Thursday, January 27, 2011

എന്തുകൊണ്ടാണ്‌ അടിമത്തത്തെ പൂർണമായി നിരോധിക്കാൻ ഖുർആൻ സന്നദ്ധമാകാതിരുന്നത്‌?

അടിമത്തം ഇല്ലാതാക്കുവാനാവശ്യമായ പ്രായോഗികമായ നടപടിക്രമ ങ്ങൾ സ്വീകരിച്ച ഇസ്ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ നിരോധിച്ച തുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊ ന്നും പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിത്‌?

ഒന്നിലധികം കാരണങ്ങളുണ്ട്‌. അടിമത്തത്തെ പാടെ നിരോധിക്കാത്ത
ഖുർആനിന്റെ നടപടി അതിന്റെ സർവകാലികതയാണ്‌ വ്യക്തമാക്കു ന്നത്‌. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച്‌ ശരിക്കറിയാവുന്ന ദൈവം തമ്പുരാനിൽനിന്നുള്ളതാണ്‌ ഖുർ ആൻ എന്ന വസ്തുതയാണ്‌ ഈ വിഷയത്തിലെ അതിന്റെ നിലപാടിൽ നിന്നും നമുക്ക്‌ മനസ്സിലാക്കാൻ കഴിയുന്നത്‌. ഇസ്ലാം കാലാതിവർത്തിയാ ണെന്നും അതിന്റെ നിർദേശങ്ങൾ എക്കാലത്തും പ്രായോഗികമാണെ ന്നുമുള്ള വസ്തുതയാണ്‌ അടിമത്തം പാടെ നിരോധിക്കാത്ത അതിന്റെ നടപടിയെക്കുറിച്ച്‌ അവഗാഹമായി പഠിച്ചാൽ ബോധ്യപ്പെടുക. അടിമത്ത വ്യവസ്ഥിതിയുടെ ആരംഭംതന്നെ യുദ്ധത്തടവുകാരിൽനി ന്നായിരുന്നുവല്ലോ. അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ട്‌ ആധുനി ക രാഷ്ട്രങ്ങൾ നടത്തിയ പ്രഖ്യാപനങ്ങൾക്കു മുമ്പ്‌ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു വ്യാപകമായി നിലനിന്നിരു ന്നത്‌. യുദ്ധത്തിൽ ബന്ദികളായി പിടിക്കപ്പെടുന്നവരെ ഒന്നുകിൽ കൊന്നു കളയുക, അല്ലെങ്കിൽ അടിമകളാക്കുക. ഇതാണ്‌ നടന്നിരുന്നത്‌. ഇവ മാ ത്രമായിരുന്നു പ്രായോഗികമായ മാർഗങ്ങൾ. അതല്ലാതെ അവരെ തടവു കാരായി പാർപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളൊന്നും അന്നുണ്ടായി രുന്നില്ലല്ലോ. യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്നവരെ എന്തു ചെയ്യണം? ഇക്കാര്യത്തിൽ ഖുർആൻ നൽകുന്ന നിർദേശമിങ്ങനെയാണ്‌: “ആകയാൽ സത്യനിഷേധികളുമായി നിങ്ങൾ ഏറ്റുമുട്ടിയാൽ (നിങ്ങൾ) പിരടികളിൽ വെട്ടുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്തുകഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനുശേഷം (അവരോ ട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കിൽ മോചനമൂല്യം വാങ്ങി വിട്ട യക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങൾ ഇറക്കിവെക്കുന്നതുവ രെയാണിത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ” (47:4) ശത്രുക്കളെ യുദ്ധ ഭൂമിയിൽ വെച്ച്‌ വധിക്കുവാൻ അനുശാസിക്കുന്ന ഈ സൂക്തത്തിൽ ബ ന്ധനസ്ഥരായവരെ പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുവാനാ ണ്‌ കൽപിച്ചിരിക്കുന്നത്‌. ഈ സൂക്തത്തിന്റെ വെളിച്ചത്തിൽ പ്രവാചകാന ​‍ുചരന്മാരിൽ പ്രമുഖരെല്ലാം യുദ്ധത്തടവുകാരെ വധിക്കാൻ പാടില്ലെ ന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. യുദ്ധത്തടവുകാരെ നാലു വിധത്തിൽ കൈകാര്യം ചെയ്യുവാൻ പ്രവാ ചകൻ (സ) മാതൃക കാണിച്ചിട്ടുണ്ട്‌. 1. വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത്‌ മുസ്ലിം സമൂഹ ത്തിന്‌ ഹാനികരമല്ലെന്ന്‌ ബോധ്യപ്പെടുന്ന അവസ്ഥയിൽ യുദ്ധത്തടവു കാരെ വെറുതെ വിട്ടയക്കാവുന്നതാണ്‌. 2. ശത്രുക്കൾ പിടിച്ചുവെച്ച മുസ്ലിം തടവുകാർക്കു പകരമായി അവരെ കൈമാറുക. 3. പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക. 4. മുസ്ലിം യോദ്ധാക്കൾക്ക്‌ അടിമകളെ ഭാഗിച്ച്‌ നൽകുക. പ്രവാചകൻ (സ) വിവിധ യുദ്ധങ്ങളിൽ മുകളിൽ പറഞ്ഞ വ്യത്യസ്തമാ ർഗങ്ങൾ സ്വീകരിച്ചിരുന്നതായി കാണാം. ഇതിൽ നാലാമത്തെ മാർഗമാ യ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാർഗ ങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ്‌ സ്വീകരിച്ചിരു ന്നത്‌. അടിമത്തം പൂർണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കിൽ ഈ മാർ ഗം സ്വീകരിക്കുവാൻ മുസ്ലിം സമൂഹത്തിന്‌ ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തിൽ മുസ്ലിം കൾക്ക്‌ ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്നതാണ്‌വസ്തുത. മുസ്ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവർ അടിമത്തത്തെ ഒരു മാർ ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ല ക്ഷ്യമായിക്കണ്ട്‌ യുദ്ധത്തിൽ ഏർപ്പെടുന്നവരുമായിരുന്നു. അവരുമായി യു ദ്ധം ചെയ്യുമ്പോൾ മുസ്ലിംകളിൽനിന്ന്‌ അവർ തടവുകാരായി പിടിക്കു ന്നവരെ അവർ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമാ യിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെങ്കിൽ മുസ്ലിംകൾക്ക്‌ അവരിൽനിന്നുള്ള ബന്ദികളെ അടിമകളാക്കുവാൻ പറ്റുകയില്ല. ഇത്‌ ശ ത്രുക്കൾക്ക്‌ മുസ്ലിം ബന്ദികളുടെ മേൽ കൂടുതൽ ക്രൂരത കാണിക്കുവാ നുള്ള അവസരമുണ്ടാക്കുകയാണ്‌ ചെയ്യുക. മുസ്ലിംകൾക്കാണെങ്കിൽ അവ രിൽനിന്ന്‌ പിടിക്കപ്പെട്ടവർക്കും വേണ്ടി വില പേശുവാനായി ശത്രുക്ക ളിൽനിന്ന്‌ പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല. ഇസ്ലാമിൽ അടിമത്തം നിരോധിക്കപ്പെട്ടാൽ അവരിൽനിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്ലിംകൾക്ക്‌ കഴിയുകയില്ലെ ന്ന്‌ ശത്രുക്കൾക്കറിയാം. അതുകൊണ്ടുതന്നെ അവരിൽനിന്ന്‌ പിടിക്കപ്പെ ട്ട ബന്ദികൾക്ക്‌ പകരമായി മുസ്ലിംകളിൽനിന്ന്‌ പിടിക്കപ്പെട്ട ബന്ദികളെസ്വ തന്ത്രരാക്കുകയെന്ന പരസ്പര ധാരണക്ക്‌ ശത്രുക്കൾ സന്നദ്ധരാവുകയി ല്ല.

മുസ്ലിംകൾക്കാണെങ്കിൽ ശത്രുക്കളിൽനിന്നുള്ള ബന്ദികൾ ഒരു തലവേ ദന മാത്രമായിത്തീരുകയും ചെയ്യും. അവർക്കുള്ള താമസസ്ഥലം ഉണ്ടാ ക്കുക മുസ്ലിം സമൂഹത്തിന്റെ ബാധ്യതതായിത്തീരും. ആയിരക്കണ ക്കിനാളുകൾ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളിൽ അവർക്കെ ല്ലാം താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്കരമാ യിത്തീരുമെന്ന്‌ പറയേണ്ടതില്ലല്ലോ. അവർക്കുള്ള ഭക്ഷണവും വസ്ത്രവു മെല്ലാം നൽകാൻ മുസ്ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവർ ഇവിടെ ഇസ്ലാമിക സമൂഹത്തിന്റെ സംരക്ഷണത്തിൽ സുഖകരമായി ജീവിക്കുമ്പോൾ മുസ്ലിംകളിൽനിന്ന്‌ പിടിക്കപ്പെട്ട ബന്ദികൾ ഇസ്ലാമി​‍െ ന്റ ശത്രുക്കളുടെ ക്രൂരതകൾ സഹിച്ച്‌ അവർ ഏൽപിക്കുന്ന കഠിനമായ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാവും. ഇത്‌ ഒരിക്കലും നീതിയാവു കയില്ലല്ലോ. മുസ്ലിം സമൂഹത്തിന്റെ നാശത്തിനാണ്‌ അതു നിമിത്തമാവു ക. യുദ്ധം ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നുംചെ യ്യാത്ത ഒരു അവസ്ഥയാണ്‌ ഇതുവഴി സംജാതമാവുക. അതുകൊ ണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയി ൽ ഇസ്ലാം അടിമത്തം നിരോധിച്ചിരുന്നുവെങ്കിൽ അത്‌ ആത്മഹത്യാ പരമാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ സർവകാലജ്ഞാനിയായ അല്ലാഹു അടിമത്തം നിരോധിക്കാതിരുന്നത്‌. ലോകത്ത്‌ അടിമത്തം ഒരു സ്ഥാപനമായി നിലനിൽക്കെ ഇസ്ലാം അതു നിരോധിക്കുന്നതുകൊണ്ട്‌ പ്രായോഗിക തലത്തിൽ ഗുണത്തേക്കാളേ റെ ദോഷമാണുണ്ടാവുകയെന്നുള്ളതാണ്‌ വാസ്തവം. അടിമത്തം അ നുവദിച്ചിരിക്കുന്ന ഇസ്ലാം അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെ ന്നും അടിമക്ക്‌ അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ല നിലയിൽ വർത്തിക്കണമെന്നും ക്രൂരമായി പെരുമാറരുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്കർഷിക്കുകയും ചെയ്യുന്നു. അതുകൊ ണ്ടുതന്നെ ഒരു മുസ്ലിമിന്റെ കീഴിൽ ജീവിക്കുന്ന അടിമയെ സംന്‌ ധിച്ചിടത്തോളം അടിമത്തം അവന്‌ ഒരു ഭാരമായിത്തീരുകയില്ല. അതോടൊ പ്പംതന്നെ അവൻ സ്വതന്ത്രനാകുവാൻ ഏതു സമയത്തും സാധ്യതയു ണ്ടുതാനും. സ്വാതന്ത്ര്യം വേണമെന്ന്‌ സ്വയം തോന്നുമ്പോൾ അവൻസ്വാ തന്ത്ര്യം നേടുവാൻ സാധിക്കുകയും ചെയ്യും. എന്നാൽ ഇതേ അടിമ ഇത്തരം ധർമങ്ങളിലൊന്നും വിശ്വാസമില്ലാ ത്ത ഒരു അമുസ്ലിമിന്റെ കീഴിലാണുള്ളതെങ്കിലോ? അയാൾക്ക്‌ അതി ക്രൂരമായ പെരുമാറ്റവും അതിനീചമായ അപമാനവുമാണ്‌ ലഭിക്കുക. അയാ ളെ സംന്ധിച്ചിടത്തോളം അടിമത്തത്തിൽനിന്നുള്ള മോചനം ഒരി ക്കലും നടപ്പിലാകാത്ത സ്വപ്നം മാത്രമായിരിക്കും. ഒരു മുസ്ലിമിന്റെ കീഴിലുള്ള അടിമയായിരിക്കാനാണ്‌ അതുകൊണ്ടുതന്നെ അടിമകൾ ഇഷ്‌ ടപ്പെടുക. അവിടെ മാന്യമായ പെരുമാറ്റവും സഹാനുഭൂതിയോടുകൂടിയു ള്ള സഹകരണവും കിട്ടുമല്ലോ. എന്നാൽ, ഇസ്ലാം അടിമത്തം നിരോധ ​‍ിച്ചിരുന്നെങ്കിൽ ഒരിക്കലും അടിമക്ക്‌ അത്തരമൊരു ജീവിതം നൽ കുവാൻ ആരും സന്നദ്ധരാവുകയില്ല. മുസ്ലിമിനാണെങ്കിൽ അടിമകളെവെ ച്ചുകൊണ്ടിരിക്കാൻ പറ്റുകയുമില്ലല്ലോ. അടിമത്തം നിലനിൽക്കുന്ന ഒരു സാമൂഹിക സംവിധാനത്തിൽ ഇസ്ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട്‌ കാര്യമായ ഗുണങ്ങ ളൊന്നുമില്ലെന്ന്‌ മാത്രമല്ല അടിമയെ സംന്ധിച്ചിടത്തോളം അത്‌ കൂടു തൽ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ. മുസ്ലിം സമൂഹത്തിന്റെ നിലനിൽപിനെത്തന്നെ ആ നിരോധം പ്രതികൂലമായി ബാധിക്കുകയുംചെ യ്യും. അതുകൊണ്ടുതന്നെ അടിമകളുടെ മാനസികവും ശാരീരികവുമാ യ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അതിനാവശ്യമായ പ്രായോ ഗിക നിയമങ്ങൾ ആവിഷ്കരിക്കുകയുമാണ്‌ ഇസ്ലാം ചെയ്തത്‌. അതുമാ​‍്ര തമാണ്‌ അത്തരമൊരു സമൂഹത്തിൽ കരണീയമായിട്ടുള്ളത്‌; പ്രായോ ഗികവും.

അടിമസ്ത്രീയുമായി ബന്ധപ്പെടാൻ ഖുർആൻ എന്തുകൊണ്ടാണ്‌വിവാഹം നിർന്ധമാക്കാതിരുന്നത്‌?

അടിമസ്ത്രീയുമായി ബന്ധപ്പെടാൻ ഖുർആൻ എന്തുകൊണ്ടാണ്‌വിവാഹം നിർന്ധമാക്കാതിരുന്നത്‌?

അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവർക്ക്‌ അങ്ങനെ ചെയ്യാ നുള്ള അനുവാദം ഖുർആൻ നൽകുന്നുണ്ട്‌ (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നൽകുന്നതാണെന്നാണ്‌ പ്രവാചകൻ (സ) പഠിപ്പി ച്ചിരിക്കുന്നത്‌. “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്ന യാക്കുകയും അവൾക്ക്‌ ഏറ്റവും നന്നായി വിദ്യാഭ്യാസം നൽകുകയും പിന്നീട്‌ അവളെ മോചിപ്പിച്ച്‌ സ്വയം വിവാഹം കഴിക്കുകയും ചെയ്തവ നും ഇരട്ടി പ്രതിഫലമുണ്ട്‌” (ബുഖാരി, മുസ്ലിം). അടിമയുടെ രക്ഷിതാവ്‌ ഉടമയാണ്‌, പുരുഷനായിരുന്നാലും സ്ത്രീയായി രുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴിൽ കഴിയുന്ന അടിമസ്‌ ത്രീയുടെ കൈകാര്യകർതൃത്വം ആ പുരുഷനിലാണ്‌ നിക്ഷിപ്തമായിരി ക്കുന്നത്‌. അവളെ മറ്റൊരാൾക്ക്‌ വിവാഹം ചെയ്തുകൊടുക്കുകയാണെ ങ്കിൽ അവനാണ്‌ അത്‌ നിർവഹിക്കേണ്ടത്‌. അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും അവൻതന്നെ. അതുകൊണ്ടുതന്നെ അവളെ വിവാഹംചെ യ്യുകയെന്ന കർമം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മിൽ നടക്കുന്ന കരാറാണ്‌ ഇസ്ലാമിലെ വിവാഹം. ഇവിടെ രണ്ടു പേ രും ഉടമതന്നെയാണ്‌. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ്‌ അപ്രസക്തമാ ണ്‌. പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാ ണ്‌ ഖുർആൻ നിഷ്കർഷിക്കുന്നത്‌ (4:3). നാലു ഭാര്യമാരുള്ള ഒരാളുടെകീ ഴിൽ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാൾക്ക്‌ അവ ളെ വിവാഹം ചെയ്യുവാൻ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കുവാൻ അയാൾ സന്നദ്ധനല്ലെങ്കിൽ പാരതന്ത്ര്യത്തിൽനിന്നുള്ള മോചനം അവൾ ക്ക്‌ ഒരു സ്വപ്നമായി അവശേഷിക്കും. അവളുടെ ലൈംഗികദാഹം ശമി പ്പിക്കുവാൻ വ്യഭിചാരത്തെ സമീപിക്കുവാൻ അവൾ നിർന്ധിതയാവും. എന്നാൽ, ഉടമക്ക്‌ വിവാഹം കൂടാതെതന്നെ അവളുമായി ലൈംഗിക ന്ധം പുലർത്താമെന്ന നിയമമുള്ളതിനാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പ രിഹാരമാവും. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുകവഴി സ്വാതന്ത്ര്യത്തിലേ ക്ക്‌ നടന്നുപോകാൻ അവൾക്ക്‌ സാധിക്കും. അവളുടെ ലൈംഗികത ക്കുള്ള പരിഹാരമാകും. അടിമത്തം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വമ്പിച്ച മൂല്യത്തകർച്ചക്കാണ്‌, അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാ നുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കിൽ അതു നിമിത്തമാവുക. അതോടൊ പ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്നവുമു ണ്ട്‌. അവരും സ്വാഭാവികമായും അടിമകളായി മാറുകയാണ്‌ ചെയ്യുക. അടിമത്തം ഒരിക്കലും അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായി ത്തീരുകയാണ്‌ ഇതിന്റെ ഫലം. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാൻ ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാ നുള്ള സംവിധാനമാണുണ്ടാക്കുന്നത്‌. അതിന്‌ `വിവാഹം` ഒരു നിന്ധ നയായി വെക്കുകയാണെങ്കിൽ ഇസ്ലാം ഉദ്ദേശിക്കുന്ന ഫലങ്ങളുണ്ടാക്കുവാ ൻ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാൻ എല്ലാ ഉടമകളും തയാറാവുകയില്ലല്ലോ. നാല്‌ ഭാര്യമാരുള്ളവർക്ക്‌ അത്‌ അസാധ്യവുമാണ്‌.

അടിമസ്ത്രീകളുടെ എണ്ണം ഇസ്ലാം പരിമിതപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്‌?

വിവാഹം നാലിൽ പരിമിതപ്പെടുത്തണമെന്ന്‌ നിഷ്കർഷിച്ച ഇസ്ലാം പക്ഷേ, കൈവശം വെക്കാവുന്ന അടിമസ്ത്രീകളുടെ എണ്ണത്തിന്‌ യാതൊരു നിയന്ത്രണവുമേർപ്പെടുത്തിയിട്ടില്ല. ഒരാൾക്ക്‌ എത്ര അടിമസ്ത്രീകളെയും കൈവശം വെച്ചുകൊണ്ടിരിക്കാം എന്നർഥം. എന്തുകൊണ്ടാണ്‌ ഇസ്‌ ലാം ഇത്‌ അനുവദിച്ചത്‌?

അടിമകൾ യജമാനന്റെ കൈവശം എത്തിച്ചേരുന്നത്‌ മൂന്നു മാർഗ ങ്ങളിലൂടെയാണ്‌. അനന്തരാവകാശമായി, സ്വയം വാങ്ങുക, യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുക എന്നീ വഴികളിലൂടെ. ഇതിൽ ഒരാൾക്ക്സ്വ ന്തം ഇച്ഛ പ്രകാരം അടിമകളുടെ എണ്ണം പരിമിതപ്പെടുത്തുവാൻ കഴി യുക സ്വയം വാങ്ങുന്ന കാര്യത്തിൽ മാത്രമാണ്‌. അനന്തരാവകാശമായി കിട്ടുകയോ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട്‌ അടിമകളായി ത്തീർന്ന്‌ ഒരാളുടെ കൈവശം എത്തിച്ചേരുകയോ ചെയ്യുന്ന അടിമകളുടെ എണ്ണം അയാൾക്ക്‌ നിയന്ത്രിക്കുവാനോ പരിമിതപ്പെടുത്തുവാനോ കഴി യില്ല. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ അടിമകളാക്കുവാനാ ണ്‌ ഭരണകൂടം തീരുമാനിക്കുന്നതെങ്കിൽ യുദ്ധത്തിൽ പങ്കെടുത്തവർക്കി ടയിൽ അവരെ വീതിച്ചു നൽകുകയാണ്‌ ചെയ്യുക. കുറെയേറെപ്പേരെ തട വുകാരായി പിടിക്കുകയാണെങ്കിൽ ഓരോരുത്തരുടെയും കൈവശം എ ത്തിപ്പെടുന്ന അടിമകളുടെ എണ്ണവും കൂടും. ഹുനൈൻ യുദ്ധത്തിൽ ആറാ യിരത്തോളം പേരെ തടവുകാരായി പിടിച്ചിരുന്നുവെന്ന്‌ ചരിത്രത്തിൽ കാണാം. യുദ്ധത്തിൽ പിടിക്കപ്പെടുന്നവരെ അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ അടിമകളാക്കി മാറ്റിയിരുന്നുള്ളൂ. യുദ്ധത്തിൽ ശത്രുക്കൾ പരാജയ പ്പെട്ടാൽ അവരുടെ രാജ്യത്തെ സ്ത്രീകളെയോ കുട്ടികളെയോ തടവു കാരായി പിടിക്കുന്ന പതിവ്‌ മുസ്ലിംകൾക്കുണ്ടായിരുന്നില്ല. ഖലീഫമാരുടെകാ ലത്ത്‌ നടന്ന യുദ്ധങ്ങളിൽ സിറിയ, ഫലസ്തീൻ, ഇറാഖ്‌, ഈജിപ്ത്‌ എന്നീ രാജ്യങ്ങളിൽ ആരെയും അടിമകളാക്കി മാറ്റിയിരുന്നില്ലെന്ന്‌ കാ ണാനാവും. യുദ്ധത്തിൽ പുരുഷന്മാർ വധിക്കപ്പെടുകയോ ബന്ധനസ്ഥരാ യി പിടിക്കപ്പെടുകയോ ചെയ്താൽ സ്ത്രീകളും കുട്ടികളും അനാഥരായി ത്ത ​‍ീരുകയായിരിക്കും ഫലം. അവരെ യുദ്ധത്തിൽ വധിക്കുവാൻ പാടി​‍െ ല്ലന്ന്‌ ഇസ്ലാം നിഷ്കർഷിച്ചിട്ടുണ്ട്‌. പുരുഷന്മാരോടൊപ്പം യുദ്ധത്തിന്‌ പുറപ്പെടുന്ന സ്ത്രീകളും കുട്ടികളും തടവുകാരായി പിടിക്കപ്പെട്ടാൽത​‍െ ന്ന മുസ്ലിം തടവുകാർക്ക്‌ പകരമായി കൈമാറുകയായിരുന്നു പലപ്പോഴും ചെയ്തിരുന്നത്‌. ചില അവസരങ്ങളിൽ അവരെ അടിമകളാക്കി മാറ്റുവാന ​‍ും ഇസ്ലാം അനുവദിച്ചിരുന്നു. അടിമത്തം നിലനിന്നിരുന്ന ഒരു സമ ​‍ൂഹത്തിലായിരുന്നു ഈ അനുവാദമെന്നോർക്കണം. ഏതായിരുന്നാലും ഈ വഴികളിലൂടെയെല്ലാം തങ്ങളുടെ കൈവശമെ ത്തിച്ചേരുന്ന അടിമകളെ പരിമിതപ്പെടുത്തുക അന്നത്തെ സാഹചര്യത്തിൽ തികച്ചും പ്രയാസകരമായിരുന്നു. സ്ത്രീകളുടെ സ്ഥിതിയും അതുതന്നെ. ഇങ്ങനെ കൈവശം എത്തിച്ചേരുന്ന സ്ത്രീകളെ എന്തുചെയ്യണമെന്നുള്ള താണ്‌ പ്രശ്നം. അവരെ മറ്റൊരാൾക്ക്‌ വിവാഹം ചെയ്തുകൊടുക്കാം. ഒരു സ്വതന്ത്രൻ അടിമയെ വിവാഹം ചെയ്യുവാനുള്ള സാധ്യത തുലോം വിര ളമായിരുന്നുവെന്നോർക്കുക. അല്ലെങ്കിൽ മറ്റൊരു അടിമക്കു വിവാഹംചെ യ്തുകൊടുക്കാം. രണ്ടാണെങ്കിലും അവൾ അയാളുടെ സ്വത്തായിരി ക്കുന്നിടത്തോളം കാലം അവളിലുണ്ടാകുന്ന കുഞ്ഞുങ്ങളും ഇയാളുടെസ്വ ത്തായിരിക്കും. അവരും അടിമകളായിത്തീരുമെന്നർഥം. അതല്ലെങ്കിൽ നിരുപാധികം അവരെ സ്വതന്ത്രരാക്കി വിടാം. അത്തരത്തിലുള്ള സ്വാത ന്ത്ര്യം അവരുടെ അനാഥത്വത്തിനാണ്‌ വഴിവെക്കുക; ഗുരുതരമായ മൂല്യ ത്തകർച്ചക്കും. മറ്റൊരു മാർഗമാണ്‌ അവളെ വിവാഹം കഴിക്കാതെതന്നെ, അവളുടെ മാനുഷികമായ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊണ്ട്‌ ഉടമയോടൊപ്പം താമസിപ്പിക്കുകയെന്നത്‌. (അവളെ സ്വതന്ത്രയാക്കി വിവാ ഹം ചെയ്യുക എല്ലാ ഉടമകളുടെ കാര്യത്തിലും പ്രായോഗികമായിരി ക്കുകയില്ലല്ലോ). അങ്ങനെ ജീവിക്കുന്ന അടിമകളുടെ എണ്ണം പരിമിതപ്പെടുത്തിയാൽ ആ പരിധിക്കു മുകളിൽ വരുന്ന ഉടമയോടൊപ്പം കഴിയുന്ന അടിമസ്ത്രീ കളെ എന്തു ചെയ്യണമെന്ന പ്രശ്നമുത്ഭവിക്കും. അവർക്ക്‌ സ്വാതന്ത്ര്യം പ്രാപിക്കുവാൻ മാർഗങ്ങളൊന്നുമുണ്ടാവുകയില്ല. അവരുടെ ലൈംഗികത അവഗണിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യും. ഇത്‌വ മ്പിച്ച ധാർമിക പ്രശ്നങ്ങൾക്ക്‌ നിമിത്തമാകും. അടിമവ്യവസഥ്‌ ​‍ിതി നിലനിൽക്കുന്ന സമൂഹത്തിന്റെ ഭൂമികയിൽനി ന്നുകൊണ്ട്‌ ഈ പ്രശ്നത്തെയും നോക്കിക്കണ്ടാൽ ഇക്കാര്യത്തിൽ ഇസ്ലാം നിശ്ചയിച്ച നിയമങ്ങൾ പ്രായോഗികമാണെന്ന വസ്തുത വ്യക്തമാ വും. പ്രസ്തുത സമൂഹത്തിൽ ഒരാളുടെ കൈവശം എത്തിച്ചേരുന്ന പുരുഷ അടിമകളുടെ എണ്ണത്തിന്‌ പരിധി കൽപിക്കാൻ കഴിയില്ല. ഇതു തന്നെയാണ്‌ സ്ത്രീ അടിമകളുടെയും അവസ്ഥ. അത്തരം നിയന്ത്രണ ങ്ങൾ പ്രസ്തുത സമൂഹത്തിൽ അപ്രായോഗികമാണ ​‍്അതുകൊണ്ടുതന്നെ യാണ്‌ ഇസ്ലാം അതിനു തുനിയാതിരുന്നത്‌.

അടിമസ്ത്രീകളുമായി ലൈംഗികന്ധത്തിലേർപ്പെടാൻ യജമാന നെ അനുവദിക്കുന്ന ഖുർആൻ യഥാർഥത്തിൽ വ്യഭിചാരത്തെ നിയമാനുസൃത മാക്കുകയല്ലേ ചെയ്തിരിക്കുന്നത്‌?

അടിമത്ത വ്യവസ്ഥതിയുടെ സ്വാഭാവികമായ ഉൽപന്നമാണ്‌ അടിമസ്​‍്ര തീകൾ. അടിമ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുകയും അവളെവ്യഭ ​‍ിചാരത്തിന്‌ പ്രേരിപ്പിച്ചുകൊണ്ട്‌ അതിൽനിന്ന്‌ സാമ്പത്തിക ലാഭമു ണ്ടാക്കുകയുമായിരുന്നു അടിമത്തം നിലനിന്നിരുന്ന സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്ന അവസ്ഥ. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളിലൂടെ പ്രസ്‌ തുത വ്യവസ്ഥതന്നെ ഒരു തലമുറയോടുകൂടി അവസാനിപ്പിക്കുവാനാവശ്യ മായ സംവിധാനങ്ങളാണ്‌ ചെയ്തത്‌. അടിമസ്ത്രീ ഉടമയുടെ സ്വത്താണ്‌. എന്നാൽ, അവളെ വ്യഭിചാരത്തിൻപ്രേ രിപ്പിക്കാൻ ഉടമക്ക്‌ അവകാശമില്ല. (വി. ഖു. 24:33). പുരുഷന്മാരായ അടിമകളെപ്പോലെ സ്ത്രീ അടിമകൾക്കും അവകാശങ്ങളുണ്ട്‌. അവർക്ക്‌ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയെല്ലാം നൽകേണ്ടത്‌ യജമാന ന്റെ കടമയാണ്‌. അവർക്ക്‌ വിവാഹത്തിനുള്ള സൗകര്യം ചെയ്തുകൊ ടുക്കാനും ഖുർആൻ ഉടമയോട്‌ ആവശ്യപ്പെടുന്നുണ്ട്‌ (24:32). അവരുടെ ലൈംഗികമായ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനാവശ്യ മായ സംവിധാനങ്ങൾ ചെയ്യാൻ ഖുർആൻ ഉടമകളെ പ്രേരിപ്പിക്കുന്നു​‍െ ണ്ടന്നർഥം. എന്നാൽ, വിവാഹിതയല്ലാത്ത ഒരു അടിമ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നതിൽനിന്ന്‌ ഉടമയെ ഇസ്ലാം വിലക്കുന്നില്ല. ഈ അനുവാദം ഉടമയിൽ മാത്രം പരിമിതമാണ്‌. മറ്റൊരാൾക്കും അവളെ ഉപ യോഗിക്കുവാൻ അനുവാദമില്ല. യജമാനന്റെ അനുവാദത്തോടെയാണെ ങ്കിലും ശരി! യജമാനന്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അടിമസ്ത്രീക്ക്‌ പുതിയ അവകാശങ്ങളുണ്ടാവുകയാണ്‌. അവളെ പിന്നെ വിൽക്കുവാൻ യജമാനന്‌ അവകാശമില്ല. അവൾ പിന്നെ യജമാനന്റെ കുട്ടികളുടെ മാ താവാണ്‌. ആ കുട്ടികൾക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞു ങ്ങൾക്ക്‌ പിതൃസ്വത്തിൽ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമാ യി ഇസ്ലാം വിയോജിക്കുന്നു. ആ കുട്ടികൾ എല്ലാ അർഥത്തിലും അയാ ളുടെ മക്കൾതന്നെയാണ്‌. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മിൽ ഉണ്ടാകുവാൻ പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്​‍്ര തീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത്‌ അവ ളുടെ മക്കളാണ്‌. അവർക്കാണെങ്കിൽ പിതൃസ്വത്തിൽനിന്ന്‌ മറ്റു മക്കളെ​‍േ പ്പാലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും. ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയു ള്ള ഒരു സംവിധാനമാണ്‌ ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരി ക്കാനുള്ള അനുവാദം. അടിമത്തം പ്രായോഗികമായി ഇല്ലാതാക്കുന്നതി നുവേണ്ടിയുള്ള ഇസ്ലാമിന്റെ വ്യത്യസ്തമായ നടപടികളിലൊന്നായിരു ന്നു അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാ ദമെന്നുള്ളതാണ്‌ വാസ്തവം. ഇസ്ലാമിക ലോകത്ത്‌ നടന്നതും അതുത​‍െ ന്നയാണ്‌. അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാദത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്യാനേ കഴിയില്ല. രണ്ടും രണ്ട്‌ വിരുദ്ധ ധ്രൂവങ്ങളിൽ നിൽക്കുന്നു. ഒന്ന്‌ ഉടമയുടെ കീഴിൽ അയാളുടെ സംരക്ഷ ണത്തിൽ കഴിയുന്നവളുമായുള്ള ബന്ധമാണ്‌. ആ ബന്ധത്തിൽനിന്നു ണ്ടാകുന്ന ബാധ്യതകൾ ഏറ്റെടുക്കാൻ സന്നദ്ധനായിക്കൊണ്ടുള്ള ബന്‌ ധം. ലൈംഗികതയ്ക്കപ്പുറമുള്ള അവളുടെ വ്യക്തിത്വം അംഗീകരിച്ചുകൊ ണ്ടുള്ള ബന്ധം. അവൾക്ക്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറ ന്നുകൊടുക്കുന്ന ബന്ധം. രണ്ടാമത്തേതോ ഒരു ഉത്തരവാദിത്വവുമില്ലാ ത്ത വേശ്യാന്ധം. വേശ്യ യഥാർഥത്തിൽ അടിമയേക്കാൾ പതിതയാ ണ്‌. അവൾ ആത്മാവില്ലാത്ത ഒരു മൃഗം മാത്രം. പുരുഷന്റെ മാംസദാഹം തീർക്കുകയാണ്‌ അവളുടെ കർത്തവ്യം. ആ ബന്ധത്തിൽ സ്നേ ഹത്തിന്റെയും കാരുണ്യത്തിന്റെയും കണികപോലുമില്ല. ആത്മസംതൃ പ്തിയുടെ സ്പർശം ലേശം പോലുമില്ല. പണത്തിനുവേണ്ടി നടത്തുന്ന

ഒരു കച്ചവടം മാത്രമാണത്‌. മാംസക്കച്ചവടം! അതിൽനിന്നുള്ള ബാധ്യതയേ റ്റെടുക്കുവാൻ മാംസദാഹം തീർക്കുവാൻ വേണ്ടി വന്ന പുരുഷൻ സ ന്നദ്ധനല്ല. അവൾക്ക്‌ എന്തെങ്കിലുമൊരു അവകാശം അവന്റെ മേൽ ഇ ല്ല. അവന്റെ മാംസദാഹം തീർക്കാൻ വിധിക്കപ്പെട്ട ഒരു മൃഗം മാത്രമാ ണവൾ. അവളുടെ ഓരോ ബന്ധവും അവളെ വേശ്യാവൃത്തിയുടെ മൃഗീയ തയിലേക്ക്‌ കൂടുതൽ ആഴത്തിൽ ആപതിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അവൾക്ക്‌ സ്വാതന്ത്ര്യത്തെക്കുറിച്ച സ്വപ്നം പോലും അന്യമാണ്‌. തൊലി ചുളിഞ്ഞ്‌ ആർക്കും വേണ്ടാതായി മാറി രോഗിണിയാവുമ്പോൾ അനാ ഥത്വം പേറുവാൻ വിധിക്കപ്പെട്ടവൾ! അടിമക്കു സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന സമ്പ്രദായമെവിടെ? സ്ത്രീയെ പാരതന്ത്ര്യത്തിൽനിന്ന്‌ പാരതന്ത്ര്യത്തിലേ ക്കു നയിക്കുന്ന ദുഷിച്ച വ്യവസ്ഥയെവിടെ? ഇവ രണ്ടും തമ്മിൽ താരതമ്യം പോലും അസാധ്യമാണ്‌. രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിൽ ക്കുന്ന സമ്പ്രദായങ്ങൾ. ഒന്ന ​‍്‌ മനുഷ്യത്വം അംഗീകരിക്കുന്നത്‌, മറ്റേത്‌ മൃ ഗീയതയിലേക്ക്‌ ആപതിക്കുന്നത്‌.

അടിമത്ത നിർമാർജനത്തിന്‌ ഖുർആൻ സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണ്‌?

അടിമത്ത നിർമാർജനത്തിന്‌ ഖുർആൻ സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണ്‌?

അടിമത്തം നിർമാർജനം ചെയ്യുന്നതിനായി അഞ്ച്‌ മാർഗങ്ങളിലൂടെഖു ർആൻ ശ്രമിച്ചതായി കാണാൻ കഴിയും. 1. സാഹോദര്യം വളർത്തിസ ർവ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്ക ളുമാണെന്ന ബോധം വളർത്തിക്കൊണ്ട്‌ അടിമയും ഉടമയുമെല്ലാം സഹോ ദരങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ്‌ ഖുർആൻ ആദ്യമായി ചെയ്‌ തത്‌. “മനുഷ്യരേ, ഒരു പുരുഷനിൽനിന്നും സ്ത്രീയിൽനിന്നുമാണ്‌ നി ങ്ങളെ നാം പടച്ചിരിക്കുന്നത്‌, തീർച്ച. ഗോത്രങ്ങളും ജനപദങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത്‌ പരസ്പരം തിരിച്ചറിയുന്നതിനായാണ്‌. അ ല്ലാഹുവിങ്കൽ നിങ്ങളിലെ ഭക്തനാണ്‌ ഉത്തമൻ” (ഖുർആൻ 49:13). ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേ രറുക്കുകയാണ്‌ ഇവിടെ ഖുർആൻ ചെയ്തിരിക്കുന്നത്‌. നിറത്തിന്റെയും കുലത്തിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യു ത ഭക്തിയുടെ അടിസ്ഥാനത്തിലാണ്‌ ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്ന തെന്നാണ്‌ പ്രവാചകൻ (സ) പഠിപ്പിച്ചത്‌. “അറിക്ക്‌ അനറിയേക്കാളുമോ അനറിക്ക്‌ അറിയെക്കാളുമോ വെളുത്തവന്‌ കറുത്തവനെക്കാളു മോ കറുത്തവന്‌ വെളുത്തവനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമി ല്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വ്‌രി). അടിമകളെക്കുറിച്ച്‌ പരാമർശിക്കുന്നിടത്ത്‌ “നിങ്ങൾ ചിലർ ചിലരിൽ നിന്നുണ്ടായവരാണല്ലോ” (ഖുർആൻ 4:25) എന്ന്‌ വിശുദ്ധ ഖുർആൻ പറയു ന്നുണ്ട്‌. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യ ങ്ങളാണ്‌ ചിലരുടെ മേൽ അടിമത്വം അടിച്ചേൽപിച്ചതെന്നുമുള്ള വസ്‌ തുതകൾ വ്യക്തമാക്കുകയാണ്‌ ഇവിടെ ഖുർആൻ ചെയ്യുന്നത്‌. 2. അടിമയുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യം വരുത്തി. അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൗരാണികസ മൂഹങ്ങളിലെല്ലാം. അവന്‌ ബാധ്യതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയാ യിരുന്നു അവന്റെ ബാധ്യത- അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടായി രുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന്‌ അടിമയുടെ ആരോഗ്യം നിലനിർത്തേണ്ടത്‌ അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവന്‌ ഭക്ഷണം നൽകിയിരുന്നത്‌. കാലികൾക്കു നൽകുന്ന സൗകര്യംപേ ​‍ാലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്‌. അവർക്ക്‌ നൽകിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറക്കാൻപോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണി ക്കഷ്ണങ്ങൾ! ഇസ്ലാം ഈ അവസ്ഥക്ക്‌ മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോ ദരനാണെന്നും അവന്‌ അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകൻ നിഷ്കർഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവർ! ത​‍െ ന്റ കീഴിലുള്ള ഒരു സഹോദരന ​‍്‌ താൻ കഴിക്കുന്നതുപോലെയുള്ള ഭ ക്ഷണവും താൻ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നൽകിക്കൊള്ള ട്ടെ. അവർക്ക്‌ കഴിയാത്ത ജോലികളൊന്നും അവരെ ഏൽപിക്കരുത്‌. അവ ർക്ക്‌ പ്രയാസകരമായ വല്ല പണികളും ഏൽപിക്കുകയാണെങ്കിൽ നി ങ്ങൾ അവരെ സഹായിക്കണം“ (ബുഖാരി, മുസ്ലിം). അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൗരാണിക സമൂഹങ്ങളിൽ അടിമയുടെ കർത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങൾ ഏറ്റുവാ ങ്ങുവാൻ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവൻ. അധ്വാനവേളകളിൽ ക്രൂരമായ ചാട്ടവാറടികൾ! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊ ല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത്‌ മാറണമെ ന്ന്‌ ഖുർആൻ കൽപിച്ചു. അടിമകളോട്‌ നല്ല നിലയിൽ പെരുമാറണമെ ന്ന്‌ നിഷ്കർഷിച്ചു. ”ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുമ്ന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹ വാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെ ടുത്തിയ അടിമകളോടും നല്ല നിലയിൽ വർത്തിക്കുക“ (ഖുർആൻ 4:36). പ്രവാചകൻ വ്യക്തമായി പറഞ്ഞു: ”വല്ലവനും തന്റെ അടിമയെ വധി ച്ചാൽ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേ ദം ചെയ്താൽ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാൽ നാം അവനെയും ശണ്ഡീകരിക്കും“ (മുസ്ലിം, അ​‍ൂദാവൂദ്‌). യജമാനന്‌ ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന `ചരക്ക്‌` എന്ന അവസ്ഥയി ൽനിന്ന്‌ അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമു ള്ളവനായിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അതിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ്‌ അവരെ ഷണ്ഡീകരിച്ചാൽ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരി ക്കുമെന്ന്‌ പ്രവാചകൻ (സ) അർഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയ ത്‌. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട്‌ അടിമകളെക്കൊണ്ട്‌ മൃഗതു

ല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീകരി ച്ചിരുന്നത്‌. ഇത്‌ നിരോധിച്ച ഇസ്ലാം അടിമകൾക്കും വികാരശമനത്തി നും മാർഗമുണ്ടാക്കണമെന്ന്‌ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്‌. “നിങ്ങളിലു ള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളിൽ നിന്നും അടിമസ്‌ ത്രീകളിൽനിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹന്ധത്തിലേ ർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹ ത്തിൽനിന്ന്‌ അവർക്ക്‌ ഐശ്വര്യം നൽകുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രേ” (ഖുർആൻ 24:32). അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക്‌ നിർന്ധിക്കുന്ന സമ്പ്രദായത്തെ ഖർആൻ വിലക്കി. “ചാരിത്ര്യശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങ ളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊ ണ്ട്‌ നിങ്ങൾ വേശ്യാവൃത്തിക്ക്‌ നിർന്ധിക്കരുത്‌ (24:33). അടിമയുടെ അഭിമാനത്തിന്‌ ക്ഷതം പറ്റുന്ന പരാമർശങ്ങൾ പോലും നടത്തരുതെന്നാണ്‌ പ്രവാചകൻ (സ) പഠിപ്പിച്ചത്‌. “അത്‌ എന്റെ ദാസൻ, ഇത്‌ എന്റെ ദാസി എന്നിങ്ങനെ നിങ്ങൾ പറയരുത്‌” എന്ന്‌ അദ്ദേഹം പഠിപ്പിച്ചു. അടിമക്കും അഭിമാനമുണ്ടെന്നും അത്‌ ക്ഷതപ്പെടുത്താൻ ആർ ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ്‌ വ്യക്തമാക്കി. ഒരു അടിമയു മായി ശണ്ഠകൂടിയപ്പോൾ അയാളെ `കറുത്ത പെണ്ണിന്റെ മോനേ` എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അ ​‍ുദർറിനെ പ്രവാചകൻ (സ) ഗുണദോഷിച്ചത്‌ ഇങ്ങനെയായിരുന്നു. “അ​‍ുദർറേ... അന്തരാളകാലത്തെ സംസ്കാരത്തിൽ ചിലത്‌ ഇനിയും താങ്കളിൽ ബാക്കിയുണ്ട്‌”. അടിമയ്ക്ക്‌ നേതാവാകുവാൻ പോലും അവകാശമുണ്ടെന്നും അങ്ങ നെ നേതാവായി നിയോഗിക്കപ്പെട്ടു കഴിഞ്ഞാൽ അയാളെ അനുസരി​‍േ ക്കണ്ടത്‌ നിർന്ധമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്‌. “നിങ്ങളുടെ നേതാവായി വരുന്നത്‌ ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങൾ അയാളെ കേൾക്കുകയും അനുസരി ക്കുകയും വേണം”. അടിമയെ പിറകിൽ നടത്തിക്കൊണ്ട്‌ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരാളോട്‌ പ്രവാചക ശിക്ഷ്യനായ അ​‍ൂഹുറയ്‌ റ (റ) പറഞ്ഞു. “നിന്റെ പിറകിൽ അവനെയും കയറ്റുക. നിന്റെ സഹോ ദരനാണവൻ, നിന്റേതുപോലുള്ള ആത്മാവാണ്‌ അവനുമുള്ളത്‌”. അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവർ തമ്മിൽ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട്‌ അടിമ-ഉടമ ബന്ധത്തിന്‌ ഒരു പുതിയ മാനം നൽകുകയാണ്‌ ഇസ്ലാം ചെയ്തത്‌. അടിമ, ഉടമയുടെഅധ ​‍ീനത്തിലാണെന്നത്‌ ശരിതന്നെ. എന്നാൽ, അടിമയുടെ അവകാശ ങ്ങൾ വകവെച്ചുകൊടുക്കാൻ ഉടമ ബാധ്യസ്ഥനാണ്‌. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കേ ണ്ടത്‌ അയാളുടെ ചുമതലയാണ്‌. അടിമയെ ഉപദ്രവിക്കാൻ പാടില്ല. അയാ ളെ പ്രയാസകരമായ ജോലികൾ ഏൽപിച്ച്‌ ക്ളേശിപ്പിക്കുവാനും പാടി ല്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേ ക്കുയർത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ്‌ ഇസ്ലാം ചെയ്തത്‌. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകൾ തമ്മിലു ള്ള അന്തരം കുറക്കുവാൻ ഇസ്ലാമിന്‌ സാധിച്ചു. തന്റെ ഇഷ്ടങ്ങളെ ല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക്‌ മാത്രമാണ്‌ അടിമയെന്ന വിചാരത്തിൽ നിന്ന്‌ ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിർവഹിക്കുവാനും മാ ത്രം വിധിക്കപ്പെട്ടവനാണ്‌ താനെന്ന വിചാരത്തിൽനിന്ന്‌ അടിമയും സ്വത ന്ത്രരാവുകയായിരുന്നു ഈ വിപ്ളവത്തിന്റെ ഫലം. 3. അടിമമോചനം ഒരു പുണ്യകർമമായി പ്രഖ്യാപിച്ചു അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുകവഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ്‌ ഇസ്ലാം ചെയ്‌ തത്‌. എന്നാൽ, ഇതുകൊണ്ടും നിർത്താതെ ആ സമ്പ്രദായത്തെ പ്രായോ ഗികമായിത്തന്നെ നിർമൂലനം ചെയ്യുവാൻ ആവശ്യമായ നടപടിയിലേ ക്ക്‌ ഇസ്ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകർമമാ യി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗികമായി ഇല്ലാതാക്കുവാൻ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയുംചെ യ്യുന്നു” (7:157) എന്ന ഖുർആനിക പരാമർശത്തെ അന്വർഥമാക്കുന്ന തായിരുന്നു അടിമമോചനത്തിന്റെ വിഷയത്തിൽ പ്രവാചകന്റെ (സ) നിലപാട്‌. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകർമമാണെന്ന്‌ വ്യക്‌ തമാക്കുന്ന ഖുർആൻ സൂക്തം ഇങ്ങനെയാണ്‌. “എന്നിട്ട്‌ അവൻ ആ മല മ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന്‌ നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കിൽ പട്ടിണിയുടെ നാളിൽ കുടുമ്ന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നൽ കുക” (90:12-16) അടിമമോചനത്തിന്റെ കാര്യത്തിൽ പ്രവാചകൻ (സ)തന്നെ മാതൃകകാ ണിച്ചുകൊണ്ടാണ്‌ അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്‌. ത​‍െ ന്റ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹ ത്തിന്റെ അനുചരന്മാർ പ്രസ്തുത പാത പിന്തുടർന്നു. സഖാക്കളിൽ പ്ര

മുഖനായിരുന്ന അ ​‍ൂ ക്കർ (റ) സത്യനിഷേധികളിൽനിന്ന്‌ അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത്‌ ചെലവഴി ച്ചിരുന്നതായി കാണാനാവും. അടിമമോചനത്തെ പ്രോൽസാഹിപ്പിക്കുന്ന ഒട്ടേറെ നിവചനങ്ങൾ കാണാൻ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലുംമോ ചിപ്പിച്ചാൽ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന്‌ നരകത്തിൽനിന്ന്‌ മോചനം നൽകുന്നതാ ണ്‌. അഥവാ കയ്യിന്‌ കയ്യും കാലിന്‌ കാലും ഗുഹ്യാവയവത്തിന്‌ ഗുഹ്യാവ യവവും വരെ” (ബുഖാരി, മുസ്ലിം). ഒരിക്കൽ സഖാവായിരുന്ന അ​‍ുദര്റ്‌ (റ) നി(സ)യോട്‌ ചോദിച്ചു: `അടിമമോചനത്തിൽ ഏറ്റവും ശ്രേഷ്ഠമായത്‌ ഏതാണ്‌? തിരുമേനി പ്ര തിവചിച്ചു: `യജമാനന്‌ ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കൽ`. അല്ലാഹുവിന്റെ പ്രതിഫലത്തിന്‌ രണ്ടു തവണ അർഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ്‌ ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവൾക്ക്‌ ഏറ്റവും നന്നായിവി ദ്യാഭ്യാസം നൽകുകയും പിന്നീട്‌ അവളെ മോചിപ്പിച്ച്‌ സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്‌” (ബുഖാരി, മുസ്ലിം). പടച്ചതമ്പുരാനിൽനിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ സത്യവിശ്വാ സികൾ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പി ക്കുവാൻ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോ ചനത്തിന്‌ ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറു​‍്നു അ​‍്ദിൽ അസീസി(റ)ന്റെ ഭരണകാലത്ത്‌ സകാത്ത്‌ സ്വീകരിക്കുവാൻ ഒരു ദരി ദ്രൻ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോൾ അടിമകളെ വിലക്കെടുത്ത്‌ മോചിപ്പിക്കാനാണ്‌ സകാത്ത്‌ ഇനത്തിലുള്ള ധനം ചെല വഴിക്കപ്പെട്ടതെന്നും ചരിത്രത്തിൽ കാണാൻ കഴിയും. 4. പലതരം കുറ്റങ്ങൾക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്‌ ചയിക്കപ്പെട്ടു. അടിമമോചനത്തെ ഒരു പുണ്യകർമമായി അവതരിപ്പിച്ചുകൊണ്ട്‌ സ ത്യവിശ്വാസികളെ അക്കാര്യത്തിൽ പ്രോൽസാഹിപ്പിച്ചതോടൊപ്പംതന്നെ പലതരം കുറ്റകൃത്യങ്ങൾക്കുള്ള പ്രായശ്ചിത്തമായി അടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂർവമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപ ​‍ിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങൾക്കു ള്ള പ്രായശ്ചിത്തം ഒരു അടിമയെ മോചിപ്പിക്കുകയാണ്‌. ദൈവിക പ്രതി ഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാൻ തയാറില്ലാ ത്തവരെ സംന്ധിച്ചിടത്തോളം അത്‌ നിർന്ധമാക്കിത്തീർക്കുന്ന അവ സ്ഥയാണ്‌ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പി ക്കണമെന്ന വിധി. 5. മോചനമൂല്യത്തിനു പകരമായി സ്വാതന്ത്ര്യം നൽകുന്ന സംവിധാ നമുണ്ടാക്കി. മുകളിൽ പറഞ്ഞ മാർഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാൻ ഒരു അടി മക്ക്‌ സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന്‌ മോചനം അസാധ്യമ ല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാന ​‍ുള്ള മാർഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്‌. `മുകാത`യെന്ന്സാ​‍േ ങ്കതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ്‌ ഇത്‌ സാധ്യമാ വുക. സ്വാതന്ത്ര്യമെന്ന അഭിലാഷം ഹൃദയത്തിനകത്ത്‌ മൊട്ടിട്ടു കഴി ഞ്ഞാൽ `മുകാത`യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാവുന്ന താണ്‌. അടിമയും ഉടമയും യോജിച്ച്‌ ഒരു മോചനമൂല്യവും അത്‌ അടച്ചു തീർക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരി ക്കുന്നതിനുവേണ്ടി അടിമയ്ക്ക്‌ പുറത്തുപോയി ജോലി ചെയ്യാം. അങ്ങ നെ ഗഡുക്കളായി അടിമമോചനദ്രവ്യം അടച്ചുതീർക്കുന്നു. അത്‌ അടച്ചു തീർക്കുന്നതോടെ അയാൾ സ്വതന്ത്രനാവുന്നു. സ്വാതന്ത്ര്യമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മന സ്സിൽ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊ ടുക്കുകയാണ്‌ ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്‌. മോചനപത്രമെഴുതിയ ഒരു അടിമക്ക്‌ നിശ്ചിത സമയത്തിനകം മോചന മൂല്യം അടച്ചുതീർക്കാൻ കഴിഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാന വും ഇസ്ലാം നിർദേശിക്കുന്നുണ്ട്‌. സകാത്ത്‌ ധനം ചെലവഴിക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന്‌ അടിമമോചനമാണ്‌ (ഖുർആൻ 9:60). മുകാത ബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തുതീർക്കാൻ ഒരു അടിമക്ക്‌ കഴിയാ ത്ത സാഹചര്യങ്ങളിൽ അയാൾക്ക്‌ ബൈത്തുൽമാലിനെ (പൊതുഖജന ​‍ാവ്‌) സമീപിക്കാം. അതിൽനിന്ന്‌ നിശ്ചിത സംഖ്യയടച്ച്‌ അയാളെമോ ചിപ്പിക്കേണ്ടത്‌ അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്‌. പ ണക്കാരൻ നൽകുന്ന സ്വത്തിൽ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാ നുള്ള വക കണ്ടെത്തുകയാണ്‌ ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്‌. അടിമകളെ സ്വാതന്ത്ര്യമെന്താണെന്ന്‌ പഠിപ്പിക്കുകയും പാരതന്ത്ര്യത്തിൽ

നിന്ന്‌ മോചിതരാകുവാൻ അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊ ണ്ട്‌ ചങ്ങലക്കെട്ടുകളിൽനിന്ന്‌ മുക്തമാക്കുകയെന്ന പ്രായോഗികമാ യ നടപടിക്രമമാണ്‌ ഇസ്ലാം അടിമത്തത്തിന്റെ കാര്യത്തിൽ സ്വീകരി ച്ചത്‌. അക്കാര്യത്തിൽ ഇസ്ലാം സ്വീകരിച്ചതിനേക്കാൾ ഉത്തമമായ മാർ ഗമിതായിരുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കുവാൻ പറ്റിയ ഒരു മാർഗവും നിർദേശി ക്കുവാൻ ആർക്കും കഴിയില്ലെന്നതാണ്‌ വാസ്തവം. അത്‌ യഥാർഥത്തിൽ ഉൾക്കൊള്ളണമെങ്കിൽ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയിൽനിന്നുകൊണ്ട്‌ പ്രശ്നത്തെ നോക്കിക്കാണണമെ ന്നുമാത്രം.

അടിമത്തത്തോടുള്ള ഖുർആനിന്റെ സമീപനമെന്താണ്‌?

 

നമ്മുടെ സമൂഹത്തിൽ ഇന്ന്‌ നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ്‌ അടിമത്തം. ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട്‌ പ്രസ്തുത ഭൂതകാ

ലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോൾ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളിൽ അതിനുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. വർത്തമാനത്തിന്റെ ഭൂമികയിൽനിന്നുകൊണ്ട്‌ ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച്‌ കേവല നി ഗമനത്തിലെത്തുവാൻ കഴിയില്ല. അടിമത്തമെന്നാൽ എന്താണെന്നും പുരാ തന സമൂഹങ്ങളിൽ അത്‌ ചെലുത്തിയ സ്വാധീനമെന്തായിരുന്നുവെ ന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഖുർആൻ സമീപിച്ച രീതിയുടെ മഹ ത്വം നമുക്ക്‌ ബോധ്യമാകൂ. ഒരു വ്യക്തി മറ്റൊരാളുടെ സമ്പൂർണമായ അധികാരത്തിന്‌ വിധേയമാ യിത്തീരുന്ന സ്ഥിതിക്കാണ്‌ അടിമത്തമെന്ന്‌ പറയുന്നത്‌. ശരീരവും ജീവ നും കുടുംവും അങ്ങനെ തനിക്ക്‌ എന്തൊക്കെ സ്വന്തമായുണ്ടോ അതെ ല്ലാം മറ്റൊരാൾക്ക്‌ അധീനമാക്കപ്പെട്ട രീതിയിൽ ജീവിതം നയിക്കുന്ന വനാണ്‌ അടിമ. അവൻ ഉടമയുടെ ജംഗമസ്വത്താണ്‌. ഉടമ ഒരു വ്യക്തിയോ സമൂഹമോ രാഷ്ട്രമോ ആകാം. ആരായിരുന്നാലും അയാൾക്ക്‌ നൽ കുന്ന അവകാശങ്ങൾ മാത്രം അനുഭവിച്ച്‌ ഉടമക്കുകീഴിൽ ജീവിക്കാൻ വിധിക്കപ്പെട്ടവനാണ്‌ അടിമ. അടിമസമ്പ്രദായത്തിന്റെ ഉൽപത്തി എങ്ങനെയാണെന്നോ, അത്‌ എവി ടെ, എന്നാണ്‌ തുടങ്ങിയതെന്നോ ഉറപ്പിച്ച്‌ പറയാൻ പറ്റിയ രേഖകളൊ ന്നും ഉപൽധമല്ല. ക്രിസ്തുവിന്‌ 20 നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഈസ​‍്ര മ്പദായം ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന്‌ ഉറപ്പാണ്‌. ബി.സി 2050-നോ ടടുത്ത്‌ നിലനിന്നിരുന്ന ഉർനാമു (ഡൃ ചമാ​‍ൗ) നിയമസംഹിതയിൽ അടിമകളെ ക്കുറിച്ച്‌ പരാമർശിക്കപ്പെട്ടിട്ടുണ്ട്‌. യുദ്ധത്തിൽ തടവുകാരായി പിടിക്ക പ്പെടുന്നവർക്ക്‌ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട്‌ കൂലിയില്ലാതെ ജോലിചെ യ്യിക്കുന്ന പതിവിൽനിന്നാവണം അടിമത്തം നിലവിൽ വന്നതെന്നാ ണ്‌ അനുമാനം. പുരാതന സുമേറിയൻ ഭാഷയിൽ അടിമകളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന പദങ്ങളാണ്‌ ഈ അനുമാനത്തിന്‌ നിദാനം. പുരുഷ അടിമക്ക്‌ നിദാ-കൂർ എന്നും സ്ത്രീ അടിമക്ക്‌ മുനുസ്‌-കൂർ എന്നുമായിരു ന്നു പേർ. വിദേശിയായ പുരുഷൻ, വിദേശിയായ സ്ത്രീ എന്നിങ്ങനെ യാണ്‌ യഥാക്രമം ഈ പദങ്ങളുടെ അർഥം. യുദ്ധത്തടവുകാരെ കൊണ്ടുവ ന്നിരുന്നത്‌ വിദേശത്തുനിന്നായിരുന്നതിനാൽ അവരെ അടിമകളാക്കിയ പ്പോൾ ഈ പേരുകൾ വിളിക്കപ്പെട്ടുവെന്നാണ്‌ ഊഹിക്കപ്പെടുന്നത്‌. ലോകത്ത്‌ ഏകദേശം എല്ലാ പ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അടിമത്തം നിലനിന്നിരുന്നു. പുരാതന ഇസ്രായേൽ സമുദായത്തിന്റെ കഥ പറയുന്ന പഴയ നിയമ ബ്ളിൽ അടിമത്ത ത്തെക്കുറിച്ച്‌ ഒരുപാട്‌ പരാമർശങ്ങളുണ്ട്‌. പൗരാണിക പ്രവാചകനായിരു ന്ന അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന്‌ കാണാൻ കഴിയും (ഉൽപത്തി 17:13, 14). യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ്‌ ബ്ളിന്റെ അ നുശാസന (ആവർത്തനം 20:10, 11) അടിമയെ യഥേഷ്ടം മർദിക്കുവാൻ യജമാനന്‌ സ്വാതന്ത്ര്യം നൽകുന്ന ബ്ൾ പക്ഷേ, പ്രസ്തുത മർദന ങ്ങൾക്കിടയിൽ അടിമ മരിക്കാനിടയാകരുതെന്ന്‌ പ്രത്യേകം നിഷ്കർഷി ക്കുന്നുണ്ട്‌. `ഒരുവൻ തന്റെ ആൺഅടിമയെയോ പെൺഅടിമയെയോവ ടികൊണ്ടടിക്കുകയും അയാളുടെ കൈയാൽ അടിമ മരിക്കുകയും ചെയ്‌ താൽ അയാളെ ശിക്ഷിക്കണം. പക്ഷേ, അടിമ ഒന്നോ രണ്ടോ ദിവസം ജീവിച്ചാൽ അയാളെ ശിക്ഷിക്കരുത്‌. കാരണം അടിമ അയാളുടെ സ്വത്താ ണ്‌` (പുറപ്പാട്‌ 21:20, 21) എന്നതായിരുന്നു ഇവ്വിഷയകമായി ഇസ്രായേൽ സമുദായത്തിൽ നിലനിന്നിരുന്ന നിയമം. യേശുക്രിസ്തുവിന്റെ കാലത്തുംശേ ഷവുമെല്ലാം അടിമസമ്പ്രദായം നിലനിന്നിരുന്നു. അടിമകളോടു സ്വീ കരിക്കേണ്ട നിലപാടുകളെ സംന്ധിച്ച ഉപദേശങ്ങളൊന്നും യേശുവി​‍െ ന്റ വചനങ്ങളിലില്ല. `കർത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകൾ ആത്മാർഥമായി യജമാനന്മാരെ സേവിക്കണം` (എഫേ 6:5-9). `അടിമകളേ, നിങ്ങളുടെ ലൗകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരി ക്കുക; യജനമാനന്മാർ കാൺകെ, അവരെ പ്രീണിപ്പിക്കാൻ വേണ്ടി മാ ത്രമല്ല, ആത്മാർഥതയോടുകൂടി കർത്താവിനെ ഭയപ്പെട്ട്‌ യജമാനന്മരെ അനുസരിക്കുക` (കൊളോ 3:22) എന്നുമുള്ള പരാമർശങ്ങൾ ഒഴിച്ചാൽ അടിമത്തവുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദേശങ്ങളൊന്നും പൗലോസി ന്റെ ലേഖനങ്ങളിൽ കാണാൻ കഴിയുന്നില്ല. ഗ്രീക്കോ-റോമൻ നാഗരി കതയിൽ നിലനിന്നിരുന്ന അതിക്രൂരമായ അടിമത്ത സമ്പ്രദായം അവയു ടെ ക്രൈസ്തവവത്കരണത്തിനു ശേഷവും മാറ്റമൊന്നുമില്ലാതെ നിലന ​‍ിന്നിരുന്നുവെന്ന്‌ കാണാനാവും. അടിമവ്യവസ്ഥിതിയുടെ ക്രൂരവും നി കൃഷ്ടവുമായവുമായ കഥകൾ ഏറെ പറയാനുള്ള റോമാ സംസ്കാര ത്തിന്റെ ഔദ്യോഗിക മതം ക്രൈസ്തവതയായിരുന്നുവെന്ന വസ്തുത പ്രത്യേകം പരാമർശമർഹിക്കുന്നു. ഇന്ത്യയിൽ അടിമത്തം നിലനിന്നത്‌ മതത്തിന്റെ ഭാഗമായിക്കൊണ്ടാ ണ്‌. വൈദിക മതത്തിന്റെ അവിഭാജ്യ ഘടകമാണ്‌ വർണാശ്രമ വ്യവസ്‌ ഥ. ശ്രുതികളിൽ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹി തകളിൽ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂ

ക്തത്തിലാണ്‌ (10:90:12) ജാതി വ്യവസ്ഥയുടെ ബീജങ്ങൾ നമുക്ക്‌ കാ ണാൻ കഴിയുന്നത്‌. `പരമപുരുഷന്റെ ശിരസ്സിൽനിന്ന്‌ ബ്രാഹ്മണനുംകൈ കളിൽനിന്ന്‌ വൈശ്യനും പാദങ്ങളിൽ ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെ ന്ന ഋഗ്വേദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന വർ ണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണ ക്കാക്കിയത്‌ സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും ചാ തുർവർണ്യ വ്യവസ്ഥ ന്യായീകരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ആധുനി ക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെടുന്ന ഭഗവത്‌ ഗീത `ചാ തുർവർണ്യം മയാസൃഷ്ടം ഗുണ കർമ വിഭാഗശഃ` (4:13) എന്നാണ്‌ പറ ഞ്ഞിരിക്കുന്നത്‌. `ഗുണകർമങ്ങളുടെ വിഭാഗത്തിനനുസരിച്ച്‌ നാലു വർ ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌ ഞാൻ തന്നെയാണെ`ന്നർഥം. ദൈവത്തിന്റെ പാദങ്ങളിൽനിന്ന്‌ പടക്കപ്പെട്ടവർ പാദസേവ ചെയ്യുവാന ​‍ായി വിധിക്കപ്പെട്ടത്‌ സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ്‌ ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജ ന്മപാപത്തിന്റെ ശിക്ഷയായാണ്‌ അവർണനായി ജനിക്കേണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച്‌ സവർണനായി ജനിക്ക ണമെങ്കിൽ ഈ ജീവിതം മുഴുവൻ സവർണരുടെ പാദസേവ ചെയ്തത്‌ അവരെ സംതൃപ്തരാക്കുകയാണ്‌ വേണ്ടതെന്നുമാണ്‌ അവരെ മതഗ്രന്‌ ഥങ്ങൾ പഠിപ്പിച്ചത്‌. അടിമകളായി ജനിക്കാൻ വിധിക്കപ്പെട്ട ചണ്ഡാള ന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ്‌ ഛന്ദോഗ്യോപനിഷത്ത്‌ (5: 10:7) പരിഗണിച്ചിരിക്കുന്നത്‌. അവരോടുള്ള പെരുമാറ്റ രീതിയും ഈ മൃ ഗങ്ങളോടുള്ളതിനേക്കാൾ നീചവും നികൃഷ്ടവുമായിരുന്നുവെന്ന്‌ മനുസ്‌ മൃതിയും പരാശരസ്മൃതിയുമെല്ലാം വായിച്ചാൽ മനസ്സിലാകും. ജന്മത്തിന്റെ പേരിൽ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊ പ്പംതന്നെ ഇന്ത്യയിൽ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭ ​‍ാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്നാട്ടിൽ നിന്ന്‌ ലഭിച്ച ശിലാലിഖിതങ്ങളിൽനിന്ന്‌ ചോള കാലത്തും ശേഷവും ക്ഷേ ത്രങ്ങളോട്‌ ബന്ധപ്പെട്ടുകൊണ്ട്‌ അടിമ വ്യാപാരം നിലനിന്നിരുന്നുവെ ന്ന്‌ മനസ്സിലാകുന്നുണ്ട്‌. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമ വ്യാപാരം നിലനിന്നിരുന്നു. ഇംഗ്ളീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ആഗമനത്തോടെ ഇന്ത്യയിൽനിന്ന്‌ ആളുകളെ പിടിച്ച്‌ അടിമകളാക്കിവിദേ ശങ്ങളിലെത്തിക്കുന്ന സമ്പ്രദായവും നിലവിൽ വന്നു. ട്രാൻക്യൂ​‍ാറി ലെ ഒരു ഇറ്റാലിയൻ പുരോഹിതൻ, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയു ടെ ഭാര്യയെയും നാലു മക്കളെയും മുപ്പത്‌ `പഗോഡ`ക്ക്‌ മനിലയിലേ ക്ക്‌ പോകുന്ന ഒരു കപ്പലിലെ കപ്പിത്താന്‌ വിറ്റതായി ചില ചരിത്രരേഖകളി ലുണ്ട്‌ (സർവവിജ്ഞാനകോശം. വാല്യം 1, പുറം 258). 1841-ലെ ഒരുസ ർവേപ്രകാരം അന്ന്‌ ഇന്ത്യയിൽ എൺപത്‌ ലക്ഷത്തിനും തൊണ്ണൂറുല ക്ഷത്തിനുമിടയിൽ അടിമകളുണ്ടായിരുന്നു. മലാറിലായിരുന്നു ഇന്ത്യയി ലെ അടിമകളുടെ നല്ലൊരു ശതമാനമുണ്ടായിരുന്നത്‌. അവിടത്തെ ആകെ ജനസംഖ്യയിൽ 15 ശതമാനം അടിമകളായിരുന്നുവത്രേ! (ഋ​‍ിര്യരഹീ ​‍ുമലറശമ ആ​‍ൃശംശരമ ഢീഹ 27, ​‍ുമഴല 289). റോമാ സാമ്രാജ്യത്തിൽ ക്രിസ്തുവിന്‌ മുമ്പ്‌ രണ്ടാം നൂറ്റാണ്ടു മുതൽ നീണ്ട ആറു ശതാ​‍്ദക്കാലം നിലനിന്ന അടിമവ്യവസ്ഥയായിരുന്നു ചരി​‍്ര തത്തിലെ ഏറ്റവും ക്രൂരമായ അടിമ സമ്പ്രദായമെന്നാണ്‌ മനസ്സിലാവു ന്നത്‌. ഏതെങ്കിലും രീതിയിലുള്ള യാതൊരു അവകാശവുമില്ലാത്ത വെറും കച്ചവടച്ചരക്കായിരുന്നു റോമാ സാമ്രാജ്യത്തിലെ അടിമ. ഉടമയെര സിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അടിമയുമായി ദ്വന്ദയുദ്ധത്തിലേർപ്പെ ട്ട്‌ മരിച്ചു വീഴാൻ മാത്രം വിധിക്കപ്പെട്ടവനായിരുന്നു അവൻ. അടിമകളുടെ ശരീരത്തിൽനിന്ന്‌ ദ്വന്ദയുദ്ധക്കളരിയിൽ ഉറ്റിവീഴുന്ന രക്തത്തിന്റെ അളവ്‌ വർധിക്കുമ്പോൾ യജമാനന്മാർ `ഹുറേ` വിളികളുമായി അവരെപ്രേ ​‍ാൽസാഹിപ്പിക്കുകയും ചാട്ടവാർ ചുഴറ്റിക്കൊണ്ട്‌ അവരെ ഭീതിപ്പെടു ത്തുകയും ചെയ്യുകയായിരുന്നു പതിവ്‌! അടിമത്തത്തിന്റെ അതിക്രൂരമായ രൂപം! കൊളംസിന്റെ അമേരിക്ക കണ്ടുപിടിത്തമാണ്‌ ആധുനിക ലോക ത്ത്‌ അടിമത്തത്തെ ആഗോളവ്യാപകമാക്കിത്തീർത്തത്‌. നീഗ്രോകൾ അടി മകളാക്കപ്പെട്ടു. കമ്പോളങ്ങളിൽ വെച്ച്‌ കച്ചവടം ചെയ്യപ്പെട്ടു. ഒരു സ്‌ പാനിഷ്‌ ബിഷപ്പായിരുന്ന ബാർതലോച ദെ ലാസ്കാസാസ്‌ ആയിരുന്നു അമേരിക്കൻ അടിമത്തൊഴിൽ വ്യവസ്ഥക്ക്‌ തുടക്കം കുറിച്ചത്‌. അടിമവ്യാപ ​‍ാരത്തിനായി മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനികൾ യൂറോപ്പിലു ണ്ടായിരുന്നു. ആഫ്രിക്കൻ തീരപ്രദേശങ്ങളിൽനിന്ന്‌ അടിമകളെക്കൊ ണ്ടുവന്ന്‌ അമേരിക്കയിൽ വിൽക്കുകയായിരുന്നു ഈ കമ്പനികളുടെ വ്യാ പാരം. പതിനേഴ്‌ മുതൽ പത്തൊമ്പത്‌ വരെ നൂറ്റാണ്ടുകൾക്കിടക്ക്‌ അമേരി ക്കയിൽ ഇങ്ങനെ ഒന്നരക്കോടിയോളം അടിമകൾ ഇറക്കുമതി ചെയ്യ പ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. മണി ന്ധത്തിലും കണങ്കാലിലും രണ്ട ​‍്അടി മകളെ വീതം കൂട്ടിക്കെട്ടിയായിരുന്നു കപ്പലിൽ കൊണ്ടുപോയിരുന്നത്‌. അത്ലാന്റിക്‌ സമുദ്രം തരണം ചെയ്യുന്നതിനിടക്ക്‌ നല്ലൊരു ശതമാനം അടിമകൾ മരിച്ചുപോകുമായിരുന്നു. ഇങ്ങനെ മരണമടഞ്ഞവരുടെ എണ്ണ മെത്രയെന്നതിന്‌ യാതൊരു രേഖകളുമില്ല. അടിമയുടെ ജീവന്‌ എന്തു വി

അടിമത്തത്തെക്കുറിച്ച ഖുർആനിക വീക്ഷണത്തെയും അതിനോടു ള്ള സമീപനത്തെയുംകുറിച്ച്‌ ചർച്ച ചെയ്യുന്നതിന്റെ മുന്നോടിയായാണ്‌ പ്രസ്തുത സമ്പ്രദായത്തിന്റെ ഉൽപത്തിയെയെയും ചരിത്രത്തെയും കുറി ച്ച്‌ സംക്ഷിപ്തമായി പ്രതിപാദിച്ചത്‌. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുകയെന്ന അ പ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗി കമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയാണ്‌ ഇസ്ലാം ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നാണ്‌ മനസ്സിലാവുന്നത്‌. ഈ രംഗത്ത്‌ ഇസ്ലാം സ്വീകരിച്ച നടപടിക്രമത്തിന്റെ പ്രായോഗി കത മനസ്സിലാകണമെങ്കിൽ അടിമയുടെ മനഃശാസ്ത്രമെന്താണെന്ന്‌ നാം പഠിക്കണം. അടിമയുടെ മാനസിക ഘടനയും സ്വതന്ത്രന്റെ മാനസികഘ ടനയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങളുണ്ട്‌. നിരന്തരമായ അടിമ ത്ത ജീവിതം അടിമയുടെ മനോനിലയെ രൂപപ്പെടുത്തുന്നതിൽ കാര്യമാ യ സ്വാധീനം ചെലുത്തുന്നുണ്ട്‌. തലമുറകളായി കൈമാറ്റം ചെയ്യപ്പെ ടുന്ന അടിമത്ത നുകം ചുമലിൽ വഹിക്കുന്നതുകൊണ്ട്‌ അവന്റെ മന സ്സിൽ അനുസരണത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും ശീലങ്ങൾ ആഴ ത്തിൽ വേരൂന്നിയിട്ടുണ്ടാവും. ചുമതലകൾ ഏറ്റെടുക്കുവാനോ ഉത്തരവാ ദിത്തങ്ങൾ വഹിക്കുവാനോ അവന്‌ കഴിയില്ല. ഉടമയുടെ കൽപന ശിര സാവഹിക്കാൻ അവന്റെ മനസ്സ്‌ സദാ സന്നദ്ധമാണ്‌. അയാളുടെ ഇച്‌ ഛക്കനുസരിച്ച്‌ കാര്യങ്ങളെല്ലാം നിർവഹിക്കാൻ അടിമക്ക്‌ നന്നായറിയാം. എന്നാൽ, അനുസരിക്കാനും നടപ്പാക്കാനും മാത്രമാണ്‌ അവനു സാധി ക്കുക. ഉത്തരവാദിത്തമേറ്റെടുക്കുവാൻ അവന്റെ മനസ്സ്‌ അശക്തമായിരി ക്കും. ഭാരം താങ്ങുവാൻ അവന്റെ മനസ്സിന്‌ കഴിയില്ല. ചുമതലകൾ ഏറ്റെടുക്കുന്നതിൽനിന്ന്‌ ഓടിയകലാനേ അവനു സാധിക്കൂ. എന്നാൽ യ ജമാനൻ എന്തു കൽപിച്ചാലും അതു ശിരസാവഹിക്കാൻ അവൻ സദാസ ന്നദ്ധനുമായിരിക്കും. അടിമയുടെയും ഉടമയുടെയും മാനസികാവസ്ഥകൾ രണ്ട്‌ വിരുദ്ധധ്രു വങ്ങളിൽ സ്ഥിതി ചെയ്യുന്നവയാണ്‌. ഒന്ന്‌ അഹങ്കാരത്തിന്റേതാണെങ്കിൽ മറ്റേത്‌ അധമത്വത്തിന്റേതാണ്‌. വിരുദ്ധ ധ്രുവങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ മാനസികാവസ്ഥകളെ ഒരേ വിതാനത്തിലേക്ക്‌ കൊണ്ടുവരാതെ അടി മമോചനം യഥാർഥത്തിലുള്ള മോചനത്തിനുതകുകയില്ലെന്നതിന്‌ ഏ റ്റവും നല്ല ഉദാഹരണം അമേരിക്കയുടേതുതന്നെയാണ്‌. എബ്രഹാം ലിങ്ക ന്റെ പ്രവർത്തനങ്ങൾ വഴി, ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ അടിമകൾക്ക്‌ മോചനം ലഭിക്കുകയായിരുന്നു, ഒരു പ്രഭാതത്തിൽ! പക്ഷേ, എന്താണവിടെ സംഭവിച്ചത്‌? നിയമം മൂലം സ്വാതന്ത്ര്യം ലഭിച്ച അടിമകൾക്ക്‌ പക്ഷേ, സ്വാതന്ത്ര്യത്തിന്റെ `ഭാരം` താങ്ങുവാൻ കഴിഞ്ഞി ല്ല. എന്തു ചെയ്യണമെന്നറിയാതെ അവർ ചുറ്റുപാടും നോക്കി. ആരും കൽ പിക്കാനില്ലാത്തതുകൊണ്ട്‌ അവർക്ക്‌ ഒന്നും ചെയ്യുവാനായില്ല. അവർ തിരി ച്ച്‌ യജമാനന്മാരുടെ അടുത്തുചെന്ന്‌ തങ്ങളെ അടിമകളായിത്തന്നെ സ്വീ കരിക്കണമെന്നപേക്ഷിച്ചു. മാനസികമായി സ്വതന്ത്രരായി കഴിയാത്തവരെ ശാരീരികമായി സ്വതന്ത്രരാക്കുന്നത്‌ വ്യർഥമാണെന്ന വസ്തുതയാണ്‌ ഇവിടെ അനാവൃതമാവുന്നത്‌. മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും പറ്റി ശരിക്കറിയാവുന്ന ദൈവ ത്തിൽനിന്ന്‌ അവതീർണമായ ഖുർആൻ ഇക്കാര്യത്തിൽ തികച്ചും പ്രായോ ഗികമായ നടപടിക്രമത്തിനാണ്‌ രൂപം നൽകിയിട്ടുള്ളത്‌. അറ്യേൻ സമ്പദ്‌ ഘടനയുടെ സ്തംഭങ്ങളിലൊന്നായിരുന്നു അടിമവ്യവസ്ഥിതി. ഒരുകേ വല നിരോധത്തിലൂടെ പിഴുതെറിയുവാൻ സാധിക്കുന്നതിലും എത്രയോ ആഴത്തിലുള്ളവയായിരുന്നു അതിന്റെ വേരുകൾ. ഇസ്ലാം പ്രചരി പ്പിക്കപ്പെട്ട പ്രദേശങ്ങളിലും അല്ലാത്തയിടങ്ങളിലുമെല്ലാം നിലനിന്നിരു ന്ന ഒരു വ്യവസ്ഥയെന്ന നിലയ്ക്ക്‌ അതു നിരോധിക്കുന്നത്‌ പ്രായോഗി കമായി പ്രയാസകരമായിരിക്കുമെന്നു മാത്രമല്ല, അത്തരമൊരു നടപടി ഗുണത്തേക്കാളധികം ദോഷമാണ്‌ ചെയ്യുകയെന്നുള്ളതാണ്‌ സത്യം. അതു കൊണ്ടുതന്നെ മനുഷ്യസമൂഹത്തെക്കുറിച്ച്‌ കൃത്യമായി അറിയാവുന്ന അല്ലാഹു അടിമത്തത്തെ പാടെ നിരോധിക്കുന്ന ഒരു നിയമം കൊണ്ടു വരി കയല്ല. പ്രത്യുത, അത്‌ ഇല്ലാതാക്കുവാനുള്ള പ്രായോഗികമായ നടപ ടികൾ സ്വീകരിക്കുകയാണ്‌ ചെയ്തത്‌. രണ്ടു വിരുദ്ധ തീവ്രമാനസിക നിലകളിൽ സ്ഥിതി ചെയ്യുന്നവരെ ഒരേവി താനത്തിലേക്ക്‌ കൊണ്ടുവരികയാണ്‌ ഇസ്ലാം ആദ്യമായി ചെയ്തത്‌. അടിമയെയും ഉടമയെയും സംസ്കരിക്കുയെന്ന പദ്ധതിയാണ്‌ ഖുർ ആൻ മുന്നോട്ടുവെച്ചത്‌. പിന്നെ, സ്വാതന്ത്ര്യം ദാനമായും അധ്വാനിച്ചുംനേ ടിയെടുക്കുവാനാവശ്യമായ വഴികളെല്ലാം തുറന്നുവെക്കുകയും ചെയ്‌ തു. അടിമയെയും ഉടമയെയും സമാനമായ മാനസിക നിലവാരത്തിലെ ത്തിച്ചുകൊണ്ട്‌ സ്വാതന്ത്ര്യം നേടുവാനുള്ള വഴികൾ തുറക്കുകയും അതുലഭ ​‍ിച്ചുകഴിഞ്ഞാൽ അതു സംരക്ഷിക്കുവാൻ അവനെ പ്രാപ്തനാക്കുകയു മാണ്‌ ഖുർആൻ ചെയ്തത്‌. അതുമാത്രമായിരുന്നു അക്കാര്യത്തിൽ പ്രായോഗികമായിരുന്നത്‌.

Wednesday, January 19, 2011

ജനിതക ഘടനയും പരിണാമവാദവും


 ജനിതക ഘടനയും പരിണാമവാദവും
മനുഷ്യജീനുകളെ സംബന്ധിച്ചുള്ള പഠനത്തിന്റ്റെ ഭാഗമായി അടുത്തിടെ തയ്യാറാക്കിയ മനുഷ്യജീനുകളുടെ രേഖാചിത്രം അതിപ്രധാനമായ ഒരു ശാസ്ത്രമുന്നേറ്റം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. പഠനഫലങ്ങൾ പരിണാമവാദികൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ വളച്ചൊടിച്ചതായി കാണുന്നു. ചിമ്പൻസിയുടെ ജീനുകൾക്ക് മനുഷ്യജീനുകളുമായി 98 ശതമാനം സാദൃശ്യമുണ്ടെന്നവർ അവകാശപ്പെടുന്നു. വാലില്ലാ കുരങ്ങുകൾക്ക് മനുഷ്യനുമായി ഒട്ടേറെ സാദൃശ്യമുണ്ടെന്നും അതു കൊണ്ട് മനുഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായതാണെന്ന ഡാർവിൻടെ വാദം ശരിയാണെന്നും അവർ സമർത്ഥിക്കുന്നു.

98 ശതമാനം സാമ്യത എന്ന വാദം തെറ്റിദ്ധാരണാജനകമാണ്‌. ഇതു തെളിയിക്കണമെങ്കിൽ ചിമ്പൻസിയുടെ ജനിതകഘടനയുടെ രേഖാചിത്രം കൂടി തയ്യാറാക്കി രണ്ടും തമ്മിൽ താരതമ്യപ്പെടുത്തുയാലേ സാധ്യമാവൂ. ചിമ്പൻസിയുടെ ജനിതക ഘടനയുടെ രേഖാചിത്രം ഇതു വരെ തയ്യാറാക്കിയുട്ടില്ലെന്നതാണ്‌ വസ്തുത. ചിമ്പൻസിയിലുള്ള മുപ്പതോ നാല്പ്പതോ പ്രോട്ടീനുകളിലുള്ള ജൈവാമ്ലങ്ങളുടെ ക്രമത്തെ ആസ്പദമാക്കിയുള്ള ഒരു സാമാന്യവത്കരണം മാത്രമാണത്. ജൈവാമ്ലങ്ങളുടെ പാരമ്പര്യ സംക്രമണത്തെ കുറിച്ചുള്ള പഠനം ഡി.എൻ.എ സങ്കര രീതി അവലംബിച്ചാണ്‌ നടത്തിയിട്ടുള്ളത്. ഈ പ്രോട്ടീനുകൾ തമ്മിൽ പരസ്പര ബന്ധമുണ്ടെന്നു വരുത്താൻ ഒപ്പിച്ചെടുത്ത ഒരു വേലയുമാണത്. നാമമാത്രമായ പ്രോട്ടീനുകളെ മാത്രമേ താരതമ്യത്തിനുപയുക്തമാക്കിയിട്ടുള്ളൂ.മനുഷ്യനിൽ ഒരു ലക്ഷം ജീനുകളുണ്ട്. ഇവ ഒരു ലക്ഷം പ്രോട്ടീനുകളുമായി നിഗൂഢമായി ബന്ധപ്പെട്ടു കിടക്കുന്നു. ലക്ഷത്തിൽ നിന്നു വെറും നാല്‌പത് പ്രോട്ടീനുകൾ തമ്മിലുള്ള സമാനതയുടെ അടിസ്ത്ഥാനത്തിലാണ്‌ 98 ശതമാനമെന്ന നിഗമനത്തിലെത്തിച്ചേർന്നിട്ടുള്ളത്.

മേൽപറഞ്ഞ അടിസ്ത്ഥാന പ്രോട്ടീനുകൾ തന്നെ മറ്റു ജീവികളിലും പൊതുവെ കണ്ടു വരുന്ന മർമപ്രധാനങ്ങളായ തന്മാത്രകളാണ്‌. ഇത്തരത്തിലുള്ള പ്രോട്ടീൻ ഘടന ചിമ്പൻസിയിൽ മാത്രമല്ല മറ്റെല്ലാ ജീവികളിലുമുണ്ട്. അവയ്ക്കെല്ലാം മനുഷ്യനുമായി ഒരുപാട് സാമ്യതയുമുണ്ട്. 1999 മെയ് 15-ലെ ന്യൂ സയന്റ്റിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഘനത്തിൽ അവകാശപ്പെടുന്നത് നാടവിര പോലുള്ള ജീവികളുടെ ജീനുകളും മനുഷ്യജീനുകളും തമ്മിൽ 75 ശതമാനം പൊരുത്തമുണ്ടെന്നാണ്‌. നാടവിരകളും മനുഷ്യരും തമ്മിൽ 25 ശതമാനത്തിൻടെ കുറവേയുള്ളൂവെന്ന് പറഞ്ഞാൽ ബുദ്ധിക്ക്‌ സ്ഥിരതയുള്ള ആരും അതു വിശ്വസിക്കുമെന്നു തോന്നുന്നില്ല.

പ്രോട്ടീനുകളിൽ നടത്തിയ പഠനങൾ വെളിവാക്കുന്നത് മനുഷ്യനു മറ്റു ജീവികളുമായും ബന്ധമുണ്ടെന്നാണ്‌. കാംബ്രിഡ്ജ് സർവകലാശാല കരയിൽ വസിക്കുന്ന ജീവികൾക്കിടയിൽ നിന്നു ശേഖരിച്ച പ്രോട്ടീനുകളുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് മനുഷ്യന്‌ കോഴിയുമായാണ്‌ ഏറ്റവും അടുത്ത ബന്ധമെന്നാണ്‌. പിന്നെ മുതലയുമായിട്ടാണ്‌.

മനുഷ്യനിൽ 46 ക്രോമസോമുകളാണുള്ളത്. ചിമ്പൻസിയിൽ 48 എണ്ണവും ഇതിൻടെ അടിസ്ഥനത്തിലാണ്‌ പരിണാമവാദികൾ അവരുടെ വാദമുഖങ്ങൾക്ക് ശക്തി പകരുന്നത്. ക്രോമസോമുകളിലുള്ളാ തുല്യതയാണ്‌ നിർണായക ഘടകമെങ്കിൽ മനുഷ്യന്‌ ഉരുളക്കിഴങ്ങിനോടാണ്‌ കൂടുതൽ സാദൃശ്യം വേണ്ടത്. ഉരുളക്കിഴങ്ങിലെ ക്രോമസോമുകളുടെ എണ്ണം 46 ആകുന്നു.

ജീവികൾ തമ്മിൽ ജനിതക സാദൃശ്യം പരിണാമസിദ്ധാന്തത്തെ ഒരിക്കലും സാധൂകരിക്കുന്നില്ല. നേരെമറിച്ച് അതിന്‌ കടകവിരുദ്ധമാണെന്നു കാണാൻ പ്രയാസമില്ല.

സൗത്ത് കരോലിന സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ. ക്രിസ്ത്യൻ ഷോബേ തൻടെ ജീവിതകാലം മുഴുവൻ പരിണാമവാദത്തിന്‌ തെളിവുകൾ ശേഖരിക്കുന്നതിന്‌ മാത്രം നിരന്തരമായ ഗവേഷണത്തിലേർപ്പെട്ട ശാസ്ത്രജ്ഞനാണ്‌. ഇൻസുലിൻ, റിലാക്സിൻ തുടങ്ങിയ പ്രോട്ടീനുകളിൽ പഠനം നടത്തിയിട്ടും അദ്ദേഹം പരാജയം സമ്മതിക്കുകയാണുണ്ടായത്.

അദ്ദേഹം പറയുന്നു : " പരിണാമ ബന്ധങ്ങൾ ഇഴപിരിച്ചെടുക്കാൻ ഏറ്റവും യോജിച്ചത് തന്മാത്രാ പരിണാമ രീതിയാണ്‌. പുരാതന ജീവികളുടെ അവശിഷ്ടങ്ങൾ അവലംബിച്ചുള്ളതിനെക്കാൾ ഏറെ നല്ലത്. അതിൽ ഞാൻ തികച്ചും സംതൃപ്തനുമാണ്‌. വർഗങ്ങളിലെ പാരമ്പര്യ സംക്രമണം പരിശോധിക്കുമ്പോൾ അവയുടെ തന്മാത്രാ ഘടനയിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്താനാവും. ഈ പോരയ്മകളും ജീവികളുടെ വിചിത്ര പെരുമാറ്റ രീതികളും നമുക്ക് അവഗണിച്ച് തള്ളിക്കളയാൻ പറ്റാത്ത സന്ദേശങ്ങൾ പകർന്നു തരുന്നുണ്ട്."

തന്മാത്രാ ജനിതക രംഗത്ത് പ്രസിദ്ധനായ മൈക്കിൽ ഡെന്റൺ പറയുന്നത് ശ്രദ്ധിക്കാം: "തന്മാത്രാ തലത്തിൽ വർഗങ്ങൾ തമ്മിൽ ഒരു വിധത്തിലും സമാനതകൾ കണ്ടെത്താനാവില്ല. പരസ്പരം വ്യതിരിക്തത പുലർത്തുന്നതു കാരണം തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന കണ്ണികൾ ബന്ധപ്പെടുത്താനാവാതെ നട്ടം തിരിഞ്ഞു പോവുന്നു. പുരാതന ജീവികളുടെ അവശിഷ്ടങ്ങൾ പോലെ കൂടിച്ചേർക്കേണ്ട കണ്ണികൾ പിടികൊടുക്കാതെ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറിക്കളയുന്നു. ഒരു ജീവിയും തന്മാത്രാതലത്തിൽ പരിണാമത്തിൻടെ ആദ്യദശകങ്ങളിലുള്ളതോ പിന്നീട് വികാസം പ്രാപിച്ചതോ അല്ല. ഈ തെളിവുകൾ ഒരു നൂറ്റാണ്ട് മുൻപ് പഠിച്ചിരുന്നുവെങ്കിൽ പരിണാമ സിദ്ധാന്തം ഒരിക്കലും വെളിച്ചം കാണുമായിരുന്നില്ല. "

ഒരേ സ്വഭാവമുള്ള തന്മാത്രകൾകൊണ്ട് സൃഷ്ടിക്കപ്പെട്ടുവെന്നതാണ്‌ ജീവികൾ തമ്മിലുള്ള പരസ്പര സാദൃശ്യത്തിനു കാരണം. അവ ഒരേ വെള്ളവും വായുവും ഉപയോഗിക്കുന്നു. ഒരേ തൻമാത്രകളിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.തന്മൂലം അവയുടെ ജനിതക ഘടനയിലും സ്മാനതയുണ്ടാവുമെന്നത് സ്വാഭാവികം മാത്രം. ഇത് ഒരു പൊതു പൈതൃകത്തിൽ നിന്നും ഉത്ഭവം കൊണ്ടതാണ്‌ എല്ലാ ജീവികളുമെന്നതിന്‌ തെളിവല്ല.

ഒരുദാകരണത്തിലൂടെ ഇത് വിശദീകരിക്കാം. ഇഷ്ടിക, കല്ല്, മരം, സിമൻട്, ഇരുമ്പ് എന്നീ നിർമ്മാണവസ്തുക്കളുപയോഗിച്ചാണ്‌ കെട്ടിടങ്ങൾ പണിയുന്നത്‌. അതുകൊണ്ട് ഒരു കെട്ടിടം മറ്റൊന്നിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് അർഥമാക്കേണ്ടതില്ല. ഒരേ നിർമ്മാണ പദാർത്ഥങ്ങളുപയോഗിച്ച് നിർമ്മിച്ച വ്യത്യസ്ത ശൈലിയിലുള്ള കെട്ടിടങ്ങൾ. ഇതു ജീവികൾക്കും ബാധകം.

ബോധപൂർവമല്ലാതെയുള്ള ഒരു യാദൃച്ഛികതയുടെ ഫലമായിട്ടല്ല ഭൂമിയിൽ ജീവൻ പൊട്ടിമുള്ളച്ചത്. സർവശക്തനും അഗാതജ്ഞാനിയുമായ ദൈവത്തിൻടെ സൃഷ്ടികളത്രെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും.

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: "അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." [6:102]


മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം


image
" നിങ്ങൾക്കും യാത്രാ സംഘങ്ങൾക്കും ജീവിതവിഭവമായിത്തീരാൻ കടലിലെ വേട്ട ജന്തുക്കൾക്കും സമുദ്രാഹാരവും നിങ്ങൾക്കനുവദിക്ക്പ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക." (വി:ഖുർആൻ, 5:96)
ഹൃദയാഘാതം വന്ന് മരണമടയുന്ന ആളുകളുടെ ശരാശരി വയസ്സ് (ആയുർദൈർഘ്യം) കുറഞ്ഞുവരികയാണെന്ന യാഥാർഥ്യം ഹൃദയാരോഗ്യ സംരക്ഷണത്തിൻടെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു. ആധുനിക ഹൃദ്രോഗ ചികിത്സാരംഗം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കണമെന്ന് വിദഗ്ധർ നമ്മെ ഉപദേശിക്കുന്നു. അവർ മറ്റൊരു കാര്യം കൂടി നമ്മെ ഉണർത്തുന്നുണ്ട്: 'ഹൃദയാരോഗ്യത്തിന്ന് മത്സ്യാഹാരം പതിവാക്കുക' എന്ന്
മത്സ്യാഹാരത്തിലടങ്ങിയിരിക്കുന്ന 'ഒമേഗ-മൂന്ന്' എന്ന കൊഴുത്ത അമ്ലം മത്സ്യം സ്ഥിരമായി കഴിക്കുന്നവർക്ക് ഹൃദ്രോഗം വരാതെ സൂക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഈ രംഗത്ത് നടത്തിയ ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തുന്നു. മത്സ്യത്തിൻടെ ഈ ആരോഗ്യ സംരക്ഷണഗുണം ഈ അടുത്തകാലത്താണ്‌ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയത്. എന്നാൽ വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക:
" നിങ്ങൾക്ക് പുതുമാസം എടുത്തുതിന്നാനും നിങ്ങൾക്കണിയാനുള്ള ആഭരണങ്ങൾ പുറത്തെടുക്കാനും പാകത്തിൽ കടലിനെ വിധേയമാക്കിയവനും അവൻ തന്നെ. കപ്പലുകൾ അതിലൂടെ വെള്ളം പിളർന്നുമാറ്റിക്കൊണ്ട് ഓടുന്നതും നിങ്ങൾക്ക് കാണാം. അവൻടെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ തേടുവാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടിയാണ്‌( അവനത് നിങ്ങൾക്ക് വിധേയമാക്കിതന്നത്)" (16:14)
 
സൂറത്തുൽ കഹ്ഫിൽ മത്സ്യത്തെക്കുറിച്ച് പ്രത്യേക പരാമർശമുണ്ട്.
മൂസാ(അ) അദ്ദേഹത്തിൻടെ ഭൃത്യനോടൊപ്പം ഒരു യാത്ര പുറപ്പെട്ടപ്പോൾ ഭക്ഷണമായി അവർ കൂടെക്കരുതിയത് മത്സ്യമായിരുന്നു.
"മൂസാ, തൻടെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം(ശ്രദ്ധേയമാകുന്നു): ഞാൻ രണ്ടു കടലുകൾ: കൂടിച്ചേരുന്നിടത്ത് എത്തുകയോ അല്ലെങ്കിൽ സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ നടന്നുകഴിയുകയോ ചെയ്യുന്നതുവരെ ഞാൻ (ഈ യാത്ര) തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ അവർ അവ(കടലുകൾ) കൂടിച്ചേരുന്നിടത്തെത്തിയപ്പോൾ തങ്ങളുടെ മത്സ്യങ്ങളുടെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലിൽ( ചാടി). അത് പോയ മാർഗം ഒരു തുരങ്കം (പോലെ) ആക്കിത്തീർത്തു. അങ്ങനെ അവർ ആ സ്ഥലം  വിട്ട് മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ മൂസാ തൻടെ ഭൃത്യനോടു പറഞ്ഞു: നീ നമുക്ക് ഭക്ഷണം കൊണ്ടുവാ, നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു. അവൻ പറഞ്ഞു: താങ്കൾ കണ്ടുവോ? നാം ആ പാറക്കല്ലിൽ അഭയം പ്രാപിച്ച സന്ദർഭത്തിൽ ഞാൻ ആ മത്സ്യത്തെ മറന്നു പോവുക തന്നെ ചെയ്തു. അത് (പറയാൻ) എന്ന മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരത്ഭുതമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.( ഖുർആൻ 18:60-63)
മൂസാ(അ) നീണ്ട ക്ഷീണിപ്പിക്കുന്ന ഒരു യാത്രയിൽ ഭക്ഷണമായി കരുതിയത് മത്സ്യമായിരുന്നുവെന്ന് മേൽ സൂക്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ ചരിത്രകഥയിൽ മത്സ്യത്തിൻടെ പോഷകമൂല്യങ്ങളെക്കുറിച്ച് സൂചനയുണ്ട്. (നന്നായറിയുന്നവൻ അല്ലാഹുവാകുന്നു)

മത്സ്യത്തിൻടെ പോഷക ഗുണങ്ങൾ പരിശോധിച്ചാൽ ശ്രദ്ധേയമായ ചില വസ്തുതകൾ നാം കണ്ടെത്തുന്നു. നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു അവൻടെ സൃഷ്ടികൾക്ക് കനിഞ്ഞു നൽകിയ സമൃദ്ധമായ മത്സ്യസമ്പത്ത് ഉത്തമമായ ഒരാഹാരമാകുന്നു. അതിൽ പ്രോട്ടീൻ, വൈറ്റമിൻ-ഡി, അപൂർവ മൂലകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഫോസ്ഫറസ്, ഗന്ധകം, വനേഡിയം എന്നീ ധാതുക്കൾ നമ്മുടെ ശരീര വളർച്ച ത്വരിതപ്പെടുത്തുന്നു. കോശകലകളെ രോഗപ്രതിരോധ സജ്ജമാക്കുന്നു. പല്ലുകൾക്കും മോണകൾക്കും ഉറപ്പു നൽകുന്നു. ശരീരത്തിൻടെ കാന്തി വർധിപ്പിക്കുന്നു. ഉറപ്പുള്ള നല്ല സമൃദ്ധമായ തലമുടി തഴച്ചുവളരാൻ സഹായിക്കുന്നു. അന്നജം, കൊഴുപ്പ് എന്നിവയെ തകർത്ത് രക്തത്തിലെ കൊളസ്ട്രോളിൻടെ അളവ് കുറച്ച് ശരീരത്തെ ബലവത്തും ഊർജസ്വലവുമാക്കുന്നു.വൈറ്റമിൻ -ഡി. യും മറ്റു ധാതുപദാർത്ഥങ്ങളും ആവശ്യമായ അളവിൽ നാം കഴിക്കുന്ന ഭക്ഷണത്തിലില്ലെങ്കിൽ എല്ലുകൾക്ക് ബലഹീനത, മോണരോഗങ്ങൾ, മുണ്ടിവീക്കം എന്നീ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.       
image                              
മത്സ്യ എണ്ണയിൽ കൊഴുപ്പുള്ള രണ്ടുതരം അമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. ഈ അമ്ലങ്ങളിലടങ്ങിയ ഒമേഗ-മൂന്ന്, ഒമേഗ ആറ് എന്നീ ഘടകങ്ങൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല. അവ പുറമെ നിന്നു തന്നെ ശരീരത്തിന്‌ ലഭിച്ചിരിക്കണം. സസ്യ എണ്ണയിൽ ഒമേഗ- മൂന്ന് അടങ്ങിയിട്ടുണ്ടെങ്കിലും മത്സ്യത്തിലുള്ളത്ര ഫലദായകമല്ല. സമുദ്രത്തിൽ ഒഴുകി നടക്കുന്ന ജീവജാലങ്ങളെ മത്സ്യം ഭക്ഷിക്കുന്നത് വഴി മത്സ്യത്തിൽ ഈ അമ്ലസമ്പത്ത് കൂടുതൽ ധന്യമാവുന്നു.

ഈ അമ്ലങ്ങൾ ശരീരത്തിലെ ഊർജോത്പാദനത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഈ അമ്ലങ്ങളിലെ ഇലക്ട്രോൺ വിഘറിച്ച് ശരീരത്തിലെ ഓക്സിജനുമായി കൂടിച്ചേർന്ന് ശരീരത്തിൽ നടക്കുന്ന വിവിധ രാസപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജോല്‌പാദനം സാധിക്കുന്നു. മീനെണ്ണ സമൃദ്ധമായ ഒരാഹാരക്രമമാണ്‌. ശരീരത്തിൻടെ തളർച്ച മാറ്റി ഉന്മേഷം നൽകുന്നു. ഒമേഗ-മൂന്ന് ഏകാഗ്രത വർധിപ്പിക്കുന്നു. 'മത്സ്യം തലച്ചോറിനുത്തമം' എന്ന നാടൻ പഴമൊഴിക്ക് ശാസ്ത്രീയമായ പരിവേഷമുണ്ട്.

രക്തസമ്മർദവും കൊളസ്ട്രോളും കുറച്ച് ഒമേഗ-മൂന്ന് രക്തധമനികൾക്കുണ്ടാവുന്ന രോഗത്തെ തടുക്കുന്നു. ഹൃദയാഘാതത്തിന്‌ ശേഷം ഉണ്ടാകാനിടയുള്ള ഹൃദയത്തിൻടെ താളഭംഗത്തെ ക്രമപ്പെടുത്തുന്നു.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനം, ആഴ്ചയിൽ ചുരുങ്ങിയത് അഞ്ചുതവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നത് പതിവാക്കുന്ന സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത മൂന്നിലൊന്ന് കണ്ട് കുറഞ്ഞതായി തെളിയിക്കുന്നു. ഒമേഗ-മൂന്ന് രക്തം കട്ടപിടിക്കുന്നത് തടയുന്നു. നമ്മുടെ ഞെരമ്പിലോടുന്ന രക്തത്തിൻടെ വേഗം മണിക്കൂറിൽ 60 കി.മീ ആകുന്നു. അതിന്‌ രക്തത്തിൻടെ കട്ടി, സാന്ദ്രത, അളവ് എന്നിവ ശരിയായും ക്രമത്തിലുമായിരിക്കേണ്ടത് അത്യാവശ്യം. രക്തത്തിൻടെ കട്ടി കുടിയാൽ രക്തധമനികളിൽ ഇടുക്കമുണ്ടാവുന്നു. മതിയായ രക്തം കിട്ടാതെ ഹൃദയത്തെയും തലച്ചോറിനെയും കണ്ണുകളെയും വൃക്കകളെയും തകരാറിലാക്കുന്നു. രക്തധമനികളിൽ തടസ്സങ്ങളുണ്ടായാൽ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുണ്ടാകും. രക്തത്തിലെ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് വാഹിനികളായ ശ്വേതാണുക്കളായ ഹീമോഗ്ലോബിൻ തന്മാത്രാ നിർമാണത്തിൽ ഒമേഗ-മൂന്ന് അതിപ്രധാന പങ്കുവഹിക്കുന്നു. കോശപാടകളിലൂടെ കടന്നുപോകുന്ന പോഷകാംശങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഗർഭസ്ഥ-നവജാത ശിശുക്കളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്‌ ഒമേഗ-മൂന്ന്.തലച്ചോറിൻടെ, നാഡീവ്യൂഹത്തിൻടേ വളർച്ചയ്ക്കും വികാസത്തിനും ഒഴിച്ച് കൂടാനാവാത്തതാണ്‌ അത്. മുലപ്പാൽ ഒമേഗ-മൂന്ന് കൊണ്ട് സമൃദ്ധമാണ്‌.

ഒരിക്കളും പരിഹരിക്കാനാവാത്ത, സന്ധികളിലുണ്ടാവുന്ന തേയ്മാനം കുറയ്ക്കുന്നു. സ്കിസോഫ്രീനിയ, വിഷാദരോഗം, ഉത്കണ്‌ഠ, മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നീ മാനസിക തകരാറുകൾക്ക് കൈകണ്ട ഔഷധമാണ്‌ ഒമേഗ-മൂന്ന്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെ ഗുണങ്ങൾ മത്സ്യാഹാരത്തിലടങ്ങിയിരിക്കുന്നുവെന്നറിയുക. മത്സ്യാഹാരം പതിവാക്കുക, ഹൃദ്രോഗത്തെ ചെറുക്കുക.

വെള്ളമെന്ന മഹാത്ഭുതം



നാം ജീവിക്കുന്ന ഗ്രഹത്തിൻടെ വലിയൊരു ഭാഗം വെള്ളത്താൽ നിബിഡമായിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ മുക്കാൽ ഭാഗത്തോളം കടലുകളും മഹാ സമുദ്രങ്ങളും കൈയടക്കിവെച്ചിരിക്കുന്നു. കരയിലാവട്ടെ എണ്ണിയാലൊടുങ്ങാത്തത്രയും നദികളും തടാകങ്ങളുമുണ്ട്. ഉത്തുംഗ ശൃംഗങ്ങൾക്ക് മീതെ കാണുന്ന മഞ്ഞും ഹിമവും കട്ടിയായ അവസ്ഥയിലുള്ള ജലമാകുന്നു. ജലത്തിൻടെ ഗണ്യമായ ഒരു ഭാഗം മേഘങ്ങളിൽ നീരാവിയായി കാണപ്പെടുന്നു. ഓരോ മേഘവും ദശലക്ഷക്കണക്കിൽ ടൺ വെള്ളവും പേറി നിൽക്കുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് ഇടയ്ക്കിടെ മഴയായി വർഷിക്കുന്നു. നാം ശ്വസിക്കുന്ന വായുവിലും നീരാവിയുടെ അംശമുണ്ട്.
image
ചുരുക്കത്തിൽ എവിടെ തിരിഞ്ഞുനോക്കിയാലും നമുക്ക് വെള്ളം കാണാതിരിക്കാനാവില്ല. നമ്മളിരിക്കുന്ന സ്ഥലത്ത് പോലും ഏകദേശം 40 മുതൽ 50 ലിറ്റർ വരെ വെള്ളമുണ്ടെന്നു പറഞ്ഞാൽ നമുക്കതിശയം തോന്നും. ചുറ്റും കണ്ണോടിച്ചുനോക്കൂ! കാണുന്നുണ്ടോ? വീണ്ടും ശ്രദ്ധിച്ചു നോക്കുക. നമ്മുടെ ശരീരത്തിൽ 50 ലിറ്റർ വെള്ളമുണ്ട്. ശരീരത്തിൻടെ 70 ശതമാനവും വെള്ളമാണ്‌. കോശങ്ങളിൽ, കോശമർമം, മൂലജീവദ്രവ്യം തുടങ്ങി അനേകം ഘടകങ്ങളുണ്ട്. വെള്ളത്തിൻടെയത്ര പ്രാധാന്യമുള്ള മറ്റൊന്നും തന്നെ കോശങ്ങളിലില്ലെന്നു പറയാം. ശരീരം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന രക്തത്തിൻടെ വലിയൊരു ഭാഗം വെള്ളമാണ്‌. സർവ ജീവജാലങ്ങളിലും വലിയൊരളവ് ജലം തന്നെ. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ജീവനാശമാണ്‌ ഫലം.
ജീവന്നാധാരമായി വർത്തിക്കാൻ തക്കവണ്ണം പ്രത്യേകം രൂപകല്പന നിർവഹിച്ചുണ്ടാക്കിയതാണ്‌ ജലം. അതിൻടെ ഭൗതിക രാസഗുണങ്ങൾ പരിശോധിച്ചാൽ ജീവിതാവശ്യങ്ങൾക്ക് എത്ര അനുയോജ്യമായ വിധത്തിലാണു ജലത്തിൻടെ സൃഷ്ടിപ്പ് എന്നു മനസ്സിലാക്കാനാവും.

image
മറ്റു ദ്രവ വസ്തുക്കളെല്ലാം തണുത്തുറയ്ക്കാൻ തുടങ്ങുന്നത് താഴെ നിന്ന് മുകളിലോട്ടാണ്‌. എന്നാൽ ജലം മാത്രമേ മുകളിൽ നിന്നും താഴോട്ട് തണുത്തുറച്ചു കട്ടിയാവുന്നുള്ളു. ഈ സ്വഭാവം ജലത്തിന്‌ മാത്രം സ്വന്തം. ഭൂമിയിൽ ജലസ്രോതസ്സിൻടെ നിലനില്പു തന്നെ ഈ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഹിമത്തിന്‌ വെള്ളത്തിന്നു മീതെ പൊന്തിക്കിടക്കുന്ന സ്വഭാവമില്ലെങ്കിൽ ജലത്തിൻടെ വലിയൊരു ഭാഗം നമുക്ക് ലഭിക്കാതെ പോകും. കടലിലും പുഴയിലുമൊക്കെ ഹിമം നിറഞ്ഞ് ആവശ്യത്തിന്‌ ജലം ലഭിക്കാതെ ജീവിതം ദുസ്സഹമാവുകയും ചെയ്യും.
ഇതെങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. ശൈത്യകാലത്ത് പലയിടത്തും ഊഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാണ്‌. ഈ കൊടും തണുപ്പ് കടലിനെയും നദികളെയും ബാധിക്കുന്നു. അവയിലെ വെള്ളം തണുത്ത് കട്ടിയാവുന്നു.

ഹിമത്തിന്‌ പൊങ്ങിക്കിടക്കുന്ന സ്വഭാവമില്ലെങ്കിൽ ഹിമക്കട്ടകൾ താഴോട്ട് ആണ്ടുപോവുകയും താരതമ്യേന ചൂടുള്ള താഴത്തെ ജലം മുകളിലേക്ക് വരികയും ചെയ്യും. തണുത്ത അന്തരീക്ഷവുമായി ബന്ധപ്പെടുന്നതോടെ ഇതും ഘനീഭവിച്ച് താഴോട്ട്പോവും. ഹിമക്കട്ടകൾ താഴോട്ട് പോവുകയും ചെയ്യുന്ന ഈ പ്രക്രിയ ആവർത്തിച്ച് കടലിലും കായലിലും ഹിമമില്ലാതെ വെള്ളമില്ലാത്ത ഒരവസ്ഥ സംജാതമാവും. എന്നാൻ ഇത് ഒരിക്കലും സംഭവിക്കുന്നുല്ല.
തണുപ്പ് വർധിക്കുന്നതിന്നനുസരിച്ച് ജലത്തിൻടെ ഭാരം വർധിക്കുകയും 4 ഡിഗ്രി സെൽഷ്യസിൽ എത്തിച്ചേരുന്നതോടെ സംഗതി പെട്ടെന്ന് മാറിമറയുകയും ചെയ്യുന്നു. ഇതിൽ പിന്നീട് വെള്ളം വികസിക്കാൻ തുടങ്ങുകയും താപം പിന്നെയും കുറയുന്നതോടെ ജലത്തിൻടെ ഘനം കുറയുകയും ചെയ്യുന്നു. അതിൻടെ ഫലമായി 4 ഡിഗ്രി സെൽഷ്യസിലുള്ള ജലം ഏറ്റവും അടിയിലും അതിനു മീതെ 3 ഡിഗ്രിയിലുള്ള ജലം, തൊട്ടു മുകളിൽ 2 ഡിഗ്രി എന്ന രീതി കൈവരിക്കുകയും ചെയ്യുന്നു. ഉപരിതലത്തിലുള്ള ജലം ഹിമമായി മാറിക്കഴിഞ്ഞാലും താഴെ 4 ഡിഗ്രിയിലുളളത് ജലമായിതന്നെ നിൽക്കും. കടലിലെ ജീവികൾക്കും സസ്യങ്ങൾക്കും ഈ ജലം മതി ജീവിതം നിലനിർത്താൻ.

ഹിമത്തിന്‌ താപവാഹക ശേഷി പറ്റെ കുറവാണ്‌. തന്മൂലം താഴെതട്ടിലെ ജലത്തിൻടെ ചൂട് അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെട്ടൂപോവാതെ ഹിമപാളികൾ പിടിച്ചുവെക്കുന്നു. അന്തരീക്ഷതാപം (-)50 ഡിഗ്രിയിലേക്ക് താഴ്ന്നാൽ പോലും സമുദ്രത്തിലെ ഹിമപാളികളുടെ കനം രണ്ടു മീറ്ററിൽ കൂടുന്നില്ല. ഹിമപാളികളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു. സീൽ, പെൻഗ്വിൻ എന്നിങ്ങനെ ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ജീവികൾക്ക് താഴെയുള്ള ജലത്തിൽ സ്വൈരവിഹാരം നടത്താം.
ഇനി ജലം മറ്റു ദ്രവങ്ങളെപ്പോലെ പെരുമാറിയാൽ എന്തു സംഭവിക്കും? അന്തരീക്ഷോഷ്മാവ് എത്ര വർധിച്ചാലും താഴോട്ട് പോവുന്ന ഹിമക്കട്ടകൾ ഒരിക്കലും ഉരുകിയൊലിച്ച് ജലമാവാതെ ഹിമമായിത്തന്നെ കാലാകാലം അവശേഷിക്കും. അത്തരമൊരു ലോകത്ത് ജീവന്‌ നിലനിൽക്കാനാവുകയില്ല. ജലം ഈ 'കുരുത്തക്കേട്' ഒപ്പിച്ചിരുന്നുവെങ്കിൽ ജീവനില്ലാത്ത ഒരു ലോകമായിരിക്കും ഫലം
എന്തു കൊണ്ട് ജലം മറ്റു ദ്രവങ്ങളെപ്പോലെ പെരുമാറുന്നില്ല? എന്തുകൊണ്ട് 4 ഡിഗ്രിയിൽ സങ്കോചിക്കുന്നതിന്‌ പകരം വികസിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രത്തിൻടെ പക്കൽ വ്യക്തമായ ഉത്തരങ്ങളില്ല.

മറ്റൊരു ദ്രവത്തെയും വെള്ളത്തിനോട് താരതമ്യപ്പെടുത്താൻ പറ്റുകയില്ല. വ്യത്യസ്ത സ്വഭാവങ്ങളുള്ള ജീവിതത്തിന്‌ അവശ്യം വേണ്ട താപം, പ്രകാശം, വൈദ്യുതി എന്നിവ നിലനിൽക്കുന്ന പ്രപഞ്ചത്തിൽ ജീവിതത്തിനു മതിയായത്രയും ജലം നിറച്ചുവെച്ചിരിക്കുന്നു. ഇതൊക്കെ ആകസ്മികമെന്ന് പറയാമോ? ഇതിൻടെയൊക്കെ പിറകിൽ ഒരു മഹാ ശക്തിയുടെ സാന്നിധ്യം കണ്ടെത്താനാവും.
image
മനുഷ്യന്‌ ജീവിക്കാൻ അല്ലാഹു ഭൂമിയെ സൃഷ്ടിച്ചു. മനുഷ്യനുതകും വിധം വെള്ളം സജ്ജീകരിച്ച് വെച്ചു. ആ വെള്ളം വഴി മണ്ണിൽ നിന്ന് പ്രാദുർഭവിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിന്‌ പോഷണം ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.

ആധുനിക ശാസ്ത്രം കണ്ടെത്തിയ മേൽ പറഞ്ഞ യാഥർഥ്യങ്ങൾ, മാനവകുലത്തിനനുഗ്രഹവും മാർഗദർശനവുമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ പതിനാല്‌ നൂറ്റാണ്ടുകൾക്കപ്പുറം പറഞ്ഞു:
" അവനാണ്‌ മാനത്തു നിന്ന് വെള്ളം വീഴ്ത്തിത്തരുന്നത്. നിങ്ങൾക്കുള്ള കുടിവെള്ളമാണത്. നിങ്ങൾ കാലികളെ മേയ്ക്കാനുപയോഗിക്കുന്ന ചെടികളുണ്ടാവുന്നതും അതിലൂടെയാണ്‌. അതു വഴി അവൻ നിങ്ങൾക്ക് കൃഷിയും ഒലീവും ഈന്തപ്പനയും മുളപ്പിച്ചു തന്നു. എല്ലായിനം കായ്കനികളും. ചിന്തിക്കുന്ന ജനത്തിന്‌ ഇതിലെല്ലാം തെളിവുകളുണ്ട്."
( ഖുർആൻ 16:10,11)
" ആകാശവും ഭൂമിയും പരസ്പരം ഒട്ടിച്ചേർന്നതായിരുന്നു. പിന്നീട് നാമവയെ വേർപെടുത്തി. വെള്ളത്തിൽ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികൾ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവർ വിശ്വസിക്കുന്നില്ലേ?"
( ഖുർആൻ 21:10)
-----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

ആകാശത്തു നിന്ന് ഇറക്കിയ ഇരുമ്പ്


വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ലോഹപദാർഥങ്ങളിൽ ഒന്നാണ്‌ ഇരുമ്പ്. 'അൽഹദീദ്' (ഇരുമ്പ്) അധ്യായം 25-ആം വാക്യത്തിൽ പ്രസ്താവിക്കുന്നത് കാണുക:
"തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവം നിലകൊള്ളാൻ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസ്സും ഇറക്കിക്കൊടുക്കയും ചെയ്തു. ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട്. അല്ലാഹുവിനെയും അവൻടെ ദൂതന്മാരെയും അദൃശ്യമായ നിലയിൽ സഹായിക്കുന്നവരെ അവന്‌ അറിയാൻ വേണ്ടിയുമാണ്‌ ഇതെല്ലാം. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാണ്‌."
മേൽ സൂക്തത്തിലെ 'അൻസൽനാ' എന്ന വാക്കിൻടെ അർഥം 'നാം ഇറക്കിക്കൊടുത്തു' വെന്നാണ്‌. ജനങ്ങളുടെ ഗുണത്തിനുവേണ്ടി ഇരുമ്പ് ഇറക്കിക്കൊടുത്തു എന്ന ഖുർആനിക പ്രയോഗം ആലങ്കാരികം മാത്രമാണെന്നു പലരും കരുതിവന്നു. പ്രയോഗത്തിൻടെ ഭാഷാർഥം പരിഗണിച്ചാൽ "ആകാശത്തു നിന്ന് താഴെ ഭൂമിയിലേക്ക് മഴ, സൂര്യപ്രകാശം എന്നിവപോലെ ഇറക്കിക്കൊടുത്തു" എന്ന നിഗമനത്തിലാണ്‌ നാമെത്തിച്ചേരുക. ഈ പ്രയോഗത്തിൽ ഒരു ശാസ്ത്രീയ മഹാസത്യം ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം പലർക്കുമറിഞ്ഞുകൂടാ. ആധുനിക ജ്യോതിശാസ്ത്രത്തിൻടെ കണ്ടെത്തലനുസരിച്ച് ഭൂമിയിൽ കാണപ്പെടുന്ന ഇരുമ്പ് നിക്ഷേപം ബഹിരാകാശത്തെ ഭീമാകാരങ്ങളായ നക്ഷത്രങ്ങളിൽ നിന്നും ഭൂമിയിലെത്തിച്ചേർന്നതാണ്‌.
image
ഭൂമിയിൽ മാത്രമല്ല, നമ്മുടെ സൗരയൂഥമാസകലം നിറഞ്ഞുനിൽക്കുന്ന ഇരുമ്പുനിക്ഷേപം ബാഹ്യാകാശത്തു നിന്ന് വന്നതാണ്‌. ഒരു നക്ഷത്രമായ സൂര്യനിലെ താപ ഇരുമ്പിൻടെ രൂപപ്പെടുത്തലിന്‌ മതിയായതല്ല. സൂര്യൻടെ ഉപരിതരത്തിലെ ചൂട് 6000 ഡിഗ്രിയും ആന്തരികതാപം 20 മില്ല്യൺ ഡിഗ്രിയുമാണെന്നു കണക്കാക്കിയിരിക്കുന്നു. സൂര്യനെക്കാൾ പതിന്മടങ്ങു വലിപ്പമുള്ള നക്ഷത്രങ്ങളിലേ ഇരുമ്പിൻടെ ഉത്പാദനം നടക്കുന്നുള്ളൂ. ഏകദേശം നൂറുമില്ല്യൺ താപമുണ്ട് നക്ഷത്രങ്ങളിൽ. നക്ഷത്രങ്ങളിൽ ഇരുമ്പിൻടെ അംശം ഒരു തലത്തിലെത്തിച്ചേരുമ്പോൾ നക്ഷത്രത്തിന്‌ അതുൾക്കൊള്ളാനാവാതെ പൊട്ടിത്തെറിക്കുന്നു. ഈ നക്ഷത്രത്തെ 'നോവ' എന്നു വിളിക്കുന്നു. ആകാശത്ത് പൊടുന്നനെ വെട്ടിത്തിളങ്ങുന്നതും ക്രമേണ മങ്ങുന്നതും പ്രകാശം കുറഞ്ഞുകുറഞ്ഞ്‌ പഴയ പ്രകാശത്തിലെത്തുന്നതുമാണ്‌ നോവ. പെട്ടെന്ന് ജ്വലിച്ച് പൊട്ടിത്തെറിക്കുന്ന നക്ഷത്രം. ഈ സ്ഫോടനഫലമായി ഇരുമ്പ് ശൂന്യാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു.
വളരെ വളരെ മുൻപ് സംഭവിച്ച ഒരു സൂപ്പർ നോവാ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രം നമുക്ക് വിവരം തരുന്നുണ്ട്. അഗാധ സമുദ്രത്തിൻടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണ്ണിൽ കണ്ടുവരുന്ന ഒരു തരം ഇരുമ്പ്. സൂര്യനിൽ നിന്നും 90 പ്രകാശ വർഷം ദൂരെ സ്ഥിതിചെയ്തിരുന്ന ഒരു നക്ഷത്രം 5 മില്ല്യൻ നൂറ്റാണ്ടുകൾക്കപ്പുറം പൊട്ടിത്തെറിച്ചതിൻടെ ഫലമായുണ്ടായതാണെന്നു കരുതപ്പെടുന്നു. ശൂന്യാകാശത്തുവെച്ച് മൂലകങ്ങളുടെ ഒരണുകേന്ദ്രം സംശ്ലേഷണം സംഭവിക്കുകയും പിന്നീട് ഭൂമിയിലേക്ക് ധൂളികളായി പെയ്തിറങ്ങുകയും ചെയ്തുവെന്നാണ്‌ ഈ നിക്ഷേപം വെളിവാക്കുന്നത്.
ഇരുമ്പ് ഭൂമിയിൽ പിറവിയെടുത്തതല്ല. മറിച്ച് സുപ്പർനോവകളിൽ നിന്ന് ഭൂമിയിലെത്തിച്ചേർന്നതാണെന്ന് സ്പഷ്ടം. സൂക്തത്തിൽ പരാമർശിക്കുമ്പടി 'നാമതിനെ ഇറക്കിക്കൊടുത്തു' വെന്നു തന്നെ. ഖുർആൻ അവതരിക്കുന്നതുവരെ ലോകത്തിന്നിക്കാര്യം തികച്ചും അജ്ഞാതമായിരുന്നു. എല്ലാറ്റിനെയും ചുഴ്ന്നുനിൽക്കുന്ന അനന്തവിജ്ഞാനത്തിനുടമയായ അല്ലാഹുവിൻടെ ഗ്രന്ഥത്തിൽ ഈ കാര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു.
ജ്യോതിശാസ്ത്രം വ്യക്തമാക്കുന്നത്, മറ്റു മൂലകങ്ങളും ഭൂമിക്ക് വെളിയിൽ വെച്ചാണ്‌ രൂപംകൊണ്ടതെന്നാണ്‌. സൂക്തത്തിലെ 'കൂടി' എന്ന പ്രയോഗം ഈ ആശയത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇരുമ്പിനെ സംബന്ധിച്ച ഖുർആനിക പരാമർശം ആരെയും അമ്പരിപ്പിക്കാൻ പോന്നതാണ്‌. ഈ കാര്യങ്ങളൊക്കെ ശാസ്ത്രം കണ്ടെത്തുന്നത് 20-ആം ശതകത്തിൻടെ അന്ത്യത്തോടടുത്താണ്‌.
മറ്റു ലോഹങ്ങളെക്കാളെല്ലാം മനുഷ്യന്‌ ഏറ്റവും ഉപകാരപ്രദം ഇരുമ്പ് തന്നെ എന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല. നക്ഷത്രങ്ങളിൽ ഇരുമ്പ് ഒന്നിച്ചുകൂടുകയും ഒരു വിസ്ഫോടനമുണ്ടായി പ്രപഞ്ചം മുഴുവൻ അത് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. പ്രപഞ്ചാരംഭത്തിൽ ഭൂമി ഈ ഇരുമ്പുപരമാണുക്കളെ ഗുരുത്വാകർഷണം വഴി തന്നിലേക്ക് വലിച്ചെടുപ്പിക്കുകയും ഇതുമൂലമുണ്ടായ താപം ഒരു രാസവേർതിരിവിന്‌ കാരണമാവുകയും ആദ്യം അന്തരീക്ഷവും അതിൽ പിന്നീട് ഭൂമണ്ഡലത്തെ വലയംചെയ്യുന്ന ജലവിഭാഗവുമുണ്ടായിത്തീർന്നു.
ഭൂകേന്ദ്രത്തിലുള്ള ഉരുകിയ ഇരുമ്പ് ഒരു 'ഡൈനാമോ' എന്ന വണ്ണം പ്രവർത്തിച്ച് ഭൂമിയിലെ കാന്തമണ്ഡലത്തിന്‌ രൂപംകൊടുക്കുകയും അത് ഒരു വലയം പോലെ വർത്തിച്ച് ആപൽക്കാരികളായ പ്രസരണങ്ങളെ തടുക്കുകയും ഓസോൺപടലയെ സുരക്ഷിതമായി നിലനിർത്തുകയും ചെയ്തു.
ഇരുമ്പ് പരമാണുക്കൾ ഇല്ലായിരുന്നുവെങ്കിൽ ജീവകോശ സൃഷ്ടിപ്പിൽ പങ്കുവഹിക്കേണ്ട കാർബൺ പ്രപഞ്ചത്തിലുണ്ടാവുമായിരുന്നുല്ല. സൂപ്പർ നോവകളിലും ഭൂമി ചൂടുപിടിക്കുകയില്ല. അന്തരീക്ഷമില്ല. കാന്തിക സുരക്ഷാവലയവുമുണ്ടാവുമായിരുന്നില്ല. ഓസോൺ പടലം നിലനിൽക്കുമായിരുന്നില്ല. ഓക്സിജനും പ്രതിപ്രവർത്തിക്കാനാവില്ല. രക്തത്തിലെ ഹീമോഗ്ലോബിനുണ്ടാവുമായിരുന്നില്ല. പ്രപഞ്ചത്തിൽ രാസപ്രവർത്തനമുണ്ടാവില്ല. അങ്ങനെ അങ്ങനെ പലതും.

ഇരുമ്പിൻടെ പ്രാധാന്യം വ്യക്തമാക്കുന്ന, പലർക്കുമറിഞ്ഞുകൂടാത്ത മറ്റൊരു രഹസ്യം കൂടി പ്രസ്തുത ആയത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്. സൂറതുൽഹദീദ് 25ആം സൂക്തം, അതിൽ ഗണിതശാസ്ത്രമുണ്ട്!
അൽഹദീദ് ഖുർആനിലെ 57ആം അധ്യായമാകുന്നു. 'അബ്ജദ്' സൂത്രമനുസരിച്ച് അക്ഷരങ്ങളുടെ സംഖ്യാഫലം 57. 'ഹദീദ്' എന്ന പദത്തിൻടെ 'അബ്ജദ്' സംഖ്യ 26. ഇരുമ്പിൻടെ ആറ്റോമിക് സംഖ്യ 26 തന്നെ. അത്ഭുതം തോന്നുന്നു, അല്ലേ? സംശയം വേണ്ട വിശുദ്ധ ഖുർആൻ ദിവ്യഗ്രന്ഥം തന്നെ!
image
ഇരുമ്പ് ഓക്സൈഡിൻടെ അതിസൂക്ഷ്മ ധൂളികൾ അർബുധചികിത്സാരംഗത്ത് ഈ അടുത്ത കാലത്ത് ഉപയോഗപ്പെടുത്തുകയുണ്ടായി. ഫലം ആശാവഹമായിരുന്നു.
ചികിത്സാരീതി ഇങ്ങനെ:

1. പ്രത്യേകതരം സിറിഞ്ചുപയോഗിച്ച് ഇരുമ്പ് ഓക്സൈഡ് ധൂളികൾകൊണ്ട് തയ്യാറാക്കിയ ദ്രവം ട്യൂമറിൽ കുത്തിവെക്കുന്നു. ആയിരക്കണക്കിൽ മില്ല്യൻ ധൂളികൾ ഒരു ഘനസെൻടിമീറ്റർ ദ്രവത്തിലുണ്ടായിരിക്കും. ഒരു ധൂളിക്ക് രക്തത്തിലെ ശ്വേതാണുക്കളുടെ ആയിരത്തിലൊരംശം വലിപ്പമേ കാണൂ.
2. പിന്നീട് രോഗിയെ കാന്തമണ്ഡലത്താൽ വലയചെയ്യപ്പെട്ട ഒരു യന്ത്രത്തിൽ കിടത്തുന്നു.
3. ട്യൂമറിൽ ചലനാവസ്ഥയിൽ ധൂളികളെ ഈ കാന്തമ്മണ്ഡലം നിശ്ചലമാക്കുന്നു. അതേസമയം ട്യൂമറിനകത്തെ ചൂട് 45 ഡിഗ്രി ആയിത്തീർന്നു.

4. ഈ ചൂട് അതിജീവിക്കാനാവാതെ ചുരുങ്ങിയ നിമിഷങ്ങൾക്കകം അർബുധകോശങ്ങൾ നിർജീവമാകുകയോ നിർവീര്യമാവുകയോ ചെയ്യുന്നു. പിന്നീട് കീമോതെറാപ്പി വഴി ട്യൂമറിനെ പൂർണമായും ഉന്മൂലനം ചെയ്യാനാവും.
ഈ ചികിത്സാരീതിയിൽ കാന്തമണ്ഡലം ഇരുമ്പ് ഓക്സൈഡ് ധൂളീദ്രവത്തെ മാത്രമേ ബാധിക്കുകയുള്ളൂ. മാരകമായ അർബുധരോഗ ചികിത്സാ രംഗത്ത് ആശാവഹമായ ഒരു കാൽവെപ്പാണിത്. "അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട്" എന്ന സൂക്തഭാഗം ഈ ചികിത്സാരീതിയെ സൂചിപ്പിക്കുന്നതാവാം. ആരോഗ്യരംഗത്ത് ഇരുമ്പ് വഹിക്കുന്ന പങ്ക് അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു, മേൽസൂക്തം. (നന്നായറിയുന്നവൻ അല്ലാഹു മാത്രമാകുന്നു)
--
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ


"ഭൂമിയിൽ ജീവൻടെ നിലനില്പിന്നാധാരമായി വർത്തിക്കുന്ന ഘടകങ്ങളിൽ അതിപ്രധാനമായ ഒന്നാണ്‌ മഴ. മനുഷ്യരടക്കം സർവജീവജാലങ്ങൾക്കും ജീവ സന്ധാരണത്തിനും അവശ്യം വേണ്ട മഴയെക്കുറിച്ച് വിശുദ്ധ ഖുർആൻ പല അധ്യായങ്ങളിലും പരാമർശിച്ചിട്ടുണ്ട്.
image
മഴയെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുർആനിക സൂക്തങ്ങൾ മഴ ഉണ്ടാവുന്നതെങ്ങനെ, അതിൻടെ തോത്, പ്രയോജനം എന്നീ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഖുർആൻ മഴയെക്കുറിച്ച് നൽകുന്ന വിവരങ്ങൾ ഖുർആൻ അവതരിച്ച കാലഘട്ടത്തിലെ ജനങ്ങൾക്ക് തികച്ചും അജ്ഞാതമായിരുന്നുവെന്ന സത്യം, വിശുദ്ധ ഖുർആൻ അല്ലാഹുവിൻടെ വാക്യങ്ങളാണെന്നതിന്‌ സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഖുർആൻ മഴയെക്കുറിച്ച് നൽകുന്ന വിവരങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
" ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം വർഷിച്ചു  തരികയും ചെയ്തവൻ, എന്നിട്ട് അതുമൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അതുപോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടു വരപ്പെടുന്നതാണ്‌." (43:11)
ഈ സൂക്തത്തിലെ 'തോത്' എന്ന പ്രയോഗം മഴയുടെ രണ്ട് പ്രത്യേകതകളെ വെളിവാക്കിത്തരുന്നു. ഒന്നാമത്തേത്, എല്ലാ കാലവർഷങ്ങളിലും ഭൂമിയിൽ പെയ്തിറങ്ങുന്ന മഴയുടെ അളവ് ഒന്നു തന്നെയാകുന്നു. ഭൂമിയിൽ നിന്ന് ഓരോ സെക്കൻടിലും 16 ദശലക്ഷം ടൺ ജലം നീരാവിയായി അന്തരീക്ഷത്തിലെത്തിച്ചേരുന്നുണ്ട്.ഈ അളവ് ഭൂമിയിൽ ഒരു സെക്കൻടിൽ വർഷിക്കുന്ന മഴക്ക് തുല്യമാണെന്നു മനസ്സിലാക്കുക. ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയുന്നത് ഒരു നിശ്ചിത അളവ് ജലം ഒരു സമതുലിത പരിവർത്തിയായി ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ ചുറ്റിക്കറങ്ങുന്നുവെന്നാണ്‌.
image
രണ്ടാമത്തെ പ്രത്യേകത അത് ഭൂമിയിൽ പതിക്കുന്ന വേഗതയാണ്‌. അന്തരീക്ഷത്തിൽ മേഘങ്ങൾ കാണപ്പെടുന്നത് ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് 1200 മീറ്റർ ഉയരത്തിലാണ്‌. ഇത്ര ഉയരത്തിൽ നിന്ന് സാധാരണ ഗതിയിൽ മഴത്തുള്ളിയുടെ വലിപ്പവും ഭാരവുമുള്ള ഒരു വസ്തു അതീവ പ്രവേഗം കൈവരിച്ച് മണിക്കൂറിൽ 558 കിലോമീറ്റർ വേഗതയിൽ ഭൂമിയിൽ പതിക്കുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്.ഈ വേഗതയിൽ ഭൂമിയിൽ വന്നിടിക്കുന്ന ഒരു വസ്തു തീർച്ചയായും കനത്ത നാശനഷ്ടങ്ങൾ വരുത്തിവെയ്ക്കും. മേൽ പറഞ്ഞ വേഗതയിൽ മഴത്തുള്ളികൾ ഭൂമിയിൽ പതിക്കാനെങ്ങാനും ഇട വന്നാൽ കൃഷിയിടങ്ങളും ആവാസകേന്ദ്രങ്ങളും വീടുകളും നശിക്കുമെന്ന് മാത്രമല്ല, മഴയത്ത് ആളുകൾക്ക് ഒന്നു പുറത്തിറങ്ങി നടക്കണമെങ്കിൽ പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടിയും വരും. ഇത് 1200 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന മഴയുടെ കാര്യം. 10,000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഘങ്ങളിൽ നിന്നും ആപതിക്കുന്ന മഴത്തുള്ളികളുടെ വേഗത ഒന്നു സങ്കല്പിച്ചു നോക്കുക. അത് വിവരണാതീതമാം വണ്ണം ഭൂമിയിൽ വിനാശം വിതയ്ക്കും.
എന്നാൽ കാര്യത്തിൻടെ പൊരുൾ അങ്ങനെയല്ല. എത്ര ഉയരത്തിൽ നിന്നായാലും ഭൂമിയിൽ പതിക്കുന്ന മഴത്തുള്ളികളുടെ വേഗത മണിക്കൂറിൽ 8 മുതൽ 10 കിലോമീറ്റർ വരെയാണ്‌. ഇതിന്നു കാരണം മഴത്തുള്ളികൾ കൈവരിക്കുന്ന അവയുടെ പ്രത്യേക രൂപമാണ്‌. ഈ പ്രത്യേക രൂപത്തിലുള്ള മഴത്തുള്ളികൾ കടന്നുപോവുന്ന അന്തരീക്ഷത്തിൽ ഘർഷണം കൂട്ടുകയും അതിവേഗത കൈവരിക്കുന്നതിൽ നിന്നും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സാങ്കേതിക ജ്ഞാനം അവലംഭമാക്കിയാണ്‌ പാരച്യൂട്ടുകളുടെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്.
മഴയുടെ 'തോതി'നെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്. മഴ കടന്നുവരുന്ന അന്തരീക്ഷപാളികളുടെ താപം പൂജ്യത്തിന്നു താഴെ 400 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ ഇടയുണ്ട്. എന്നാൽ മഴത്തുള്ളികൾ ഹിമകണങ്ങളായി മാറുന്നില്ല എന്നതാണ്‌ അത്ഭുതം. ഇങ്ങനെ എങ്ങാനും ആയിയിരുന്നുവെങ്കിൽ ഭൂമിയിൽ ജീവജാലങ്ങൾക്ക് കനത്ത പ്രഹരമേൽക്കുമെന്നുറപ്പാണ്‌. ജലം ശുദ്ധമാണെന്നതാണിതിന്നു കാരണം. ശുദ്ധജലം താഴ്ന്ന ഊഷ്മാവിൽ ഒരിക്കലും ഉറച്ചു കട്ടിയാവുകയില്ലെന്നത് സാമാന്യ വിജ്ഞാനം.

image
മഴ എങ്ങനെ ഉണ്ടാവുന്നു എന്ന കാര്യം ഒരുപാട് കാലം മനുഷ്യർക്ക് തികച്ചും അജ്ഞാതമായിരുന്നു. കാലാവസ്ത്ഥാ റഡാറുകളുടെ കണ്ടുപിടുത്തത്തോടെയാണ്‌ മഴ രൂപം കൊള്ളുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ച് ആളുകൾക്ക് മനസ്സിലായത്.
മഴക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്. ഒന്ന്: മഴയ്ക്കാവശ്യമായ 'അസംസ്കൃത പദാർഥങ്ങൾ (നീരാവിയും മറ്റും) അന്തരീക്ഷത്തിലേക്കുയരുന്നു. രണ്ട്: മേഘങ്ങൾ രൂപം കൊള്ളുന്നു. മൂന്ന്: മഴയായി പെയ്തിറങ്ങുന്നു. ഈ മൂന്നു ഘട്ടങ്ങളെക്കുറിച്ചുമ്മ് വിശുദ്ധ ഖുർആൻ ആധികാരികമായ വിവരങ്ങൾ നൽക്കുന്നു.
സൂറത്തുർറൂം സൂക്തം 48 നോക്കുക: "അല്ലാഹുവാണ്‌ കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട് അവ (കാറ്റുകൾ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ അവൻ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ അതിന്നിടയിൽ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്ടെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആ മഴ എത്തിച്ചുകൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു."
മൂന്നു ഘട്ടങ്ങളെ നമുക്ക് ഖുർആനിക വീക്ഷണത്തിലൂടെ പരിശോധനാവിധേയമാക്കാം;

ഒന്നാം ഘട്ടം: "അല്ലാഹുവാണ് കാറ്റുകളെ അയക്കുന്നവൻ". സമുദ്രോപരിതലത്തിൽ നുരയുന്ന അസംഖ്യം കുമിളകൾ പൊട്ടി ജലകണങ്ങൾ അന്തരീക്ഷത്തിലേക്കുയരുന്നു. ഈ ലവണ സമൃദ്ധമായ ജലകണികകളേ കാറ്റ് ഉപരിതലത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ജലകണികകൾ മേഘമായിത്തീരുന്നു.
രണ്ടാം ഘട്ടം: "അങ്ങനെ ആ കാറ്റുകൾ... പല കഷ്ണങ്ങളാകുന്നു." ലവണ പരലുകൾക്ക് ചുറ്റും വായുവിലെ പൊടിപടലങ്ങൾക്കു ചുറ്റും 0.01 മുതൽ 0.02 മില്ലിമീറ്റർവ്യാസമുള്ള ജലത്തുള്ളികൾ ഘനീഭവിക്കുകയും വായുവിൽ തള്ളി നിൽക്കുകയും അവ ആകാശത്തിൽ പരക്കുകയും ചെയ്യുന്നു. അങ്ങനെ ആകാശം മേഘാവൃതമാവുന്നു.
മൂന്നാം ഘട്ടം: "അപ്പോൾ അതിന്നിടയിൽ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം." ലവണ ശാലകൾക്ക്, പൊടിപടലങ്ങൾക്ക് ചുറ്റുമുള്ള വെള്ളത്തുള്ളികൾ കട്ടികൂടി മഴയായി പതിക്കുന്നു.
മഴയുടെ ഓരോ ഘട്ടത്തെയും കുറിച്ച് വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. എന്നു തന്നെയല്ല, അവ ക്രമത്തിൽ തന്നെ വിവരിക്കുകയും ചെയ്തിരിക്കുന്നു. പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങളെപ്പോലെ മഴയെക്കുറിച്ചും കൃത്യമായ വിവരണം നൽകുകയും ചെയ്യുന്നു. ശാസ്ത്രം ഇവ കണ്ടെത്തുന്നതിന്‌ നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ.
മഴയുടെ പ്രത്യേക ധർമമായ 'മൃതപ്രായമായ ഭൂമിക്ക് ജീവൻ നൽകുന്നു' എന്ന കാര്യം ഒട്ടുവളരെ സൂക്തങ്ങളിൽ പരാമർശിച്ചിരിക്കുന്നു.
image
" എൻടെ കാരുണ്യത്തിൻടെ മുൻപിൽ സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിർജീവമായ നാടിന്‌ അതുമുഖേന നാം ജീവൻ നൽകാനും നാം സൃഷ്ടിച്ചിട്ടുള്ളാ ധാരാളം കന്നുകാലികൾക്കും മനുഷ്യർക്കും അത് കുടിപ്പിക്കാനും വേണ്ടി."
(ഖുർആൻ 15:48, 49)
മഴ ഭൂമിക്ക് ജലം പ്രധാനം ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ഭൂമിയെ ഫലഭൂയിഷ്ടമാക്കുകയും ചെയ്യുന്നുണ്ട്. സമുദ്രങ്ങളിൽ നിന്ന് നീരാവിയായി പൊന്തി മേഘമായിത്തീരുന്ന ജലകണികകളിൽ ചില ധാതുലവണങ്ങൾ കൂടി അടങ്ങിയിരിക്കുന്നു. ജീവൻ പ്രദാനം ചെയ്യുന്ന ഈ തുള്ളികളെ 'ഉപരിതലസമ്മർദ കണികകൾ' എന്നു പറയുന്നു. സമുദ്രത്തിൻടെ ഏറ്റവും ഉപരിതലത്തിലാണ്‌ ഇവ രൂപം കൊള്ളുന്നത്. ഈ ഉപരിതലത്തിന്ന് 'സൂക്ഷ്മ പാളി' എന്നു പേരിട്ടിരിക്കുന്നു. ഒരു മില്ലി മീറ്ററിൻടെ പത്തിലോന്നു കനമുള്ള ഈ പാളിയിൽ സമുദ്രത്തിൽ ഒഴുകി നടക്കുന്ന ചേതനയറ്റ ജീവികളും പായലുകളും മറ്റു ജൈവപദാർഥങ്ങളുമുണ്ട്. ഇവ സമുദ്രജലത്തിന്ന് അന്യമായ ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, സിങ്ക്, കോബാൾട്ട്, ഈയം തുടങ്ങിയ മൂലകങ്ങൾ സ്വയം സ്വീകരിക്കുകയും ചെയ്യുന്നു. മണ്ണിൽ വളക്കൂറിന്ന് കാരണമാക്കുന്ന ഊ മൂലകങ്ങളടങ്ങിയ ജല കണികകൾ ആകാശത്തേക്കുയർന്ന് മഴയായി വർഷിക്കുകയും ചെയ്യുന്നു. സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കാവശ്യമായ ലവണങ്ങളും മൂലകങ്ങളും മറ്റു പദാർഥങ്ങളും മഴ വെള്ളത്തിൽ നിന്നും വലിച്ചെടുക്കുന്നു.
ഖുർആനിലെ മറ്റൊരു സൂക്തം കൂടി കാണുക: "മാനത്ത് നിന്ന് നാം അനുഗ്രഹീതമായ മഴ വീഴ്ത്തി. അങ്ങനെ അതു വഴി വിവിധയിനം തോടുകളും കൊയ്തെടുക്കാൻ പറ്റുന്ന ധാന്യങ്ങളും ഉല്പാദിപ്പിച്ചു." (സൂറത്തുഖാഫ് 9)

മണ്ണിൻടെ വളക്കൂറ് വർധിപ്പിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ മഴയിൽ അടങ്ങിയിരിക്കുന്നു. നൂറു കൊല്ലത്തോളം വൃഷ്ടി പ്രദേശത്തെ ഊഷരഭൂമിയെ ഫലഭൂയിഷ്ടമായി നിലനിർത്താൻ ഒരാണ്ടിലെ മഴയിലൂടെ ലഭിക്കുന്ന വളത്തിൻ കഴിയുമെന്നാണ്‌ കണക്ക്. 150 മില്ല്യൺ ടൺ വളം ഓരോ വർഷവും മഴ ഭൂമിയിൽ നിക്ഷേപിക്കുന്നുണ്ട്. പ്രകൃത്യായുള്ള ഈ വളപ്രയോഗമില്ലെങ്കിൽ ഭൂമിയിൽ സസ്യജാലങ്ങൾ കുറയുമെന്നു മാത്രമല്ല പ്രകൃതിയുടെ സന്തുലിതത്വം വിനഷ്ടമാവുകയും ചെയ്യും.
image
ആധുനിക ശാസ്ത്രം അടുത്തിടെ കണ്ടെത്തിയ ഈ യാഥാർഥ്യങ്ങൾ വിശുദ്ധ ഖുർആൻ നൂറ്റാണ്ടുകൾക്കപ്പുറം ലോകത്തോടുദ്ഘോഷിച്ചിരുന്നു.
-----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

മനുഷ്യശരീരത്തിനെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ


"അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." (വിശു: ഖുർആൻ 6:102)
" നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ടും നിങ്ങൾ കണ്ടറിയുന്നില്ലേ?" (വിശു: ഖുർആൻ 51:21)
ഘർഷണം മൂലമുണ്ടാകുന്ന തേയ്മാനം കുറയ്ക്കുക, ബലം പ്രദാനം ചെയ്യുക, ഇടിയുടെ ആഘാതം ലഘൂകരിക്കുക, വസ്തുക്കളെ ശരിയായും വ്യക്തമായും കാണാൻ സഹായിക്കുക, ശരീരത്തിൻടെ സമതുലനം നിലനിർത്തുക എന്നിത്യാദി കാര്യങ്ങൾ നമ്മുടെ ശരീരത്തിന്നകത്തുള്ള ചില ദ്രവങ്ങൾ നിർവഹിക്കുന്ന അത്ഭുത കൃത്യങ്ങളാകുന്നു. മനുഷ്യശരീരമാവട്ടെ പ്രപഞ്ചത്തിലെ അതി സങ്കീർണമായ ഒരു യന്ത്രമാണ്‌.
image
ഏതൊക്കെയാണ്‌ ഈ ദ്രവങ്ങൾ? ഇവ ശരീരത്തിൻടെ ഏതേത് ഭാഗത്ത് പ്രവർത്തിക്കുന്നു? നമ്മുടെ ജീവിതത്തെ അവ എങ്ങനെ ബാധിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന്നു മുൻപ് നാം ഒരു കാര്യം ഓർമിക്കണം. ഈ പ്രപഞ്ചത്തിലെ സർവ സൃഷ്ടികളെയും പോലെ ഈ ദ്രവങ്ങൾ ഓരോ നിമിഷവും അല്ലാഹുവിൻടെ പ്രചോദനത്തിലും അവൻടെ നിയന്ത്രണത്തിലുമാണ്‌.

ദൈനംദിന പ്രവർത്തനത്തിനിടയ്ക്ക് ശരീരത്തിലെ മുഴുവൻ ആന്തരാവയവങ്ങളും നിരന്തര ചലനത്തിലാണ്‌. ചലനഫലമായുളവാകുന്ന ഘർഷണം അവയവങ്ങൾക്ക് ദോഷം ചെയ്യുന്നു. എല്ലാറ്റിനെയും സൃഷ്ടിച്ച കുറ്റമറ്റവനായ അല്ലാഹു നമ്മുടെ ജീവൻ നിലനിർത്തിക്കോണ്ടുപോവാനായി നമ്മുടെ ആന്തരാവയവങ്ങളിൽ തേയ്മാനം കുറയ്ക്കാനായി ചില ദ്രവങ്ങൾ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌ ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന രണ്ട് പാടകൾക്കിടയിൽ ഒരു ദ്രവമുണ്ട്. 15 മില്ലി ലിറ്ററ്‌ വരെ അളവുള്ള ഈ ദ്രവം ശ്വസനവേളയിൽ ശ്വാസകോശങ്ങൾക്കുണ്ടാവുന്ന ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.
image
ആമാശയ പാടകൾക്കിടയിൽ മറ്റൊരു ദ്രവമുണ്ട്. ഹൃദയത്തിലും ശ്വാസകോശങ്ങളിലുമുള്ളതുപോലെ. 2 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആമാശയ പാളികൾക്ക് ദ്രാവകം വലിച്ചെടുക്കനുള്ള കഴിവുള്ളതുകൊണ്ട് ഇത് മുഴുവനായും വലിച്ചെടുത്ത് ആന്തരാവയവങ്ങളെ ഈർപ്പവൗം മെരുക്കവുമുള്ളതായി സൂക്ഷിക്കുന്നു.

ദൈനംദിന പ്രവർത്തനത്തിനിടയ്ക്ക് ശരീരത്തിലെ മുഴുവൻ ആന്തരാവയവങ്ങളും നിരന്തര ചലനത്തിലാണ്‌. ചലനഫലമായുളവാകുന്ന ഘർഷണം അവയവങ്ങൾക്ക് ദോഷം ചെയ്യുന്നു. എല്ലാറ്റിനെയും സൃഷ്ടിച്ച കുറ്റമറ്റവനായ അല്ലാഹു നമ്മുടെ ജീവൻ നിലനിർത്തിക്കോണ്ടുപോവാനായി നമ്മുടെ ആന്തരാവയവങ്ങളിൽ തേയ്മാനം കുറയ്ക്കാനായി ചില ദ്രവങ്ങൾ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌ ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന രണ്ട് പാടകൾക്കിടയിൽ ഒരു ദ്രവമുണ്ട്. 15 മില്ലി ലിറ്ററ്‌ വരെ അളവുള്ള ഈ ദ്രവം ശ്വസനവേളയിൽ ശ്വാസകോശങ്ങൾക്കുണ്ടാവുന്ന ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രായപൂർത്തി വന്ന ഒരാളിൽ 50 മില്ലിലിറ്റർ ഹൃദയാവരണ ദ്രവം ഹൃദയാവരണ പാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്നു. ഹൃദയ പാടകളുടെ വിസ്തീർണം ശ്വാസപാടകളേക്കാൾ കുറവാണ്‌. എന്നാൽ ഹൃദയപാടകൾക്കിടയിൽ ശ്വാസകോശപാടകളിലുള്ളതിനേക്കാൽ മൂന്നിരട്ടി ദ്രവമുണ്ട്. കാരണം ഒരാൾ ഒരു നിമിഷം 13-14 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ അയാളുടെ ഹൃദയം 72 പ്രാവശ്യം മിടിക്കുന്നു. ഹൃദയം ശ്വാസകോശങ്ങളേക്കാൾ കൂടുതലായി ജോലി ചെയ്യുന്നുവെന്നർഥം. ഹൃദയത്തിൻടെ കടുത്ത ജോലിയുടെ ഫലമായുണ്ടാകുന്ന ഘർഷണം കുറയ്ക്കാൻ ഈ അധികദ്രവം ആവശ്യമാണ്‌. ഈ ദ്രവമില്ലായിരുന്നുവെങ്കിൽ ഹൃദയവീക്കം പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം. ഹൃദയത്തിന്ന് പ്രവർത്തിക്കൻ കഴിയാതെ ഹൃദയം നിലച്ചുപോവുകയും ചെയ്യും.

മറ്റൊരു ദ്രവം കണ്ടുവരുന്നത് തലയോട്ടിക്കും തലച്ചോറിന്നുമിടയിലാണ്‌. മൂന്നു പാടകൾ അകത്തു നിന്നും തലയോട്ടിയെയും പുറത്തു നിന്ന് തലച്ചോറിനെയും കാത്ത് സൂക്ഷിക്കുന്നു. പുറത്തുള്ള രണ്ടു പാടകൾക്കിടയിൽ 140-150 മില്ലിലിറ്ററിനിടയ്ക്ക് ദ്രവമുണ്ട്. ഈ ദ്രവം ശിലസ്സിലേല്‌ക്കുന്ന ആഘാതങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു. ചില രോഗങ്ങൾ മൂലം ഈ ദ്രവത്തിൻടെ അളവു കുറഞ്ഞാൽ തലച്ചോറ് തലയോട്ടിയിൽ ചെലുത്തുന്ന മർദം കാരണം നിലക്കാത്ത തലവേദനയുണ്ടാകും.
നമ്മുടെ ആന്തരാവയവങ്ങളിലുള്ളതുപോലെ ഗ്രഹണാവയവങ്ങളിലും ദ്രവമുണ്ട്.
നമ്മുടെ കണ്ണുകളിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള ദ്രവങ്ങളാണുള്ളത്. നയനഗോളത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മിഴിപടലവും കാചവും. കണ്ണുകളിൽ ആന്തരിക ദ്രവവും ബാഹ്യ ദ്രവവുമുണ്ട്. നയനഗോളത്തിൻടെ മൂന്നിൽ രണ്ട് വരുന്ന ആന്തരിക ദ്രവം കണ്ണിൻടെ ഗോളാകൃതി നിലനിർത്തുന്നു. 24 മില്ലിലിറ്റർ അളവുള്ള ഈ ദ്രവം സുതാര്യവും കട്ടി കൂടിയതുമാണ്‌. നമ്മുടെ സന്ധികളിലുള്ള ദ്രവം പോലെ ഇതിൻടെ നിറം മഞ്ഞയായതായിരുന്നുവെങ്കിൽ കാണുന്നതെല്ലാം മഞ്ഞനിറത്തിൽ നമുക്ക് തോന്നുമായിരുന്നു. ആന്തരിക ദ്രവം പോലെ ബാഹ്യദ്രവവും സുതാര്യമാണ്‌. അളവ് 0.125 മില്ലിലിറ്റർ. ഇതു മിഴിപടലത്തിന്നകത്ത് ഉല്പാദിപ്പിക്കപ്പെടുന്നു. കണ്ണിന്‌ നിറം നൽക്കുന്നത് ഈ ദ്രവമാണ്‌.കാഴ്ച സാധ്യമാക്കുന്നതും ഇതുതന്നെ. നാം ദർശിക്കുന്ന കസ്തുക്കളെ വളവില്ലാതെ കൃത്യമായ അളവിലും രൂപത്തിലും നമുക്ക് കാണിച്ചുതരുന്നു. ഇതിൻടെ അഭാവത്തിൽ കാണുന്ന വസ്തുക്കളെല്ലാം ഭീമാകാരം പൂണ്ട് നമ്മെ പേടിപ്പിക്കുന്നതായി നമുക്ക് അനുഭവവേദ്യമാകുമായിരുന്നു.
image
ചെവി, കേൾക്കാനും നമ്മുടെ ശരീരത്തിൻടെ സമതുലനം നിലനിർത്താനു നമ്മെ സഹായിക്കുന്നു.
ഏതവസ്ഥയിലും തലയുടെയും ശരീരത്തിൻടെയും സമതുലനം നിർവഹിക്കുന്നത് ആന്തരിക കർണ്ണമാകുന്നു. ഇതിനെ ദ്രാവകം കടുത്ത നിറമുള്ളതും കൊഴുത്തതുമാകുന്നു. ദ്രവത്തിൻടെ ഒഴുക്ക് വളരെ വളരെ പതുക്കെയാണ്‌. ഇതു പേശി, ഞരമ്പുകൾ, അനുമസ്തിഷ്കം, തലച്ചോറ് എന്നിവയെ ഏകോപിപ്പിച്ച് നമുക്ക് സമതുലനം പ്രദാനം ചെയ്യുന്നു. ഇതിന്‌ കട്ടി കുറവയിരുന്നുവെങ്കിൽ ഒന്നനങ്ങിയാൽ പോലും നാം ബോധം കെട്ട് വീഴും. അതി സൂക്ഷ്മമായ ഈ സംവിധാനം അല്ലാഹുവിൻടെ പരിപൂർണ്ണതയെ നമുക്ക് വെളിവാക്കിത്തരുന്നു.
ശിരസ്സിൻ താഴെ രണ്ട് ഗഹ്വരങ്ങളുണ്ട്. നെഞ്ചും ഉദരവുമാണവ. ഇവ രണ്ടിനെയും വേർതിരിക്കുന്നത് ശ്വാസകോശങ്ങൾക്ക് താഴെയുള്ള ദുർബല പേശികൊണ്ട് നിർമിച്ച വിഭാജക ചർമമാണ്‌. നെഞ്ചിൻ കൂടിനകത്തുള്ള മർദം അന്തരീക്ഷ മർദത്തെക്കാൾ കുറവും ന്യൂനവുമാണ്‌. ഈ മർദക്കുറവ് ശ്വാസകോശങ്ങളിലേക്ക് എളുപ്പത്തിൽ വായു വന്നു നിറയുന്നതിന്‌ സഹായിക്കുന്നു. ശ്വസനം ആയാസരഹിതമാകുന്നുവെന്നർഥം. ഉദരത്തിന്നകത്ത് അന്തരീക്ഷത്തെക്കാൾ മർദക്കൂടുതലുണ്ട്. ആന്തരാവയവങ്ങൾ ഉദരവുമായി താരതമ്യേന ദുർബലമായ അസ്ഥിബന്ധം വഴിയാണ്‌ ബന്ധിക്കപ്പെടുന്നത്. ഈ മർദവ്യതിയാനം ആന്തരാവയവങ്ങളെ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നു. ഉദരപേശികൾ സങ്കോചിക്കുമ്പോൾ ആന്തരാവയവങ്ങൾ നീങ്ങിപ്പോകാതെ സൂക്ഷിക്കുന്നതും ഈ മർദവ്യത്യാസം തന്നെ. രണ്ടു വ്യത്യസ്ത നിലയിലുള്ള മർദങ്ങൾക്ക് വിധേയമായ നെഞ്ചിനെയും ഉദരത്തെയും വേർതിരിക്കുന്ന നേരിയ ചർമം പൊട്ടാതെ നിലനിൽക്കുന്നത് അല്ലാഹുവിൻടെ ഖുദ്റത്ത് ഒന്നുകൊണ്ട് മാത്രമാകുന്നു.
-----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

പക്ഷികളുടെ ആശയവിനിമയം


image
ആശയവിനിമയം മനുഷ്യർക്കെത്ര മാത്രം അനിവാര്യമാണോ അപ്രകാരം തന്നെയാണ്‌ സർവജീവജാലങ്ങൾക്കുമെന്ന് ഈ രംഗത്ത് നടത്തിയ ഗവേഷണം വെളിവാക്കുന്നു. മറ്റു ജീവികൾക്ക് മനുഷ്യരെ പോലെ സംസാരിക്കാനുള്ള കഴിവ് നൽകിയിട്ടില്ലെങ്കിലും അവ തമ്മിലും മറ്റു വാർഗങ്ങളുമായും ആശയവിനിമയം നടത്താൻ വിവിധ രീതികൾ അവലംഭിച്ചുകാണുന്നു. തികച്ചും നാടകീയമായി ആശയവിനിമയം നടത്തുന്നത് പക്ഷികളാണ്‌. പക്ഷികൾ പ്രദർശിപ്പിക്കുന്ന അത്ഭുതകരമായ സ്വഭാവവും ആശയവിനിമയത്തിനുള്ള അവയുടെ കഴിവും പരിണാമവാദം തന്നെ കടപുഴക്കിയെറിയാൻ പോന്നതാണ്‌.
ഭൂമിയിലെ സർവജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് അത്ഭുതമുളവാക്കുന്ന സ്വഭാവത്തോടും കഴിവുകളോടും കൂടിയാണ്‌. അല്ലാഹുവിൻടെ സൃഷ്ടിവൈഭവത്തിന്‌ നൂറുനൂറായിരം തെളിവുകൾ ലഭിക്കാൻ ഒരൊറ്റ ജീവിവർഗത്തെ മാത്രമെടുത്ത് പരിശോധിച്ചാൽ മതി. വിശുദ്ധ ഖുർആൻ പറയുന്നു: "ഭൂമിയിലെ യാതൊരു ജന്തുവും ചിറകുകൾ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവർ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്‌."
( ഖുർആൻ 6:38)
പക്ഷി സമൂഹത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള ഈ സൂക്തം നമ്മുടെ സജീവ പരിഗണനയും വിചിന്തനവും അർഹിക്കുന്നു.
8500 പക്ഷിസമൂഹങ്ങൾ നമ്മുടെ ഭൂമുഖത്തുണ്ടെന്നാണ്‌ കണക്ക്. ഓരോന്നിനും അതിൻടേതായ സവിശേഷതകളുണ്ട്. നാം ജീവിക്കുന്നതെവിടെയായാലും വൈവിധ്യമാർന്ന, കണ്ണിന്‌ കുളിർമയേകുന്ന വർണത്തൂവലുകളുള്ള, കൊക്കുകളുള്ള, കർണാനന്ദകരമായ സംഗീതമാലപിക്കുന്ന അസംഖ്യം പക്ഷികളെ നമുക്ക് കാണാനാവും. ആരെയും ആകർഷിക്കുന്ന രൂപഭംഗി, പറഞ്ഞതിൻടെ സവിശേഷത, കൂടുകൂട്ടുന്നതിലുള്ള സാങ്കേതിക വൈദഗ്ധ്യം, കുഞ്ഞുങ്ങളോടും സഹജീവികളോടുമുള്ള നിസ്വാർഥ പെരുമാറ്റരീതി എന്നിവ അല്ലാഹുവിൻടെ സൃഷ്ടിമഹത്വത്തെ വെളിവാക്കിത്തരുന്നു.

അവ പുറപ്പെടുവിക്കുന്ന ഇമ്പമാർന്ന ശബ്ദം, ആല്പിക്കുന്ന സംഗീതം, ഉപയോഗിക്കുന്ന വാക്കുകൾ എന്നിവ പുറപ്പെടുവിക്കണമെങ്കിൽ അനിതര സാധാരണമായ ശ്രവണശേഷി അവയ്ക്കുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതം. ജീവിതത്തിൻടെ സന്നിഗ്ധ ഘട്ടങ്ങളിൽ പ്രത്യേകിച്ചും വേണ്ടതായി വരും. സ്വവർഗത്തിൽ പെട്ടവരുടെ പാട്ടുകേട്ട് മറുവാക്ക് ചൊല്ലാൻ നല്ല ശ്രവണശേഷിയുണ്ടായിരിക്കണമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
image
പക്ഷിക്കുഞ്ഞുങ്ങൾ സ്വയ പുറപ്പെടുവിക്കുന്ന ശബ്ദവും ചുറ്റുവട്ടത്ത് നിന്ന് കാതിൽ വന്നുവീഴുന്ന ശബ്ദവും താരതമ്യം ചെയ്ത് പഠിക്കുന്നു. ബധിരരായിരുന്നുവെങ്കിൽ ഇത് സാധിക്കുമായിരുന്നില്ല.
നന്നായി കേൾക്കാൻ സഹായിക്കുന്ന ശ്രവണപുടങ്ങൾ പക്ഷികൾക്കുണ്ട്. എന്നാൽ നാം കേൾക്കുന്ന വിധത്തിലല്ല പക്ഷികൾ കേൾക്കുന്നത്. ഒരു രാഗം അവ തിരിച്ചറിയണമെങ്കിൽ ഒരേ ശൈലിയിലുള്ള സപ്തസ്വരത്തിലായിരിക്കണം. മനുഷ്യർക്ക് വ്യത്യസ്ത രാഗങ്ങളിലുള്ള സ്വരങ്ങൾ തിരിച്ചറിയാൻ കഴിവുണ്ട്. വ്യത്യസ്ത രാഗമോ ധ്വനിയോ തിരിച്ചറിയാനാവില്ല പക്ഷികൾക്ക്. പരിചയിച്ച സ്വരവിശേഷവും ശബ്ദപൊരുത്തവും വ്യതിയാനവും പക്ഷികൾ കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ചിലപ്പോൾ കേട്ട ശബ്ദം അതേപടി ആവർത്തിക്കുകയും ചെയ്യുന്നു.

നമുക്ക് കേൾക്കാനാവാത്ത അതിസൂക്ഷ്മ ശബ്ദവീചികൾ പോലും അവയുടെ കർണപുടങ്ങളിൽ പതിക്കുന്നു. മനുഷ്യർക്ക് ഒരു സെക്കൻടിൻടെ ഇരുപതിലൊരംശം സമയത്തിനകം ഒരു ശബ്ദം പുറപ്പെടുവിക്കാനാവും. പക്ഷികൾ ആ ശബ്ദം ഒരു സെക്കൻടിൻടെ ഇരുന്നൂറിലൊരംശം സമയം കൊണ്ട് കേൾക്കുന്നു. പെട്ടെന്നുള്ള ക്രമാനുഗതമായ ശബ്ദങ്ങൾ വ്യവഛേദിച്ചറിയാനുള്ള അവയുടെ കഴിവും അപാരം തന്നെ. മനുഷ്യൻ ഒരു രാഗം കേൾക്കുന്ന സമയത്തിനകം അവയ്ക്ക് അതുപോലുള്ള പത്ത് രാഗങ്ങൾ കേൾക്കാനാവും. കുറഞ്ഞ തരംഗ ദൈർഘ്യമുള്ള ശബ്ദംപോലും അവ പിടിച്ചെടുക്കും. രണ്ട് ഗാനരചയിതാക്കളുടെ ഒരേ ഗാനം ഒരേ സമയത്ത് ആലപിച്ച് കേൾപ്പിച്ചാൽ ആലാപനത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും അവ തിരിച്ചറിയും.

പക്ഷികളുടെ ആശയവിനിമയം അർഥവത്താണ്‌. കൊക്കുകളുടെ ചലനം, തൂവലുകളുടെ ചലനവും കുടച്ചിലും, കഴുത്ത് നീട്ടുക, ചാടി വീഴുക തുടങ്ങിയ ചേഷ്ടകളിലൂടെ അവ ആശയവിനിമയം സാധിക്കുന്നു. ഓരോ വർഗത്തിനും അതിൻടേതായ ശരീരഭാഷയുണ്ടെങ്കിലും ഒരു വർഗം ഇതര വർഗത്തിൻടെ ശരീരചലനങ്ങൾ ഗ്രഹിച്ച് മനസ്സിലാക്കുന്നു. കൊക്ക് മേലോട്ട് പൊക്കിയാൽ അത് പറക്കാനാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. കൊക്ക് താഴ്ത്തിയാൽ അപായ സൂചനയാണ്‌. വാലിലെ തൂവലുകൾ പൊക്കിയാൽ ഭീഷണീപ്പെടുത്തുകയാണെന്നറിയുക. തലയിലെ പുടവകൾ എഴുന്നുനിന്നാൽ അക്രമണത്തിന്‌ തയ്യാറാവുന്നുവെന്നർഥം. അനിഷ്ടം, കോപം, സന്തോഷം, ആകാംഷ, ജിജ്ഞാസ, പ്രേമം എന്നിവ വിവിധ സംജ്ഞകളിലൂടെ പ്രകടിപ്പിക്കുന്നു.

image
ശരീരഭാഷ ഉപയോഗിക്കുന്നത് കൂടാതെ സ്വർഗത്തോടും അയൽവാസികളോടും കുടുംബാംഗങ്ങളോടും വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിച്ച്കൊണ്ട് ആശയവിനിമയത്തിലേർപ്പെടുന്നു. ഈ ശബ്ദം ഒന്നുകിൽ വിളിച്ചുവരുത്താനുള്ള ഉദ്ദേശത്തിലാവാം. ദീർഘവും സങ്കീർണ്ണവുമായ ഗാനങ്ങളാവാം. തൂവളുകൾ കുടഞ്ഞും ചിറകടിച്ചും ശബ്ദമുണ്ടാക്കുന്നു. ഘ്രാണശക്തി പൊതുവെ കുറവാണെങ്കിലും വിവിധ ഗന്ധങ്ങളുപയോഗിച്ചും ആശയവിനിമയം സാധിച്ചെടുക്കുന്നു. പ്രധാനമായി ശബ്ദവും കാഴ്ചയുമാണ്‌ പക്ഷികളുടെ രണ്ടു പ്രധാന വിനിമയോപാധികൾ. ഇരുട്ടിൽ കാഴ്ച കുറയുമ്പോൾ, ഇടതൂർന്ന വൃക്ഷങ്ങളിൽ കാഴ്ച കുറയുമ്പോൾ ശബ്ദമാണ്‌ കൂടുതൽ പ്രയോജനപ്പെടുക. പ്രത്യേകിച്ച് ദൂരത്തേക്ക്. അനുകൂല പ്രസ്ഥിതിയിൽ കിളികളുടെ നാദം കിലോമീറ്ററുകൾക്കപ്പുറം കേൾക്കാനാവും.
ചില പക്ഷികൾ മനുഷ്യരുടെ ഭാഷയും പഠിക്കുന്നുണ്ട്. തത്ത, മൈന എന്നിവ ഉദാഹരണങ്ങൾ. അവയെ പഠിപ്പിക്കുന്ന വാക്കുകൾ അവ ഉരുവിടുന്നുവെന്നല്ലാതെ പുതുതായി ഒന്നും പഠിക്കുന്നില്ല.
ഇണയെ വിളിച്ചുവരുത്താൻ കൂടുതൽ തരംഗദൈർഘ്യത്തിലും ഉച്ചസ്ഥായിയിലുമുള്ള ഗാനങ്ങൾ ആലപിക്കുന്നു. ചില പക്ഷികൾ നിശ്ശബ്ദരാണ്‌. ഗാനങ്ങൾ ഒരു നാദശൃംഗലയാണ്‌. നീണ്ടു നിൽക്കുന്ന ഗാനാമൃതം. ശ്രുതിമധുരം ഇണകളോടുള്ള പ്രേമാഭ്യർഥന.
വസന്തകാലത്താണ്‌ പക്ഷികൾ കളകൂജനം മുഴക്കുന്നത്. ആൺകിളികളിലും പെൺകിളികളിലും എല്ലാ കാലാവസ്ഥയിലും ഇണയെ തേടിയുള്ള ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. ഇതിന്‌ ഊർജം ചെലവഴിക്കേണ്ടതില്ല.
ഗാനങ്ങൾ വൈവിധ്യമാർന്ന മനോജ്ഞമായിരിക്കും. അവയ്ക്ക് അർഥവും ഉദ്ദേശ്യവുമുണ്ട്. ആൺകിളികൾ പ്രാദേശിക പ്രതിരോധത്തിനും സ്വരം മീട്ടുന്നു. ഇണക്കിളികൾ കൂടുകൂട്ടുമ്പോൾ പാട്ടുപാടിമാലോകരെ വിവരമറിയിക്കാൻ മറന്നുപോകുന്നില്ല.
മസ്തിഷ്ക സൃഷ്ടിയിൽ ആണിനും പെണ്ണിനും വ്യത്യാസമുണ്ട്. പ്രത്യേകിച്ച് ശബ്ദത്തിൽ. ചില വർഗങ്ങളിൽ ആൺ കിളികൾ പാടുന്നു. പെൺകിളികൾ പാടുന്നില്ല. ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് പാട്ടിലൂടെ സൂചന നൽകുന്നു. പാട്ടിന്‌ പ്രായം, ലിംഗവ്യത്യാസം, കാലം, ഭൂമിശാസ്ത്രം എന്നിവയ്ക്കനുസരിച്ച് വ്യതിയാനമുണ്ടാവും.
image
മനുഷ്യരെ പോലെയല്ല, ആൺ പക്ഷികൾക്കാണ്‌ കൂടുതൽ സൗന്ദര്യവും, സ്വരമാധുരിയും.
വിശുദ്ധ ഖുർആൻ പറയുന്നു: "സുലൈമാൻ ദാവൂദിൻടെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളിൽ നിന്നും നമുക്ക് നൽകപ്പെടുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ഇത് തന്നെയാകുന്നു പ്രത്യേകമായ അനുഗ്രഹം." (ഖുർആൻ 27:16)
"ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറക് നിവർത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിൻടെ മഹത്വം പ്രകീർത്തിക്കുന്നുവെന്ന് നീ കണ്ടില്ലേ? ഓരോരുത്തർക്കും തൻടെ പ്രാർഥനയും കീർത്തനവും എങ്ങനെയെന്ന് അറിവുണ്ട്. അവർ പ്രവർത്തിക്കുന്നതിനെ പറ്റി അല്ലാഹു അറിയുന്നവനത്രെ." ( ഖുർആൻ 24:41)
English Version of the Article
References:
1- http://instruct1.cit.cornell.edu/courses/bionb424/students/mdr17/neurophysiology.htm
2- http://www.earthlife.net/birds/hearing.html
3- http://www.earthlife.net/birds/hearing.html
4- Theodore Xenophon Barber, Ph. d., The Human Nature of Birds, USA, 1993, p. 36.
5- Ibid., p. 37.
6- Ibid., , p. 34.
7- Lesley J. Rogers & Gisela Kaplan, Songs, Roars and Rituals: Communication In Birds, Mammals and Other Animals, USA, 2000, pp. 78-79.
8- http://whalonlab.msu.edu/Student_ Webpages/Bird_song/page
9- http://whalonlab.msu.edu/Student_ Webpages/Bird_song/page