അടിമത്ത വ്യവസ്ഥതിയുടെ സ്വാഭാവികമായ ഉൽപന്നമാണ് അടിമസ്്ര തീകൾ. അടിമ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുകയും അവളെവ്യഭ ിചാരത്തിന് പ്രേരിപ്പിച്ചുകൊണ്ട് അതിൽനിന്ന് സാമ്പത്തിക ലാഭമു ണ്ടാക്കുകയുമായിരുന്നു അടിമത്തം നിലനിന്നിരുന്ന സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്ന അവസ്ഥ. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളിലൂടെ പ്രസ് തുത വ്യവസ്ഥതന്നെ ഒരു തലമുറയോടുകൂടി അവസാനിപ്പിക്കുവാനാവശ്യ മായ സംവിധാനങ്ങളാണ് ചെയ്തത്. അടിമസ്ത്രീ ഉടമയുടെ സ്വത്താണ്. എന്നാൽ, അവളെ വ്യഭിചാരത്തിൻപ്രേ രിപ്പിക്കാൻ ഉടമക്ക് അവകാശമില്ല. (വി. ഖു. 24:33). പുരുഷന്മാരായ അടിമകളെപ്പോലെ സ്ത്രീ അടിമകൾക്കും അവകാശങ്ങളുണ്ട്. അവർക്ക് ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയെല്ലാം നൽകേണ്ടത് യജമാന ന്റെ കടമയാണ്. അവർക്ക് വിവാഹത്തിനുള്ള സൗകര്യം ചെയ്തുകൊ ടുക്കാനും ഖുർആൻ ഉടമയോട് ആവശ്യപ്പെടുന്നുണ്ട് (24:32). അവരുടെ ലൈംഗികമായ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനാവശ്യ മായ സംവിധാനങ്ങൾ ചെയ്യാൻ ഖുർആൻ ഉടമകളെ പ്രേരിപ്പിക്കുന്നുെ ണ്ടന്നർഥം. എന്നാൽ, വിവാഹിതയല്ലാത്ത ഒരു അടിമ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നതിൽനിന്ന് ഉടമയെ ഇസ്ലാം വിലക്കുന്നില്ല. ഈ അനുവാദം ഉടമയിൽ മാത്രം പരിമിതമാണ്. മറ്റൊരാൾക്കും അവളെ ഉപ യോഗിക്കുവാൻ അനുവാദമില്ല. യജമാനന്റെ അനുവാദത്തോടെയാണെ ങ്കിലും ശരി! യജമാനന്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അടിമസ്ത്രീക്ക് പുതിയ അവകാശങ്ങളുണ്ടാവുകയാണ്. അവളെ പിന്നെ വിൽക്കുവാൻ യജമാനന് അവകാശമില്ല. അവൾ പിന്നെ യജമാനന്റെ കുട്ടികളുടെ മാ താവാണ്. ആ കുട്ടികൾക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞു ങ്ങൾക്ക് പിതൃസ്വത്തിൽ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമാ യി ഇസ്ലാം വിയോജിക്കുന്നു. ആ കുട്ടികൾ എല്ലാ അർഥത്തിലും അയാ ളുടെ മക്കൾതന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മിൽ ഉണ്ടാകുവാൻ പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്്ര തീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവ ളുടെ മക്കളാണ്. അവർക്കാണെങ്കിൽ പിതൃസ്വത്തിൽനിന്ന് മറ്റു മക്കളെേ പ്പാലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും. ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയു ള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരി ക്കാനുള്ള അനുവാദം. അടിമത്തം പ്രായോഗികമായി ഇല്ലാതാക്കുന്നതി നുവേണ്ടിയുള്ള ഇസ്ലാമിന്റെ വ്യത്യസ്തമായ നടപടികളിലൊന്നായിരു ന്നു അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാ ദമെന്നുള്ളതാണ് വാസ്തവം. ഇസ്ലാമിക ലോകത്ത് നടന്നതും അതുതെ ന്നയാണ്. അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാദത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്യാനേ കഴിയില്ല. രണ്ടും രണ്ട് വിരുദ്ധ ധ്രൂവങ്ങളിൽ നിൽക്കുന്നു. ഒന്ന് ഉടമയുടെ കീഴിൽ അയാളുടെ സംരക്ഷ ണത്തിൽ കഴിയുന്നവളുമായുള്ള ബന്ധമാണ്. ആ ബന്ധത്തിൽനിന്നു ണ്ടാകുന്ന ബാധ്യതകൾ ഏറ്റെടുക്കാൻ സന്നദ്ധനായിക്കൊണ്ടുള്ള ബന് ധം. ലൈംഗികതയ്ക്കപ്പുറമുള്ള അവളുടെ വ്യക്തിത്വം അംഗീകരിച്ചുകൊ ണ്ടുള്ള ബന്ധം. അവൾക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറ ന്നുകൊടുക്കുന്ന ബന്ധം. രണ്ടാമത്തേതോ ഒരു ഉത്തരവാദിത്വവുമില്ലാ ത്ത വേശ്യാന്ധം. വേശ്യ യഥാർഥത്തിൽ അടിമയേക്കാൾ പതിതയാ ണ്. അവൾ ആത്മാവില്ലാത്ത ഒരു മൃഗം മാത്രം. പുരുഷന്റെ മാംസദാഹം തീർക്കുകയാണ് അവളുടെ കർത്തവ്യം. ആ ബന്ധത്തിൽ സ്നേ ഹത്തിന്റെയും കാരുണ്യത്തിന്റെയും കണികപോലുമില്ല. ആത്മസംതൃ പ്തിയുടെ സ്പർശം ലേശം പോലുമില്ല. പണത്തിനുവേണ്ടി നടത്തുന്ന
ഒരു കച്ചവടം മാത്രമാണത്. മാംസക്കച്ചവടം! അതിൽനിന്നുള്ള ബാധ്യതയേ റ്റെടുക്കുവാൻ മാംസദാഹം തീർക്കുവാൻ വേണ്ടി വന്ന പുരുഷൻ സ ന്നദ്ധനല്ല. അവൾക്ക് എന്തെങ്കിലുമൊരു അവകാശം അവന്റെ മേൽ ഇ ല്ല. അവന്റെ മാംസദാഹം തീർക്കാൻ വിധിക്കപ്പെട്ട ഒരു മൃഗം മാത്രമാ ണവൾ. അവളുടെ ഓരോ ബന്ധവും അവളെ വേശ്യാവൃത്തിയുടെ മൃഗീയ തയിലേക്ക് കൂടുതൽ ആഴത്തിൽ ആപതിപ്പിക്കുകയാണ് ചെയ്യുന്നത്. അവൾക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച സ്വപ്നം പോലും അന്യമാണ്. തൊലി ചുളിഞ്ഞ് ആർക്കും വേണ്ടാതായി മാറി രോഗിണിയാവുമ്പോൾ അനാ ഥത്വം പേറുവാൻ വിധിക്കപ്പെട്ടവൾ! അടിമക്കു സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന സമ്പ്രദായമെവിടെ? സ്ത്രീയെ പാരതന്ത്ര്യത്തിൽനിന്ന് പാരതന്ത്ര്യത്തിലേ ക്കു നയിക്കുന്ന ദുഷിച്ച വ്യവസ്ഥയെവിടെ? ഇവ രണ്ടും തമ്മിൽ താരതമ്യം പോലും അസാധ്യമാണ്. രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിൽ ക്കുന്ന സമ്പ്രദായങ്ങൾ. ഒന്ന ് മനുഷ്യത്വം അംഗീകരിക്കുന്നത്, മറ്റേത് മൃ ഗീയതയിലേക്ക് ആപതിക്കുന്നത്.

No comments:
Post a Comment