അടിമത്ത നിർമാർജനത്തിന് ഖുർആൻ സ്വീകരിച്ച നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
അടിമത്തം നിർമാർജനം ചെയ്യുന്നതിനായി അഞ്ച് മാർഗങ്ങളിലൂടെഖു ർആൻ ശ്രമിച്ചതായി കാണാൻ കഴിയും. 1. സാഹോദര്യം വളർത്തിസ ർവ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്ക ളുമാണെന്ന ബോധം വളർത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോ ദരങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുർആൻ ആദ്യമായി ചെയ് തത്. “മനുഷ്യരേ, ഒരു പുരുഷനിൽനിന്നും സ്ത്രീയിൽനിന്നുമാണ് നി ങ്ങളെ നാം പടച്ചിരിക്കുന്നത്, തീർച്ച. ഗോത്രങ്ങളും ജനപദങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിനായാണ്. അ ല്ലാഹുവിങ്കൽ നിങ്ങളിലെ ഭക്തനാണ് ഉത്തമൻ” (ഖുർആൻ 49:13). ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേ രറുക്കുകയാണ് ഇവിടെ ഖുർആൻ ചെയ്തിരിക്കുന്നത്. നിറത്തിന്റെയും കുലത്തിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യു ത ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്ന തെന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. “അറിക്ക് അനറിയേക്കാളുമോ അനറിക്ക് അറിയെക്കാളുമോ വെളുത്തവന് കറുത്തവനെക്കാളു മോ കറുത്തവന് വെളുത്തവനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമി ല്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വ്‌രി). അടിമകളെക്കുറിച്ച് പരാമർശിക്കുന്നിടത്ത് “നിങ്ങൾ ചിലർ ചിലരിൽ നിന്നുണ്ടായവരാണല്ലോ” (ഖുർആൻ 4:25) എന്ന് വിശുദ്ധ ഖുർആൻ പറയു ന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യ ങ്ങളാണ് ചിലരുടെ മേൽ അടിമത്വം അടിച്ചേൽപിച്ചതെന്നുമുള്ള വസ് തുതകൾ വ്യക്തമാക്കുകയാണ് ഇവിടെ ഖുർആൻ ചെയ്യുന്നത്. 2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി. അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൗരാണികസ മൂഹങ്ങളിലെല്ലാം. അവന് ബാധ്യതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയാ യിരുന്നു അവന്റെ ബാധ്യത- അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടായി രുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നൽകിയിരുന്നത്. കാലികൾക്കു നൽകുന്ന സൗകര്യംപേ ാലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവർക്ക് നൽകിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറക്കാൻപോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണി ക്കഷ്ണങ്ങൾ! ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോ ദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകൻ നിഷ്കർഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവർ! തെ ന്റ കീഴിലുള്ള ഒരു സഹോദരന ് താൻ കഴിക്കുന്നതുപോലെയുള്ള ഭ ക്ഷണവും താൻ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നൽകിക്കൊള്ള ട്ടെ. അവർക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏൽപിക്കരുത്. അവ ർക്ക് പ്രയാസകരമായ വല്ല പണികളും ഏൽപിക്കുകയാണെങ്കിൽ നി ങ്ങൾ അവരെ സഹായിക്കണം“ (ബുഖാരി, മുസ്ലിം). അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൗരാണിക സമൂഹങ്ങളിൽ അടിമയുടെ കർത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങൾ ഏറ്റുവാ ങ്ങുവാൻ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവൻ. അധ്വാനവേളകളിൽ ക്രൂരമായ ചാട്ടവാറടികൾ! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊ ല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെ ന്ന് ഖുർആൻ കൽപിച്ചു. അടിമകളോട് നല്ല നിലയിൽ പെരുമാറണമെ ന്ന് നിഷ്കർഷിച്ചു. ”ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുമ്ന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹ വാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെ ടുത്തിയ അടിമകളോടും നല്ല നിലയിൽ വർത്തിക്കുക“ (ഖുർആൻ 4:36). പ്രവാചകൻ വ്യക്തമായി പറഞ്ഞു: ”വല്ലവനും തന്റെ അടിമയെ വധി ച്ചാൽ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേ ദം ചെയ്താൽ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാൽ നാം അവനെയും ശണ്ഡീകരിക്കും“ (മുസ്ലിം, അൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന `ചരക്ക്` എന്ന അവസ്ഥയി ൽനിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമു ള്ളവനായിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അതിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ് അവരെ ഷണ്ഡീകരിച്ചാൽ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരി ക്കുമെന്ന് പ്രവാചകൻ (സ) അർഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയ ത്. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീകരി ച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകൾക്കും വികാരശമനത്തി നും മാർഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. “നിങ്ങളിലു ള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളിൽ നിന്നും അടിമസ് ത്രീകളിൽനിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹന്ധത്തിലേ ർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹ ത്തിൽനിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രേ” (ഖുർആൻ 24:32). അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർന്ധിക്കുന്ന സമ്പ്രദായത്തെ ഖർആൻ വിലക്കി. “ചാരിത്ര്യശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങ ളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊ ണ്ട് നിങ്ങൾ വേശ്യാവൃത്തിക്ക് നിർന്ധിക്കരുത് (24:33). അടിമയുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന പരാമർശങ്ങൾ പോലും നടത്തരുതെന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. “അത് എന്റെ ദാസൻ, ഇത് എന്റെ ദാസി എന്നിങ്ങനെ നിങ്ങൾ പറയരുത്” എന്ന് അദ്ദേഹം പഠിപ്പിച്ചു. അടിമക്കും അഭിമാനമുണ്ടെന്നും അത് ക്ഷതപ്പെടുത്താൻ ആർ ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് വ്യക്തമാക്കി. ഒരു അടിമയു മായി ശണ്ഠകൂടിയപ്പോൾ അയാളെ `കറുത്ത പെണ്ണിന്റെ മോനേ` എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അ ുദർറിനെ പ്രവാചകൻ (സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. “അുദർറേ... അന്തരാളകാലത്തെ സംസ്കാരത്തിൽ ചിലത് ഇനിയും താങ്കളിൽ ബാക്കിയുണ്ട്”. അടിമയ്ക്ക് നേതാവാകുവാൻ പോലും അവകാശമുണ്ടെന്നും അങ്ങ നെ നേതാവായി നിയോഗിക്കപ്പെട്ടു കഴിഞ്ഞാൽ അയാളെ അനുസരിേ ക്കണ്ടത് നിർന്ധമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. “നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങൾ അയാളെ കേൾക്കുകയും അനുസരി ക്കുകയും വേണം”. അടിമയെ പിറകിൽ നടത്തിക്കൊണ്ട് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അൂഹുറയ് റ (റ) പറഞ്ഞു. “നിന്റെ പിറകിൽ അവനെയും കയറ്റുക. നിന്റെ സഹോ ദരനാണവൻ, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്”. അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവർ തമ്മിൽ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നൽകുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെഅധ ീനത്തിലാണെന്നത് ശരിതന്നെ. എന്നാൽ, അടിമയുടെ അവകാശ ങ്ങൾ വകവെച്ചുകൊടുക്കാൻ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കേ ണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവിക്കാൻ പാടില്ല. അയാ ളെ പ്രയാസകരമായ ജോലികൾ ഏൽപിച്ച് ക്ളേശിപ്പിക്കുവാനും പാടി ല്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേ ക്കുയർത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകൾ തമ്മിലു ള്ള അന്തരം കുറക്കുവാൻ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെ ല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തിൽ നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിർവഹിക്കുവാനും മാ ത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തിൽനിന്ന് അടിമയും സ്വത ന്ത്രരാവുകയായിരുന്നു ഈ വിപ്ളവത്തിന്റെ ഫലം. 3. അടിമമോചനം ഒരു പുണ്യകർമമായി പ്രഖ്യാപിച്ചു അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുകവഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ് തത്. എന്നാൽ, ഇതുകൊണ്ടും നിർത്താതെ ആ സമ്പ്രദായത്തെ പ്രായോ ഗികമായിത്തന്നെ നിർമൂലനം ചെയ്യുവാൻ ആവശ്യമായ നടപടിയിലേ ക്ക് ഇസ്ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകർമമാ യി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗികമായി ഇല്ലാതാക്കുവാൻ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയുംചെ യ്യുന്നു” (7:157) എന്ന ഖുർആനിക പരാമർശത്തെ അന്വർഥമാക്കുന്ന തായിരുന്നു അടിമമോചനത്തിന്റെ വിഷയത്തിൽ പ്രവാചകന്റെ (സ) നിലപാട്. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകർമമാണെന്ന് വ്യക് തമാക്കുന്ന ഖുർആൻ സൂക്തം ഇങ്ങനെയാണ്. “എന്നിട്ട് അവൻ ആ മല മ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കിൽ പട്ടിണിയുടെ നാളിൽ കുടുമ്ന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നൽ കുക” (90:12-16) അടിമമോചനത്തിന്റെ കാര്യത്തിൽ പ്രവാചകൻ (സ)തന്നെ മാതൃകകാ ണിച്ചുകൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തെ ന്റ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹ ത്തിന്റെ അനുചരന്മാർ പ്രസ്തുത പാത പിന്തുടർന്നു. സഖാക്കളിൽ പ്ര
മുഖനായിരുന്ന അ ൂ ക്കർ (റ) സത്യനിഷേധികളിൽനിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴി ച്ചിരുന്നതായി കാണാനാവും. അടിമമോചനത്തെ പ്രോൽസാഹിപ്പിക്കുന്ന ഒട്ടേറെ നിവചനങ്ങൾ കാണാൻ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലുംമോ ചിപ്പിച്ചാൽ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തിൽനിന്ന് മോചനം നൽകുന്നതാ ണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവ യവവും വരെ” (ബുഖാരി, മുസ്ലിം). ഒരിക്കൽ സഖാവായിരുന്ന അുദര്റ് (റ) നി(സ)യോട് ചോദിച്ചു: `അടിമമോചനത്തിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്ര തിവചിച്ചു: `യജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കൽ`. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അർഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ് ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവൾക്ക് ഏറ്റവും നന്നായിവി ദ്യാഭ്യാസം നൽകുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്ലിം). പടച്ചതമ്പുരാനിൽനിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാ സികൾ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പി ക്കുവാൻ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോ ചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറു്നു അ്ദിൽ അസീസി(റ)ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാൻ ഒരു ദരി ദ്രൻ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോൾ അടിമകളെ വിലക്കെടുത്ത് മോചിപ്പിക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെല വഴിക്കപ്പെട്ടതെന്നും ചരിത്രത്തിൽ കാണാൻ കഴിയും. 4. പലതരം കുറ്റങ്ങൾക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ് ചയിക്കപ്പെട്ടു. അടിമമോചനത്തെ ഒരു പുണ്യകർമമായി അവതരിപ്പിച്ചുകൊണ്ട് സ ത്യവിശ്വാസികളെ അക്കാര്യത്തിൽ പ്രോൽസാഹിപ്പിച്ചതോടൊപ്പംതന്നെ പലതരം കുറ്റകൃത്യങ്ങൾക്കുള്ള പ്രായശ്ചിത്തമായി അടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂർവമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപ ിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങൾക്കു ള്ള പ്രായശ്ചിത്തം ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതി ഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാൻ തയാറില്ലാ ത്തവരെ സംന്ധിച്ചിടത്തോളം അത് നിർന്ധമാക്കിത്തീർക്കുന്ന അവ സ്ഥയാണ് തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പി ക്കണമെന്ന വിധി. 5. മോചനമൂല്യത്തിനു പകരമായി സ്വാതന്ത്ര്യം നൽകുന്ന സംവിധാ നമുണ്ടാക്കി. മുകളിൽ പറഞ്ഞ മാർഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാൻ ഒരു അടി മക്ക് സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമ ല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാന ുള്ള മാർഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. `മുകാത`യെന്ന്സാേ ങ്കതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ് ഇത് സാധ്യമാ വുക. സ്വാതന്ത്ര്യമെന്ന അഭിലാഷം ഹൃദയത്തിനകത്ത് മൊട്ടിട്ടു കഴി ഞ്ഞാൽ `മുകാത`യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാവുന്ന താണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചു തീർക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരി ക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോയി ജോലി ചെയ്യാം. അങ്ങ നെ ഗഡുക്കളായി അടിമമോചനദ്രവ്യം അടച്ചുതീർക്കുന്നു. അത് അടച്ചു തീർക്കുന്നതോടെ അയാൾ സ്വതന്ത്രനാവുന്നു. സ്വാതന്ത്ര്യമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മന സ്സിൽ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊ ടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്രമെഴുതിയ ഒരു അടിമക്ക് നിശ്ചിത സമയത്തിനകം മോചന മൂല്യം അടച്ചുതീർക്കാൻ കഴിഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാന വും ഇസ്ലാം നിർദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴിക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമമോചനമാണ് (ഖുർആൻ 9:60). മുകാത ബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തുതീർക്കാൻ ഒരു അടിമക്ക് കഴിയാ ത്ത സാഹചര്യങ്ങളിൽ അയാൾക്ക് ബൈത്തുൽമാലിനെ (പൊതുഖജന ാവ്) സമീപിക്കാം. അതിൽനിന്ന് നിശ്ചിത സംഖ്യയടച്ച് അയാളെമോ ചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പ ണക്കാരൻ നൽകുന്ന സ്വത്തിൽ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാ നുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്. അടിമകളെ സ്വാതന്ത്ര്യമെന്താണെന്ന് പഠിപ്പിക്കുകയും പാരതന്ത്ര്യത്തിൽ
നിന്ന് മോചിതരാകുവാൻ അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊ ണ്ട് ചങ്ങലക്കെട്ടുകളിൽനിന്ന് മുക്തമാക്കുകയെന്ന പ്രായോഗികമാ യ നടപടിക്രമമാണ് ഇസ്ലാം അടിമത്തത്തിന്റെ കാര്യത്തിൽ സ്വീകരി ച്ചത്. അക്കാര്യത്തിൽ ഇസ്ലാം സ്വീകരിച്ചതിനേക്കാൾ ഉത്തമമായ മാർ ഗമിതായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുവാൻ പറ്റിയ ഒരു മാർഗവും നിർദേശി ക്കുവാൻ ആർക്കും കഴിയില്ലെന്നതാണ് വാസ്തവം. അത് യഥാർഥത്തിൽ ഉൾക്കൊള്ളണമെങ്കിൽ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയിൽനിന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണണമെ ന്നുമാത്രം.
No comments:
Post a Comment