അടിമസ്ത്രീയുമായി ബന്ധപ്പെടാൻ ഖുർആൻ എന്തുകൊണ്ടാണ്‌വിവാഹം നിർന്ധമാക്കാതിരുന്നത്?
അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാ നുള്ള അനുവാദം ഖുർആൻ നൽകുന്നുണ്ട് (4:27) ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നൽകുന്നതാണെന്നാണ് പ്രവാചകൻ (സ) പഠിപ്പി ച്ചിരിക്കുന്നത്. “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്ന യാക്കുകയും അവൾക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നൽകുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവ നും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്ലിം). അടിമയുടെ രക്ഷിതാവ് ഉടമയാണ്, പുരുഷനായിരുന്നാലും സ്ത്രീയായി രുന്നാലുമെല്ലാം. പുരുഷനായ ഉടമയുടെ കീഴിൽ കഴിയുന്ന അടിമസ് ത്രീയുടെ കൈകാര്യകർതൃത്വം ആ പുരുഷനിലാണ് നിക്ഷിപ്തമായിരി ക്കുന്നത്. അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കുകയാണെ ങ്കിൽ അവനാണ് അത് നിർവഹിക്കേണ്ടത്. അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതും അവൻതന്നെ. അതുകൊണ്ടുതന്നെ അവളെ വിവാഹംചെ യ്യുകയെന്ന കർമം നടക്കേണ്ടതില്ല. സ്ത്രീയുടെ രക്ഷിതാവും വരനും തമ്മിൽ നടക്കുന്ന കരാറാണ് ഇസ്ലാമിലെ വിവാഹം. ഇവിടെ രണ്ടു പേ രും ഉടമതന്നെയാണ്. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങ് അപ്രസക്തമാ ണ്. പുരുഷന്റെ ഭാര്യമാരുടെ എണ്ണം പരമാവധി നാലായിരിക്കണമെന്നാ ണ് ഖുർആൻ നിഷ്കർഷിക്കുന്നത് (4:3). നാലു ഭാര്യമാരുള്ള ഒരാളുടെകീ ഴിൽ ജീവിക്കുന്ന ഒരു അടിമസ്ത്രീ ഉണ്ടെന്നിരിക്കട്ടെ, അയാൾക്ക് അവ ളെ വിവാഹം ചെയ്യുവാൻ പറ്റുകയില്ല. അവളെ സ്വതന്ത്രയാക്കുവാൻ അയാൾ സന്നദ്ധനല്ലെങ്കിൽ പാരതന്ത്ര്യത്തിൽനിന്നുള്ള മോചനം അവൾ ക്ക് ഒരു സ്വപ്നമായി അവശേഷിക്കും. അവളുടെ ലൈംഗികദാഹം ശമി പ്പിക്കുവാൻ വ്യഭിചാരത്തെ സമീപിക്കുവാൻ അവൾ നിർന്ധിതയാവും. എന്നാൽ, ഉടമക്ക് വിവാഹം കൂടാതെതന്നെ അവളുമായി ലൈംഗിക ന്ധം പുലർത്താമെന്ന നിയമമുള്ളതിനാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പ രിഹാരമാവും. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുകവഴി സ്വാതന്ത്ര്യത്തിലേ ക്ക് നടന്നുപോകാൻ അവൾക്ക് സാധിക്കും. അവളുടെ ലൈംഗികത ക്കുള്ള പരിഹാരമാകും. അടിമത്തം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വമ്പിച്ച മൂല്യത്തകർച്ചക്കാണ്, അവളുടെ ലൈംഗികദാഹം ശമിപ്പിക്കുവാ നുള്ള സംവിധാനമുണ്ടാക്കിയില്ലെങ്കിൽ അതു നിമിത്തമാവുക. അതോടൊ പ്പംതന്നെ വ്യഭിചാരത്തിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രശ്നവുമു ണ്ട്. അവരും സ്വാഭാവികമായും അടിമകളായി മാറുകയാണ് ചെയ്യുക. അടിമത്തം ഒരിക്കലും അവസാനിപ്പിക്കാനാവാത്ത ഒരു സ്ഥാപനമായി ത്തീരുകയാണ് ഇതിന്റെ ഫലം. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളുമായി ബന്ധപ്പെടുവാൻ ഉടമകളെ അനുവദിക്കുക വഴി അടിമത്തത്തെ ഒരു തലമുറയോടെ ഇല്ലാതാക്കുവാ നുള്ള സംവിധാനമാണുണ്ടാക്കുന്നത്. അതിന് `വിവാഹം` ഒരു നിന്ധ നയായി വെക്കുകയാണെങ്കിൽ ഇസ്ലാം ഉദ്ദേശിക്കുന്ന ഫലങ്ങളുണ്ടാക്കുവാ ൻ അതുമൂലം കഴിയുകയില്ല. അടിമസ്ത്രീയെ വിവാഹം ചെയ്യുവാൻ എല്ലാ ഉടമകളും തയാറാവുകയില്ലല്ലോ. നാല് ഭാര്യമാരുള്ളവർക്ക് അത് അസാധ്യവുമാണ്.അടിമസ്ത്രീകളുടെ എണ്ണം ഇസ്ലാം പരിമിതപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്?
വിവാഹം നാലിൽ പരിമിതപ്പെടുത്തണമെന്ന് നിഷ്കർഷിച്ച ഇസ്ലാം പക്ഷേ, കൈവശം വെക്കാവുന്ന അടിമസ്ത്രീകളുടെ എണ്ണത്തിന് യാതൊരു നിയന്ത്രണവുമേർപ്പെടുത്തിയിട്ടില്ല. ഒരാൾക്ക് എത്ര അടിമസ്ത്രീകളെയും കൈവശം വെച്ചുകൊണ്ടിരിക്കാം എന്നർഥം. എന്തുകൊണ്ടാണ് ഇസ് ലാം ഇത് അനുവദിച്ചത്?അടിമകൾ യജമാനന്റെ കൈവശം എത്തിച്ചേരുന്നത് മൂന്നു മാർഗ ങ്ങളിലൂടെയാണ്. അനന്തരാവകാശമായി, സ്വയം വാങ്ങുക, യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുക എന്നീ വഴികളിലൂടെ. ഇതിൽ ഒരാൾക്ക്സ്വ ന്തം ഇച്ഛ പ്രകാരം അടിമകളുടെ എണ്ണം പരിമിതപ്പെടുത്തുവാൻ കഴി യുക സ്വയം വാങ്ങുന്ന കാര്യത്തിൽ മാത്രമാണ്. അനന്തരാവകാശമായി കിട്ടുകയോ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട് അടിമകളായി ത്തീർന്ന് ഒരാളുടെ കൈവശം എത്തിച്ചേരുകയോ ചെയ്യുന്ന അടിമകളുടെ എണ്ണം അയാൾക്ക് നിയന്ത്രിക്കുവാനോ പരിമിതപ്പെടുത്തുവാനോ കഴി യില്ല. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ അടിമകളാക്കുവാനാ ണ് ഭരണകൂടം തീരുമാനിക്കുന്നതെങ്കിൽ യുദ്ധത്തിൽ പങ്കെടുത്തവർക്കി ടയിൽ അവരെ വീതിച്ചു നൽകുകയാണ് ചെയ്യുക. കുറെയേറെപ്പേരെ തട വുകാരായി പിടിക്കുകയാണെങ്കിൽ ഓരോരുത്തരുടെയും കൈവശം എ ത്തിപ്പെടുന്ന അടിമകളുടെ എണ്ണവും കൂടും. ഹുനൈൻ യുദ്ധത്തിൽ ആറാ യിരത്തോളം പേരെ തടവുകാരായി പിടിച്ചിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. യുദ്ധത്തിൽ പിടിക്കപ്പെടുന്നവരെ അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ അടിമകളാക്കി മാറ്റിയിരുന്നുള്ളൂ. യുദ്ധത്തിൽ ശത്രുക്കൾ പരാജയ പ്പെട്ടാൽ അവരുടെ രാജ്യത്തെ സ്ത്രീകളെയോ കുട്ടികളെയോ തടവു കാരായി പിടിക്കുന്ന പതിവ് മുസ്ലിംകൾക്കുണ്ടായിരുന്നില്ല. ഖലീഫമാരുടെകാ ലത്ത് നടന്ന യുദ്ധങ്ങളിൽ സിറിയ, ഫലസ്തീൻ, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ആരെയും അടിമകളാക്കി മാറ്റിയിരുന്നില്ലെന്ന് കാ ണാനാവും. യുദ്ധത്തിൽ പുരുഷന്മാർ വധിക്കപ്പെടുകയോ ബന്ധനസ്ഥരാ യി പിടിക്കപ്പെടുകയോ ചെയ്താൽ സ്ത്രീകളും കുട്ടികളും അനാഥരായി ത്ത ീരുകയായിരിക്കും ഫലം. അവരെ യുദ്ധത്തിൽ വധിക്കുവാൻ പാടിെ ല്ലന്ന് ഇസ്ലാം നിഷ്കർഷിച്ചിട്ടുണ്ട്. പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പുറപ്പെടുന്ന സ്ത്രീകളും കുട്ടികളും തടവുകാരായി പിടിക്കപ്പെട്ടാൽതെ ന്ന മുസ്ലിം തടവുകാർക്ക് പകരമായി കൈമാറുകയായിരുന്നു പലപ്പോഴും ചെയ്തിരുന്നത്. ചില അവസരങ്ങളിൽ അവരെ അടിമകളാക്കി മാറ്റുവാന ും ഇസ്ലാം അനുവദിച്ചിരുന്നു. അടിമത്തം നിലനിന്നിരുന്ന ഒരു സമ ൂഹത്തിലായിരുന്നു ഈ അനുവാദമെന്നോർക്കണം. ഏതായിരുന്നാലും ഈ വഴികളിലൂടെയെല്ലാം തങ്ങളുടെ കൈവശമെ ത്തിച്ചേരുന്ന അടിമകളെ പരിമിതപ്പെടുത്തുക അന്നത്തെ സാഹചര്യത്തിൽ തികച്ചും പ്രയാസകരമായിരുന്നു. സ്ത്രീകളുടെ സ്ഥിതിയും അതുതന്നെ. ഇങ്ങനെ കൈവശം എത്തിച്ചേരുന്ന സ്ത്രീകളെ എന്തുചെയ്യണമെന്നുള്ള താണ് പ്രശ്നം. അവരെ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കാം. ഒരു സ്വതന്ത്രൻ അടിമയെ വിവാഹം ചെയ്യുവാനുള്ള സാധ്യത തുലോം വിര ളമായിരുന്നുവെന്നോർക്കുക. അല്ലെങ്കിൽ മറ്റൊരു അടിമക്കു വിവാഹംചെ യ്തുകൊടുക്കാം. രണ്ടാണെങ്കിലും അവൾ അയാളുടെ സ്വത്തായിരി ക്കുന്നിടത്തോളം കാലം അവളിലുണ്ടാകുന്ന കുഞ്ഞുങ്ങളും ഇയാളുടെസ്വ ത്തായിരിക്കും. അവരും അടിമകളായിത്തീരുമെന്നർഥം. അതല്ലെങ്കിൽ നിരുപാധികം അവരെ സ്വതന്ത്രരാക്കി വിടാം. അത്തരത്തിലുള്ള സ്വാത ന്ത്ര്യം അവരുടെ അനാഥത്വത്തിനാണ് വഴിവെക്കുക; ഗുരുതരമായ മൂല്യ ത്തകർച്ചക്കും. മറ്റൊരു മാർഗമാണ് അവളെ വിവാഹം കഴിക്കാതെതന്നെ, അവളുടെ മാനുഷികമായ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊണ്ട് ഉടമയോടൊപ്പം താമസിപ്പിക്കുകയെന്നത്. (അവളെ സ്വതന്ത്രയാക്കി വിവാ ഹം ചെയ്യുക എല്ലാ ഉടമകളുടെ കാര്യത്തിലും പ്രായോഗികമായിരി ക്കുകയില്ലല്ലോ). അങ്ങനെ ജീവിക്കുന്ന അടിമകളുടെ എണ്ണം പരിമിതപ്പെടുത്തിയാൽ ആ പരിധിക്കു മുകളിൽ വരുന്ന ഉടമയോടൊപ്പം കഴിയുന്ന അടിമസ്ത്രീ കളെ എന്തു ചെയ്യണമെന്ന പ്രശ്നമുത്ഭവിക്കും. അവർക്ക് സ്വാതന്ത്ര്യം പ്രാപിക്കുവാൻ മാർഗങ്ങളൊന്നുമുണ്ടാവുകയില്ല. അവരുടെ ലൈംഗികത അവഗണിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യും. ഇത്‌വ മ്പിച്ച ധാർമിക പ്രശ്നങ്ങൾക്ക് നിമിത്തമാകും. അടിമവ്യവസഥ് ിതി നിലനിൽക്കുന്ന സമൂഹത്തിന്റെ ഭൂമികയിൽനി ന്നുകൊണ്ട് ഈ പ്രശ്നത്തെയും നോക്കിക്കണ്ടാൽ ഇക്കാര്യത്തിൽ ഇസ്ലാം നിശ്ചയിച്ച നിയമങ്ങൾ പ്രായോഗികമാണെന്ന വസ്തുത വ്യക്തമാ വും. പ്രസ്തുത സമൂഹത്തിൽ ഒരാളുടെ കൈവശം എത്തിച്ചേരുന്ന പുരുഷ അടിമകളുടെ എണ്ണത്തിന് പരിധി കൽപിക്കാൻ കഴിയില്ല. ഇതു തന്നെയാണ് സ്ത്രീ അടിമകളുടെയും അവസ്ഥ. അത്തരം നിയന്ത്രണ ങ്ങൾ പ്രസ്തുത സമൂഹത്തിൽ അപ്രായോഗികമാണ ്അതുകൊണ്ടുതന്നെ യാണ് ഇസ്ലാം അതിനു തുനിയാതിരുന്നത്.
No comments:
Post a Comment