും നബി (സ) ഈ യുദ്ധത്തിനെതിരെ പോരാടുവാൻ നിശ്ചയിച്ചു.എന്നാൽ മദീനയിൽ നബി (സ) എത്തിയീട്ട് രണ്ടു വർഷങ്ങളേയാവുന്നുള്ളൂ എന്നതും ആയുധങ്ങൾ ഇല്ലാത്ത"മുജാഹിറുകളും,അൻസ്വാറുകളും"യഹൂദരുമായ് എതിർപ്പിലാണ്.എന്തുവന്നാലും പോരാറ്റാൻ നിശ്ചയിച്ച നബി (സ) "മുജാഹിറുകളെയും,അൻസ്വാറുകളെയും"വിളിച്ചു കൊണ്ടു ചോദിച്ചു"വടക്കുഭാഗത്ത് കച്ചവട സംഘമുണ്ട് അതുപോലെ തെക്കുഭാഗത്ത് ഖുറൈശി സംഘവുമുണ്ട് രണ്ടിലൊരുസംഘത്തെ നമുക്കു നേരിടേണം.അതിന്നാൽ ഏതുസംഘത്തെയാണു നേരിടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നത്"ഇതിനു മുറുപടി ലഭിച്ചത് കച്ചാവടസംഘത്തെ ആക്രമിക്കാനാണ് അധികം ആളുകളുടെയും താൽപര്യം.എന്നാൽ നബി (സ) ആഗ്രഹിച്ചത് ഖുറൈശികളെ ആക്രമിക്കാനായിരുന്നു.അതിനാൽ നബി (സ) ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ മുജാഹിറുകളിൽപ്പെട്ട"മിഖ്ദാദുൽ ഇബ്‌ബുഅംറ്"എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"റസൂലേ,അങ്ങയോട് അല്ലാഹു എന്തു പറഞ്ഞുവോ?അങ്ങോട്ടു പോവുക.ഞങ്ങളും അങ്ങോട്ട് അങ്ങയുടെ ഒപ്പമുണ്ട്.നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക,ഞങ്ങളിവിടെയിരുന്നു കൊള്ളാം എന്നു പറഞ്ഞിരുന്നു മൂസ്സ (അ) മയോട് ഇസ്രായേലുക്കാർ.അതുപോലെ ഞങ്ങൾ പറയാതെ മറിച്ചു പറയുന്നു,അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധം ചെയ്യുക. അങ്ങയോടോപ്പം ഞങ്ങളും ജീവൻ കൊടുത്തും പൊരുതും"എന്നുപറഞ്ഞവസാനിപ്പിച്ചു.അൻസ്വാറുകളുടെ പക്കൽ നിന്നു മറുപടിയോന്നും വരാതെയായപ്പോൾ നബി (സ) ചോദ്യം ആവർത്തിച്ചപ്പോൾ അൻസ്വാർകളുടെയിടയിൽ നിന്ന്"സഅദു ഇബ്‌നുമുഅദ് (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"അങ്ങ് ഞങ്ങളെ ഉദേശിച്ചാണ് എന്നു തോന്നുന്നു ചോദ്യം ആവർത്തിച്ച്തെന്നു തോന്നുന്നതിനാൽ പറയുകയാണ്,ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും,അങ്ങ് സത്യവാദിയാണ് എന്ന് സമ്മദിച്ചിരിക്കുകയും,അങ്ങയെ അനുസരിക്കാൻ ഞങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.റസൂലേ അങ്ങ് ഉദേശിച്ചിടത്തേക്ക് നീങ്ങുക.അങ്ങ് സമുദ്രത്തിലേക്കിറങ്ങുകയാണെങ്കിൽ പോലും ഞങ്ങൾ അങ്ങയെ അനുസരിക്കും.ആരും പിൻവാങ്ങുകയില്ല.ശത്രുവിനെ നേരിടുമ്പോൾ ഞങ്ങളുടെ ബോധവും,ധൈര്യവും തെളിയിക്കുന്നതാണ്.ഇവിടെനിന്ന് അങ്ങ് പുറപ്പെട്ടാലും ഞങ്ങൾ അങ്ങയോടോപ്പമുണ്ട്"എന്നുപറഞ്ഞവസാനിപ്പിച്ചു.ഇതനുസരിച്ച് നബി (സ) ഖുറൈശി സംഘത്തെ നേരിടാനായി മുജാഹിറുകൾ എൺപത്തിയാറ്,ഔസ് ഗോത്രക്കാർ അറുപത്തിയോന്ന്,ഖസ്‌റജ് ഗോത്രക്കാർ നൂറ്റിയെഴുപത് മൊത്തം മുന്നൂറ്റിപതിനേഴ് പേരടങ്ങുന്ന ആ ചെറുസൈന്യം യാത്രയായ്.ഇതിൽ കുതിരയുളവർ വെറും മൂന്നോ നാലോ പേർ മാത്രം,പിന്നെ എഴുപത് ഒട്ടകങ്ങളും,അറുപതാളുകൾക്കുമാത്രവുമായിരുന്നു ഇതിൽ കവചമുണ്ടായിരുന്നത്.ഒപ്പം ആയുധങ്ങളും കുറവായിരുന്നു.മൂന്നു,നാലുപേർ വീതം മാറി മാറി ഒട്ടകപ്പുറത്തു യാത്ര ചെയ്തു.ആത്മത്യാഗവും മതിമരന്ന് ആവേശത്താലുമാണ് ഇത്തരം അപകടകരമായ ഒരു യുദ്ധത്തുനു തയ്യാറായതെന്നു നമുക്കു മനസ്സിലാക്കാം.ഇസ്ലാമിനോടുള്ള അവസരസേവകർക്ക് ഇത് ഒരു ഭ്രാന്തൻ നയമായിട്ടാണ്‌കാണാൻ കഴിഞ്ഞിരുന്നത്.ഇവർ വിശ്വാസത്തിന്റെ പേരിൽ ജീവനും ധനവും നഷ്ടപ്പെടുത്തുവാൻ തയ്യാറായിരുന്നില്ലയെന്നു മാത്രമല്ല ഇസ്ലാമിനെ കളിയാക്കുകയും ചെയ്തു.
നബിയും യഥാർത്ഥ വിശ്വസികളും സർവ്വതും മറന്ന് ജീവമരണ പോരാട്ടത്തിനായി തെക്കുഭാഗത്തേക്കുനീങ്ങി.ഇവിടെയാണല്ലോ,ഖുറൈശിപ്പടയുള്ളത്.അങ്ങനെ റംസാൻ പതിനേഴ്,ഹിജറ രണ്ടാം വർഷം ബദറിൽ ഇരുസംഘങ്ങളും അണിനിരന്നപ്പോൾ,മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങളും വേണ്ടയത്രയില്ലെന്നുകണ്ട നബി (സ) ഭക്തിപൂർവം ഇരുകൈകളും മുകളിലോട്ടുയർത്തി വളരെ വിനീതനായി അല്ലാഹുവിനോട് അഭ്യർത്ഥിച്ചു"അല്ലഹുവേ ഘുറൈശികൾ അഹങ്കാരത്താൽ അങ്ങയുടെ ദൂതൻ കള്ളനാണ് എന്നു വരുത്തുവാൻ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാൽ അങ്ങ് വാഗ്‌ദാനം ചെയ്തസഹായത്തിനായ് ഞാൻ അങ്ങയോടു യാചിക്കുകയാണ് ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാൽ പിന്നെ ഈ ഭൂമിയിൽ അങ്ങയെ ആരാധിക്കാൻ അരും തന്നെ അവശേഷിക്കില്ല"എന്നുപറഞ്ഞവസാനിപ്പിച്ചു.
പോരാട്ടത്തിൽ പരീക്ഷണം മുജ്ജാഹിറുകൾക്കായിരുന്നു.ശത്രുപക്ഷത്ത് സ്വന്തം പിതാക്കൾ,പുത്രന്മാർ,സഹോദരങ്ങൾ അങ്ങനെ നീളുന്നു ബന്ധുക്കൾ.അടർക്കളത്തിൽ സ്വന്തം വാളിനുനേരെവരുന്നത് സ്വന്തക്കാർ തന്നെയാണ്.ഈ അവസരത്തിൽ എങ്ങനെയാണ് കൈകൾക്ക് യുദ്ധത്തിനായ് ബലം ലഭിക്കുക.പക്ഷെ ഇവിടെ ബന്ധുക്കൾ തമ്മില്ല യുദ്ധം എന്നതിനാൽ എല്ലാ ബന്ധങ്ങളും വിചേദിക്കാൻ തിരുമാനിച്ചു.ഇവിടെ അവിശ്വസവും, വിശ്വസവും ത്മിലാണ് യുദ്ധം ചെയ്യുന്നത്.അൻസ്വാറുകളുടെ ചിന്തയും വിഭിനമായിരുന്നില്ല.മദീനയിൽ മുസ്ലീമിനഭയം കൊടുത്തതന്നാൽ പ്രഭല ഗോത്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ശത്രുതയും പിന്നെ ഇപ്പോൾ ഇസ്ലാമിനായ് യുദ്ധവും.അറേബ്യയിലെ മുഴുവൻ ശത്രുതയും ഞങ്ങളുടെ ഈ ചെറിയ സമൂഹം വിളിച്ചുവരുത്തുന്നുവെന്ന സത്യം മനസ്സിലാക്കിയെങ്കിലും,ആദർശത്തിന്റെയും വിശ്വസത്തിന്റെയും പേരിൽ എല്ലാം അവഗണിച്ച് യുദ്ധത്തിനായ് തയ്യാറാവുകയായിരുന്നു.
അങ്ങനെ ദ്രഢവിശ്വസാത്തിന്റെ മുന്നിൽ ഖുറൈശി പട പരാജയമടഞ്ഞു.നിരായുധരായ വിശ്വസാത്തിന്റെ അനുയായികൾക്കു ലഭിച്ച വിജയത്തിൽ എഴുപതു ഖുറൈശികൾ വധിക്കപ്പെടുകയും,എഴുപതുപേർ ബന്ധസ്ഥരാവുകയും,യുദ്ധ സാമഗ്രിഹികൾ മിസ്ലീമുകൾക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനേത്രനായകർ ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായ് ഉയർന്നു.ബദർ യുദ്ധത്തിനു മുൻപ് ഇസ്ല്ലാം ഒരു മതമായിരുന്നു.എന്നാൽ യുദ്ധത്തിനുശേഷം ഇസ്ല്ലാം ഒരു രാഷ്ട്രമായി മാറി. ഈ യുദ്ധം ഇസ്ലാമിന്റെ വിശുത മത ഗ്രന്ഥമായ "ഖുർആനിൽ"പറയുന്ന മഹത്തായ യുദ്ധം.ഇവിടെ നിന്ന് ഇസ്ലാമിന്റെ ധാർമീകത ലോകത്തിന്റെ മുന്നിൽ എത്തിക്കുവാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരനഘടനാവകുപ്പുകൾ"ദാറുലിസ്ലാമിനു" പുറത്തുള്ളവർക്കു കാണിച്ചു കൊടുക്കുവാനും ഈയുദ്ധത്തിനു കഴിഞ്ഞു.
http://ml.wikipedia.org/wiki/%E0%B4%AC%E0%B4%A6%E0%B5%8D%E0%B5%BC_%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82
No comments:
Post a Comment