തമോഗർത്തങ്ങളും നക്ഷത്രക്കൂട്ടങ്ങളും
ആകാശത്തെ സംബന്ധിച്ചുള്ള ഒരുപാട് പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞന്മാർ കണ്ടെത്തുകയുണ്ടായി. അതിൽ യാദൃഛികമായി കണ്ടെത്തിയ ഒന്നാണ് തമോഗർത്തങ്ങൾ. പ്രകാശമുൾപ്പെടെ ഒന്നിനും രക്ഷപ്പെടാൻ കഴിയാത്ത ശക്തമായ ഗുരുത്വാകർഷനമുള്ള പ്രപഞ്ച വസ്തുക്കളാണ് തമോഗർത്തങ്ങൾ. സൂര്യന്റെ പിണ്ഡത്തിന്റെ 10 ഇരട്ടി പിണ്ഡമുള്ള ഒരു നക്ഷത്രം അതിന്റെ ഊർജ്ജം മുഴുവൻ ഉപയോഗിച്ചുതീർന്ന് തകരുമ്പോഴോ മരണമടയുമ്പോഴോ തമോഗർത്തം രൂപം കൊള്ളുന്നു. ഇതിന്റെ സാന്ദ്രത അപാരമാണ്. വ്യാപ്തം പൂജ്യമാണ്. കാന്തക്ഷേത്രമോ അതീവ ബൃഹത്തും ശക്തിയേറിയ ഒരു ദൂരദർശിനി ഉപയോഗിച്ചാൽ പോലും തമോഗർത്തം നമുക്ക് കണ്ടെത്താനാവുന്നില്ല. ഗർത്തത്തിന്റെ അതിർത്തിയായ പ്രതലത്തിന്റെ പരിധി കടന്ന് അകത്ത് പ്രവേശിക്കുന്ന എല്ലാ വസ്തുക്കളും എന്നെന്നേക്കുമായി തിരോധാനം ചെയ്യുന്നു. പ്രകാശവും ഇതിൽ നിന്നൊഴിവല്ല. നശിച്ചുപോയ ഒരു നക്ഷത്രത്തിന്റെ ജഡമെന്നു വിളിക്കാവുന്ന തമോഗർത്തം അതിന്റെ ചുറ്റിലുമുളവാകുന്ന പ്രഭാവം വഴി അതിന്റെ സാന്നിധ്യം നമ്മെ വിളിച്ചറിയിക്കുന്നു.
നക്ഷത്രങ്ങളുടെ സ്ഥാനത്തെ തൊട്ട് അല്ലാഹു സൂറ: വാഖിഅയിൽ സത്യം ചെയ്യുന്നത്:
" അല്ല നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെക്കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു: തീർച്ചയായും നിങ്ങൾക്കറിയാമെങ്കിൽ അതൊരു വമ്പിച്ച സത്യം തന്നെയാണ്." (75-76)തമോഗർത്തമെന്ന പേര് ആദ്യമായുപയോഗിച്ചത് 1969ൽ അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞനായ ജോൺ വീലറാണ്. എല്ലാ നക്ഷത്രങ്ങളെയും കണ്ണുകൊണ്ട് നമുക്ക് നോക്കിക്കാണുവാൻ കഴിയുമെന്നായിരുന്നു മുമ്പൊക്കെ കരുതിയിരുന്നത്. പിന്നീട് കാണാനാവാത്ത നക്ഷത്രങ്ങളും വാനത്തിലുണ്ടെന്ന നിഗമനത്തിലെത്തിച്ചേർന്നു. നാശമടഞ്ഞ നക്ഷത്രങ്ങൾക്ക് പ്രകാശമില്ലെന്നറിയാമല്ലോ. ഒരു ഇടുങ്ങിയ സ്ഥലത്ത് വമ്പിച്ച ഒരു ദ്രവ്യമാനം കേന്ദ്രീകൃതമായിരിക്കുന്നതുകൊണ്ട് പ്രകാശത്തിനു പോലും ഇതിൽ നിന്നും രക്ഷയില്ല. അതി ശക്തമായ ഗുരുത്വാകർഷണം ഏറ്റവും വേഗമേറിയ ഫോട്ടോണുകളെപ്പോലും പിടിച്ചെടുക്കുന്നു. സൂര്യന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു നക്ഷത്രം മരണമടയുമ്പോൾ 20. കി.മീ വ്യാസമുള്ള ഒരു തമോഗർത്തത്തിന്നു ജന്മം നൽകുന്നു. നേരിട്ട് കാണാനാവാതെ മറഞ്ഞിരിക്കുന്നതുകൊണ്ടാണ് 'തമോ' എന്ന പേര് വീണത്.
അവസാനനാളിനെ കുറിച്ചുള്ള വിശുദ്ധ ഖുർആനിലെ വർണ്ണനകളിൽ തമോഗർത്തങ്ങളെ കുറിച്ചുള്ള സൂചനകൾ അടങ്ങിയിട്ടുണ്ട്.
"നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും." (77:8) " ആകാശം തന്നെയാണ്. രാത്രിയിൽ വരുന്നത് തന്നെയാണ് സത്യം. രാത്രിയിൽ വരുന്നത് എന്നാൽ എന്താണെന്ന് നിനക്കറിയാമോ? തുളച്ചുകയറുന്ന നക്ഷത്രമാണത്." (86:13)
'ശിഅ്‌റാ' നക്ഷത്രത്തെക്കുറിച്ച് സൂറ: നജ്മിൽ പരാമർശമുണ്ട്. 'ശിഅ്‌റാ' രണ്ടു നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ്. ഇരട്ട നക്ഷത്രം. ഈ രണ്ടു നക്ഷത്രങ്ങളുടെയും അച്ചുതണ്ടുകൾ വില്ലിന്റെ ആകൃതിയിലാണ്. 49-90 കൊല്ലത്തിലൊരിക്കൽ ഇവ അന്യോന്യം അടുത്തുവരുന്നു. ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തെക്കുറിച്ച് സൂറതു നജ്മ് 49,9 എന്നീ സൂക്തങ്ങളിൽ പറയുന്നുണ്ട്.
'അവൻ തന്നെയാണ് 'ശിഅ്‌റാ' നക്ഷത്രത്തിന്റെ രക്ഷിതാവ് എന്നുമുള്ള കാര്യങ്ങൾ." (49)
8.5 പ്രകാശവർഷം അകലെയുള്ള സിറിയസ് നക്ഷത്രം നമുക്ക് ഏറ്റവുമടുത്തതും ഏറ്റവും തിളങ്ങുന്നതുമായ നക്ഷത്രങ്ങളിൽ ഒന്നാണ്. 21ആം നൂറ്റാണ്ടിലെ ശാസ്ത്രീയ കണ്ടെത്തലുകൾ ഖുർആൻ പകർന്ന് തരുന്ന ആശയങ്ങളുടെ വെളിച്ചത്തിൽ പഠനവിധേയമാക്കിയാൽ വിശുദ്ധ ഖുർആന്റെ അമാനുഷികത സംശയലേശമെന്യേ ബോധ്യമാവും.
ഇംഗ്ലീഷിൽ സിറിയസ് എന്നറിയപ്പെടുന്ന 'ശിഅറാ' നക്ഷത്രം സൂറ: നജ്മിൽ 49ആം വാക്യമായി പ്രത്യക്ഷപ്പെടുന്നത് അർഥഗർഭമാണ് ശിഅറാ നക്ഷത്രത്തിന്റെ സഞ്ചാരപഥത്തിലുള്ള ക്രമരാഹിത്യം മൂലം അതൊരു ഇരട്ട നക്ഷത്രമാണെന്ന് ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. സിറിയസ്- എ, സിറിയസ് -ബി എന്നും അവർ അവയ്ക്ക് പേരിട്ടു. ഇതിൽ വലുപ്പം കൂടിയതും ഭൂമിക്ക് ഏറ്റവുമടുത്തതുമായ സിറിയസ്- എ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. സിറിയസ് -ബി യാവട്ടെ ദൂരദർശിനിയുടെ സഹായമില്ലാതെ ഒരിക്കലും കാണാനാവില്ല. ഈ ഇരട്ടനഷത്രങ്ങൾ ദീർഘവൃത്ത പഥത്തിൽ സഞ്ചരിക്കുന്നു. 49.9 വർഷത്തിലൊരിക്കൽ അവ പരസ്പരം അടുത്തുവരുന്നു.
പ്രപഞ്ചത്തിന്റെ സമതുലനത്തിനുള്ള കാരണങ്ങളിൽ പ്രധാനമായത് ആകാശഗോളങ്ങൾ നിശ്ചിത പഥങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നതത്രെ. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ എല്ലാം അതാതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുകയും അവ ഏതൊരു കുടുംബത്തിലെ അംഗമാണോ അതിന്റെ കേന്ദ്രത്തിന്റെ പ്രദക്ഷിണം വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രപഞ്ചം സൂക്ഷ്മമായി സംവിധാനിച്ച ഒരു പണിശാലയിലെ യന്ത്രത്തിന്റെ ചക്രങ്ങൾ പോലെ വ്യവസ്ഥാപിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ സൗരയൂഥവും മറ്റു ഗാലക്സികളും നിരന്തരമായി അതീവ വേഗത്തിൽ എങ്ങോട്ടോ നീങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വർഷവും ഭൂമി സൗരയൂഥത്തോടൊപ്പം മുനവർഷമുണ്ടായിരുന്നിടത്ത് നിന്നും 500 മില്ല്യൺ കി.മീ തോതിൽ നീങ്ങിക്കൊണ്ടിരിക്കുന്നു.
സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോൾ ഭൂമിക്ക് ഓരോ 18 നാഴിക പിന്നീടുമ്പോഴും അതിന്റെ സഞ്ചാരപഥത്തിൽ നിന്ന് 2.8 കി.മീ ഭ്രംശം സംഭവിക്കുന്നുണ്ട്. ഈ മാറ്റം 2.5 മി.മീ ആയിരുന്നുവെങ്കിൽ സഞ്ചാരപഥം വികസിച്ച് നാം തണുത്ത് വിറങ്ങലിച്ചു പോവും. 3.1 മി.മീ ആയിരുന്നുവെങ്കിൽ നാം ചുട്ടുപഴുത്ത് ചത്തൊടുങ്ങും.
വിശുദ്ധ ഖുർആൻ അവതരിച്ച കാലത്ത് ദൂരെ ദൂരെ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളെ നോക്കിക്കാണാൻ ദൂരദർശിനികൾ കണ്ടെത്തിക്കഴിഞ്ഞിരുന്നില്ല. ഇന്നത്തെ പോലെ സാങ്കേതിക വിദ്യ ഒട്ടും വികാസം പ്രാപിച്ചിരുന്നില്ല. ഭൗതിക ശാസ്ത്രമോ, ജ്യോതിശാസ്ത്രമോ ഉണ്ടായിരുന്നില്ല. ആകാശത്ത് ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സഞ്ചാരഥങ്ങളുണ്ട് എന്നറിയാമായിരുന്നു.
" വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ് സത്യം" (വി.ഖുർആൻ 51:7)
----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
മറ്റു ലേഖനങൾ:
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
Recommended Reading:
No comments:
Post a Comment