-
ജൂതക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ ആരാധനാകേന്ദ്രമാക്കി....(ബുഖാരി 435, മുസ്ലിം 531 ആയിഷ(റ)യിൽ നിന്ന് ഉദ്ദരിച്ചിരിക്കുന്നു)
അബുൽ ഹയ്യാജ് (റ) നിവേദനം: അലി (റ) എന്നോട് പറഞ്ഞു: ‘ഞാൻ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതേ സംഗതികൾക്കുവേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയർത്തപ്പെട്ട ...ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.‘ സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:969) ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു: “നിശ്ചയം സുന്നത്ത്, ഖബർ ഭൂമിയിൽ നിന്നും കൂടുതലായി ഉയർത്തരുത് എന്നും മുകൾഭാഗം കൂനയ്ക്കാൻ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാൽ ഏകദേശം ഒരു ചാൺ ഉയർത്തുകയും മുകൾഭാഗം പരത്തുകയും ചെയ്യണം. ഇതാണ് ഇമാം ശാഫി ഈ (റ) യുടേയും അദ്ദേഹത്തെ പിൻപറ്റിയവരുടേയും അഭിപ്രായം” (ശറഹ് മുസ്ലിം 4/42)
ഖബറുകൾ മഹാന്മാരുടേതാണെങ്കിലും സാധാരണക്കാരുടേതാണെങ്കിലും ഭൂമിയുടെ വിതാനത്തിൽ നിന്നും ഒരു ചാൺ മാത്രമേ ഉയർത്താൻ പാടുള്ളൂ. അതിൽ കൂടുതൽ ഉയർത്തുന്നതും അലങ്കരിക്കുന്നതും അതിന്മേൽ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബർ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ശാഫി ഈ മദ് ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) തന്നെ പ്രഖ്യാപിക്കുന്നത് കാണുക: “(തെളിവുകളുടെ അടിസ്ഥാനത്തിൽ) സത്യം മനസ്സിലാക്കിയ പണ്ഡിതന്മാരിൽ പെട്ട ഇമാം അബുൽഹസൻ അൽ സ അ്ഫറാനി തന്റെ ‘അൽജനാ ഇസ്’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: ഖബർ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാൻ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞു പോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാർ ചെയ്യുന്നതു പോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറ ഇൽ വെറുക്കപ്പെട്ട ബിദ് അത്തുകളിൽ ഉൾപെട്ടതാണ്. ഇത് വർജ്ജിക്കൽ നിർബന്ധമാണ്. ഇത് ചെയ്യുന്നവരെ വിരോധിക്കൽ അനിവാര്യവുമാണ്. ഇമാം സ അ്ഫറാനി പറഞ്ഞു: വല്ലവനും സലാം പറയാൻ ഉദ്ദേശിച്ചാൽ മയ്യിത്തിന്റെ മുഖത്തിന്റെ നേരെ നിൽക്കണം. പ്രാർത്ഥിക്കാൻ ഉദ്ദേശിച്ചാൽ അവിടെ നിന്ന് തെറ്റി ഖിബ് ലക്ക് അഭിമുഖമായി നിന്ന് പ്രാർത്ഥിക്കണം. അബൂമൂസ (റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാർ പറഞ്ഞു: ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖിബ് ലക്ക് പിന്നിട്ട് മയ്യിത്തിനെ അഭിമുഖീകരിച്ച് അവൻ സലാം പറയണം. എന്നാൽ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്യസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവർ പ്രസ്താവിച്ചത് വളരെ യാഥാർത്ഥ്യമാണ്. തീർച്ചയായും നബിചര്യയുടെ അഭാവം കാരണം ക അ്ബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കൽ നല്ലതല്ല. എന്നാൽ മറ്റു രണ്ട് മൂലകളിൽ ചുംബിക്കൽ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടൽ പോലും സുന്നത്തല്ല.” (ശറഹുൽ മുഹദ്ദബ്: 5/311) ഇമാം നവവി(റ) തന്നെ ഇതേ ഗ്രന്ഥത്തിൽ മറ്റൊരു സ്ഥലത്ത് എഴുതുന്നത് കാണുക:
“നബി(സ) യുടെ ഖബറിനെ തവാഫ് (ചുറ്റൽ) ചെയ്യാൻ പാടില്ല. തന്റെ വയറുകൊണ്ടോ മുതുകു കൊണ്ടോ ഖബറിന്റെ ചുമരിനെ സ്പർശിക്കൽ വെറുക്കപ്പെട്ടതാണ്. ഇപ്രകാരം അബൂ ഉബൈദുൽ ഹലീമിയും മറ്റും പറയുന്നു. അവർ വീണ്ടും പറയുന്നു. അവർ വീണ്ടും പറയുന്നു: ഖബറിനെ കൈകൊണ്ട് തൊടലും ചുംബിക്കലും വെറുക്കപ്പെട്ട കറാഹത്താണ്. തിരുമേനി (സ) ജീവിച്ചിരുന്ന കാലത്ത് അകന്ന് നിൽക്കുന്നത് പോലെ അകന്നു നിൽക്കണം. ഈ പറഞ്ഞതാണ് യാഥാർത്ഥ്യം. പണ്ഡിതന്മാർ ഇപ്രകാരം ഏകോപിച്ചു പ്രസ്താവിക്കുന്നുണ്ട്. സാധാരണക്കാരായ ധാരാളം മനുഷ്യർ ഇതിനെതിരായി പ്രവർത്തിക്കുന്നത് കണ്ട് നീ വഞ്ചിതനാകരുത്. നിശ്ചയം പ്രവ്യത്തിയും പിന്തുടരലും സഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതാഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങൾ നിർമ്മിച്ചുണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്. ബുഖാരിയിലും മുസ്ലിമിലും ആയിശ (റ) യിൽ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു. നബി(സ)പറഞ്ഞു: ‘നമ്മുടെ മതത്തിൽ അതിലില്ലാത്തത് ആരെങ്കിലും നിർമ്മിച്ചാൽ അത് ഉപേക്ഷിക്കപ്പെടണം’ മുസ്ലിമിന്റെ നിവേദനത്തിൽ ഇപ്രകാരം പറയുന്നു. ‘നമ്മുടെ നിർദ്ദേശമില്ലാതെ എന്തെങ്കിലും പ്രവ്യത്തി ആരെങ്കിലും ചെയ്താൽ അത് വർജ്ജിക്കപ്പെടണം’ അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളി: ‘എന്റെ ഖബറിനെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്. നിങ്ങൾ എനിക്ക് സ്വലാത്ത് ചൊല്ലുക; നിങ്ങളെവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും.’ (അബൂദാവൂദ് ഇത് സ്വഹീഹായി ഉദ്ധരിക്കുന്നു). ഫുളൈലുബ്നു ഇയാള് (റ) പറയുന്നു: നീ സന്മാർഗത്തിന്റെ വഴി പിൻ തുടരുക. അതിൽ പ്രവേശിക്കുന്നവർ കുറവാണെന്നത് നിനക്ക് ഉപദ്രവം ചെയ്യുകയില്ല. ദുർമാർഗ്ഗത്തിന്റെ വഴിയെ നീ സൂക്ഷിക്കുക. അതിൽ പ്രവേശിക്കുന്നവരുടെ വർദ്ധനവ് നിന്നെ വഞ്ചനയിൽ ചാടിക്കരുത്. ആരെങ്കിലും കൈ കൊണ്ടും മറ്റും നബി(സ)യുടെ ഖബറിനെ സ്പർശിക്കലാണ് തബർ റുക് എടുക്കുന്നതിൽ ഏറ്റവും അനുയോജ്യമായതെന്ന് വിശ്വസിക്കുകയാണെങ്കിൽ അത് അജ്ഞതയും അശ്രദ്ധയുമാണ്. നിശ്ചയം തബർ റുക് (നന്മ) എടുക്കൽ മതനിയമങ്ങളുമായി യോജിക്കുന്നതിലാണ്. സത്യത്തിനു എതിർ പ്രവർത്തിക്കുന്നതിൽ എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കുക?” (ശറഹുൽ മുഹദ്ദബ്: 8/275)ഇമാം നവവി (റ) തന്നെ തന്റെ മിൻഹാജുത്ത്വാലിബീനിൽ പറയുന്നു:“ഖബർ (ഒരു ചാണിലധികം ) ഉയർത്തുന്നതും അതിന്മേൽ തേപ്പ് നടത്തുന്നതും അതിന്മേൽ എഴുതുന്നതും വെറുക്കപ്പെട്ടതാണ്” (മിൻഹാജുത്ത്വാലിബീൻ പേജ്:29)“ഖബറിന്മേൽ പള്ളി നിർമ്മിക്കുന്നത് വെറുക്കപ്പെടും. അബൂമർസദ് (റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്ക്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങൾ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യർ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ അവർ പ്രാർത്ഥനാ സ്ഥലമാക്കിയതുകൊണ്ടാണ്. ഒരു സ്യഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബർ പള്ളിയാക്കുന്നത് ഞാൻ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യർക്കും ഫിത്നയാവുമെന്ന് ഞാൻ ഭയപ്പെടേണ്ടതാണ്” (ശറഹുൽ മുഹദ്ദബ് 5/314)
ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോർട്ട്: അദ്ദേഹം പറഞ്ഞു: ‘ഖബർ നിരപ്പാക്കാൻ നബി(സ) കല്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്’. സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:968. ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) എഴുതുന്നു: “ഈ ഹദീസിൽ ഖബറിന്മേൽ എന്തെങ്കിലും നിർമ്മിക്കലും ഖബറിന്മേൽ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേൽ ഇരിക്കൽ ഹറാമാണെന്നുമുണ്ട്. ഇത് ഇമാം ശാഫി ഈ (റ)യുടേയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതന്മാരുടേയും മദ് ഹബാണ്....
.....നമ്മുടെ അസ്വ് ഹാബ് പറഞ്ഞത് ഖബർ കുമ്മായമിടൽ കറാഹത്തും അതിന്മേൽ ഇരിക്കൽ ഹറാമുമാണെന്നാണ്. ഇതുപോലെ ഖബറിന്മേൽ ഊന്നുകയോ ചാരുകയോ ചെയ്യുന്നതും ഹറാമാണ്. എന്നാൽ ഖബറിന്മേൽ വല്ലതും നിർമ്മിക്കൽ, നിർമ്മിക്കുന്നവന്റെ അധീനതയിലുള്ള സ്ഥലത്താണ് ഖബറെങ്കിൽ അത് കറാഹത്താണ്. പൊതുകബർസ്ഥാനിയിലാണെങ്കിൽ ഹറാമുമാണ്. ഈ കാര്യം ഇമാം ശാഫി ഈ (റ) യും അസ് ഹാബും വ്യക്തമായി പറഞ്ഞിട്ടുണ്ട്.
‘അൽ ഉമ്മിൽ’ ഇമാം ശാഫി ഈ (റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങൾ ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’. ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ച് കളയണമെന്ന് ഇമാം ശാഫി ഈ പറഞ്ഞതിനു നബി(സ)യുടെ വചനം തെളിവാകുന്നു. ‘ഉയർത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’ (എന്നാണ് ആ നബി വചനം.)“ (ശറഹു മുസ്ലിം 4/43)
ഇമാം നവവി (റ) തന്റെ ‘അൽ ഈളാഹി’ൽ രേഖപ്പെടുത്തുന്നത് കാണുക: “നബി (സ) യുടെ ഖബർ ത്വവാഫ് (ചുറ്റൽ) ചെയ്യാൻ പാടില്ല. വയറും മുതുകും അതിന്റെ ചുമരിൽ ചേർക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ആ ഖബറിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിത കാലത്ത് ഹാജറായാൽ എങ്ങിനെ സമീപിക്കുമോ അതുപോലെ അകന്നു നിൽക്കണം. ഇതാണ് പണ്ഡിതന്മാർ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരിൽ പ്രവർത്തിക്കുന്നത് കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരം കെട്ടവരും സാധാരണക്കാരുമായ ആളുകൾ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നോക്കുക തന്നെ വേണ്ട. പിൻപറ്റലും കർമ്മവും വിവരമുള്ളവർ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സന്മാർഗം നീ പിന്തുടരുക; ആ വഴിയിൽ പ്രവേശിക്കുന്നവർ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാർഗം നീ സൂക്ഷിക്കണം. ആ വഴിയിൽ കടക്കുന്നവരുടെ ആൾപ്പെരുപ്പം കണ്ട് നീ വഞ്ചിതനാകരുത് എന്ന് ഫുളയ്ലുബ്നു ഇയാള് പറഞ്ഞത് വളരെ മനോഹരമാണ്.” (അൽ ഈളാഹ്, പേജ്: 919)
നോക്കൂ ഇന്ന് നമ്മുടെ സമൂഹത്തിൽ സമസ്തക്കാരായ മുസ്ല്യാക്കന്മാരുടെ പിന്തുണയോടെ ചെയ്യുന്നതും അംഗീകരിച്ചു വരുന്നതുമായ ഖബർ കെട്ടി ഉയർത്തൽ, അതിന്മേൽ ഖുബ്ബ നിർമ്മിക്കൽ, പേരെഴുതിവെക്കൽ, കുമ്മായമിടൽ, അത് ചുറ്റൽ, തൊടൽ ചുംബിക്കൽ...തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളേയും ശക്തിയുക്തം എതിർക്കുകയും വിരോധിക്കുകയുമാണ് ശാഫി ഈ മദ് ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഇവിടെ ചെയ്യുന്നത്. നബി (സ)യുടെ ഹദീസ് ഉദ്ദരിച്ചുകൊണ്ടാണീ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അപ്പോൾ ഇവർ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകൾക്ക് സ്വന്തം മദ് ഹബിന്റെ പോലും പിൻ ബലമില്ലെന്നും അത് ജൂത-ക്രൈസ്തവരുടെ ചര്യയാണെന്നും ഇതിൽ നിന്നും വ്യക്തമാണ്.
എന്നാൽ പിശാച് മനുഷ്യരെ നരകത്തിലെത്തിക്കാൻ കഠിനശ്രമത്തിലാണ്. അവനും അവന്റെ കൂട്ടാളികളായ പുരോഹിതവർഗ്ഗവും ജനങ്ങളെ ശിർക്കിലും അനാചാരങ്ങളിലും തളച്ചിടാൻ പരിശ്രമിച്ചുകൊണ്ടിരിക്കും. നമ്മുടെ ഗുണകാംക്ഷാനിർഭരമായ മുന്നറിയിപ്പുകളെ പരിഹസിച്ച് തള്ളിക്കൊണ്ട് അവരാണ് തെറ്റുപറ്റാത്ത കക്ഷികൾ എന്നഹങ്കരിച്ച് നരകത്തിന്റെ വഴിയിൽ ഐക്യപ്പെടുന്ന സഹോദരങ്ങളോട് നമുക്ക് സഹതപിക്കാം. അവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം!
നാം ജീവിതത്തിൽ എല്ലാ മേഖലകളിലും ലഭ്യമായതിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നവരാണ്. നല്ല വസ്ത്രം, നല്ല ഭക്ഷണം.. എല്ലാം നമ്മുടെ പരിധിയിൽ ലഭ്യമായതിൽ ഏറ്റവും നല്ലത്. എന്നാൽ നമ്മുടെ വിശ്വാസമോ. അതു പിഴച്ചാൽ നമ്മുടെ ജീവിതലക്ഷ്യം പിഴക്കും. അതു ലഭ്യമായതിൽ ഏറ്റവും നല്ലതു തന്നെ ആണോ? നമ്മുടെ വിശ്വാസമാണോ ശരി, എങ്കിൽ മറ്റുള്ളവർ കൂടി അതറിയട്ടെ! ശരിയല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി തെറ്റായ വിശ്വാസവും കൊണ്ട് നടക്കണം?
Monday, January 17, 2011
ഖബർ കെട്ടിപ്പൊക്കൽ, അലങ്കരിക്കൽ, തൊടൽ, മുത്തൽ... .
Subscribe to:
Post Comments (Atom)
ഇബ്നുഹജര് (റ) എഴുതുന്നു: “ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയില്‍ (മുസബ്ബലത് ) സ്വാലിഹീ ങ്ങളുടെ ഖബറുകളുണ്ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തു ക, ഖബറിനുചുറ്റും കെട്ടിടം (മഖാം) പണിയുക തുടങ്ങി പ്രസ്തുത ഖബറുകള് നശിച്ചുപോകാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാകും എന്നതാണ്” (ഈആബ്, ശര്വാമനി, 3/ 206)
ReplyDeleteഗുഡ്
Deleteവളരെ ഉപകാരപ്രദമായ മുപടി
Deleteവളരെ ഉപകാരപ്രദമായ മുപടി
Deleteഇതുകൊണ്ടാണ ് നബി(സ്വ)യു ടെ ജാറം പൊളിഞ്ഞു വീണപ്പോള് സ്വഹാബത് അത് പുതുക്കിപ് പണിയുന്നതി ല് ജാഗ്രത കാണിച്ചത്. ബുഖാരി റിപ്പോര്ട് ടു ചെയ്ത ഹദീസ് കാണുക.
ReplyDeleteഹിശാമുബ്നു ഉര്വ് തന്റെ പിതാവില്നി തന്ന്
നിവേദനം ചെയ്യുന്നു :“വലീദ്ബ്നു അബ്ദുല്
മലികിന്റെ കാലത്ത് നബി(സ്വ)യു
ടെ റൌളയുടെ ഭിത്തി വീണ പ്പോള് അവര് അത് പുതുക്കിപ്
പണിയാന് തുടങ്ങി. പുനര്നിവര് മാപണത്തിനി ടയില് ഒരു
പെട്ടുകാല്പ്പാ ദം പ്രത്യക്ഷപ ്. അവര് പരിഭ്രമത്ത
ിലായി. ഇത് നബി(സ്വ)യു ടെ പാദമായി രിക്കുമെന് നവര്
വിചാരിച്ചു . ഇത് തിരിച്ചറിയ ാവുന്ന ആരെയും അവര്ക്ക്
ലഭിച്ചില്ല . അവസാനം ഉര്വഃാ (റ) വന്ന് അവരോട് പറഞ്ഞു:
‘അല്ലാഹുവാ ണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്
”(റ) വിന്റെ പാദമാകുന്ന ു (ബുഖാരി, 4/ 415).
ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)
ReplyDeleteഇബ്നു ഹജര്‍ ( റ ) എഴുതുന്നു.
”ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” ഫത് ഹുല്ബാരി, 4/365)
وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ( بخاري)
ReplyDeleteമേല്‍ ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടലാണ് എന്ന് ന്യായീകരണം
നടത്തി ഖബര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന് സമര്‍ത്ഥിക്കാന്‍ വഹാബികള്‍
ശ്രമിക്കാറുണ്ട്.
പക്ഷെ ഇമാം ഖസ്തല്ലാനി (റ) ഇതു ഖണ്ഡിക്കുന്നു. ഖസ്തല്ലാനി (റ) പറയുന്നു:
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു."
(ഇര്‍ശദുസ്സാരി 2 /483).
"ഖബര്‍ ഉയര്‍ത്താന്‍ അനുവധിനീയമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു" (ഫത്ഹുല്‍ബാരി , ഇമാം ഹാഫിള് ഇബ്നു ഹജര്‍ റ
ബുഖാരിയുടെ ഈ ഹദീസില്‍ നിന്നും ഈ ഹദീസിന് ഇര്‍ശദുസ്സാരി, ഫത്ഹുല്‍ബാരി ഒക്കെ നല്‍കിയ വിശദീകരണത്തില്‍ നിന്നും ഏത് വഹാബി , മൌദൂദിയന്‍ പാതിരിയും ശിങ്കിടിയും എങ്ങിനെ ദുര്‍വ്യാഖ്യാ നിചാലും "മഹാന്മാരെ തബരുക്ക് എടുക്കാനും അവരെ സിയാറത്ത് ചെയ്യാന്‍
സൗകര്യത്തിനും മഹാന്മാരുടെ ഖബര്‍ കെട്ടി പൊക്കല്‍ അനുവദനിയമാണ്, പുണ്യകര്‍മമാണ്, " എന്ന പരിശുദ്ധ ഇസ്ലാമിന്റെ തത്വം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. ഇതിനെതിരെ ശാഫി (റ)ന്‍റെ ഉമ്മിലെ ഉദ്ദരണി കൊണ്ട് കളിച്ചാല്‍ ആ കളി വഹാബീ , മൌദൂടിയന്‍ പാളയത്തില്‍ നടക്കും ഇവിടെ നടക്കില്ല , കാരണം ഇമാം ഷാഫി (റ) തൊട്ട് ഇങ്ങു സൈനുദ്ധീന്‍ മഖ്ദൂം (റ) വരെ അടങ്ങുന്ന പണ്ഡിത പരമ്പര തന്നെ മൊത്തം എടുത്തു നോക്കിയാലും ഇസ്ലാമിന്റെ ഈ തത്ത്വത്തിന്(മഹാന്മാരെ തബരുക്ക് എടുക്കാനും അവരെ സിയാറത്ത് ചെയ്യാന്‍
സൗകര്യത്തിനും മഹാന്മാരുടെ ഖബര്‍ കെട്ടി പൊക്കല്‍ അനുവദനിയമാണ്, പുണ്യകര്‍മമാണ്) എതിരായി ഒരു വാക്കും കാണിക്കാന്‍ പറ്റില്ല.... മറിച്ച് ഖബര്‍ കെട്ടി പൊക്കല്‍ കറാഹത്ത് ആണ്,
പൊതു സ്ഥലങ്ങളിലാനങ്കില്‍ ഹറാമുമാണ് എന്ന ഇസ്ലാമിക തത്വം ഈ ഇമാമുമാര്‍ പറഞ്ഞതൊക്കെ മഹാന്മാരുടെതല്ലാത്ത, തബരുക്കും സിയാരത്തും ഉദ്ദേശമില്ലാത്ത ഖബറുകളെ കുറിച്ചാണ് ഈ ആശയത്തിന് വിരുദ്ധമായി വല്ലതും കാണിക്കാന്‍ ഭൂഗോളത്തില്‍ പിറന്ന വല്ലവനും ഉണ്ടോ???
ഖബറിന്റെ മേലെ ഈത്തപ്പനയുടെ മട്ടൽ വെക്കുന്നത് സുന്നത്താണ്.നബിയിൽ മാതൃക ഉണ്ട്. അത് തസ്ബീഹ് ബർക്കത്ത് മൂലം മയ്യിത്തിന് ആശ്വാസം ലഭിക്കുന്നതിന് .ഉണങ്ങാത്ത റൈഹാനിടുന്നതും സമമാണ്. അത് ഉണങ്ങിയിട്ടില്ലെങ്കിൽ അതില്‍ നിന്നും എന്തെങ്കിലും എടുക്കൽ ഹറാമാണ്. എന്തെന്നാൽ ഒന്നാമത് പറഞ്ഞ (ഈത്തപ്പനമട്ടൽ) എടുത്തു മാറ്റൽ നബി പറഞ്ഞത് പ്രകാരം മയ്യിത്തിന് കിട്ടേണ്ട അനുഗ്രഹം എടുത്തു കളയലും .രണ്ടാമത്തെ (റൈഹാൻ) ത് എടുത്തു മാറ്റുമ്പോൾ അതിന്റെ മണം ഇഷ്ടപെട്ട് ഖബറിലേക്ക് വരുന്ന മലക്കുകൾ മൂലം മയ്യിത്തിനു കിട്ടേണ്ട അവകാശവും ഇല്ലാതാകുന്നൂ . ഇബ്‌നു ഹജറ് ഇബ്‌നു സിയാദ് എന്നിവര്‍ പറഞ്ഞതാണിത്.
ReplyDelete(ഇനി ഖുറാഫികളേ നോക്ക് ). ആവശ്യമില്ലാതെ ഖബറിന്റെ ഉള്ളിലോ ഖബറിന്റെ മുകളിലോ കെട്ടിപ്പൊന്തിക്കുന്നത് വെറുക്കപ്പെട്ടതാണ് (الحمد لله ) എന്നാല്‍ സ്വീകരിക്കാവുന്ന വിട്ടു വീഴ്ച്ച വന്നിട്ടുണ്ട് അതായത് ഖബറ് ഉഴുതു മറിക്കുമെന്നോ വന്യ മൃഗങ്ങള്‍ മാന്തി കൊണ്ട് പോകുമെന്നോ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുമെന്നോ ഭയപ്പെടുന്നത് മൂലം കെട്ടി പ്പൊക്കാം അതിന് വിരോധമില്ലാ.. എന്നാല്‍ കെട്ടി പൊന്തിക്കുന്നത് സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ആകുമ്പോള്‍ വെറുക്കപ്പെടുന്നത് തന്നെ.
(ചുരുക്കത്തില്‍ കെട്ടിപ്പൊക്കുന്നത് പാടില്ല എന്ന് തന്നെ ഹിഹിഹി ).
ആവശ്യം കൂടാതെ (ഖബര്‍ കിള, മൃഗങ്ങള്‍ മാന്തൽ,വെള്ളപ്പൊക്കം)ഖബര്‍ കെട്ടിപ്പൊക്കുന്നതും അതിന്റെ മേലെ ഖുബ്ബയോ മറ്റോ ഉണ്ടാക്കുന്നതും പൊതുശ്മശാനത്തിലായാലും വഖഫ് ചെയ്ത ഭൂമിയില്‍ ആയാലും അത് ഹറാമാണ് ... നിർബന്ധമായും അത് പൊളിച്ചു മാറ്റുക തന്നെ വേണം ... ( പൊതു ശ്മശാനത്തിന് വേണ്ടി വിട്ടു കൊടുത്ത വ്യക്തിക്ക് സമ്മതം ഉണ്ടായാലും ഇല്ലെങ്കിലും അത് ഹറാമാണ് ).
കാരണം മയ്യിത്ത് മണ്ണ് തിന്നതിന് ശേഷവും ( ആ കെട്ടിപ്പെക്കിയ ഖബറും ഖുബ്ബയും) അവിടെ അവശേഷിക്കും. ആ സ്ഥലത്ത് മറ്റൊരു മയ്യിത്ത് അടക്കം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ആവശ്യമില്ലാതെ മുസ്ലിംങ്ങളെ ബുദ്ധിമുട്ടിക്കുന്നൂ .എന്നത് ഉണ്ടതിൽ ..
.....
ഫതഹുൽ മുഈൻ
സൈനുദ്ദീൻ മലൈബാരി.
.......
ഇബ്നുതൈമിയ്യയുടെ ഖബറിങ്കൽ ഖുർആനോത്ത്!
ReplyDeleteഇബ്നുതീമിയ്യയുടെ മരണശേഷം ഖബ്റിന്നരികില്‍ ദിവസങ്ങളോളം അനുയായികള്‍ ഖുര്‍ആന്‍ ഖത്മുകള്‍ നടത്തിയത് പ്രിയ ശിഷ്യരായ ഇബ്നുകസീര്‍ തൻ റ്റെ അല്‍ബിദായത്തു വന്നിഹായയിലും ഹാഫിളുദ്ദഹബി സിയറു അഅ്ലാമിന്നുബലാഹ് 21/380ലും എടുത്തുദ്ധരിക്കുന്നുണ്ട്.
ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം എന്നും പുതിയ നിയമം എന്നും അത് പോലെ ആണ് മുജാഹിദ് മതത്തിലെ വിശ്വാസവും പണ്ട് പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ് മുജാഹിദുകൾ
ReplyDelete🔷🔷🔻
ReplyDelete"ഉയർന്നു നിൽക്കുന്ന ഒരു ഖബറും നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"
🔷🔻
ഹദീസിന്റെ മുഴുവൻ ഭാഗവും വായിക്കൂ വഹാബികളെ..
🔷🔷🔻
قال لي علي رضي الله عنه: ألا أبعثك على ما بعثني عليه رسول الله صلى الله عليه وسلم أن لا تدع صورة إلا طمستها ولا قبرًا مشرفًا إلا سويته
അബൂ ഹിയാജുൽ അസദിയോടു അലി(റ) വിന്റെ നിർദേശമാണിത്!
എന്നെ റസൂൽ നിയോഗിച്ച കാര്യത്തിനു ഞാൻ താങ്കളെ നിയോഗിക്കട്ടെയോ?
"ഒരു ചിത്രങ്ങളും മായ്ച്ചു കളയാതെ വിടരുത്, ഉയർന്നു നിൽക്കുന്ന ഒരു ഖബറും
നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"
🔷🔷🔻
ഈ ഹദീസ് എനി വഹാബി മിൻ ടൂല കാരണം വഹാബിക്ക് ബല്യ തലവേദനയാ ഈ ഹദീസ്... കാരണം കെട്ടിപ്പൊക്കിയ മഹാന്മാരുടെയും നബി സ യുടെ ഖബർ ഷരീഫിന്ന് മുകളിലുള്ള പച്ച ഖുബ്ബ പൊളിക്കാൻ വേൻ ടി കേരളത്തിലെ ഞാഞൂലുകളായ ഒഹാബി മതക്കാർ കൊൻ ട് വരാറുള്ള ഹദീസാണിത്....
🔻🔻🔷
എന്നാൽ ഈ ഹദീസ് ഒഹാബിയുടെ വാദ പ്രകാരം നബി സ യും സ്വഹാബത്തും ഖബർ കെട്ടി പ്പൊക്കിയെന്ന് വ്യക്തമായി കിട്ടുന്നു....
🔷🔷🔻😃😃
ഹ ഹ ... അത് കൊൻ ട് ഒഹാബി എനി മിൻ ടൂല അതവാ ഇത് മുസ്ലിമീങ്ങളെ ഖബറാണെന്നും പറഞ്ഞ് വന്നാൽ ചോദിക്കണം ആരാണ് ഈ ഖബറുകളൊക്കെ കെട്ടിപ്പൊക്കിയതെന്ന്
🔻🔻🔷
ചുട്ട മറുപടി വാട്സപ്പ് ഗ്രൂപ്പിലൂടെ സുന്നികള്‍ അങ്ങ് കൊടുത്തപ്പൊ വഹാബിക്ക് ഇപ്പൊ മിൻ ടാട്ടമില്ല....
🔷🔷🔻❓👇
കാരണം
🔷🔷🔻
യഥാര്‍ത്ഥത്തില്‍ അലി(റ)ഇങ്ങനെ ഒരാജ്ഞചെയ്തത് കാഫിരീങ്ങളുടെ ഖബറുകളെ കുറിച്ചായിരുന്നു.
🔷🔷🔻
മുസ്ലിംകളുടെ ഖബറുകള്‍ ഭൂമിയോട് സമമാക്കി വെക്കലില്ല എന്നത് തന്നെ അതിനുവൃക്തമായതെളിവാണ്.
🔷🔷🔻
തട്ടിനിരപ്പാക്കാൻ ആളെ അയച്ചത് നബി(സ)തങ്ങളും അലി(റ)യുമാണെന്ന് ഈഹദീസും വൃക്തമാക്കുന്നു. സ്വഹാബത്ത് ഖബര്‍ കെട്ടിപ്പൊക്കുന്‍പോള്‍ നബിതങ്ങള്‍ മിണ്‍ടാതിരിക്കുകയും കെട്ടിപ്പൊക്കിയതിനുശേഷം പൊളിക്കാന്‍ ആളെ അയക്കുകയുംചെയ്തു എന്ന് ചിന്തിക്കാന്‍ സാധൃമല്ല ?
🔷🔷🔻
.....അതേപ്രകാരം സിദ്ദീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും കാലത്ത് മുസ്ലിംകള്‍കെട്ടിപ്പൊക്കുകയും അലി(റ)മിണ്‍ടാതിരിക്കുകയും പിന്നീട് തട്ടിനിരപ്പാക്കാന്‍ പറഞ്ഞയക്കുകയും ചെയ്യുകയില്ല അത്കൊണ്‍ടത് മുശ് രിക്കുകളുടെ ഖബറാണെന്ന് വൃക്തമാണ്..
വഹാബികളുടേത് ദുര്‍വൃാഖൃാനംമാത്രമാണ്.
🔷🔷🔻
👇👉🏼
അലിയ്യ് റ യോട് ഖബർ പൊളിക്കാൻ പറഞ്ഞല്ലൊ അപ്പോള്‍ അത് മുസ്ലിമീങ്ങളുടെ ഖവറാണ് പൊളിക്കാൻ പറഞ്ഞതെന്നത് വഹാബികളെ നിങ്ങളുടെ വാദമല്ലെ...
🔷🔷🔻
👉🏼ഇതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം ഇസ്ലാമിൻ റ്റെ ഷരീ അത്ത് പടിപ്പിച്ച് തന്ന മുത്ത് നബി സ യും, ശേഷം ഇസ്ലാമിക ഭരണം നടത്തിയ അബൂബക്കർ സിദ്ദീഖ് റ, ഉമറുബ്നുൽ ഖത്താബ് റ, ഉസ്മാനുബ്നു അഫ്ഫാൻ റ, തുടങ്ങിയയവരൊക്കെ ഖബർ കെട്ടിപ്പൊക്കി.... അവരൊന്നും മുസ്ലിമീങ്ങളുടെ ഖബർ പൊളിക്കാൻ പടിപ്പിച്ചിട്ടില്ല
🔷🔷🔻
👉🏼റസൂലുല്ലയും, സിദ്ദീഖ് റ യും, ഉമർ തങ്ങളും ,ഉസ്മാൻ റ യും കെട്ടിപ്പൊക്കിയ അവർ എതിർക്കാത്ത ഖബർ പൊളിക്കാൻ അലിയ്യ് റ പൊളിക്കാൻ ഉത്തരവിട്ടു അല്ലെ വഹാബികളെ.❓❓😃💪
🔷🔷🔻...എന്നാണോ നിങ്ങള്‍ വാദിക്കുന്നത്❓❓
👇🔷🔷🔻
"""""കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ """"" ബല്ലാത്ത പെടൽ.....😃😃
🔷🔷🔻👇
അലിയ്യ് റ പൊളിക്കാൻ പറഞ്ഞത് മുസ്ലിമീങ്ങളുടെ ഖബറാണെങ്കിൽ നബി സ യും , സിദ്ദീഖ് റ യും, ഉമർ റ യും, ഉസ്മാൻ തങ്ങളുമൊക്കെ മുസ്ലിമീങ്ങളുടെ ഖബർ കെട്ടിപ്പൊകുന്നത് അങ്ങീകരിക്കുകയാണ് ചെയ്തത് അവർ അത് പൊളിക്കാൻ ഉത്തരവ് ഇട്ടിട്ടില്ലല്ലൊ......
🔷🔷🔻
👉🏼ഇതിൽ നിന്നും
ഖബർ കെട്ടിപ്പൊക്കാനുള്ള തെളിവ് നബി സ യിൽ നിന്നും സ്വഹാബത്തിൽ നിന്നും വ്യക്തമായി കിട്ടും....💜💙💚
😢😢😢👉🏼👉🏼👇🙏
🔷🔷🔻
ഇവിടെ ഒഹാബി
ഒന്നും മിൻ ടൂല കാരണം അലി റ പൊളിക്കാൻ പറഞ്ഞത് മുഷ്രിഖുകളുടെ ഖബറാണെങ്കിലൊ സുന്നികളുടെ വാദം വിജയിച്ചു
🔷🔷🔻
എനി മുസ്ലിമീങ്ങളുടെ ഖബറാണെങ്കലൊ മുത്ത് നബി സ യും സിദ്ദീഖ്, ഉമർ, ഉസ്മാൻ റ അൻഹും.. എന്നിവരൊക്കെ ഖബർ കെട്ടിപ്പൊക്കിയ ഖബറുകള്‍ അലി റ പൊളിക്കാൻ ഉത്തരവിട്ടു എന്ന് വഹാബി മതക്കാർക്ക് തുറന്ന് സമ്മതിക്കേൻ ടി വരും .......
🔷🔷🔻👇👇👇👇
എനി താഴെ കൊടുക്കുന്ന ഉയർത്തപ്പെട്ട ഖബറുകള്‍ എന്ത് കൊൻ ട് പൊളിച്ചില്ല അതൊക്കെ എങ്ങനെ ബഹുമാനപൂർവ്വം നില നിന്നു.....
🔻🔻🔷
ഇമാം ബുഖാരി(റ) സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം
وقال خارجة بن زيد
رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون
حتى يجاوزه :صحيح البخاري 1/181
കബർ എന്ന് കേട്ടാൽ ശവസ്ഥ ഷിയാക്കൾക്ക് ഹരമാണു. അവിടെ വീഴുന്ന നാണയത്തുട്ടുകളാണു ലക്ഷ്യം. കൂടാതെ ആണ്ട് നേർച്ചയും, അതിനോടനുബന്ധിച്ച് വിവര ദോഷീകളായ യാ ഖവ്മിനെ പറ്റിച്ച് പോക്കറ്റടിക്കുന്ന കാശും ഒക്കെ കൂടി നല്ല കോളാണു. താജുൽ, കമറുൽ, ശംസുൽ ഉലമാക്കളൊക്കെ ഇപ്പൊ റോൾസ് റോയ്സ് കാറുകൾ വാങ്ങാൻ മൽസരമാണു. അല്ലാഹുവിനോട് പ്രാർഥിക്കുന്നത് കെ.എസ്.ആർ.ടി.സി യിൽ യാത്ര ചെയ്യും പോലെയെന്നും, കെട്ടിപ്പൊക്കിയ ദർഗ്ഗകളിൽ കിടക്കുന്ന അലവലാതി അവ്ലിയാക്കളോട് ഇസ്തിഗാസ നടത്തുന്നന്ത് ബെൻസ് കാറിൽ സഞ്ചരിക്കും പോലെയെന്നുമൊക്കെ യാണു, കാന്തപ്പന്റെ ഒരു അനുയായി മൊയ്‌ല്യാർ മുൻപ് പ്രസംഗിച്ചത്. പുരാതന ആക്രി തട്ടിപ്പിൽ, മോൻസനെയൊക്കെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന അൽ കാന്തൻ, ഇന്നാളൊരു ദിനം ഖവ്മിനെ അറിയിച്ചത്, നബി(സ) യുടെ ഖബറിനു മുകളിലെ, കാലങ്ങളായി അടിഞ്ഞ് കൂടിയ പൊടി, വടിച്ചെടുത്ത് മൂപ്പർ കൊണ്ട് വന്നിട്ടുണ്ട്, ......വേണ്ടവർക്ക് ടി. പൊടി കലക്കിയ വെള്ളം തരാം. റേറ്റ് പെർ തുള്ളി ഇതുവരെ ഫിക്സ് ചെയ്തിട്ടില്ല...വ്യക്തമായ ഹദീസുകൾ ഉണ്ടായിട്ടും, ഖബർ കെട്ടിപ്പൊക്കുന്നതിനെ ന്യായീകരിക്കുന്ന സകല കമ്മി ശവസ്ഥ ഷിയാക്കൾക്കും, നടുവിരൽ നമസ്കാരം.
Delete